പച്ചക്കറി കച്ചവടക്കാരന് കളഞ്ഞുകിട്ടിയ കുഞ്ഞു നേടിയ ജീവിതവിജയം

0
190

ആസ്സാമിലെ തിൻ സുക്കിയാ ജില്ലയിൽ ഒരു പാവപ്പെട്ട പച്ചക്കറി കച്ചവടക്കാരൻ ഉണ്ടായിരുന്നു. സോബറാൻ എന്ന അദ്ദേഹം ഒരു ദിവസം പച്ചക്കറിയുമായി തൻ്റെ ഉന്തുവണ്ടി തള്ളിക്കൊണ്ട് പോകുമ്പോൾ വിജനമായ സ്ഥലത്ത് ഒരു കുട്ടിയുടെ കരച്ചിൽ കേട്ടു .അതിനടുത്ത് ചെന്ന് നോക്കുമ്പോൾ ഒരു പെൺകുഞ്ഞ് കരഞ്ഞുകൊണ്ടു് കിടക്കുന്നതാണ് കണ്ടത്.അയാൾ കുറച്ചു നേരം നോക്കിയെങ്കിലും ആരേയും കണ്ടില്ല. ആ കുട്ടിയെ ഉപേക്ഷിച്ചു പോകാൻ 30 വയസ്സുണ്ടായിരുന്ന അവിവാഹിതനായ അദ്ദേഹത്തിൻ്റെ കാരുണ്യ മനസ്സിന് കഴിഞ്ഞില്ല. THIS GIRL WAS PICKED UP FROM A GARBAGE HEAPആ കുട്ടിയേയും കൊണ്ട് അയാൾ തൻ്റെ കൊച്ചു വീട്ടിലേക്ക് പോയി. ആരേയും ഏൽപിച്ചിട്ട് പോകാൻ ആരും ഇല്ലാത്തതുകൊണ്ടു് തൻ്റെ ഉന്തുവണ്ടിയിൽ ഇരുത്തി പച്ചക്കറി കച്ചവടം തുടർന്നു കൊണ്ടേ ഇരുന്നു. ആ കുട്ടിക്ക് ജ്യോതി എന്ന പേരും അദ്ദേഹം നൽകി. അവൾ വളർന്നു സ്കൂളിപോകാറായപ്പോൾ ആ കുട്ടിയെ സ്കൂളിൽ ചേർത്ത് പഠിപ്പിച്ചു. ദരിദ്രനായ അദ്ദേഹം കഠിനാദ്ധ്വാനം ചെയ്ത് ആ കുട്ടിയെ ഡിഗ്രി വരെ പഠിപ്പിച്ചു.2013 ൽ അവൾ കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി. 2014 ൽ പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തിയ ടെസ്റ്റിൽ അവൾ ഉന്നത റാങ്ക് ലിസ്റ്റിൽ എത്തി.അങ്ങനെ ജ്യോതി അസ്സിസ്റ്റൻറ് ഇൻകം ടാക്സ് കമ്മീഷണറായി നിയമിക്കപ്പെട്ടു. തൻ്റെ വളർത്തച്ചൻ്റെ കണ്ണുനീർ തുടച്ചു മാറ്റി ഇന്നദ്ദേഹത്തെ സ്വന്തം അച്ഛനായി തന്നെ സ്വസ്ഥമായി വിശ്രമജീവിതം നയിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കി അവർ ഒരുമിച്ചു ജീവിക്കുന്നു.വിദ്യ തന്നെ സർവ്വധനാൽ പ്രധാനം. കഠിനാദ്ധ്വാനം സ്വസ്ഥമായ ജീവിത വിജയം. എന്ന രണ്ടു ഗുണപാഠങ്ങൾ ഇവരുടെ ജീവിതത്തിൽ നിന്നും നമ്മുക്ക് ലഭിക്കുന്നു