അറിവ് തേടുന്ന പാവം പ്രവാസി

ഇന്റൽ കമ്പനി അവരുടെ 8080 മൈക്രോപ്രോസസർ പുറത്തിറക്കിയ കാലം. 200 ഡോളറിൽ താഴെ വിലവരുന്ന ഈ ചിപ്പ് ഉപയോഗിച്ച് സാധാരണക്കാരന്റെ കീശയ്ക്ക് താങ്ങാവുന്ന വിധത്തിൽ കംപ്യൂട്ടറുകളുണ്ടാ ക്കാമെന്ന് ബിൽഗേറ്റ്സ് കണക്കുകൂട്ടി. ഈ കണക്കുകൂട്ടൽ തെറ്റിയില്ല. ചെറിയ മുതൽ മുടക്കിൽ കംപ്യൂട്ടർ ലഭ്യമാവുമ്പോൾ അതിനുവേണ്ട സോഫ്റ്റ്വെയറും വേണമല്ലോ? ഈയൊരു വിടവ് നികത്താൻ ബിൽഗേറ്റ്സ് തന്റെ സ്വതസ്സിദ്ധമായ ബിസിനസ് ബുദ്ധി പുറത്തെടുത്തു. സാഹചര്യം മുതലാക്കാൻ അന്ന് തുടങ്ങിയതാണ് മൈക്രോ-സോഫ്റ്റ് എന്ന കമ്പനി.വില്യം ഹെൻറി ഗേറ്റ്സ് III എന്ന ബിൽഗേറ്റ്സും കൂട്ടുകാരൻ പോൾ അലനും ചേർന്നാണ് മൈക്രോസോഫ്റ്റ് എന്ന കമ്പനിക്ക് വിത്തുപാകിയത്. മൈക്രോ-സോഫ്റ്റ് എന്നായിരുന്നു തുടക്കത്തിലെ പേര്.

പിന്നീട് മൈക്രോ-സോഫ്റ്റ് എന്നതിലെ ഹൈഫൻ എടുത്തുകളയും ഇന്നത്തെ രൂപത്തിലുള്ള മൈക്രോസോഫ്റ്റ് ആയി മാറുകയും ചെയ്തു. നിയമകാര്യ വഴിയിലേക്ക് ഗേറ്റ്സിനെ മാറ്റാൻ കൊതിച്ചിരുന്ന അച്ഛൻ കംപ്യൂട്ടർ മേഖലയിലേക്കുള്ള ഗേറ്റ്സിന്റെ പ്രവേശനത്തെ തടസ്സപ്പെടുത്തിയില്ല, മാത്രമല്ല പൂർണ്ണ പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തു. ഇതിന് ബിൽഗേറ്റ്സിന് ഏറെ ആത്മവിശ്വാസം നൽകി. 1975ൽ പോപ്പുലർ ഇലക്ട്രോണിക്സ് മാഗസിനിൽ വന്ന ഒരു ലേഖനം ബിൽഗേറ്റ്സിനെ ഹഠാദാകർഷിച്ചു. ആൾടെയർ 8800 (അല്ടിർ 8800) എന്ന കംപ്യൂട്ടറിനെക്കുറിച്ചായിരുന്നു അത്. മൈക്രോ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ടെലിമെട്രി സിസ്റ്റം (MITS) -മിറ്റ്സ്, പുറത്തിറക്കിയതായിരുന്നു ആൾടെയർ. ഈ കംപ്യൂട്ടറിനു വേണ്ടി ബേസിക് ഭാഷയിൽ ഒരു ഇന്റർപ്രട്ടർ തയ്യാറാക്കിയിട്ടുണ്ടെ ന്ന് പറഞ്ഞ് ബിൽഗേറ്റ്സ് മിറ്റ്സുമായി ബന്ധപ്പെട്ടു.

സത്യത്തിൽ അങ്ങനെയൊരു പ്രോഗ്രാം ബിൽഗേറ്റ്സോ കൂട്ടുകാരോ അന്ന് തയ്യാറാക്കിയിട്ടുണ്ടായിരുന്നില്ല. പകരം ബേസിക് ഇന്റർപ്രട്ടർ വിഷയത്തിൽ മിറ്റ്സിന്റെ താല്പര്യം അളക്കുകയായിരുന്നു ബിൽഗേറ്റ്സി ന്റെ അതിബുദ്ധി. തുടർന്ന് മിറ്റ്സ് പ്രസിഡന്റാ യിരുന്ന എഡ് റോബർട്ട്, ഡെമോ വേർഷൻ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നെയുള്ള കുറച്ചു ദിവസങ്ങൾ തിരക്കുകളു ടെതായി. ആൾടെയറിനു വേണ്ടി ബേസിക് ഇൻപ്രട്ടർ നിർമ്മിക്കാനുള്ള തിരക്ക്. അത് ഒടുവിൽ വിജയത്തിൽ കലാശിച്ചു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ബിൽഗേറ്റ്സും കൂട്ടുകാരും അതിൽ വിജയം കണ്ടു. ഇത് ആൾടെയർ ബേസിക് എന്ന പേരിൽ മിറ്റ്സ് അവരുടെ കംപ്യൂട്ടറുകളുടെ കൂടെ വിതരണം ചെയ്തു. പോൾ അലൻ എന്ന കൂട്ടുകാരന് മിറ്റ്സ് ജോലി കൊടുത്തു. പതുക്കെ ബിൽ ഗേറ്റ്സും കൂടെക്കൂടി. അപ്പോൾ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതേയുണ്ടായി രുന്നുള്ളൂ നമ്മുടെ ഗേറ്റ്സ്.ജോലിയും പഠിത്തവും ഒന്നിച്ചുനടക്കില്ലെന്ന് ബോധ്യപ്പെട്ട ഗേറ്റ്സ് 1975 നവംബറിൽ അൽബുക്കർക്കിലെ ‘മിറ്റ്സി’ൽ എത്തി.

പിന്നീടാണ് കംപ്യൂട്ടറിന്റെ ചരിത്രം തന്നെ മാറ്റിമറിച്ച പാർട്ണർഷിപ്പിന് പോൾ അലനും ബിൽഗേറ്റ്സും തുടക്കം കുറിക്കുന്നത്. അൽബുക്കർക്കിൽ തന്നെയായിരുന്നു ഇതിന്റെ ആദ്യത്തെ ഓഫീസ്. ഒരു വർഷത്തിനിടയിൽ മൈക്രോ-സോഫ്റ്റ് എന്ന പേരിൽ നിന്ന് ഹൈഫൻ എടുത്തുകളഞ്ഞു. അത് മൈക്രോ സോഫ്റ്റ് (Microsoft) ആയി മാറി. 1976 നവംബർ 26ന് കമ്പനിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. മൈക്രോ സോഫ്റ്റിന്റെ ബേസിക് ആൾടെയറിന് വേണ്ടി മൈക്രോസോഫ്റ്റ് വികസിപ്പിച്ച ബേസിക്, കംപ്യൂട്ടർ ഉപയോക്താക്കൾക്കിടയിൽ വളരെ പ്രചാരത്തിലാകാൻ തുടങ്ങി. ഇതിന്റെ ചുടവുപിടിച്ച് വ്യാജകോപ്പികളും ഇറങ്ങി. ഇതിനെ പ്രതിരോധിക്കാൻ 1976 ഫെബ്രുവരി യിൽ ഒരു ന്യൂസ്ലെറ്ററിൽ ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. ഉന്നത ഗുണനിലവാരമുള്ള സോഫ്റ്റ്വെയറുകൾ ഉണ്ടാക്കാനോ വിതരണം ചെയ്യാനോ സംരക്ഷിക്കാനോ ഇനി മിറ്റ്സ് തയ്യാറല്ല. ഇനി അങ്ങനെ വേണമെന്നുണ്ടെങ്കിൽ പണം നൽകിയേ മതിയാകൂ ഇതായിരുന്നു ഈ കത്തിന്റെ രത്നച്ചുരുക്കം. സോഫ്റ്റ്വെയറിന്റെ ഭാവി ബിൽഗേറ്റ്സിന്റെ മനസ്സിൽ തെളിഞ്ഞു തുടങ്ങിയിരുന്ന സമയമായിരുന്നു അത്.
1976 അവസാനത്തോടെ മൈക്രോസോഫ്റ്റ് മിറ്റ്സുമായുള്ള ബന്ധം വേർപിരിഞ്ഞ് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തു. വിവിധ സിസ്റ്റങ്ങൾക്കായി പ്രത്യേകം പ്രത്യേകം സോഫ്റ്റ്വെയറുകൾ തയ്യാറാക്കി മുന്നേറിയ മൈക്രോസോഫ്റ്റ് 1979ലെ പുതുവത്സരദിനത്തിൽ കമ്പനിയുടെ ഓഫീസ് അൽബുക്കർക്കിൽ നിന്ന് വാഷിംഗ്ട ണിലേക്ക് പറിച്ചുനട്ടു. മൈക്രോസോഫ്റ്റിൽ ഉണ്ടാക്കുന്ന സോഫ്റ്റ്വെയറുകളുടെ എല്ലാ കോഡുകളും വരിതെറ്റാതെ ആദ്യത്തെ അഞ്ചുവർഷം പരിശോധിച്ച ബിൽഗേറ്റ്സിന് പിന്നീട് തിരക്കിന്റെ നാളുകളായിരുന്നു.

1980കളിൽ ഐ.ബി. എം. പി.സികളുടെ വരവോടെ പേഴ്സണൽ കംപ്യൂട്ടർ വിപണി ഉഷാറായി. തങ്ങളുടെ കംപ്യൂട്ടറുകൾക്ക് അനുയോജ്യമായ ബേസിക് ഇന്റർപ്രട്ടർ നിർമ്മിക്കുവാൻ ഐ.ബി.എം കമ്പനി മൈക്രോസോഫ്റ്റിനെ സമീപിച്ചു. കംപ്യൂട്ടറുകളിൽ ഓരോന്നിലും അതത് കമ്പനികളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയിലായിരുന്നു അന്ന്. അതേത്തുടർന്ന് ഐ.ബി. എം. അധികൃതരും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിച്ചുനൽകാനായി ബിൽഗേറ്റ് സിന്റെ മുന്നിലെത്തി.

എന്നാൽ അന്നത്തെ മികച്ച ഓപ്പറേറ്റിംഗ് സിസ്റ്റമായ CP/M (Control Programe for Micro computer) ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മാതാക്ക ളായ ഡിജിറ്റൽ റിസർച്ച് ഇൻസ്റ്റ്യിൂട്ടിനെ സമീപിക്കാനായിരുന്നു ഗേറ്റ്സിന്റെ മറുപടി. ഐ.ബി.എം അധികൃതർ ഡിജിറ്റൽ റിസർച്ചുമായി ചർച്ചകൾ നടത്തിയെങ്കിലും ലൈസൻസിംഗ് സംബന്ധമായ കാര്യങ്ങളിൽ ഒത്തുതീർപ്പിലെത്താനായില്ല. വീണ്ടും ഐ.ബി.എം മൈക്രോസോഫ്റ്റിന്റെ താവള ത്തിലെത്തി. പിന്നീടുണ്ടായ ചർച്ചകളെത്തു ടർന്ന് മൈക്രോസോഫ്റ്റ് ഐ.ബി. എമ്മിനു വേണ്ടി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിച്ചു കൊടുക്കാമെന്നേറ്റു. അന്ന് CP/M ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് തുല്യമായ മറ്റൊരു ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു സിയാറ്റിൽ കംപ്യൂട്ടർ പ്രോഡക്ട് പുറത്തിറക്കിയിരുന്ന Qഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. ഇത് ഇന്റൽ 8086 ചിപ്പ് അധിഷ്ഠിത കംപ്യൂട്ടറുകൾക്ക് വേണ്ടി നിർമ്മിച്ചതായിരുന്നു. മൈക്രോസോഫ്റ്റ് സിയാറ്റിൽ കംപ്യൂട്ടർ പ്രോഡക്ടുമായി ബന്ധപ്പെട്ട് ഒരു ധാരണയിലെത്തുകയും തുടർന്ന് അതിന്റെ അവകാശം വളരെ വിദഗ്ദ്ധമായി ബിൽഗേറ്റ്സ് കൈക്കലാക്കു കയും ചെയ്തു.

ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി PC DOS എന്ന പേരിൽ ഐ.ബി. എമ്മിന് നൽകി. 80,000 ഡോളറിനാ യിരുന്നു ഈ വില്പന. സൂത്രശാലിയായ ബിൽ ഗേറ്റ്സ് ഒരു നിബന്ധന കൂടി ഇതോടൊപ്പം ഐ.ബി. എമ്മിന്റെ മുന്നിൽവച്ചു- PC ഡോസ് പകർപ്പവകാശം മൈക്രോസോഫ്റ്റിന് മാത്രം എന്നത്. കംപ്യൂട്ടർരംഗത്തെ ഭീമൻമാരായിരുന്നു ഐ.ബി.എമ്മിന് ഈ അവകാശം നൽകുന്നതി ന്റെ പ്രത്യാഘാതത്തെപ്പറ്റി ബോധ്യമുണ്ടായിരു ന്നില്ല. ഐ.ബി.എം കരുതിയത് സോഫ്റ്റ്‌വേർ രംഗത്ത് വെറും ശിശുവായിരുന്ന മൈക്രോസോ ഫ്റ്റിന് അവകാശം സ്ഥാപിച്ചുകൊടുക്കുന്നതു വഴി തങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്നതായിരുന്നു.

കൂടുതൽ കംപ്യൂട്ടറുകൾ വിൽക്കുന്നതിലൂടെ തങ്ങൾക്ക് വരുമാനം കൂട്ടണമെന്ന ചിന്ത മാത്രമേ അന്ന് ഐ.ബി. എമ്മിന് ഉണ്ടായിരു ന്നുള്ളൂ. അമ്പതിനായിരം ഡോളർ ഫീസ് നൽകിയാണ് മൈക്രോസോഫ്റ്റ് സിയാറ്റിൽ കംപ്യൂട്ടേഴ്സിൽ നിന്ന് ഓപ്പറേറ്റിംഗ് സിസ്റ്റം വാങ്ങിയത്. അത് മറിച്ചുവിറ്റത് 30,000 ഡോളർ ലാഭത്തിൽ. മാത്രമല്ല പകർപ്പവകാശം സ്വന്തം കീശയിൽ ഭദ്രമാക്കി വച്ചുകൊണ്ട്. ഈ സോഫ്റ്റ്വെയറാണ് MS-DOS എന്ന പേരിൽ പിന്നീട് വിപണി പിടിച്ചടക്കിയത്. നമ്മൾ അറിഞ്ഞു തുടങ്ങിയ ഈ സോഫ്റ്റ്വെയറും അനുബന്ധ ടൂളുകളുമാണ് കംപ്യൂട്ടർലോകം നിയന്ത്രിച്ചത്. കുറേക്കാലം വേണ്ടി വന്നു അതിനൊരു ബദലുണ്ടാകാൻ.

You May Also Like

ഇനി വാ​ഴ​പ്പ​ഴം തൊലി ഉൾപ്പെടെ കഴിക്കാം … !

തൊ​ലി​യു​ൾ​പ്പ​ടെ ഭ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന വാ​ഴ​പ്പ​ഴം അറിവ് തേടുന്ന പാവം പ്രവാസി പ​ഴം ക​ഴി​ച്ച​തി​നു ശേ​ഷം തൊ​ലി…

കേവലം രണ്ടിലകൾ കൊണ്ടു രണ്ടായിരം വർഷത്തിലധികം ജീവിക്കുന്ന ഒരു സസ്യമുണ്ട്

രണ്ടില കൊണ്ട് രണ്ടായിരം വർഷം അറിവ് തേടുന്ന പാവം പ്രവാസി ഒരു സാധാരണ സസ്യം അതിന്റെ…

ഒരു ആംബുലൻസ് ഡ്രൈവർ ആകുന്നതിനുള്ള യോഗ്യതകൾ എന്തൊക്കെ?

ഒരു ആംബുലൻസ് ഡ്രൈവർ ആകുന്നതിനുള്ള യോഗ്യതകൾ എന്തൊക്കെ? അറിവ് തേടുന്ന പാവം പ്രവാസി ????അപകടത്തിൽ പെട്ടവരെയോ,…

എത്ര കോടി വർഷം വേണമെങ്കിലും ജീവിച്ചിരിക്കുന്ന, മരണമില്ലാത്ത ഒരേയൊരു ജീവിയെ കുറിച്ചറിയേണ്ടേ ?

ജന്തുലോകത്തിലെ ചിരഞ്ജീവികൾ അഥവാ ഒരിക്കലും മരിക്കാത്ത ജീവികൾ എന്നാണ് immortal jelly fish അറിയപ്പെടുന്നത്. വാർധക്യാവസ്ഥയിൽ…