ഭൂമിയിൽ വീണുകുട്ടിയ ഒരേ ഒരു ജീവിതത്തെ ഏറ്റവും മനോഹരമായി ജീവിച്ചു തീർക്കുന്ന പെണ്ണാണ് ഇന്ന് ജാസ്മിൻ

274

ഫോട്ടോയിൽ കാണുന്നത് “ജാസ്മിൻ മൂസ”. മലബാറിലെ ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്ന ഒരു പെണ്കുട്ടി. 18 കഴിഞ്ഞാൽ പെണ്ണ് മുറ്റിപ്പോകും എന്ന തലതിരിഞ്ഞ പൊതുബോധവും ചിന്താഗതിയും വച്ചു പുലർത്തുന്ന കാടന്മാരുടെ ഇടയിൽ ജീവിച്ച അവൾക്ക് പതിനേഴര വയസ്സായപ്പോൾ ‘നിക്കാഹ്’ എന്ന കർമ്മത്തിന്റെ ഭാഗമകേണ്ടി വന്നു. വിവാഹം എന്നാൽ അത്യന്തം പവിത്രമായ എന്തോ വലിയ മലരാണ് എന്നു കരുതി ജീവിയ്ക്കുന്ന ഗോത്ര വാണങ്ങളുടെ ആശിർവാദത്തോടെ 18 വയസ്സു പൂർത്തിയായി കൃത്യം മൂന്നാം ദിവസം വിവാഹം എന്ന കർമവും നടന്നു.

ഒരു ജോഡി വസ്ത്രം വാങ്ങാൻ രണ്ടു മണിയ്ക്കൂർ ചിലവാക്കുന്ന മലയാളി അവന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ ചിലവഴിയ്ക്കുന്നത് 15 മിനിറ്റ്. ഇതിന്റെ പേരാണ് വിവാഹം. മുസ്ലിം മതാചാരപ്രകാരം പെണ്ണിന്റെ തന്തയും ചെക്കനും തമ്മിലാണ് കരാർ. മകളെ വിൽക്കുന്ന കരാർ. വളർച്ചയ്ക്കനുസരിച്ചു തലച്ചോർ പുറപ്പെടുവിയ്ക്കുന്ന സെക്‌സ് പരമായ ചിന്തകളെയും താത്പര്യങ്ങളെയും അപ്പാടെ കുഴിച്ചു മൂടി, ഒരു കിസ് സീൻ എങ്ങാനും കാണുന്ന സിനിമയുടെ ഇടയ്ക്ക് കയറി വന്നാൽ അതൊരു മഹാ അപരാധമായി മക്കളെ പഠിപ്പിച്ചു വളർത്തുന്ന, ലൈംഗിക വിദ്യാഭ്യാസത്തിന്റെ ബാലപാഠം പോലും കിട്ടാതെ വളർന്ന ഒരു പെണ്കുട്ടി തന്തയും തള്ളയും കൂടി കരാർ പറഞ്ഞുറപ്പിച്ച ഒരുവന്റെ കൂടെ ജീവിതം തളച്ചിടാൻ ഇറങ്ങുവാണ്. കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ അവന്റെ ശല്ല്യം സഹിയ്ക്കാൻ കഴിയാതെ ഡിവോഴ്‌സ്. മൂന്നു വർഷത്തെ തുടർപഠനവും പ്രായത്തിന്റെയതായ പക്വതയും നേടി ജീവിതം തുടങ്ങുന്ന സമയത്ത് വീട്ടുകാരുടെ വക അടുത്ത കരാർ ആലോചന.

മലയാളിയുടെ മറ്റൊരു വൃത്തികെട്ട പൊതുബോധങ്ങളിൽ ഒന്നായ, ‘മൂത്തത് നിൽക്കുമ്പോൾ ഇളയവൾക്ക് അല്ലെ കോട്ടം’ എന്ന മഹത് ചിന്ത ഇത്തവണ വില്ലനായി. എങ്കിലും മുൻ അനുഭവങ്ങളുടെ വെളിച്ചത്തിലും പ്രായത്തിന്റെ പക്വതയിലും രണ്ടാം വിവാഹത്തിന് അവൾ സമ്മതിച്ചു. എല്ലാം തുറന്നു പറഞ്ഞും പരസ്പരം കണ്ടു ഇഷ്ടപ്പെടും ആദ്യ രാത്രി വരെയെത്തിയ വിവാഹത്തിൽ പിന്നീട് നടന്നത് അറച്ചു പോകുന്ന ക്രൂരത. രണ്ടാം ചരക്ക് എന്ന് ചാപ്പ കുത്തി അവന്റെ ഉള്ളിലെ അപകർഷതാ ബോധം കാമ വെറിയിലൂടെ അവളിൽ തീർത്തു. അതിന് അവൻ ഇട്ട പേര് ആണത്തം. പച്ചയ്ക്ക് പറഞ്ഞാൽ ബലാത്സംഗം. റേപ്പിലൂടെയാണെങ്കിലും ഗർഭിണിയായി എന്നറിഞ്ഞപ്പോൾ അതേ വയറിന് ചവിട്ടി തൊഴിച്ചു മരണത്തിന്റെ വക്കിൽ എത്തിച്ചു. കുഞ്ഞിനെ രക്ഷിയ്ക്കാൻ കഴിയാതെ പോയെങ്കിലും അവളിൽ ജീവൻ ബാക്കി നിർത്താൻ അവർക്കായി. പള്ളി മഹല്ലുകൾ എന്ന ഭൂലോക ഉഡായിപ്പുകളോട്‌ വെല്ലു വിളിച്ചും കോടതികൾ കയറി ഇറങ്ങിയും രണ്ടാമത്തെ വിവാഹ മോചനവും അവൾ നേടിയെടുത്തു.

കരഞ്ഞു തീർന്നോ എന്നു നോക്കിയിരുന്ന മാതാ പിതാ കുടുംബാoഗങ്ങൾ. മൂന്നാം കരാറിനുള്ള ഏർപ്പാട് തുടങ്ങിയിരുന്നു. പഠിയ്ക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സർട്ടിഫിക്കറ്റുകൾ കത്തിച്ചു കളഞ്ഞു മാതൃകാ രക്ഷിതാക്കളായി ഉയർന്നു. ഇനിയൊരു ആണിന്റെ മുന്നിലും ഒരു കരാറിന്റെ ബലത്തിലും കിടന്നു കൊടുക്കില്ല എന്ന ഒറ്റ ഉറപ്പിൽ വീട് വിട്ടിറങ്ങിയ ഒരു സാധാരണ പെണ്കുട്ടി ചെന്നു പെട്ടത് സംസ്ഥാനത്തെ ഏറ്റവും വലിയ നഗരത്തിൽ. ഒരുപാട് പേരുടെ സഹായത്താൽ അവിടെ ഒരു ജിംനേഷ്യത്തിൽ സ്റ്റാഫ് ആയി ജോലിയ്ക്ക് കയറിയ അവൾക്ക് അവിടെ വച്ചു ജീവിത ലക്ഷ്യം മനസ്സിലാകുകയും, അന്ന് മുതൽ തനിയ്ക്ക് വേണ്ടി മാത്രം ജീവിച്ചു തുടങ്ങുകയും ചെയ്തു. അവിടുന്ന് സെർട്ടിഫിക്കറ് കോഴ്സിന് വേണ്ടി ബാംഗ്ലൂരിലേക്ക്. ഒരു തട്ടത്തിന്റെ മറവിൽ ആണുങ്ങളുടെ കണ്ണിൽ നിന്ന് ദൈവ ഭയം കാരണം ഒളിച്ചു നിന്നവൾ ഇന്ന് ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ശരീര പേശികളിൽ അഴക് തീർക്കുകയാണ്.

ഭൂമിയിൽ വീണുകുട്ടിയ ഒരേ ഒരു ജീവിതത്തെ ഏറ്റവും മനോഹരമായി ജീവിച്ചു തീർക്കുന്ന പെണ്ണാണ് ഇന്ന് ജാസ്മിൻ. മരിച്ചു കഴിഞ്ഞു ഉണ്ടംപൊരി കാത്തിരിയ്ക്കുന്നവർക്ക് അവൾ കത്തിയെരിയാൻ പോകുന്ന വിറകാണ്, പറന്നുയരും മുൻപ് ജീവിതം തീർന്നു എന്നു കരുതുന്ന ജീവിതങ്ങൾക്ക് അവൾ കത്തിക്കയറുന്ന പ്രതീക്ഷയും. “നീയാ ഒത്തുക്കുറ വറെയ്ക്കും എവനാലും എങ്കേയും എപ്പോവും ഉന്ന ജയിക്കു മൂടിയാത്”

Nb : ഇന്ന് വീണ ചേച്ചി (BIGG BOSS TV PROGRAMME) പറഞ്ഞു പെൺകുട്ടികൾക് ഇനി എന്ത് സ്വാതന്ത്ര്യം ആണ് വേണ്ടത് എന്ന് ഇത് പോലെ ഉള്ള ആയിരക്കണക്കിന് സ്ത്രീകൾ മതത്തിന്റെയും സാദാചാരത്തിന്റെയും പേര് പറഞ്ഞു അകത്തളങ്ങളിൽ തളച്ചിട്ടിട്ടുണ്ട് സേഫ് സോണിൽ ഇരിക്കുന്ന ചേച്ചി ചിലപ്പോൾ കണ്ടെന്നു വരില്ല.

അത് പോലെ ഉള്ള പെണ്കുട്ടികളുടെ പ്രതീകമാണ് ജസ്‌ലായും ജാസ്മിനുമെല്ലാം. പെറ്റുക്കൂട്ടാനും ഭക്ഷണമുണ്ടാകാനും മാത്രമല്ല സ്ത്രീകൾ അവരും പഠിക്കട്ടെ അവരും അവരും ജോലി ചെയ്യട്ടെ വീടിനു പുറത്തും ഒരു ലോകം ഉണ്ട് എന്ന് അവരും അറിയട്ടെ അവരും ലോകം കാണട്ടെ ഈ കാര്യത്തിൽ മുസ്ലിം മതം മാത്രമല്ല എല്ലാ മതവും കണക്കാണ്.