fbpx
Connect with us

ചെരുപ്പുകുത്തിയുടെ കഥ

പണ്ട് പണ്ട്, എന്ന് പറഞ്ഞാല്‍ വളരെപ്പണ്ട്, ഒരു ചെരുപ്പുകുത്തിയുണ്ടായിരുന്നു. ബാറ്റയും വുഡ് ലാന്റും ഒക്കെ വരുന്നതിന് മുമ്പാണെന്നോര്‍ക്കണം. കാസിം എന്നായിരുന്നു അയാളുടെ പേര്. വലിയ തിരക്കൊന്നുമില്ലാത്ത ഒരിടത്തരം പട്ടണത്തിലായിരുന്നു അയാള്‍ ജീവിച്ചിരുന്നത്. കേടായ ചെരുപ്പുകള്‍ നന്നാക്കുകയായിരുന്നു അയാളുടെ ജോലി. പക്ഷേ, അന്നൊക്കെ ചെരുപ്പെന്ന് പറഞ്ഞാല്‍ ചെരുപ്പാണ്. നല്ല മുന്തിയയിനം തുകല്‍ കൊണ്ടുണ്ടാക്കിയ ചെരുപ്പൊരെണ്ണം വാങ്ങിയാല്‍ കുറഞ്ഞത് അഞ്ചാറ് വര്‍ഷമെങ്കിലും കേടുവരാതെ നില്ക്കും. അല്ലാതെ വാങ്ങി ഇത്തിരി വെള്ളം നനഞ്ഞയുടനെ പിഞ്ഞിപ്പോകുന്ന തരമൊന്നും അന്നില്ല. കുറേ കാലത്തിന് ശേഷം അത് കേടുവന്നെങ്കിലാകട്ടെ, ആരും തുന്നിക്കെട്ടനൊന്നും മിനക്കെടില്ല. പുതിയൊരെണ്ണം ഉണ്ടാക്കിക്കുകയേയുള്ളൂ. എന്നുവെച്ചാല്‍ കാസിമിന് കാര്യമായ പണിയൊന്നും കിട്ടാറില്ലെന്ന് ചുരുക്കം. പട്ടണത്തിലെ ചെരുപ്പുനിര്‍മ്മാണക്കാരൊന്നും അയാള്‍ക്ക് പണിയൊന്നും കൊടുക്കാറില്ല. തുകല്‍ വാങ്ങി ചെരുപ്പുണ്ടാക്കി വില്ക്കാന്‍ കാശുമില്ല. അയാളുടെ രൂപമായിരുന്നു പ്രശ്നം. താടിയും മുടിയുമൊക്കെ വല്ലാതെ വളര്‍ന്ന് ( കാശ് കൊടുക്കാതെ ക്ഷുരകന്‍ താടിയും മുടിയും വടിച്ച് കൊടുക്കുമോ?) മുഷിഞ്ഞതും കീറിയതുമായ വസ്ത്രങ്ങളും ധരിച്ച് വഴിവക്കിലെ ഒരു വേപ്പുമരച്ചുവട്ടില്‍

 250 total views,  1 views today

Published

on

410895660_6f3e508c44[1]പണ്ട് പണ്ട്, എന്ന് പറഞ്ഞാല്‍ വളരെപ്പണ്ട്, ഒരു ചെരുപ്പുകുത്തിയുണ്ടായിരുന്നു. ബാറ്റയും വുഡ് ലാന്റും ഒക്കെ വരുന്നതിന് മുമ്പാണെന്നോര്‍ക്കണം. കാസിം എന്നായിരുന്നു അയാളുടെ പേര്. വലിയ തിരക്കൊന്നുമില്ലാത്ത ഒരിടത്തരം പട്ടണത്തിലായിരുന്നു അയാള്‍ ജീവിച്ചിരുന്നത്. കേടായ ചെരുപ്പുകള്‍ നന്നാക്കുകയായിരുന്നു അയാളുടെ ജോലി. പക്ഷേ, അന്നൊക്കെ ചെരുപ്പെന്ന് പറഞ്ഞാല്‍ ചെരുപ്പാണ്. നല്ല മുന്തിയയിനം തുകല്‍ കൊണ്ടുണ്ടാക്കിയ ചെരുപ്പൊരെണ്ണം വാങ്ങിയാല്‍ കുറഞ്ഞത് അഞ്ചാറ് വര്‍ഷമെങ്കിലും കേടുവരാതെ നില്ക്കും. അല്ലാതെ വാങ്ങി ഇത്തിരി വെള്ളം നനഞ്ഞയുടനെ പിഞ്ഞിപ്പോകുന്ന തരമൊന്നും അന്നില്ല. കുറേ കാലത്തിന് ശേഷം അത് കേടുവന്നെങ്കിലാകട്ടെ, ആരും തുന്നിക്കെട്ടനൊന്നും മിനക്കെടില്ല. പുതിയൊരെണ്ണം ഉണ്ടാക്കിക്കുകയേയുള്ളൂ. എന്നുവെച്ചാല്‍ കാസിമിന് കാര്യമായ പണിയൊന്നും കിട്ടാറില്ലെന്ന് ചുരുക്കം. പട്ടണത്തിലെ ചെരുപ്പുനിര്‍മ്മാണക്കാരൊന്നും അയാള്‍ക്ക് പണിയൊന്നും കൊടുക്കാറില്ല. തുകല്‍ വാങ്ങി ചെരുപ്പുണ്ടാക്കി വില്ക്കാന്‍ കാശുമില്ല. അയാളുടെ രൂപമായിരുന്നു പ്രശ്നം. താടിയും മുടിയുമൊക്കെ വല്ലാതെ വളര്‍ന്ന് ( കാശ് കൊടുക്കാതെ ക്ഷുരകന്‍ താടിയും മുടിയും വടിച്ച് കൊടുക്കുമോ?) മുഷിഞ്ഞതും കീറിയതുമായ വസ്ത്രങ്ങളും ധരിച്ച് വഴിവക്കിലെ ഒരു വേപ്പുമരച്ചുവട്ടില്‍ പണിയായുധങ്ങളുമായിരിക്കുന്ന അയാളെ ആരും അടുപ്പിക്കില്ലായിരുന്നു. ആള്‍ക്കാരെ കള്ളം പറഞ്ഞ് മയക്കി പറ്റിക്കുന്ന രീതി അയാള്‍ക്കറിയുകയുമില്ല!

ആര് ശ്രദ്ധിക്കാനാണ്! അയാള്‍ക്കാണെങ്കില്‍ വിശന്ന് പൊരിയുന്നു. എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങളായി. ഇന്നാളാരോ ദയ തോന്നി കൊടുത്ത കുറച്ച് ഈന്തപ്പഴങ്ങളാണ് അവസാനമായി കഴിച്ചത്. വിശപ്പ് മൂക്കുമ്പോള്‍ കുറേ വെള്ളം കുടിക്കും . പിന്നെ മരച്ചുവട്ടിലിരിക്കും. ഇരുട്ടാകുമ്പോള്‍ പണിയായുധങ്ങള്‍ സഞ്ചിയില്‍ നിറച്ച് അവിടെത്തന്നെ കിടന്നുറങ്ങും. അയാള്‍ക്കൊരു ചെറിയ കൂരയുണ്ടായിരുന്നു. അഹമ്മദ് മുതലാളിയുടെ മാളികയുടെ മുന്നില്‍. ആ കൂര തന്റെ മാളികയ്ക്ക് ദൃഷ്ടിദോഷമുണ്ടാക്കും എന്ന് പറഞ്ഞ് അഹമ്മദ് മുതലാളി അത് പൊളിച്ച് നിരത്തി. അതോടെ കാസിം മരച്ചുവട്ടിലായി.

അവിടെയായിരുന്നപ്പോള്‍ ദിവസവും രാവിലെ പത്തിരിയുടേയും ഇറച്ചിക്കറിയുടേയും മണം കിട്ടുമായിരുന്നു. ഉച്ചയ്ക്ക് ബിരിയാണിയുടെ, രാത്രി എന്തൊക്കെയോ…… ആ മണം മാത്രം മതിയായിരുന്നു വിശപ്പ് കെടാന്‍. പക്ഷേ, ഇപ്പോള്‍ മണങ്ങളൊന്നും കാസിമിനെ കൊതിപ്പിക്കാറില്ല. വിശപ്പ് വല്ലപ്പോഴും ഉണ്ടാകുന്ന തലവേദന പോലെ വന്നും പോയുമിരിക്കും. എന്ന് വച്ച് തെണ്ടാനൊന്നും അയാള്‍ തയ്യാറല്ലായിരുന്നു. എന്തോ ഭാഗ്യത്തിന് ചെറുപ്പകാലത്ത് നിക്കാഹ് കഴിക്കാനൊന്നും തോന്നാത്തത് കാരണം ഒരാള്‍ മാത്രം പട്ടിണി കിടന്നാല്‍ മതിയല്ലോയെന്നോര്‍ത്ത് ആശ്വസിക്കും .

രാവിലെയുണരുമ്പോള്‍ അയാളുടെ കൂടെ തെരുവുപട്ടികളും കിടന്നുറങ്ങുന്നുണ്ടാകും. അയാള്‍ ക്ഷീണിച്ച് ശോഷിച്ച് എല്ലും തോലുമായി. അയാളുടെ മരണം ഉറപ്പിക്കാന്‍ വരുന്നത് പോലെയാണ് പട്ടികള്‍ രാവിലെ ഉണര്‍ന്ന് മണത്ത് നോക്കുന്നത്. അയാള്‍ പണിസഞ്ചിയെടുത്ത് അവറ്റകളെ എറിഞ്ഞോടിക്കും .

എന്നിട്ടും അയാള്‍ വിഷമിച്ചില്ല. എല്ലാം തന്റെ വിധിയെന്ന് സമാധാനിച്ച് മരണവും കാത്ത് മരച്ചുവട്ടില്‍ കിടക്കും. ദയയില്ലാത്ത ലോകത്തിനോട് പക കാണിക്കാതെ.

Advertisement



ഒരു ദിവസം, നേരം ഇരുട്ടിയ ശേഷം. പട്ടണം നിശ്ശബ്ദമായി. ജാരന്മാരും ചോരന്മാരും പുറത്തിറങ്ങുന്ന സമയം. തന്റെ തൊണ്ടയിലൂടെ മുഴുത്ത എന്തോ ഒന്ന് പുറത്തേയ്ക്ക് ചാടാനൊരുങ്ങുന്നത് പോലെ അയാള്‍ക്ക് തോന്നി. അത് തന്റെ ജിവനാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമൊന്നുമുണ്ടായില്ല. ശ്വാസം മുട്ടി മുട്ടി അയാളുടെ കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളി. അവസാനമായി ഒരിറ്റ് വെള്ളം കുടിക്കാന്‍ തോന്നി. അനങ്ങാന്‍ പറ്റുന്നില്ല. ഹൃദയത്തില്‍ നിന്നും എന്തോ പറിച്ചെടുക്കുന്നത് പോലെ വേദന.

അന്നേരം എവിടെ നിന്നോ ഒരു പ്രകാശം അയാളുടെ മേല്‍ പതിഞ്ഞു. മഞ്ഞിനിടയിലൂടെ വഴിവിളക്ക് പ്രകാശിക്കുന്ന പോലെ മൃദുവായ പ്രകാശം. അയാള്‍ അമ്പരപ്പോടെ എഴുന്നേല്ക്കാന്‍ ശ്രമിച്ചു. പറ്റിയില്ല. ശരീരം പാടെ തളര്‍ന്നിരിക്കുന്നു.

‘കാസിം’. ആരോ വിളിച്ചു. അയാള്‍ പ്രയാസപ്പെട്ട് നോക്കി. അപ്പോള്‍ പ്രകാശം അടുത്തേയ്ക്ക് വന്നു. അതൊരു മാലാഖയായിരുന്നു. വെള്ളമേഘങ്ങള്‍പോലെ ചിറകുകള്‍. ജ്വലിക്കുന്ന മുഖം. തിളങ്ങുന്ന കുപ്പായം. അറബിക്കഥകളിലെപ്പോലെ ഒരു മാലാഖ. അയാള്‍ മരണവെപ്രാളത്തിലെ തന്റെ തോന്നലാണെന്ന് വിചാരിച്ച് അത് കാര്യമാക്കിയെടുത്തില്ല. അല്ലെങ്കില്‍ തന്നെ കൊണ്ടുപോകാന്‍ വന്ന ദൈവദൂതനുമാകാം .

മാലാഖ അയാളുടെ അടുത്തിരുന്നു. അയാളുടെ തല മടിയില്‍ വച്ച് നെറ്റിയിലും മുഖത്തും തലോടി. അപ്പോള്‍ അയാള്‍ക്ക് കുറച്ച് ആശ്വാസം തോന്നി. ദിവ്യശക്തികൊണ്ട് മാലാഖയുടെ കൈയ്യില്‍ ഒരു മാന്ത്രികവടി പ്രത്യക്ഷപ്പെട്ടു.

Advertisement



‘കാസിം .. ഞങ്ങളുടേ പ്രിയപ്പെട്ട മകനേ’ മാലഖ പറഞ്ഞു. എന്നിട്ട് മന്ത്രവടി വീശിയപ്പോള്‍ ഒരു പാത്രം നിറയെ മുന്തിരിച്ചാര്‍ പ്രത്യക്ഷപ്പെട്ടു. മാലാഖ അത് അയാളെ കുടിപ്പിച്ചു. അപ്പോള്‍ അയാള്‍ക്ക് ആശ്വാസം തോന്നി.

‘പറയൂ.. നിനക്കെന്ത് വേണം? ‘

‘ഒന്നും വേണ്ട’ കാസിം പറഞ്ഞു. അയാള്‍ക്ക് ശബ്ദമിടറുന്നുണ്ടായിരുന്നു. മാലാഖ അയാളുടെ നെറ്റിയില്‍ മുത്തമിട്ടു. അയാള്‍ എഴുന്നേറ്റ് മരത്തോട് ചാരിയിരുന്നു.

‘അതെന്താ ഒന്നും വേണ്ടന്ന് പറഞ്ഞത്? നീ ഞങ്ങളുടെ പ്രിയപുത്രനാണ്. എന്ത് വേണമെങ്കിലും ചോദിച്ചോളൂ. അഹമ്മദ് മുതലാളിയെപ്പോലെ നിന്നെ പണക്കാരനാക്കണോ? ഈ പട്ടണത്തിന്റെ, അല്ലെങ്കില്‍ രാജ്യത്തിന്റെ അധിപനാക്കണോ? നിന്റെ ഏതാഗ്രവും സാധിച്ചുതരാനാണ് ഞാന്‍ വന്നിരിക്കുന്നത് ‘

Advertisement



‘എനിക്കൊന്നും വേണ്ട ‘ കാസിം ആവര്‍ത്തിച്ചു. മാലാഖ സന്തുഷ്ടയായി. അയാളെ അനുഗ്രഹിച്ചിട്ട് മാലാഖ ഇങ്ങനെ പറഞ്ഞു:

‘നീ ദൈവത്തിന് നിരക്കാത്തത് എന്തെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് വിഷമമായേനെ. നിന്റെ നന്മയാണ് നിന്നെ ഞങ്ങളുടെ പ്രിയപുത്രനാക്കിയത്. കഷ്ടപ്പാടിലും നീ ദൈവത്തെ പഴിപറഞ്ഞില്ല. മോഷ്ടിക്കാനും ഇരക്കാനും പോയില്ല. ഇതാ നിന്റെ നല്ല ഗുണങ്ങള്‍ക്കുള്ള പ്രതിഫലം നിന്റെ മുന്നില്‍ വന്ന് കഴിഞ്ഞു ‘

മാലാഖ അത്രയും പറഞ്ഞതും തെരുവില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടു. കാസിമിന്റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞ നിമിഷം മാലാഖ അപ്രത്യക്ഷയായി. ഇരുളിലൂടെ ആരോ ഓടിയകലുന്നത് അയാള്‍ കണ്ടു. അഹമ്മദ് മുതലാളിയുടെ ഭാര്യമാരുടെ ആരുടേയെങ്കിലും ജാരനായിരിക്കണം. അയാള്‍ വിചാരിച്ചു. അപ്പോള്‍ പാതയില്‍ എന്തോ തിളങ്ങുന്നത് പോലെ. അയാള്‍ എഴുന്നേറ്റ് അതെന്താണെന്ന് നോക്കി.

വില കൂടിയ രത്നങ്ങള്‍ പിടിപ്പിച്ച കമ്മലായിരുന്നു അത്. അഹമ്മദ് മുതലാളിയുടെ ഭാര്യയുടേതാകാനേ വഴിയുള്ളൂ. അയാളെ കോടീശ്വരനാക്കാന്‍ അത് മാത്രം മതി. ഇതാണോ മാലാഖ പറഞ്ഞ പ്രതിഫലം? അയാള്‍ ആലോചിച്ചു. അങ്ങിനെയാണെങ്കില്‍ തനിക്കത് വേണ്ടെന്നും തീരുമാനിച്ചു.

Advertisement



അടുത്ത ദിവസം രാവിലെ അയാള്‍ കമ്മലുമായി അഹമ്മദ് മുതലാളിയുടെ മാളികയില്‍ ചെന്നു. കമ്മല്‍ അയാളെ ഏല്പിച്ചു. വിലപിടിച്ച ആഭരണം കളവ് പോയതില്‍ വിഷമിച്ചിരിക്കുകയായിരുന്ന അഹമ്മദ്, കാസിമിനെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു. അതേ സമയം തന്റെ ജാരന്‍ പിടിക്കപ്പെടാത്തതില്‍ മാളികയിലെ ഏതോ ഒരു സ്ത്രീ സന്തോഷിക്കുകയും ചെയ്തു.

അഹമ്മദ്, കാസിമിന് പാരിതോഷികങ്ങള്‍ നല്കാന്‍ ശ്രമിച്ചു. ചോദിക്കുന്നതെന്തും നല്കാമെന്ന് വാക്ക് കൊടുത്തു. കാസിം ഒന്നും ആവശ്യപ്പെട്ടില്ല. അഹമ്മദ് അവസാനം തന്റെ മുപ്പത്തിനാല് ഭാര്യമാരുടേയും കേടായ ചെരുപ്പുകള്‍ നന്നാക്കുന്ന ജോലി കാസിമിന് കൊടുക്കാമെന്നേറ്റു. അത് കാസിമിന് സമ്മതമായിരുന്നു.

അങ്ങനെ കാസിമിന് വളരെക്കാലത്തിന് ശേഷം പണി കിട്ടി. മരച്ചുവട്ടിലിരുന്ന് അയാള്‍ ചെരുപ്പുകള്‍ നന്നാക്കി. പതിയെപ്പതിയെ പട്ടണവാസികള്‍ അയാളെ പരിഗണിച്ച് തുടങ്ങി. അയാള്‍ എങ്കിലും തന്റെ രൂപത്തില്‍ മാറ്റമൊന്നും വരുത്താന്‍ തയ്യാറല്ലായിരുന്നു. തഴച്ച് വളര്‍ന്ന താടിമീശകള്‍ അങ്ങിനെ തന്നെ അവശേഷിച്ചു. ഓരോ പണി വരുമ്പോഴും അയാള്‍ മാലാഖയ്ക്ക് നന്ദി പറഞ്ഞു.

നൂറ്റാണ്ടുകള്‍ കടന്നുപോയി. ആളുകള്‍ ബാറ്റയും ഐ.ഡി യും ലീകൂപ്പറും ഉപയോഗിക്കാന്‍ തുടങ്ങി. റബ്ബര്‍ചെരുപ്പുകള്‍ വിപണി കീഴടക്കി. ചെരുപ്പുകടകള്‍ കൂണുകള്‍ പോലെ മുളച്ചു. എങ്കിലും കാസിമിന് ഇപ്പോഴും ബുദ്ധിമുട്ടൊന്നും ഇല്ല. മൈസൂര്‍ ബാങ്കിന്റെ മുന്നിലെ മരച്ചുവട്ടിലിരുന്ന് അയാള്‍ ചെരുപ്പ് നന്നാക്കുന്നു. കാസിം ചാച്ച എന്റെ ചെരുപ്പൊന്ന് തുന്നിത്തരാമോയെന്ന് ചോദിക്കുമ്പോള്‍ താടിമീശകള്‍ക്കിടയില്‍ പുഞ്ചിരി വിടരും .

Advertisement



ഭൂമിയില്‍ മാലാഖമാര്‍ ഇപ്പോഴും ഉണ്ടെന്നല്ലേ ആ ചിരിയുടെ അര്‍ത്ഥം?

 251 total views,  2 views today

Advertisement
Entertainment7 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

Entertainment7 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment7 hours ago

എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

controversy8 hours ago

പുരുഷന്മാരായ സുഹൃത്തുക്കളെ എൻറെ കാമുകന്മാർ ആയി ചിത്രീകരിക്കുന്നത് ഒന്ന് നിർത്താമോ; അഭയ ഹിരണ്മയി.

Entertainment8 hours ago

മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ടുപേർ 2003 ലെ ഒരു ഗാനരംഗത്തിൽ

Entertainment8 hours ago

ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്

Entertainment9 hours ago

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Featured9 hours ago

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

Uncategorized12 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment12 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment13 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment15 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment7 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment16 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment5 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment5 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment6 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement