fbpx
Connect with us

life story

കൊള്ളക്കാരനായിരുന്ന ഗ്രെഗറി ഡേവിഡ് റോബർട്സ് ഇന്ത്യയിൽ വന്നു ശാന്താറാം ആയ കഥ

Published

on

Parvathy Sumesh

ചില സിനിമകൾ കാണുമ്പോൾ ഇതൊക്കെ ജീവിതത്തിൽ നടക്കുമോ എന്ന് തോന്നും. എന്നാൽ സിനിമാക്കഥകളെ വെല്ലുന്ന ചില പച്ചയായ ജീവിതങ്ങൾ ഉണ്ട്. അതുപോലൊരു കഥയാണ് ഓസ്‌ട്രേലിയക്കാരനായ ഗ്രെഗറി ഡേവിഡ് റോബർട്സിന്റേത് . 1952 ൽ മെൽബണിൽ ആണ് ഗ്രെഗറി ജനിക്കുന്നത്. യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്തു തന്നെ അദ്ദേഹം അറിയപ്പെടുന്ന ഒരു എഴുത്തുകാരനും, നാടകകൃത്തും, രാഷ്ട്രീയ പ്രവർത്തകനും, ചാരിറ്റി പ്രവർത്തനങ്ങൾക്ക് കാർമികത്വം വഹിക്കുന്ന വ്യക്‌തിയും ഒക്കെ ആയിരുന്നു.

തന്റെ കുടുംബ ജീവിതത്തിൽ ഉണ്ടാകുന്ന വിള്ളലിനെ തുടർന്ന് അദ്ദേഹത്തിനു അഞ്ചു വയസ്സുള്ള മകളുടെ കസ്റ്റഡി നഷ്ടപ്പെടുന്നു. ഇതിനെതുടർന്നുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ താങ്ങാൻ കഴിയാതെ അദ്ദേഹം ലഹരി മരുന്നുകളിൽ ആശ്രയം കണ്ടെത്തുന്നു. ഏകദേശം മൂന്നു വർഷത്തോളം ഹെറോയിനു അടിമയായി ജീവിച്ച ഗ്രെഗറി, വളരെ ഗുരുതരമായ കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്നു. കൊള്ളത്തരങ്ങൾ പരമ്പരയാക്കുന്ന ഗ്രെഗറി, താൻ ചെയ്തു കൂട്ടിയ ഓരോ കുറ്റകൃത്യങ്ങൾക്കും ക്ഷമാപണം നടത്തിയിരുന്നു, കൂടാതെ നിയമത്തിന് മുൻപിൽ വിനയാന്വിതനും ആയിരുന്നു. അതുകൊണ്ട് തന്നെ മാന്യനായ കൊള്ളക്കാരൻ “The Gentleman Bandit”എന്നാണ് മാധ്യമങ്ങൾ അദ്ദേഹത്തെ വിളിച്ചത്.

പോലീസിന്റ പിടിയിൽ അകപ്പെടുമ്പോൾ, 19 വർഷത്തെ തടവ് ശിക്ഷയാണ്‌ ഗ്രെഗറിക്കു വിധിച്ചത്. എന്നാൽ രണ്ടര വർഷത്തെ തടവ് ശിക്ഷക്കും, പോലീസ് പീഡനങ്ങൾക്കും ശേഷം, പട്ടാപ്പകൽ മെൽബണിലെ pentridge ജയിലിന്റെ മുൻകവാടം വഴി, രണ്ടു ഗൺ ടവറുകളെയും അതി തീവ്രമായ സുരക്ഷസംവിധാനങ്ങളെയും വെട്ടിച്ചു അദ്ദേഹം രക്ഷപ്പെടുന്നു.

Lindsay Ford എന്ന കള്ളപ്പേരിൽ അയൽ രാജ്യമായ ന്യൂ സീലാൻഡിലേക്കു കടന്ന ഗ്രെഗറി, അവിടെ നിന്നും കള്ള വണ്ടി കയറി ഇന്ത്യാ മഹാരാജ്യത്തിൽ എത്തിപ്പെടുന്നു. ഇനിയുള്ള പത്തു വർഷത്തെ ഗ്രെഗറിയുടെ ഒളിജീവിതം ഒട്ടേറെ സങ്കീർണ്ണവും സാഹസികതകൾ നിറഞ്ഞതുമാണ്. ഈ പത്തു വർഷത്തെ കാലയളവിൽ ഗ്രെഗറിയെ Australia’s Most Wanted Man ആയി മുദ്ര കുത്തപ്പെട്ടു.

Advertisement

അദ്ദേഹത്തിന്റെ ഒളി ജീവിതത്തിന്റെ 8 വർഷക്കാലം ബോംബെയിൽ ആണ് ജീവിച്ചത്, അതെ എന്തും നടക്കുന്ന ബോംബെ തെരുവീഥികളിൽ. അവിടെ അദ്ദേഹം ബോംബെ മാഫിയക്ക് വേണ്ടി പ്രവർത്തിച്ചു. വ്യാജനോട്ടടിയും, തോക്കു കടത്തലും, കള്ളക്കടത്തും തുടങ്ങി ചെയ്യാത്തതായി ഒന്നുമില്ല , കൂട്ടത്തിൽ ബോളിവുഡ് സിനിമകളിലും മുഖം കാണിച്ചു. അതോടൊപ്പം തന്നെ അദ്ദേഹം തെരുവിൽ ജീവിക്കുന്ന ജനങ്ങൾക്കായി ഒരു മെഡിക്കൽ സെന്ററും സ്ഥാപിക്കുന്നു.

അതിസാഹസികമായ ഒളിപ്പോരിനൊടുവിൽ ജർമനിയിൽ വച്ച് 1991ൽ ആണ് ഗ്രെഗറി അറസ്റ്റ് ചെയ്യപ്പെടുന്നത്. ജർമനിയിൽ അദ്ദേഹം ഒരു സ്റ്റണ്ട് മാസ്റ്റർ ആയും, ഒരു പ്രശസ്തമായ rock ബാൻഡിൽ പാട്ടുകാരൻ/ഗാന രചയിതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു. ഈ കാലയളവിൽ ജർമ്മൻ ഭാഷ എഴുതാനും വായിക്കാനും പഠിച്ച ഗ്രെഗറി, ജർമൻ ഹൈക്കോടതിയിലെ ഓസ്‌ട്രേലിയൻ അറ്റോർണി ജനറലിനെതിരെ പല നിയമ പോരാട്ടങ്ങളും വിജയിച്ചു. ഇതിലൂടെ പല ശിക്ഷാ ഇളവുകളും ലഭിച്ച ഗ്രെഗറിയെ ഓസ്ട്രേലിയക്കു കൈമാറുന്നു . ജന്മനാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, രണ്ടു വർഷം ഏകാന്ത തടവും, അതിനെത്തുടർന്ന് അഞ്ചര വർഷത്തെ ജയിൽ വാസവും അനുഭവിച്ചു ശിക്ഷാ നടപടികൾ പൂർത്തിയാക്കുന്നു. 1997 ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഗ്രെഗറി ഒരു മൾട്ടിമീഡിയ കമ്പനി സ്ഥാപിക്കുന്നു.

ഗ്രെഗറി റോബെർട്സ് ഇപ്പോൾ ഒരു മുഴുവൻ സമയ എഴുത്തുകാരനും, സിനിമാ നിർമാതാവും, പ്രഭാഷകനും ആണ്. തെരുവിൽ ജീവിക്കുന്നവരെ സഹായിക്കാനും, ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായും ബോംബെയിൽ അദ്ദേഹം സ്ഥാപിച്ച ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്. കുറച്ചു പുറകിലേക്ക് പോയാൽ , കള്ള പാസ്സ്പോർട്ടിൽ ഇന്ത്യയിൽ എത്തുന്ന ഗ്രെഗറി,പ്രഭാകർ എന്ന ഗൈഡിനെ പരിചയപ്പെടുന്നു. പ്രഭാകറിന് Lindsay(വ്യാജപ്പേര്) ലിൻബാബ ആകുന്നു. കാലക്രമേണ അവർ തമ്മിൽ വളരെ ആഴത്തിൽ ഉള്ള ഒരു സൗഹൃദം ഉടലെടുക്കുന്നു. പ്രഭാകറിനെ പരിചയപ്പെടുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും നിർണായക നിമിഷങ്ങളിൽ ഒന്നായി ഗ്രെഗറി വിലയിരുത്തുന്നുണ്ട്. പ്രഭാകറിനൊപ്പം അദ്ദേഹത്തിന്റെ ഗ്രാമത്തിൽ എത്തുന്ന ഗ്രെഗറിക്കു ഒരു മഹാരാഷ്‌ട്രൻ പേര് നല്കണമെന്ന ആഗ്രഹത്തിൽ പ്രഭാകറിന്റെ അമ്മ നൽകുന്ന വിളിപ്പേരാണ് ശാന്താറാം(Man of piece എന്നർത്ഥം).

തന്റെ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയ ഗ്രെഗറി, SHANTARAM എന്ന വളരെ പ്രശസ്തമായ നോവൽ എഴുതി പൂർത്തിയാക്കുന്നു. ഈ നോവലിൽ അദ്ദേഹം ഇന്ത്യയിൽ കാലുകുത്തിയ നിമിഷം മുതലുള്ള എല്ലാ കാര്യങ്ങളും ഒരു കാർബൺ കോപ്പി പോലെ പകർത്തി വച്ചിരിക്കുന്നു.താൻ കണ്ടു മുട്ടുന്ന ആളുകൾ പറയുന്ന ഹിന്ദി വാക്കുകളും പ്രഭാകറിന്റെ മുറി ഇംഗ്ലീഷുമെല്ലാം കണ്മുന്നിൽ കാണുന്ന പോലെ നോവലിൽ നിന്ന് വായിച്ചെടുക്കാം. ഈ ഒളിപ്പോരിനിടയിലെല്ലാം തന്നിൽ നിന്ന് നഷ്ടപ്പെടാതെ പോയ ഒരു കാര്യം തന്നിലെ എഴുത്തുകാരൻ ആണെന്നും, ഈ നോവൽ ഇത്രയും സ്പഷ്ടമായി എഴുതാൻ തന്നെ
സഹായിച്ചത്, എല്ലാ ദിവസവും നടക്കുന്ന കാര്യങ്ങൾ അതുപോലെ തന്നെ കുറിച്ച് വച്ചിരുന്ന ശീലം കൊണ്ടാണെന്നുമാണ് അദ്ദേഹം നോവലിന്റെ തുടക്കത്തിൽ പറയുന്നത്.
I was a revolutionary who lost his ideals in heroin, a philosopher who lost his integrity in crime, and a poet who lost his soul in a maximum-security prison.
SHANTARAM

Advertisement

 752 total views,  16 views today

Continue Reading
Advertisement
Comments
Advertisement
Entertainment22 mins ago

ചിറക്കൽ ധനരാജ് , തല്ലുമാലയിലെ തിയേറ്റർ

Featured48 mins ago

“ബസിൽ പാതി പെറ്റുപോയ പെണ്ണിനെ ആശുപത്രിയിലാക്കി, ചോര കൊടുത്ത ഡ്രൈവറുടേയോ കണ്ടക്ടറുടേയോ പേരിൽ KSRTC അറിയപ്പെടില്ല”, KSRTC കണ്ടക്ടറുടെ ഹൃദയഭേദകമായ കുറിപ്പ്

article1 hour ago

ഭർത്താവിന്റെ സ്ഥാനത്ത് ഒരു ഭാര്യയാണ് മരണപ്പെട്ടിരുന്നതെങ്കിൽ ഭർത്താവ് ഈ കാര്യം ചെയ്യുമോ ?

Entertainment2 hours ago

ബ്ലൗസ് ഇടാൻ മറന്നുപോയോ എന്ന് ഭാവനയോട് സദാചാരവാദികൾ

Entertainment4 hours ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment4 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment5 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment5 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment5 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment5 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment6 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment6 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment19 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment20 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured1 day ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »