തീവ്രം എന്ന സിനിമയ്ക്ക് ആസ്പദമായ രണ്ടു ദാരുണ സംഭവങ്ങൾ (ക്രൈമുകൾ)

397

Sandheep Kumar Suresh

ബാംഗ്ലൂരിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി രൂപേഷ് പീതാംബരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012ൽ റിലീസ് ആയ സിനിമയാണ് തീവ്രം. ഈ സിനിമക്ക് ആധാരമായ രണ്ട് സംഭവങ്ങളെ കുറിച്ച് പങ്കു വെക്കാനുള്ള പോസ്റ്റ്

സംഭവം 1

Ring Road Murder Case Bangalore

15 വർഷമായി Banashankari II Stage ലെ അയൽക്കാരായ ഗിരീഷ് എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറും BMS കോളേജിലെ അവസാന വർഷ നിയമ വിദ്യാർത്ഥിനിയുമായ ശുഭയുമായി വിവാഹം 2004 ഏപ്രിൽ 11 നു നടത്താൻ കുടുംബങ്ങൾ തമ്മിൽ തീരുമാനിക്കുന്നു. അതിനോടനുബന്ധിച്ച് 2003 നവംബർ 30ന് വിവാഹ നിശ്ചയം നടത്തുകയും ചെയ്യുന്നു. അത് കഴിഞ്ഞ് നാലാം ദിവസം അഥവാ 2003 ഡിസംബർ 3 ന് രാത്രി ഇരുവരും ഡിന്നറിനു പോകുകയും റിംഗ് റോഡിലുള്ള ജമ്പോ പോയിന്റിൽ എത്തിയപ്പോൾ വണ്ടി നിർത്താൻ ശുഭ ആവശ്യപ്പെടുകയും അവിടെ അടുത്തുള്ള HAL എയർപോർട്ടിൽ നിന്നുള്ള ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുന്നത് കാണാനെന്ന് പറയുന്നു .

ഫ്ലൈറ്റ് ടേക്ക് ഓഫ് ആകുന്നത് നോക്കിയിരുന്ന ഗിരീഷിന്റെ പിറകിലേക്ക് ബൈക്കിൽ വന്ന അഞ്ജാതൻ ശക്തിയായി വന്നു തലക്കടിച്ച് വീഴ്ത്തുകയാണ് എന്നിട്ട് ആ ബൈക്ക് കാരൻ രക്ഷപ്പെടുകയാണ്.
ശുഭ ഗിരീഷിനേയും കൊണ്ട് മണിപ്പാൽ ഹോസ്പ്പിറ്റലിലേക്ക് കൊണ്ട് പോകുകയും അവിടെ വെച്ച് ഗിരീഷ് മരിക്കുകയും ചെയ്യുന്നു ശുഭയുടെ പരാതിയിൽ മുഖം തിരിച്ചറിയാനാവാത്ത വിധം ഒരാൾ വന്നു ആക്രമിക്കുകയും അതിനു ശേഷം അയ്യാൾ രക്ഷപ്പെട്ടുവെന്ന് പറഞ്ഞു.
ശുഭയുടെ മൊഴിയിലും പെരുമാറ്റത്തിലും സംശയം തോന്നിയ പോലിസ് അവരുടെ ഫോൺ രേഖകൾ പരിശോധിക്കുകയും അതിൽ ഗിരീഷിന്റെ മരണശേഷം വിളിച്ച കോളുകളിൽ അധികവും പോയത് കോളേജിലെ ജൂനിയറായ അരുൺ വർമ എന്ന 19 കാരനിലേക്ക് ആയിരുന്നു.ഇതേതുടർന്ന് അരുണിനെ കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയും അരുൺ കുറ്റസമ്മതം നടത്തുകയും ചെയ്യുന്നു.അരുണിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ശുഭയെയും വെങ്കടേഷ്, ദിനകർ എന്നിവരെ അറസ്റ്റ് ചെയ്യുന്നു.

അരുണും ശുഭയും പ്രണയത്തിലായിരുന്നു. ഗിരീഷുമായിട്ടുള്ള വിവാഹം ശുഭക്ക് താൽപര്യമില്ലായിരുന്നു അതേതുടർന്ന് അരുണുമായി ചേർന്ന് ഗിരീഷിനേ ഇല്ലാതാക്കാൻ തീരുമാനിച്ചു. അതിനുവേണ്ടി അരുൺ വെങ്കടേഷിനെ ഏർപ്പെടുത്തി വെങ്കടേഷിന്റെ കസിനായ ദിനകറും ഇവർക്കൊപ്പം ചേർന്നു.

സെഷൻസ് കോടതി നാലു പേരെയും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു കർണാടക ഹൈക്കോടതി അത് ശരിവെക്കുകയും ചെയ്തു.

സംഭവം 2

Prathiba Moorthy Rape & Murder Case

2005 ഡിസംബർ 13 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. HP Global Soft എന്ന സ്ഥാപനത്തിലെ Bpo Employee ആണ് പ്രതിഭ. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവമുണ്ടാകുന്നത്. സ്ഥിരം ഡ്രൈവറായ ജഗദീഷ് ലീവിലാണെന്ന് പകരമായി ഞാനാണ് ഡ്രൈവർ എന്ന് ശിവകുമാർ എന്ന ശിവു പ്രതിഭയെ പറഞ്ഞു വിശ്വസിപ്പിച്ചു. അതിനുശേഷം വണ്ടിയിൽ വിജനമായ സ്ഥലത്ത് കൊണ്ടുവരുകയും പ്രതിഭയെ റേപ്പ് ചെയ്യുകയും കഴുത്തറുത്തിട്ട് ശരീരം അടുത്തുള്ള ഒരു കുളത്തിലിടുകയും ചെയ്യുന്നു.
3 ദിവസത്തിന് ശേഷം ബോഡി കണ്ടെടുക്കുകയും ജഗദീഷിന്റെ സ്റ്റേറ്റ്മെന്റേ തുടർന്ന് ശിവകുമാർ അറസ്റ്റിലാവുകയും ചെയ്യുന്നു.

2006 ജൂലൈയിൽ ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് റഫർ ചെയ്തു. 4 വർഷങ്ങളിലായി മൂന്ന് വിവിധ ജഡ്ജിമാരാണ് വാദ പ്രതിവാദങ്ങൾ കേട്ടത് ദൃക്സാക്ഷികളില്ലാത്തതിനാൽ സാഹചര്യതെളിവുകളുടെയും ഫോൺ രേഖകളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. അറുപതിലധികം സാക്ഷികളുടെയും ഇരുന്നൂറ്റി പതിനെട്ടിലധികം തെളിവുകളുടെ അടിസ്ഥാനത്തിലാണ് B V ഗുഡ്ഡലി ശിക്ഷ വിധിച്ചത്. ജീവപര്യന്തമായിരുന്നു ശിക്ഷ കൂടാതെ തട്ടികൊണ്ടുപോകലിന് ipc സെക്ഷൻ 366 അനുസരിച്ച് പത്ത് വർഷം കഠിനതടവിനും 10000രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം അധികം ജയിൽശിക്ഷ അനുഭവിക്കണം. റേപ്പ് ചെയ്തതിന് ipc സെക്ഷൻ 376 അനുസരിച്ച് 10 വർഷം കൂടി കഠിനതടവിന് വിധിച്ചു 20000 രൂപ പിഴയുംകൂടി അത് ഒടുക്കിയില്ലെങ്കിൽ 2 വർഷം അധികം അനുഭവിക്കണം.

ഈ സംഭവത്തെ തുടർന്ന് രാത്രി സമയത്ത് ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാൻ കമ്പനികൾ ബാധ്യസ്ഥരായി. പ്രതിഭയുടെ മരണത്തെ തുടർന്ന് അവരുടെ ഭർത്താവ് പവൻഷെട്ടി അവരുടെ കുടുംബത്തെ വിട്ട് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. പ്രതിഭയുടെ ഘാതകനെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ യാതൊരു നടപടിയും എടുത്തില്ല എന്ന് പ്രതിഭയുടെ അമ്മ ആരോപിച്ചു.

ഈ സംഭവങ്ങളോടുള്ള ഒരു തരത്തിലുള്ള പ്രതിഷേധമാണ് രൂപേഷ് പീതാംബരൻ സിനിമയെടുക്കാൻ കാരണം.സിനിമക്ക് അനുസൃതമായി മാറ്റങ്ങൾ വരുത്തിയാണ് സിനിമയിൽ അവതരിപ്പിച്ചത്.

വാൽക്കഷണം:ഓൺലൈൻ ലേഖനങ്ങളുടെയും മാധ്യമ വാർത്തകളിലൂടെയാണ് അടിസ്ഥാനത്തിലാണ് ഇത് എഴുതിയത് അതിനാൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാവുന്നതാണ് കൂടാതെ നിർദ്ദേശങ്ങളും ക്ഷണിക്കുന്നു.തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക