Entertainment
കിഡ്നി വിൽക്കാൻ ശ്രമിച്ചു, ടോയ്ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

കെജിഎഫിന്റെ സംഗീതസംവിധായകനായ രവി ബസ്രൂർ ഒരുപാട് ദുരിതക്കടലുകൾ നീന്തിയാണ് ഇന്നത്തെ നിലയിൽ എത്തിയത്. ജനനം കൊണ്ടുതന്നെ ദരിദ്രനായിരുന്ന അദ്ദേഹം ഇന്ന് കെജിഎഫിന്റെ സംഗീത സംവിധായകന്റെ കസേരയിൽ ഇരിക്കുമ്പോൾ അതിനിടയിലെ ജീവിതയാത്ര ഏവർക്കും ഒരു പാഠവും പ്രചോദനവും ആകുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ ആ ജീവിതം വായിക്കാം.
ശില്പിയുടെ സംഗീത ഗാഥ
കുട്ടിക്കാലത്ത്, സംഗീതം നിറഞ്ഞ ഒരു ഗ്രാമത്തിലെ ശിൽപികളുടെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച നാല് കുട്ടികളിൽ ഒരാളായ കിരൺ. അതായിരുന്നു ഞാൻ. ഭജന, യക്ഷഗാനം, ശാസ്ത്ര സംഗീതം, എല്ലാം ഉണ്ടായിരുന്നു കൂട്ടിന്. അതായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്തെ സൗണ്ട് ട്രാക്ക്.
ഒരു വർഷത്തോളം, ഞാൻ രാവിലെ യേശുവിന്റെ വിഗ്രഹങ്ങൾ കൊത്തിയെടുക്കുകയും രാത്രി പബ്ബുകൾ സന്ദർശിക്കുകയും ചെയ്തു. ബോളിവുഡിലെ ചില പ്രമുഖരെ കാണാനും അവരുടെ കൂടെ സംഗീതം ചെയ്യാനും ഞാൻ ആഗ്രഹിച്ചു, പക്ഷേ എന്റെ ഗ്രാമീണ രൂപവും ഭാഷയും മറ്റും കാരണം എന്നെ പലരും ഒഴിവാക്കുകയും കളിയാക്കുകയും ചെയ്തു.

Republic World
KGF music director Ravi Basrur turns blacksmith to help his father earn Rs 35
ഞാൻ മുംബൈയിൽ ഭാഗ്യം തേടി എത്തി.നാഗരികത എനിക്ക് അന്യമായിരുന്നു.എനിക്ക് അന്ന് ‘സ്വാഗ്’ ഇല്ലായിരുന്നു. ഒരു പബ്ബ്ലെ സംഗീത നിശയിൽ Live Music വായിക്കാനുള്ള കോൺട്രാക്റ്റ് ലഭിക്കുന്നതിന് മുമ്പ് ഒരു വർഷത്തിലേറെയായി എല്ലാ ദിവസവും ഞാൻ ഈ പബ്ബുകൾ സന്ദർശിക്കുന്ന ദിനചര്യ നടത്തി കൊണ്ടിരുന്നു. ഞാൻ ജോലി ഉപേക്ഷിച്ച്, എന്റെ ഉപകരണങ്ങളെല്ലാം എടുത്ത്, ചർച്ച ചെയ്ത പ്രകാരം ആ തിങ്കളാഴ്ച പബ്ബിലെ ജോലിക്കായി അവിടെയെത്തി.
പക്ഷെ തലേദിവസം വൈകുന്നേരം പോലീസ് റെയ്ഡ് നടന്നതായും പബ് പൂട്ടിയതായും അറിഞ്ഞു. ഞാൻ തകർന്നുപോയി. ജോലിയോ, സ്റ്റേജോ, താമസ സൗകര്യമോ ഇല്ലായിരുന്നു, എന്റെ മുൻ തൊഴിലുടമയിലേക്ക് മടങ്ങാൻ പോലും എനിക്ക് കഴിഞ്ഞില്ല. താനെ റെയിൽവേ സ്റ്റേഷനിൽ എത്തി, അന്ന് ബോംബ് സ്ഫോടനം നടന്നതായി അറിഞ്ഞു. പോലീസ് എന്നെ വലിച്ചിഴച്ചു. ബോംബ് ഉണ്ടോ എന്ന് പരിശോധിക്കാൻ അവർ എന്റെ ഗിറ്റാറും തബലയും തകർത്തു.മനം നൊന്ത ഞാൻ എന്റെ കീബോർഡ് ഉപേക്ഷിച്ചു. അവസാനം, ഞാൻ ട്രെയിനിൽ കയറി, ടോയ്ലറ്റിൽ ഇരുന്നു, ബോംബെയിൽ നിന്ന് മംഗലാപുരത്തേക്ക് കരഞ്ഞു കൊണ്ട് യാത്ര ചെയ്തു. പതിനാറ് മണിക്കൂർ ഞാൻ അവിടെ ഇരുന്നു യാത്ര ചെയ്തു.
എന്റെ സഹോദരങ്ങൾ വളരെ പിന്തുണച്ചിരുന്നുവെങ്കിലും കുടുംബ സമ്മർദവും വായ്പകളും ക്ലിയർ ചെയ്യപ്പെടേണ്ടതുണ്ടായിരുന്നു. കൂടാതെ എനിക്ക് കൈയ്യിൽ സംഗീത ഉപകരണങ്ങൾ ഇല്ലായിരുന്നു. അതിനാൽ അവസാനം മംഗലാപുരത്തെ ഒരു ഹോസ്പിറ്റലിൽ വിളിച്ച് കിഡ്നി വേണോ എന്ന് ചോദിച്ചു. അവർ എന്നെ OT യിൽ തയ്യാറാക്കുമ്പോൾ, ഞാൻ ഭയപ്പെട്ടു. അവർ എന്റെ രണ്ട് വൃക്കകളും എടുത്താലോ? ഞാൻ മേശപ്പുറത്ത് മരിച്ചാലോ? എനിക്ക് ടോയ്ലറ്റിൽ പോകണമെന്ന് പറഞ്ഞ് ഞാൻ ഓടിപ്പോയി. അവിടെ നിന്നും ജീവിതത്തിൻ്റെ അടുത്ത പാതയിലെത്തി. ഞാൻ ചെറിയ ജോലികൾ ചെയ്തു, ഒരു പൊതു ടോയ്ലറ്റിൽ ഒരു മാസത്തോളം താമസിച്ചു, കാവൽക്കാരന് 100 രൂപ നൽകി. 3 രൂപ ഒരു ദിവസം എന്ന കണക്കിൽ.
അവസാനം ഞാൻ ബാംഗ്ലൂരിലേക്ക് തിരിച്ചു. എല്ലാ ദിവസവും ഞാൻ ഭക്ഷണത്തിനായി പല ക്ഷേത്രങ്ങളിൽ പോയി. ഞാൻ ഒരു ശിൽപ ജോലി ഏറ്റെടുത്തു. ഭക്ഷണം പോലും വാങ്ങാൻ വയ്യ. എന്റെ ഒരു സുഹൃത്ത് ഞാൻ എത്ര വിരസമായി കാണപ്പെടുന്നുവെന്ന് ശ്രദ്ധിച്ചു, അതിനാൽ അദ്ദേഹം ഒരു സ്വർണ്ണപ്പണിക്കാരനെ കാണാൻ എന്നെ കൊണ്ടുപോയി.
ഭാവിയിൽ എന്നെ കാണാൻ ഒരു അപ്പോയിന്റ്മെന്റ് എടുക്കണമെന്ന് ആ ഫെയ്സ് റീഡർ കൂടെയായ സ്വർണ്ണ പണിക്കാരൻ എന്റെ സുഹൃത്തിനോട് പറഞ്ഞു. എനിക്ക് ചിരിക്കാനേ കഴിഞ്ഞുള്ളൂ. ആ സാഹചര്യത്തിൽ എനിക്ക് വേണ്ടത് 1000 രൂപയായിരുന്നു. അത് ഞാൻ അദ്ദേഹത്തോട് ചോദിച്ചു . ഒരു കീബോർഡ് വാങ്ങാൻ 35,000. അയാൽ അവിടെ വെച്ച് എന്റെ കയ്യിൽ തന്നു. അന്നാണ് ഞാൻ അയാളെ ആദ്യമായി കാണുന്നത്. എന്നിൽ എന്തെങ്കിലുമൊക്കെ വിശ്വസിക്കുകയും കാണുകയും ചെയ്ത ആ മനുഷ്യനെ ഞാൻ മറക്കുകയില്ല.
അന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാൻ എൻ്റെ പേര് രവി എന്നു മാറ്റി. കുറച്ച് വർഷങ്ങൾക്ക് ശേഷം, എന്റെ വീട്ടുപേര് എന്നിൽ സംഗീതം വിതച്ച ആ ഗ്രാമത്തിൻ്റെ പേര് കൂടെ ഈ പുതിയ പേരിൻ്റെ കൂടെ ചേർത്തു. അങ്ങിനെ ഞാൻ രവി ബസ്രൂർ ആയി.
അതിനുശേഷം, എന്റെ വഴിക്ക് വരുന്നതെന്തും ഞാൻ ചെയ്തു, ഒടുവിൽ ഒരു റേഡിയോ സ്റ്റേഷനിൽ 15,000 രൂപ പ്രതിഫലത്തിനു ജോലിക്കു കയറി. അർജുൻ ജന്യ സാറിനൊപ്പമാണ് എന്റെ ആദ്യ സിനിമ ചെയ്തത്.തുടർന്ന് ഞാൻ 64 സിനിമകളിൽ കൂടെ പ്രവർത്തിച്ചു. എന്റെ 65-ാമത്തെ സിനിമ ഉഗ്രം ആയിരുന്നു, അതിലൂടെ സംഗീത സംവിധായകനെന്ന നിലയിൽ ഞാൻ ആദ്യമായി അരങ്ങേറി. ഇന്ന് ഇന്ത്യ അറയുന്ന KGF ൻ്റെ സംഗീത സംവിധായകൻ രവി ബസ്രൂർ എന്ന ശില്പിയുടെ സംഗീത ഗാഥ
Credits
Being You & Wirally
686 total views, 4 views today