Connect with us

Gossips

“ഷാരൂഖ് ഖാന്‍ എന്‍റെ കാല്‍ നക്കുകയായിരുന്നു”

ബോളിവുഡിലെ പ്രണയരംഗങ്ങളിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയ  ഷാരൂഖ് ഖാനും മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്ന വിളിപ്പേരുള്ള ആമിര്‍ ഖാനും. തമ്മിലുണ്ടായ ഈഗോ ക്ലാഷുകളുടെ കഥകള്‍

 10 total views

Published

on

ബോളിവുഡിലെ പ്രണയരംഗങ്ങളിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയ  ഷാരൂഖ് ഖാനും മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്ന വിളിപ്പേരുള്ള ആമിര്‍ ഖാനും. തമ്മിലുണ്ടായ ഈഗോ ക്ലാഷുകളുടെ കഥകള്‍ ബോളീവുഡിലെ ഓരോ പുല്‍ക്കൊടികള്‍ക്ക് പോലും സുപരിചിതമാണ്. വര്‍ഷങ്ങളോളം ഗോസ്സിപ്പെഴുത്തുകാരുടെ സ്ഥിരം വിഷയം ആയിരുന്നു ഇവരുടെ പടലപ്പിണക്കങ്ങള്‍. എന്നാല്‍ ഇപ്പോള്‍ എല്ലാ പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞവസ്സാനിപ്പിച്ച് നല്ല സൌഹൃദത്തിലാണ് ഇവര്‍.

എന്നാല്‍ ഇവര്‍ക്കിടയിലുള്ള പ്രശ്‌നത്തെ കൂടുതല്‍ ആളിക്കത്തിച്ചത് ആമിര്‍ ഖാൻ്റെ ചില പ്രയോഗങ്ങളായിരുന്നു എന്ന് പരായതിരിക്കാന്‍ തരമില്ല. ഒരിയ്ക്കല്‍ ആമിര്‍, ഷാരൂഖ് ഖാനെ നായയോട് ആയിരുന്നു ഉപമിച്ചത്. ഇത് വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. തൻ്റെ ബ്ലോഗില്‍ അന്ന് ആമിര്‍ കുറിച്ച ചില വാക്കുകള്‍ കൂടുതല്‍ പ്രശ്നമായി മാറുകയായിരുന്നു.

”ഞാന്‍ ഒരു മരത്തിൻ്റെ താഴെ ഇരിക്കുകയാണ്. താഴ് വാരത്തിൻ്റെ അറ്റത്ത്. കടല്‍ നിരപ്പില്‍ നിന്നും അയ്യായിരം അടി ഉയരത്തില്‍. അമ്മിയും ഇറയും ജുനൈദും എൻ്റെ അരികില്‍ തന്നെയുണ്ട്. ഞങ്ങള്‍ ബോര്‍ഡ് ഗെയിം കളിക്കുന്ന തിരക്കിലാണ്. ഷാരൂഖ് എൻ്റെ കാല് നക്കുകയാണ്. ഞാന്‍ അവന് ഇടയ്ക്ക് ഇടയ്ക്ക് ബിസ്‌കറ്റ് നല്‍കുന്നുണ്ട്. ഇതില്‍ കൂടുതലെന്താണ് വേണ്ടത്?” എന്നായിരുന്നു ആമിര്‍ ബ്ലോഗില്‍ കുറിച്ചത്.

എന്നാല്‍ ആമിറിൻ്റെ ഭാഗത്തു നിന്നുമുണ്ടായ ഈ പരാമര്‍ശം ഷാരൂഖ് ഖാനെ മാത്രമല്ല മുഴുവന്‍ ആരാധകരെയും ഞെട്ടിക്കുന്നതായിരുന്നു. ഷാരൂഖ് ഖാനേ ഇത് വല്ലാതെ വേദനിപ്പിച്ചു. തുടർന്ന് ആമിറിനെതിരെ നാനാ തുറകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. ഒടുവില്‍ ഒരു ചാനല്‍ അഭിമുഖത്തില്‍വച്ച്‌ ആമിര്‍ തൻ്റെ ഭാഗം വിശദമാക്കുകയും ചെയ്തു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ താന്‍ ഒരിക്കലും ഷാരൂഖിനെതിരെ സംസാരിച്ചിട്ടില്ലെന്നു വിശദീകരിച്ച ആമിര്‍ താനും കിരണും പഞ്ച്ഗനിയില്‍ ഒരു വീട് വാങ്ങിയിരുന്നുവെന്നും അവിടുത്ത കെയര്‍ ടേക്കര്‍മാരായ ദമ്പതികള്‍ക്ക് ഷാരൂഖ് എന്ന പേരിലൊരു നായ ഉണ്ടായിരുന്നുവെന്നും ആ നായയെക്കുറിച്ചായിരുന്നു താന്‍ പരാമര്‍ശിച്ചതെന്നുമായിരുന്നു ആമിറിൻ്റെ വിശദീകരണം. ഒരിയ്ക്കലും ഷാരൂഖാനെ അപമാനിക്കാന്‍ വേണ്ടി ആയിരുന്നില്ല താന്‍ അങ്ങനെ പറഞ്ഞതെന്ന് പറഞ്ഞ അദ്ദേഹം ഷാരൂഖിനോടും അദ്ദേഹത്തിൻ്റെ കുടുംബത്തോടും മാപ്പ് ചോദിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ അതൊക്കെ അവസ്സാനിച്ചിരിക്കുന്നു. എല്ലാം പഴംകഥകളായി. ആമിറും ഷാരൂഖും ഇപ്പോള്‍ നല്ല സൗഹൃദത്തിലാണ്. വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന അപൂര്‍വ നിമിഷവും ഉടന്‍ സംഭവിക്കുമെന്നാണ് കരുതപ്പെടുന്നത്.  ദ ഫോറസ്റ്റ് ഗമ്പിൻ്റെ ഹിന്ദി റീമേക്കായ ലാല്‍ സിംഗ് ഛദ്ദയെന്ന  ആമിറിൻ്റെ പുതിയ  ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പേരും ഒരുമിച്ച്‌  സ്ക്രീന്‍ പങ്കിടുമോയെന്ന് എന്നത് കണ്ടറിയണം

 11 total views,  1 views today

Advertisement
Uncategorized11 mins ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment20 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement