ഒരു സുന്ദരിയുടെ കഥ

238

മരത്തില്‍ ചാരി ദൂരേക്ക്‌ നോക്കി നിന്ന ശ്യാമിനെ നോക്കി അവള്‍ പറഞ്ഞു … എനിക്ക് നിന്നോട് ചിലത് പറയാനുണ്ട് ,

ശ്യാം – എന്താ ?
പെണ്‍കുട്ടി – എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാണ് , ഞാന്‍ നിന്നെ പ്രേമിക്കുന്നത് പോലെ തോന്നുന്നു
ശ്യാം – ഓ ശരി
പെണ്‍കുട്ടി- എന്ത് ശരി ? എന്നുവച്ചാല്‍ ?
ശ്യാം – ഞാന്‍ പറഞ്ഞാല്‍ നിനക്ക് ഇഷ്ട്ടമാവില്ല എന്നറിയാം…
പെണ്‍കുട്ടി – പറയൂ
ശ്യാം- ഇല്ല എനിക്ക് അത് പറയാനാവില്ല .. പിന്നെ ഒരിക്കല്‍ ആകട്ടെ ..
അവള്‍ അവനോടു ചോദിച്ചു കൊണ്ടേയിരുന്നു ” പറയൂ ശ്യാം എന്തായാലും എന്നോട് പറയൂ ”
അന്ന് അവര്‍ പിരിഞ്ഞു .. പക്ഷെ അവനെ കാണുമ്പോഴൊക്കെ അവള്‍ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു , അവള്‍ ആകെ വിഷമത്തിലായി.
ദേഷ്യത്തോടെ അവള്‍ ശ്യാമിനോട് ചോദിച്ചു ” എനിക്ക് ഇനി വയ്യ ..പറയൂ എന്താ നിനക്കെന്നെ ഇഷ്ട്ടം അല്ലാത്തത് ?
ശ്യാം – നിനക്ക് അത് അറിയണോ ?
അവള്‍ – അറിയണം
ശ്യാം – അത് ..നീ സുന്ദരിയല്ല .. നിന്നെയും കൊണ്ട് എങ്ങനെയാ എനിക്ക് പുറത്ത് പോകാന്‍ കഴിയുക?
അവള്‍-  പക്ഷെ … ഞാന്‍ …
ശ്യാം – ഒന്നും മിണ്ടണ്ടാ .. എന്നെ വിട്ടേക്കൂ  പ്ലീസ് ..
ശ്യാം അവളെ ഒറ്റക്കാക്കി നടന്നകന്നു .. മുഖത്ത് കൈകള്‍ പൊത്തിക്കൊണ്ട് ഹൃദയം പൊട്ടി കരഞ്ഞു കൊണ്ട് അവള്‍ നിലത്തിരുന്നു.

അവളുടെ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു .. ഹലോ
അമ്മ – മോളെ , നീ എന്റെ ഓഫീസിലേക്ക് വരുമോ ? നമുക്ക് ഡ്രസ്സ്‌ എടുക്കാന്‍ പോകാം ..
അവള്‍- ശരി അമ്മെ ,
അമ്മ – ഐ ലവ് യു ..
അവള്‍ – ഐ ലവ് യു ടൂ
അമ്മ – ബൈ
അവള്‍ – ബൈ
വസ്ത്രങ്ങളും വാങ്ങി അവര്‍ വീട്ടിലെത്തി , “അമ്മേ” ഞാന്‍ ഒന്ന് കുളിച്ചിട്ടു വരാം അവള്‍ പറഞ്ഞു
ബാത്ത് റൂമില്‍ കയറി കണ്ണാടിയില്‍ നോക്കി അവള്‍ തനിയെ ചോദിച്ചു ” ഞാന്‍ സുന്ദരിയല്ലേ ? അത്രയ്ക്ക് വിരൂപയാണോ ?
അവള്‍ എന്തിനും ഒരുക്കമായിരുന്നു .. ഒരു വ്യവസ്ഥകള്‍ക്കും പിടികൊടുക്കാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു ..
രണ്ടു മണിക്കൂര്‍ കഴിഞ്ഞു , മകളെ കാണാതെ തിരക്കി ചെന്ന അമ്മ കണ്ടത് ബെഡ് റൂമിലൂടെ വെള്ളം ഒഴുകുന്നതായിരുന്നു ..
പരിഭ്രാന്തിയോടെ അമ്മ വാതിലില്‍ മുട്ടി കൊണ്ട് ചോദിച്ചു ” മോളെ നീ അവിടെ എന്തെടുക്കുവാ ”  ഉത്തരം കിട്ടാതെ അമ്മ വാതില്‍ തള്ളി തുറന്നു
ആ കാഴ്ച ഒരമ്മക്കും സഹിക്കാന്‍ കഴിയുന്നതിനു അപ്പുറമായിരുന്നു ..  മുഖം മുഴുവന്‍ ബ്ലേഡു കൊണ്ട് വരഞ്ഞു കൈ തണ്ടും മുറിച്ചു ചോരയില്‍ കുളിച്ചു കിടക്കുന്ന തന്റെ സുന്ദരിയായ മകള്‍ …

കണ്ണാടിയില്‍ ഇങ്ങനെ എഴുതിയിരുന്നു ” ഇപ്പോള്‍ ഞാന്‍ കൂടുതല്‍ സുന്ദരിയായില്ലേ ” ?

ആരും താന്‍ വിരൂപരാണ് എന്ന് കേള്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്നില്ല , ഒരാളുടെയും ബാഹ്യരൂപം യഥാര്‍ത്ഥ പ്രേമത്തിനു ഒരു ഘടകമേ  അല്ല