ജർമ്മൻ പ്രിൻ്റ് മേക്കറും ചിത്രകാരനും സൈദ്ധാന്തികനുമായ ആൽബ്രക്ട്ട് ഡ്യൂറർ (1471 – 1528) വരച്ച പേന-മഷി ഡ്രോയിംഗാണ് പ്രാർത്ഥിക്കുന്ന കൈകൾ .നവോത്ഥാനകാലത്തെ ജർമ്മൻ ചിത്രകാരനായിരുന്നു ആൽബ്രക്ട്ട് ഡ്യൂറർ . ജലച്ചായങ്ങൾക്കും മരത്തിൽ മരത്തിൽ കൊത്തിയ ചിത്രങ്ങൾക്കും, ചെമ്പിൽ മുദ്രണം ചെയ്തവയ്ക്കുംപ്രസിദ്ധൻ. ബൈബിളിനെ ആസ്പദമാക്കി ആയിരുന്നു മിക്ക ചിത്രങ്ങളും. ചിത്രകലയിൽ ഒരു പ്രത്യേക ശൈലി കൊണ്ടുവന്ന ഇദ്ദേഹം അൻപത്തിയേഴാം വയസ്സിൽ ജന്മനാടായ ന്യൂറംബർഗിൽ വെച്ച് അന്തരിച്ചു. ഓസ്ട്രിയയിലെ വിയന്നയിലുള്ള ആൽബർട്ടിന മ്യൂസിയത്തിലാണ്ഈ കൃതി ഇന്ന് സൂക്ഷിച്ചിരിക്കുന്നത്.

നീല നിറമുള്ള പേപ്പറിൽ വെളുത്ത ഉയരവും കറുത്ത മഷിയും ഉപയോഗിച്ച് ഡ്യൂറർ ഡ്രോയിംഗ് സൃഷ്ടിച്ചു. രണ്ട് കൈകൾ ഒരുമിച്ച് പ്രാർത്ഥിക്കുന്നത് ഡ്രോയിംഗ് കാണിക്കുന്നു . കൂടാതെ, ഭാഗികമായി ചുരുട്ടിയ സ്ലീവ് കാണപ്പെടുന്നു.

ഫ്രാങ്ക്ഫർട്ടിൽ സ്ഥാപിച്ചിരിക്കുന്ന ട്രിപ്റ്റിച്ചിൻ്റെ സെൻട്രൽ പാനലിൽ ഹെല്ലർ അൾട്ടർപീസ് എന്ന പേരിൽ 1729-ൽ തീപിടിത്തത്തിൽ നശിച്ചുപോയ ഒരു അപ്പോസ്തലൻ്റെ തലയുടെ ഒരു രേഖാചിത്രംഉണ്ടായിരുന്നു എന്നാൽ തലയുള്ള ഷീറ്റ് അതിൽ നിന്ന് വേർപെടുത്തിയിരിക്കുന്നു. മൊത്തത്തിൽ, ഡ്യൂറർ ബലിപീഠത്തിനായി 18 സ്കെച്ചുകൾ ഉണ്ടാക്കി . കലാസൃഷ്ടിയുടെ ആദ്യത്തെ പൊതു അംഗീകാരം 1871-ൽ വിയന്നയിൽ പ്രദർശിപ്പിച്ചപ്പോഴായിരുന്നു, ചിത്രത്തിൽ പതിനെട്ട് സഹോദരന്മാരിൽ ഒരാളായ ഡ്യൂററുടെ സഹോദരൻ്റെ കൈകൾ ചിത്രീകരിക്കുന്നതായി പറയപ്പെടുന്നു. കഥയിങ്ങനെ

പതിനഞ്ചാം നൂറ്റാണ്ടിൽ ജർമനിയിലെ ന്യൂറംബർഗിനടുത്ത് ഒരു കൊച്ചുഗ്രാമത്തിൽ ഒരു സ്വർണപ്പണിക്കാരൻ തന്റെ പതിനെട്ടു മക്കളോടൊത്ത് താമസിച്ചിരുന്നു. വളരെയധികം ദരിദ്രമായിരുന്നു ആ കുടുംബം. എന്തൊക്കെയായാലും സ്വർണ്ണപ്പണിക്കാരന്റെ മൂത്ത രണ്ട് മക്കൾ മനസ്സിൽ ഒരു സ്വപ്നം കൊണ്ടു നടന്നു- ന്യൂറംബർഗിലെ ചിത്രകലാ അക്കാദമിയിൽ പോയി പഠിക്കുക.എന്നാൽ, അവരുടെ പിതാവിന് അവരെ പഠിപ്പിക്കാനും മാത്രം പണമില്ലെന്ന് അവർക്ക് അറിയാമായിരുന്നു.

ആ സഹോദരന്മാരുടെ പേരുകൾ ആൽബ്രക്ട്ട് എന്നും ആൽബർട്ട് എന്നുമായിരുന്നു. അവർ ഒടുവിൽ ഒരു തീരുമാനമെടുത്തു – ഒരു നാണയം ടോസ് ചെയ്യാം. തോൽക്കുന്നവൻ അടുത്തുള്ള ഖനിയിൽ ജോലി ചെയ്ത് ജയിച്ചവന് അക്കാദമിയിൽ പഠിക്കാനുള്ള പണമുണ്ടാക്കണം. അതേസമയം, ജയിച്ചവൻ അക്കാദമിയിൽ നാല് വർഷം പഠിച്ച് തിരിച്ചുവന്ന് തോറ്റവന് പഠിക്കാൻ അവസരം കൊടുക്കണം. ചിത്രം വിറ്റോ, ഖനികളിൽ ജോലി ചെയ്തോ ജയിച്ചവൻ അപ്പോൾ ധനം സമാഹരിക്കണം.

ടോസ് ജയിച്ചത് ആൽബ്രക്ട്ട് ആണ്. അവൻ വൈകാതെ അക്കാദമിയിലേക്ക് പോയി. ആൽബർട്ട് ഖനിയിലേക്കും. നാല് വർഷത്തിന് ശേഷം ആൽബ്രക്ട്ട് ഒരു മികച്ച ചിത്രകാരനായി തീർന്ന് ധനം സമ്പാദിക്കാൻ തുടങ്ങി.
ആൽബ്രക്ട്ട് ഗ്രാമത്തിൽ തിരിച്ചെത്തി. അയാളുടെ കുടുംബം ആ വരവ് ശരിക്കും ആഘോഷിച്ചു. വിരുന്നിന് ശേഷം ആൽബ്രക്ട്ട് സഹോദരനോട് പറഞ്ഞു:
” ഇനി നിന്റെ ഊഴമാണ് സഹോദരാ, അക്കാദമിയിൽ പോയി പഠിച്ചോളൂ. നിനക്കുളള പണം ഞാൻ തരാം.”
എന്നാൽ ആൽബർട്ട് കരയുകയായിരുന്നു. വിതുമ്പിക്കൊണ്ട് അയാൾ പതുക്കെ പറഞ്ഞു:
” ഖനികളിൽ ജോലി ചെയ്ത് എന്റെ വിരലുകൾ തകർന്നിരിക്കുന്നു. പോരാത്തതിന് എനിക്ക് സന്ധിവാതവും ബാധിച്ചിട്ടുണ്ട്. ഒരു ഗ്ലാസ് പിടിക്കുവാൻ പോലും സാധ്യമല്ലാത്ത ഈ കൈകൾ കൊണ്ട് ക്യാൻവാസിൽ എങ്ങനെ ഞാൻ മനോഹര ചിത്രങ്ങൾ വരയ്ക്കും ? വളരെ വൈകിപ്പോയി.”
അതുകേട്ട് ആൽബ്രക്ട്ട് ദു:ഖിതനായി. വളരെയേറെ മനോവേദനയോടെ തന്റെ സഹോദരന്റെ ദീനം ബാധിച്ച കൈയുടെ ദൃശ്യം അദ്ദേഹം ക്യൻവാസിലേക്ക് പകർത്തി. കൂട്ടിപ്പിടിച്ച കൈകൾ ആകാശത്തിലേക്ക് ഉയർന്നു നിൽക്കുന്ന രീതിയിലാണ് ആ ചിത്രം ആൽബ്രക്ട്ട് വരച്ചത്. സഹോദരന്റെ ത്യാഗത്തിന്റെ മുമ്പിൽ ആൽബ്രക്ട്ട് തന്റെ തീരാത്ത കടപ്പാട് കാണിച്ചത് ആ ചിത്രത്തിന് കൈകൾ എന്ന പേര് നൽകിയാണ്. എന്നാൽ ലോകം ആ കൂപ്പുകൈകൾക്ക് ആദരസൂചകമായി പ്രാർഥിക്കുന്ന കൈകൾ ( Praying Hands) എന്ന് പേരിട്ടു.

 

Leave a Reply
You May Also Like

ചെങ്കിസ് ഖാനും ജെബയും അത്ഭുതപെടുത്തുന്ന കഥ

ഒരു യുദ്ധത്തിനിടയിൽ കുതിര പുറത്തു ഉണ്ടായിരുന്ന ചെങ്കിസ് ഖാന്റെ ശരീരത്തിലേക്ക് എതിർ സൈന്യത്തിൽ നിന്ന് ഒരു അസ്ത്രം വന്ന് പതിക്കുന്നു. എന്നാൽ യുദ്ധത്തിൽ ചെങ്കിസ് ഖാന്റെ സൈന്യം എതിർ സൈന്യത്തെ പരാജയപെടുത്തി

സ്യൂട്ട്കേസുകളുടെ മതിൽ, ഇതെന്താണ് അറിയാമോ ? ക്രൂരതയുടെ ഒരു ചരിത്രം

രണ്ടാം ലോകമഹായുദ്ധസമയത്ത് തടങ്കൽപ്പാളയങ്ങളിൽ തടവിലാക്കപ്പെട്ടവരുടെ സ്യൂട്ട്കേസുകളുടെ പോളിഷ് മതിൽ. പോളണ്ടിലെ ഓഷ്വിറ്റ്സ്-ബിർകെനൗ സ്റ്റേറ്റ് മ്യൂസിയത്തിലെ സ്ഥിരം…

“എനിക്ക് വെള്ളികൊണ്ടു നിർമ്മിച്ച ഒരു കട്ടിൽ വേണം, ആ കട്ടിലിന്റെ നാലു വശത്തും നഗ്നരായ സ്ത്രീകളുടെ ശിൽപ്പവും വേണം..”

അറിവ് തേടുന്ന പാവം പ്രവാസി ഒരു കട്ടിൽ കഥ ????ക്രിസ്റ്റോഫിൽ എന്ന പാരിസിലെ വെള്ളി പണിക്കാരന്…

ക്രിക്കറ്റിൽ മിഡിൽ സ്റ്റംപിൻ്റെ ആവിർഭാവം രസകരമായൊരു കഥയാണ്

മിഡിൽ സ്റ്റംപിൻ്റെ ആവിർഭാവം Suresh Varieth ഏതൊരു കായിക ഇനത്തിലെന്നതു പോലെ ക്രിക്കറ്റും പൂർണ വളർച്ചയെത്തിയത്…