ശ്രീദേവിയുടെ കഥ കേട്ട് മലയാളം ഒന്നടങ്കം ആ മഹാനടനെ കൈകൂപ്പുകയാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
45 SHARES
543 VIEWS

മഹാനടനായ മമ്മൂട്ടിയുടെ പേരു കേൾക്കുമ്പോൾ തന്നെ അദ്ദേഹം അനശ്വരമാക്കിയ നൂറുകണക്കിന് കഥാപാത്രങ്ങളുടെ മുഖമാവും നമുക്ക് ഓർമ്മവരിക. എന്നാൽ പാലക്കാട് കാവുശ്ശേരിക്കാരി ശ്രീദേവിയ്ക്ക് ആ പേരു കേൾക്കുമ്പോൾ ഓർമവരിക, കാരുണ്യത്തിന്റെ മുഖമാണ്. ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും രക്ഷിച്ച്, തന്നെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയർത്തിയ രക്ഷകനാണ് ശ്രീദേവിയ്ക്ക് മമ്മൂട്ടി. ആലുവ ജനസേവ കേന്ദ്രത്തിലേക്ക് ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ടത്തിയ പെൺകുട്ടി അവർക്കുണ്ടായ അനുഭവങ്ങൾ തുറന്നുപറയുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന ഫ്ലവേഴ്സ് ഒരു കോടി എന്ന പ്രോഗ്രാമിലൂടെയാണ് ശ്രീദേവി തന്റെ കഥ ലോകത്തെ അറിയിച്ചത്. സിനിമ കഥയെ വെല്ലുന്ന ജീവിത കഥയാണ് ശ്രീദേവി പറഞ്ഞത് .ഭിക്ഷ യാചിച്ച് നടക്കുമ്പോള്‍, വിശന്ന് വലഞ്ഞ് ‘പട്ടാളം’ സിനിമയുടെ സെറ്റില്‍ ഭിക്ഷ യാചിച്ച് ചെന്നതും, അവിടെ വച്ച് തന്നെ കണ്ട മമ്മൂട്ടി ആലുവ ജനസേവ കേന്ദ്രത്തിലേക്ക് തന്നെ മാറ്റി പാര്‍പ്പിച്ചതും , തുടര്‍ന്ന് പഠിപ്പിച്ച കഥയുമാണ് ശ്രീദേവി പറയുന്നത്.

ജനിച്ചുയടനെ ശ്രീദേവിയെ അമ്മ ഉപേക്ഷിച്ച് പോയിരുന്നു. തുടര്‍ന്ന് ഭിക്ഷാടന മാഫിയയുടെ ഭാഗമായ നാടോടിസ്ത്രീയായ തങ്കമ്മ, ശ്രീദേവിയെ എടുത്ത് വളര്‍ത്തുകയായിരുന്നു.ഭിക്ഷാടനത്തിന് വന്ന അവരുടെ കൂടെ, അവരിലൊരാളായി ഞാനും മാറി. മൂന്ന് വയസ് മുതല്‍ എന്നെയും ഭിക്ഷാടനത്തിന് വിട്ട് തുടങ്ങി. കൃത്യമായ ഭക്ഷണം കിട്ടാത്തത് കൊണ്ട് മാലിന്യം വരെ തിന്നേണ്ടി വന്നിട്ടുണ്ട്. ഭിഷാടനത്തിന് കളക്ഷന്‍ കുറവാണെങ്കില്‍ ശാരീരികമായി ഉപദ്രവിക്കും.പട്ടിണിയും നിരന്തരമായ ഉപദ്രവവും സഹിച്ച് ദുരിത ജീവിതം നയിക്കുന്നതിനിടെ ആറാം വയസിലാണ് ശ്രീദേവി മമ്മൂട്ടിയെ കാണുന്നത്.വിശപ്പു സഹിക്കാതെ ഒരു ദിവസം ‘പട്ടാളം’ സിനിമയുടെ ലൊക്കേഷനില്‍ ശ്രീദേവി ഭിക്ഷ ചോദിച്ച് ചെന്നതോടെയാണ് ശ്രീദേവിയുടെ നല്ല കാലം ആരംഭിക്കുന്നത്.

പട്ടാളം സെറ്റില്‍ ഇരിക്കുന്ന മമ്മൂട്ടിയുടെ അടുത്ത് ‘സാറേ.. എനിക്ക് വിശക്കുന്നു’ എന്നു പറഞ്ഞു കരഞ്ഞ് ഭിക്ഷ ചോദിച്ചു. അന്ന് മമ്മൂട്ടി സര്‍ ആണെന്ന് അറിഞ്ഞുകൊണ്ട് അല്ല ഭിക്ഷ യാചിച്ചത്. വിശപ്പ് കൊണ്ട് ചോദിച്ചതാണ്.എന്നാല്‍ എന്നെ കണ്ടതും മമ്മൂട്ടി സാറിന് സംശയം തോന്നി.കാരണം തനിക്ക് ഒപ്പം ഉണ്ടായിരുന്ന കുട്ടികളില്‍ നിന്നും കാഴ്ചയില്‍ ഞാന്‍ വ്യത്യസ്തയായിരുന്നു. ഇതോടെ തന്നെ കുറിച്ച് അന്വേഷിക്കാന്‍ ആ ഏരിയയിലെ പൊതുപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

പൊതു പ്രവര്‍ത്തകന്റെ അന്വേഷണത്തില്‍ എനിക്ക് ആരും ഇല്ലെന്നും എന്നെ ഒരു നാടോടി സ്ത്രീ എടുത്തു വളര്‍ത്തുകയാണെന്നും ഭിക്ഷാടന മാഫിയയുടെ കീഴിലാണ് താനെന്നും മനസ്സിലാക്കി. പൊതുപ്രവര്‍ത്തകന്‍ ഇക്കാര്യം മമ്മൂട്ടിയെ അറിയിച്ചു.ശ്രീദേവിയെ രക്ഷിക്കണമെന്നുണ്ടെങ്കിലും ആരുടെയെങ്കിലും സഹായമില്ലാതെ പറ്റില്ലെന്നും പൊതുപ്രവര്‍ത്തകന്‍ മമ്മൂട്ടി സാറിനോട് പറഞ്ഞു.

എന്തുണ്ടെങ്കിലും ആ കുട്ടിയെ ഞാന്‍ ഏറ്റെടുക്കാം’ എന്നാണ് മമ്മൂട്ടി പറഞ്ഞത് എന്നാണ് ശ്രീദേവി പറഞ്ഞത്.ഞാൻ പറയുന്ന സ്ഥലത്ത് കൊണ്ടാക്കണമെന്നും മമ്മൂക്ക പൊതുപ്രവർത്തകരോട് പറഞ്ഞു. അന്നേരം താൻ പോകില്ലെന്നും ഇവിടെ എവിടെയെങ്കിലും നിന്ന് തന്നെ പഠിക്കാമെന്നും, അതിന് സാഹചര്യം ഒരുക്കാൻ പറ്റുമോ എന്ന് മമ്മൂക്കയോട് ചോദിച്ചപ്പോൾ പിഎ ആയ അഷറഫ് ഇക്കയെ വിളിച്ചുകൊണ്ട് വേണ്ടത് ചെയ്യണം, ഇവിടെ ശരിയായില്ല എന്നാൽ വേറെ സ്ഥലമാണെങ്കിലും നോക്കാം എന്ന് മമ്മൂക്ക വാക്കുപറഞ്ഞു.

തുടര്‍ന്ന് എന്നെ പൊതുപ്രവര്‍ത്തകര്‍ സ്‌കൂളില്‍ ചേര്‍ത്തു.അപ്പോഴും ഭിക്ഷാടന മാഫിയ അതിൽ നിന്നൊക്കെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് തമിഴ് മാത്രം സംസാരിക്കാന്‍ അറിയാമായിരുന്ന ഞാന്‍ സ്‌കൂളില്‍ ഏറെ ബുദ്ധിമുട്ടി.ഇക്കാര്യം അറിഞ്ഞ മമ്മൂട്ടി സര്‍ എന്നെ ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയായിരുന്നുവെന്നാണ് ശ്രീദേവി പറയുന്നത്.

മമ്മൂക്ക വഴി സ്കൂളിൽ ചേർത്തുവെങ്കിലും മലയാളം തനിക്ക് അറിയില്ലായിരുന്നു എന്നും തമിഴ് ആയിരുന്നു സംസാരം എന്നും ശ്രീദേവി പറയുന്നു. എന്തെങ്കിലും വേറെ സൗകര്യം ഒരുക്കിക്കൊടുക്കുന്നതാവും നല്ലത് എന്ന് ടീച്ചർ അഷറഫ് ഇക്കയോട് നേരിട്ട് ആവശ്യപ്പെട്ടപ്പോഴാണ് ആലുവയിലുള്ള ജനസേവ കേന്ദ്രത്തിലേക്ക് തന്നെ മാറ്റാനുള്ള ഏർപ്പാപടുകൾ ചെയ്തത്. അദ്ദേഹം വഴി തന്നെ അവിടെ എത്തുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്യുകയും അവിടെ എത്തി കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും ശ്രീദേവി പറയുന്നു. കുറേ കുട്ടികളെയും അമ്മമാരെയും ഒക്കെ കാണാൻ പറ്റി. ജനസേവ ചെയർമാൻ ജോസ് മാവേലി വന്നുകണ്ടു, അന്വേഷിച്ചു, അപ്പോൾ മമ്മൂട്ടി അയച്ച കുട്ടിയാണെന്ന് അറിയുകയും ചെയ്തു. അപ്പോഴും ഈ ഭിക്ഷാടന മാഫിയക്ക് അറിയില്ലായിരുന്നു മമ്മൂക്കയാണ് ഇതിന്റെ പിന്നിലെന്ന്. ഒരാൾ രക്ഷിക്കാൻ വരുന്നുവെന്ന് മാത്രമേ അപ്പോൾ അറിവുണ്ടായിരുന്നുള്ളൂ. പിഎ അഷറഫ് ഇക്ക ഇടയ്ക്ക് ജനസേവയിൽ വന്നു വിശേഷം അന്വേഷിക്കുമായിരുന്നു എന്നും മമ്മൂക്കയെ പോലുള്ള ആളുകൾ സമൂഹത്തിൽ ഇനിയും വേണമെന്നും ശ്രീദേവി സ്നേഹത്തോടെ പറയുന്നു.

 

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫ്ലവേഴ്സ് ഒരു കോടി എന്ന പ്രോഗ്രാമിൽ ശ്രീദേവിക്കൊപ്പം ആലുവ ജനസേവ ശിശുഭവനിലെ ജീവനക്കാരിയായ ഇന്ദിരാ ശബരിനാഥും പങ്കെടുത്തിട്ടുണ്ടായിരുന്നു. ശ്രീദേവി ആലുവയിലുള്ള ജനസേവ ശിശു ഭവവനിലേക്ക് എത്തുന്നത് 2003ലായിരുന്നു. മലപ്പുറത്തെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ആളുകൾ ജനസേവയിലേക്ക് ശ്രീദേവിയെ എത്തിക്കുമ്പോൾ വെറും ആറ് ഏഴ് വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. 18 വയസ്സ് വരെ ജനസേവയിൽ ശ്രീദേവിയെ താമസിപ്പിക്കുകയും അത് കഴിഞ്ഞപ്പോൾ അവളുടെ ആഗ്രഹപ്രകാരം തന്നെ വിവാഹം കഴിപ്പിച്ചു കൊടുക്കുകയും ചെയ്തു എന്ന് ഇന്ദിര പറയുന്നു

മമ്മൂട്ടി സാറിന്റെ കെയര്‍ ഓഫില്‍ ആണ് താന്‍ ആലുവ ജനസേവയില്‍ എത്തിയത്. ജനസേവയില്‍ എത്തിയപ്പോള്‍ സന്തോഷമായി. അവിടെ നിറയെ അമ്മമാരും കുട്ടികളും കുഞ്ഞുവാവകളുമൊക്കെ ഉണ്ടായിരുന്നു.ജീവിതത്തില്‍ എല്ലാവരെയും കിട്ടിയ സന്തോഷമായിരുന്നുവെന്നും ശ്രീദേവി പറഞ്ഞു. ഫ്‌ളവേഴ്‌സ് ചാനലില്‍ വച്ച് ശ്രീദേവി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. നിരവധി പേരാണ് ഇവരുടെ ജീവിത കഥ പങ്കുവച്ച് മമ്മൂട്ടിക്ക് സല്യൂട്ട് അടിക്കുന്നത്. നിങ്ങളുടെ കരുണയ്ക്ക് മുന്നില്‍ മലയാളികള്‍ ശിരസ് നമിക്കുന്നുവെന്നാണ് ശ്രീദേവിയുടെ ജീവിത കഥപങ്കുവച്ച് സോഷ്യല്‍ മീഡിയ പറയുന്നത്.

LATEST