fbpx
Connect with us

ഒരു തറവാടിന്റെ കഥ

ഞാനിവിടെ പറയുന്നത് ഒരു തറവാടിന്റെ നാശത്തെ കുറിച്ചുള്ള കഥയാണു. ഈ കഥ നടക്കുന്നത് കേരളത്തില്‍ അങ്ങോളമിങ്ങോളം നായര്‍ സമുദായത്തിനിടയില്‍ മരുമക്കത്തായ സം!വിധാനം ഉണ്ടായിരുന്ന കാലം, അതിപ്പോഴും ചിലയിടങ്ങളില്‍ നില നില്‍ക്കുന്നുണ്ടെന്നാണു എനിക്ക് തോന്നുന്നത്. എന്നാല്‍, അത് നിയമാനുസൃതമല്ലാത്തതിനാല്‍ പരസ്യമായി ഇങ്ങനെ നായര്‍ തറവാടുകളോ, അമ്മാവന്‍ ഭരണങ്ങളോ കാണുന്നില്ലെന്നാണു ഞാന്‍ കരുതുന്നത്. അതെന്തുമാകട്ടെ.

 113 total views

Published

on

എ.ബി.കെ മണ്ടായി

ഞാനിവിടെ പറയുന്നത് ഒരു തറവാടിന്റെ നാശത്തെ കുറിച്ചുള്ള കഥയാണു. ഈ കഥ നടക്കുന്നത് കേരളത്തില്‍ അങ്ങോളമിങ്ങോളം നായര്‍ സമുദായത്തിനിടയില്‍ മരുമക്കത്തായ സംവിധാനം ഉണ്ടായിരുന്ന കാലം, അതിപ്പോഴും ചിലയിടങ്ങളില്‍ നില നില്‍ക്കുന്നുണ്ടെന്നാണു എനിക്ക് തോന്നുന്നത്. എന്നാല്‍, അത് നിയമാനുസൃതമല്ലാത്തതിനാല്‍ പരസ്യമായി ഇങ്ങനെ നായര്‍ തറവാടുകളോ, അമ്മാവന്‍ ഭരണങ്ങളോ കാണുന്നില്ലെന്നാണു ഞാന്‍ കരുതുന്നത്. അതെന്തുമാകട്ടെ.

ഒരു വിധം ഭൂസ്വത്തുക്കളും , നല്ലൊരു തറവാട് വീടും പ്രവിശാലമായ മുറ്റവും, രണ്ട് മൂന്നു കുളങ്ങളും നാല്‍ഊ ചുറ്റും മുളകമ്പുകളാലും, കാഞ്ഞിര മരത്തിന്‍ കൊമ്പുകളും ചേര്‍ത്ത് ഓലകൊണ്ട് ചുറ്റും വേലികള്‍ തീര്‍ത്ത ഒരു പ്രൌഢിയുള്ള ഒരു വീട്, വീടെന്ന് പറഞ്ഞാല്‍ നാലുകെട്ടും നിറപുരകളും, പത്തായങ്ങളും ഉള്ള വീട്. വേലിക്ക് പുറത്തുള്ള ഇടവഴി (അക്കാലത്ത് ഇന്നത്തെ പോലെ റോഡുകളൊന്നുമില്ലാതിരുന്ന കാലം) യില്‍ നിന്ന് നോക്കിയാല്‍ അധികമെന്നും വ്യക്തമാകുകയില്ല , കാരണം മുറ്റം നാലു ചുറ്റും ചെടികളാല്‍ സമൃദം, ആകെ വഴിയില്‍ നിന്ന് നോക്കിയാല്‍ കാണുന്നത് ഒരു തുളസി ത്തറ മാത്രം, എന്നാല്‍ കുറച്ചകലെ മാറി വിശാലമായ ഒരു കുളമുണ്ട് അത് വഴിയില്‍ നിന്നാല്‍ കാണുമെങ്കിലും, വേലിയുടെ മറയുള്ളതിനാല്‍ കുളത്തിലെ വെള്ളമോ അതിലാരെങ്കിലും ഇറങ്ങിയാലോ കാണാന്‍ കഴിയില്ല. എന്നാല്‍ വിശാലമായ ഈ കുളക്കര നമ്മുക്കു കാണാം. അതിനോട് അല്പം മാറി കാവുണ്ട്, അവിടെ നാഗവിഗ്രഹങ്ങളുണ്ട്.

അറിയപ്പെടുന്ന നായര്‍ തറവാടാണെങ്കിലും, അധികമൊന്നും ബന്ധുക്കളെ അവിടെ കാണാറില്ല. ശ്രീധരന്‍ നായരും, അദ്ദേഹത്തിന്റെ പത്‌നി സരസ്വതി അമ്മയുമാണു അവിടെ താമസം, കൂടാതെ അകത്തെ പണിക്ക് ഒരു പ്രായമായ സ്ത്രീയുണ്ട് അവര്‍ ശ്രീധരന്‍ നായര്‍ സരസ്വതി അമ്മയെ വിവാഹം കഴിഞ്ഞ നാളുകളില്‍ ശ്രീധരന്‍ നായരുടെ വീട്ടില്‍ നിന്ന് അയച്ച് കൊടുത്തതാണെത്രേ. നിറയെ സ്വത്തിന്നുടമയായ സരസ്വതി അമ്മയെ വിവാഹം കഴിക്കുന്ന നാളുകളില്‍ അവര്‍ക്ക് നാലു സഹോദരന്മാരുണ്ടായിരുന്നു. അവരെല്ലാം വിവാഹിതരും ബോംബെയില്‍ ജോലിക്കാരുമായിരുന്നതിനാല്‍ ഈ വിശാലമായ വീട്ടില്‍ വേലക്കാരികളെ കൂടാതെ സരസ്വതി അമ്മയുടെ അച്ഛനും, അമ്മയും മാത്രമാണുണ്ടായിരുന്നത്. അങ്ങനെയുള്ള സമയത്താണു ശ്രീധരന്‍ നായരുമായുള്ള വിവാഹം നടന്നതും. ശ്രീധരന്‍ നായര്‍ വിവാഹം കഴിഞ്ഞ് വരുമ്പോള്‍ അദ്ദേഹത്തിന്റെ അമ്മ അവരുടെ ഏറ്റവും ഇഷ്ടമുള്ള വേലക്കാരിയെ ശ്രീധരന്‍ നായര്‍ക്കൊപ്പം അയക്കുകയായിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞ് അധികം നാളാകുന്നതിനു മുന്‍പ് സരസ്വതിയമ്മയുടെ അച്ഛന്‍ മരിച്ചു, വസൂരി വന്ന് മരിച്ചെന്നാണു ആളുകള്‍ അടക്കം പറയുന്നതെങ്കിലും, അയാള്‍ മരിച്ചത് പനി വന്നായിരുന്നെന്നാണു. അന്ന് വസൂരി രോഗം വന്നാല്‍ മരണമായിരുന്ന കാലം അതിനാല്‍ ഈ ദീനം വരുന്നത് പലരും അറിയിക്കാറില്ല, ഇങ്ങനെ അസുഖം ഉള്ളിടത്തേക്ക് സ്വന്തം വീട്ടുകാര്‍ പോലും എത്തിനോക്കാറില്ലത്രേ, പകരം അസുഖക്കാരനെ വീടിനു പുറത്ത് ഒരു ഓലപ്പുരകെട്ടി അതില്‍ കീഴ്ജാതിയില്‍പ്പെട്ട ഒരാളെ ഏല്‍പ്പിക്കുകയാണു പതിവ്, കാരണം രോഗി സാധാരണ അസുഖം വന്നാല്‍ കുരുക്കള്‍ പൊട്ടി പഴുത്ത് മരിക്കുമെന്ന് ഉറപ്പാണ്.

Advertisementഅതിനാല്‍ ദീനം നോക്കാന്‍ കീഴ് ജാതിക്കാരനെ ഏല്പിക്കുകയും മരിക്കും വരേക്കും കീഴ്ജാതിക്കാരന്‍ നോക്കുകയും ചെയ്യും, ചിലപ്പോള്‍ കീഴ്ജാതിക്കാരനും മരിച്ച് പോകുക പതിവാണെത്രേ.
സരസ്വതി അമ്മയുടെ അച്ഛന്‍ മരിച്ച് ആറുമാസമാകുന്നതിനകം, അവരുടെ അമ്മയും ഒരു ദിവസം കാവില്‍ വിളക്ക് വെക്കാന്‍ പോകവേ വിഷം തീണ്ടി മരിക്കുകയും ചെയ്തു. സാധാരണ സരസ്വതിയമ്മയാണിത് ചെയ്തിരുന്നതെങ്കിലും, മാസമുറയായതിനാല്‍ പുറത്ത് താമസിക്കുന്ന സമയത്താണു ഇത് സംഭവിച്ചത്. അതോടെ ആ വിശാലമായ തറവാട്ടില്‍ ശ്രീധരമേനോനും, സരസ്വതിയമ്മയും വേലക്കാരിയും തനിച്ചായി, പകല്‍ പുറം പണി നോക്കാനുള്ള കാര്യസ്ഥനും, മുറ്റമടിക്കാനും, അലക്കാനുമെല്ലാം മറ്റൊരു സ്ത്രീയും ഉണ്ടാകും, ഇല്ലെങ്കില്‍ വളപ്പില്‍ വിശാലമായ തെങ്ങിന്‍ തോപ്പുകളില്‍ പണിയെടുക്കുന്നവരും ഉണ്ടാകുന്നതിനാല്‍ സരസ്വതിയമ്മക്ക് ഏകാന്തത അനുഭവപ്പെടാറില്ല. ശ്രീധരമേനോന്‍ കാര്യസ്ഥനുമായി പറമ്പില്‍ പോയാല്‍ വരുന്നത് ഉച്ചയോടെയാണു, ഉച്ചക്ക് വന്ന് ഊണു കഴിഞ്ഞാല്‍ അല്പം വിശ്രമം പിന്നേയും, കൃഷി സ്ഥലത്തേക്ക്.

കൊല്ലത്തില്‍ ഒരിക്കല്‍ സഹോദരന്മാരും ഭാര്യമാരും കുട്ടികളും വരുമ്പോഴാണു ആ തറവാടിനു ഒരു ഉത്സവ പ്രതീതി ജനിക്കുന്നത്. അവര്‍ പോയാല്‍ വീണ്ടും വീടുറങ്ങുകയായി. ഇതിനിടയില്‍ സരസ്വതിയമ്മ ഗര്‍ഭിണിയായി. ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. അതോടെ അവരുടെ ഏകാന്തതക്ക് വിരാമമായി, കുഞ്ഞിനു അഞ്ച് വയസ്സാകുന്നതിനു മുന്‍പേ അടുത്ത കുഞ്ഞും പിറന്നു, ഒരു പെണ്‍കുഞ്ഞ്, ആ പ്രസവത്തില്‍ അല്പം വിഷമമായതിനാല്‍ വളരെ ദൂരെയുല്ല ചാത്തുക്കുട്ടി ഡോക്ടറുടെ അടുത്തേക്കു കൊണ്ടു പോകുകയും ഡോക്ടറുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഗര്‍ഭപാത്രം എടുത്ത് കളയുകയും ചെയ്തു.

രണ്ട് കുഞ്ഞുങ്ങളേയും നല്ല നിലയില്‍ ശ്രീധരമേനോന്‍ പഠിപ്പിച്ചു, മകന്‍ വിദൂരത്ത് പഠിക്കാന്‍ പോയിടത്ത് നിന്ന് അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായി, ശ്രീധരമേനോന്‍ അതോടെ മകനെ പടിയടച്ച് പിണ്ഡം വെച്ചു. മകളെയെങ്കിലും നല്ല നിലയില്‍ വിവാഹം ചെയ്തയക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണു സരസ്വതിയമ്മയുടെ സഹോദരന്മാര്‍ ബോംബെയില്‍ ജോലി ചെയ്യുന്ന പ്രദീപ് മേനോനെ കണ്ടെത്തിയത് സുമുഖനും സുന്ദരനുമായ നല്ല ചെറുപ്പക്കാരന്‍ , നല്ല ജോലി അച്ഛനുമമ്മയും അദ്ധ്യാപകര്‍ എല്ലാം കൊണ്ടും ശ്രീധരമേനോനും സരസ്വതിയമ്മക്കും ഇഷ്ടമായി കല്ല്യാണവും നടന്നു. കല്ല്യാണത്തിനു മുന്‍പ് ശ്രീധരമേനോന്‍ പ്രദീപ്‌മേനോന്റെ അച്ഛനുമായി ഒരു കരാര്‍ ചെയ്തിരുന്നു, വിവാഹം കഴിഞ്ഞാല്‍ പ്രദീപ് ബോംബെക്ക് തിരികെ പോകേണ്ടെന്നും തന്റെ വീട്ടിലെ കാര്യങ്ങള്‍ നോക്കി കഴിയണമെന്നും, കാരണം, ശ്രീധരമേനോനും, സരസ്വതിയമ്മയും തനിച്ചാകുകയെന്നതും ഒരു കാരണമായിരുന്നു.

പ്രദീപും ,മനസ്സില്ലാ മനസ്സോടെ തന്റെ അച്ഛന്റേയും അമ്മയുടേയും നിര്‍ബ്ബന്ധത്തിനു വഴങ്ങി ജോലി രാജി വെക്കേണ്ടി വന്നു. കാലങ്ങള്‍ നീങ്ങവെ ഒരു കുഞ്ഞിക്കാലു കാണാന്‍ ഭാഗ്യമില്ലാതെ മകള്‍ മാലതിയും, പ്രദീപും പല അമ്പലങ്ങളിലും നേര്‍ച്ചകളുമായി കഴിഞ്ഞു.

Advertisementപ്രദീപ് ഇപ്പോള്‍ പുറത്ത് പോയാല്‍ വൈകിയാണു വരാറ് മാലതി പരിഭവമെന്നും പറഞ്ഞില്ല, കാരണം എത്ര നാളായി നീറുന്ന മനസ്സുമായ് കഴിയുന്നത്.
ആയിടെയാണു ശ്രീധരമേനോന്‍ തലകറങ്ങി തെങ്ങിന്‍ തോപ്പില്‍ വീണത്, അതൊടെ അദ്ദേഹം കിടപ്പിലുമായി ആയുര്‍വ്വേദ വൈദ്യന്മാര്‍ വന്നു കിഴിപിടിക്കലും എല്ലാം ചെയ്‌തെങ്കിലും അല്പം എഴുന്നേറ്റിരിക്കാമെന്നല്ലാതെ നടക്കാനൊന്നും കഴിയാതെയായി, അതോടെ വളപ്പിലെ ജോലിക്കാര്യങ്ങള്‍ മുഴുവനായി നോക്കാന്‍ പ്രദീപ് നിര്‍ബ്ബന്ധിതനായി. പ്രദീപ് മേനോന്‍ രാവിലെ പോയാല്‍ മടങ്ങി വരുന്നത് ഏറെ വൈകിയുമായി. അതിനൊരു കാരണമുണ്ടായി, ഒരു ദിവസം പറമ്പില്‍ നില്‍ക്കുമ്പോഴാണു പഴയകാല സതീര്‍ത്ഥ്യനായ വിജയന്‍ അവിടെ അടുത്ത് ജോലിക്കായി ചേര്‍ന്നത്. അയാളുമായി വൈകുന്നേരങ്ങളില്‍ സംസാരിച്ചിരിക്കുകയും കൂട്ടത്തില്‍ സതീര്‍ത്ഥ്യന്റെ വൈകുന്നേരങ്ങളിലെ ശീലം അല്പം കഴിക്കുകയെന്നത് പ്രദീപും ശീലമാക്കി.

ആദ്യമാദ്യമെല്ലാം ചെത്ത്കാരന്‍ മുകുന്ദന്‍ നല്‍കിയിരുന്ന തെങ്ങിന്‍ കള്ളായിരുന്നു. ഇത് കഴിച്ച് മണം മാറാന്‍ വേണ്ടി വെറ്റില മുറുക്കി വരുന്ന ഭര്‍ത്താവിനെ ആദ്യമാദ്യമെല്ലാം സംശയിക്കാതിരുന്ന മാലതി , ഇടുന്ന കുപ്പായത്തില്‍ നിന്ന് മണം പിടിച്ച് ഒരു നാള്‍ പിണങ്ങിയെങ്കീലും പ്രദീപ് ഇനിയാവര്‍ത്തിക്കില്ലെന്ന വാക്കിനാല്‍ അന്ന് അത് അവസാനിച്ചു. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് തന്നെ തുടരുകയും, അയാള്‍ കള്ളിനു പകരം വിദേശമദ്യവും കഴിക്കാന്‍ തുടങ്ങിയിരുന്നു.

ബാറില്‍ പോകാന്‍ തുടങ്ങിയതോടെ കൂട്ടുകാരുടെ എണ്ണവും വര്‍ദ്ധിച്ചു. ചിലവും ഏറി. അതോടെ ഭൂമിയില്‍ നിന്ന് ലഭിച്ചിരുന്ന വരുമാനം കുറഞ്ഞു തുടങ്ങി, പ്രദീപ് മേനോന്റെ ഈ വീക്ക്‌നസ് മുതലെടുത്ത് അയാളെ പല ചതിക്കുഴിയിലും പെടുത്തി പണം പിടുങ്ങാന്‍ കഴുകനെ പോലെ പലരും വട്ടമിട്ടു പറന്നു. ഇതിനിടെ കടം പെരുകിയപ്പോള്‍ ശ്രീധരമേനോന്‍ തന്നെ കുറേ സ്ഥലം വിറ്റു കടം വീട്ടാന്‍ ഏര്‍പ്പാടാക്കി. ബാക്കി സ്വത്തെല്ലാം മാലതിയുടെ പേരില്‍ എഴുതി കൊടുക്കുകയും ചെയ്തു. പ്രദീപ് ദിനം പ്രതി വഷളായി കൊണ്ടിരുന്നു.

ഒരു ദിവസം രാത്രി വീട്ടില്‍ കയറി വന്നത് ഒരു സ്ത്രീയുമായാണു .മാലതി ബഹളം വെച്ചു, ശ്രീധരമേനോന്‍ നടക്കാന്‍ വയ്യെങ്കിലും ഏന്തി വലിഞ്ഞെത്തി . കൂടെ സരസ്വതി അമ്മയും. എന്നാല്‍ പ്രദീപ് മദ്യത്തിന്റെ ലഹരിയില്‍ അവരെ മര്‍ദ്ദിച്ചു, മാലതിയെ ഒരു മുറിയില്‍ പൂട്ടിയിട്ടു.

Advertisementപിറ്റേന്ന് പ്രഭാതം പുലര്‍ന്നത് ആ ദുഃഖവാര്‍ത്തയുമായായിരുന്നു. ശ്രീധരമേനോനും, സരസ്വതിയമ്മാളും അകത്തളത്തിന്റെ ഉത്തരത്തില്‍ തൂങ്ങി നില്‍ക്കുന്നതായാണു വേലക്കാരി കണ്ടത്. വലിയവായില്‍ നിലവിളിച്ച് കൊണ്ട് അവര്‍ മാലതിയെ പൂട്ടിയിട്ട മുറിയില്‍ തട്ടിയപ്പോഴാണു അത് പുറത്ത് നിന്ന് കുറ്റിയിട്ടതായി കണ്ടത്. തലേന്ന് അടിയേറ്റ് തളര്‍ന്നവശയായ മാലതി എപ്പോഴോ ഒന്നുറങ്ങിയിരുന്നു, വേലക്കാരിയുടെ അലര്‍ച്ച കേട്ട് ഞെട്ടിയുണര്‍ന്ന അവള്‍ വേലക്കാരി തുറന്ന വാതിലിലൂടെ പുറത്ത് ചാടി കാര്യം തിരക്കി വേലക്കാരി ശബ്ദിക്കാന്‍ വയ്യാതെ വിരല്‍ ചൂണ്ടിക്കാണിച്ചു.അവിടേക്ക് ഓടിയ മാലതി കണ്ടത് തന്റെ അച്ഛനുമമ്മയും തന്റെ സെറ്റുമുണ്ടില്‍ തൂങ്ങി നില്‍ക്കുന്നതാണ്.

ഇതിനിടയില്‍ ശബ്ദം കേട്ടുണര്‍ന്ന പ്രദീപ് ,വേഗത്തില്‍ കൂടെ വന്ന സ്ത്രീയെ പറഞ്ഞ് വിട്ട്, മാലതിയുടെ അലര്‍ച്ച കേട്ട ഭാഗത്തേക്ക് വന്നു, ഇതിനിടയില്‍ വേലക്കാരി പുറത്തേക്കോടി പോയി തൊടിയില്‍ പണിക്കായ് വന്നവരെ കൂട്ടിയെത്തിയിരുന്നു.പോലീസ് വന്നു എഫ്.ഐ.ആര്‍ എല്ലാം തയ്യാറാക്കി. വൈകുന്നതോടെ ശവദാഹവും കഴിഞ്ഞു. മാലതി ഒരു ബിംബം കണക്കെ മൂകയായ് മുറിയില്‍ കഴിഞ്ഞുകൂടി , പ്രദീപവളെ ആശ്വസിപ്പിക്കാനൊന്നിനും നിന്നില്ല. സുഹൃത്ത് മാഷിടക്കിടെ വന്നും പോയുമിരുന്നു, വരുമ്പോള്‍ അയാള്‍ പ്രദീപിനായി ഓരൊ പൊതികള്‍ കൊണ്ടുവരുന്നുണ്ടാരുന്നത് മാലതി കണ്ടില്ലെന്ന് നടിച്ചു,

അല്ല എതിര്‍ത്തിട്ടും കാര്യമില്ലെന്ന് അവള്‍ക്കറിയാമായിരുന്നു. അവള്‍ക്ക് എല്ലാ ആശ്രയമായിരുന്നവര്‍ തന്നെ വിട്ടു പോയിരിക്കുന്നു. തന്നെ ജീവനു തുല്ല്യം സ്‌നേഹിച്ചിരുന്ന മനുഷ്യന്‍ ഇന്ന് മുഴുക്കുടിയനുമായിരിക്കുന്നു. മദ്യപാനം ഇല്ലാതിരുന്ന സമയത്ത് അദ്ദേഹം തന്റെ ഒരു കാര്യത്തിലും കുറവു വരുത്തിയിട്ടില്ലായിരുന്നു.

കുഞ്ഞുങ്ങളില്ലാത്ത വിഷമം രണ്ട് പേര്‍ക്കുമുണ്ടായിരുന്നെങ്കിലും അയാള്‍ അത് അവളുടെ മുന്‍പില്‍ പ്രകടിപ്പിച്ച് അവളെ കൂടുതല്‍ വിഷമിപ്പിക്കാതിരിക്കാനും ശ്രദ്ധിച്ചിട്ടുള്ളതുമാണ്. കൂട്ടുകാരന്‍ മാഷുമായി കൂടിയതിനു ശേഷമാണ് ഈ മാറ്റം വന്നത്. അതും കുടി തുടങ്ങിയതിനു ശേഷവും. ആദ്യമെല്ലാം പുറത്ത് നിന്ന് മാത്രം കുടിച്ചിരുന്ന പ്രദീപ് ഇപ്പോള്‍ വീട്ടിലും ഒരു മദ്യഷാപ്പിനു തുല്ല്യമാക്കിയിരിക്കയാണു. രാവിലെ പുറത്ത് വളപ്പില്‍ പണിക്കാരുടെ അടുത്ത് പോയിരുന്നത് ഇപ്പോള്‍ കുറവായി, പോകുന്നത് കൂടുതലും ബാറിലേക്കും, അവിടെ നിന്ന് മദ്യം വാങ്ങി വരാനുമായിരിക്കും. ഈയ്യിടെ മാഷിനെ കാണാറുമില്ല.

Advertisementപറമ്പില്‍ കൃഷിയിറക്കാനും കൂലി കൊടുക്കാനും പണമില്ലാത്ത അവസ്ഥ , ഉണ്ടായിരുന്ന പശുക്കളേയും വിറ്റു , ഇപ്പോള്‍ മോരും, പാലും ധാരാളം വിറ്റിരുന്ന തറവാട്ടില്‍ പാല്‍ വാങ്ങേണ്ട അവസ്ഥ, ശ്രീധരമേനോന്റെ വീട്ടില്‍ നിന്ന് വന്നിരുന്ന വേലക്കാരി സുമതിയുടെ അച്ഛന്റേയും, അമ്മയുടേയും മരണം കഴിഞ്ഞ് അധിക ദിവസമാകുന്നതിനു മുന്‍പ് മടങ്ങി പോയി.
സമ്പത്തെല്ലാം കുറഞ്ഞ് വന്നതോടെ സുമതിയുടെ ബോംബെയിലെ അമ്മാവന്മാരുടെ കത്തുകളോ, കൊല്ലത്തിലുള്ള കുടുംബസഹിതമുള്ള വരവും നിലച്ചു.
കൃഷിയിറക്കാതെ പറമ്പ് നാശമാകുന്നത് കണ്ട് ശ്രീധരന്‍ നായരുടെ പഴയ കാര്യസ്ഥന്‍ പ്രദീപിനോട് കുറേ സ്ഥലം വാങ്ങി, ഇപ്പോള്‍ തറവാടിരിക്കുന്നതിനോട് ചേര്‍ന്ന് കുറച്ച് സ്ഥലം മാത്രം ബാക്കിയായി.
മാലതി രാവിലെ ഉണരും എന്തെങ്കിലും പാചകം ചെയ്യും, പിന്നെ മൂകയായി ഒരിടത്തിരിക്കും, പ്രദീപും രാവിലെ ഉണര്‍ന്നാല്‍ കൈ വിറയല്‍ മാറ്റാന്‍ മദ്യക്കുപ്പിയുമായി കോലായില്‍ വന്നിരിക്കും മാലതിയോട് വെള്ളം കൊണ്ട് വരാന്‍ ആജ്ഞാപിക്കും, ആ ഒരു കാര്യത്തിനു മാത്രമായി അവന്‍ ഭാര്യയോട് സംസാരിക്കുകയെന്നായിട്ടുണ്ട്.

മാലതിയും ഒന്നും ചോദിക്കാറില്ല. ഒരു ദിവസം പ്രദീപ് ഛര്‍ദ്ദിക്കുന്നത് കേട്ടാണു മാലതി അടുക്കളയില്‍ നിന്ന് വന്നത്. വരുമ്പോള്‍ കിടന്നിരുന്ന കട്ടിലിനു താഴേക്ക് തലയും താഴ്ത്തി കിടക്കുന്ന പ്രദീപിനെ കണ്ട് മാലതി ഉറക്കെ കരഞ്ഞുപോയി, തലക്ക് വെച്ച തലയിണയിലും, കട്ടില്‍ കാലിനടുത്തും രക്തം തളം കെട്ടി നില്‍ക്കുന്നു. മാലതി ഇടവഴിയിലേക്ക് ഓടി അത് വഴി വന്ന വഴിപോക്കനെ സഹായത്തിനു വിളിച്ചു കൊണ്ടു വരുന്നതിനിടയില്‍ പ്രദീപ് എഴുന്നേറ്റിരുന്നിരുന്നു. വഴിപോക്കന്‍ സൈക്കിള്‍ റിക്ഷക്കായി പോകാന്‍ ഒരുമ്പെട്ടപ്പോള്‍ പ്രദീപ് തടഞ്ഞ് ഇപ്പോള്‍ കുഴപ്പമെന്നുമില്ല, ദൂരെയുള്ള ഡോക്ടറെ കാണാന്‍ പോകുന്നതിലും നല്ലത് ഒരല്പം കൂടി ഉറങ്ങുന്നതാണെന്ന് പ്രദീപ് പറഞ്ഞ്, വഴിപോക്കനെ പറഞ്ഞ് വിട്ടു. പ്രദീപ് നന്നായി ഉറങ്ങി. മാലതി അയാള്‍ക്ക് കുറച്ച് പൊടിയരി കഞ്ഞി കോരി കൊടുത്തു, അത് കുടിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറയുന്നത് മാലതി കണ്ടു. അയാളും, മാലതിയും ഒരു പാട് കരഞ്ഞു, പ്രദീപ് പറഞ്ഞു ഞാന്‍ നിന്നെ ഒരു പാട് വേദനിപ്പിച്ചു ,അല്ലേ?

എന്നോട് നീ ക്ഷമിക്കുക എന്നെ ഈ നശിച്ച കുടിയാണീ നിലയിലാക്കിയത്. മാലതി ആശ്വാസം കൊള്ളുകയായിരുന്നു. ഇനിയെങ്കിലും ഇദ്ദേഹം കുടിക്കാതിരുന്നെങ്കിലെന്നു. ഉച്ച തിരിഞ്ഞ് പ്രദീപ് വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നത് കണ്ട മാലതി അയാളോട്പറഞ്ഞു: ഇന്നിനി സുഖമില്ലാതെ പുറത്ത് പോകേണ്ട.

അയാള്‍ പറഞ്ഞു എനിക്കിന്ന് പോകാതെ പറ്റില്ല, ഞാന്‍ അഥവാ തിരികെ വന്നില്ലെങ്കിലും നീ വിഷമിക്കേണ്ട, ആ വാക്കുകള്‍ ഒരു ദുസ്സൂചനയായിരുന്നെന്ന് മാലതി ഒരിക്കലും കരുതിയില്ല. അയാള്‍ നേരെ പോയത് കല്ലേറ്റുങ്കര റെയിവേ സ്‌റ്റേഷനടുത്തേക്കായിരുന്നു, അങ്ങോട്ട് പോകും മുന്‍പ് ധാരാളം മദ്യവും അകത്താക്കിയിരുന്നു. അന്ന് രാത്രി ഒമ്പതിനു വന്ന ജയന്തി ജനതക്ക് അയാള്‍ തലവെക്കുകയായിരുന്നു.

Advertisementപിറ്റേന്ന് രാവിലെ തലയറ്റ് മാറിയ ജഡത്തില്‍ നിന്ന് കിട്ടിയ അഡ്ഡസ് പ്രകാരം ,തറവാട്ടിലെത്തിയ പോലീസുകാരനില്‍ നിന്ന് വിവരമറിഞ്ഞ മാലതി തലകറങ്ങി വീണു. ജനങ്ങള്‍ നാലുപാട് നിന്നും ഓടിയണഞ്ഞു. പോലീസ് അന്വേഷണത്തില്‍ നിന്നറിഞ്ഞു, പ്രദീപ് ദൂരെയുള്ള ഒരു ഡോക്ടറുടെ ചികിത്സയിലായിരുന്നെന്നും, അയാളെ ഇടക്കിടെ ചികിത്സക്ക് കൊണ്ട് പോയിരുന്നത് മാഷായിരുന്നെന്നും, ബ്ലഡ് ക്യാന്‍സറിനു ചികിത്സയില്ലെന്നും, ഇനി ചികിത്സിച്ചിട്ട് കാര്യമില്ലെന്നും മാഷിനോട് ഡോക്ടര്‍ പറഞ്ഞിരുന്നെത്രേ. അത് മറച്ച് വെക്കാന്‍ വേണ്ടിയായിരുന്നെത്രേ കുടി തുടങ്ങിയത്. തന്നെയുമല്ല ശ്രീധരമേനോനും, ഭാര്യയും മരിച്ച ദിവസം, പ്രദീപുമായി വന്ന സ്ത്രീ ആശുപത്രിയില്‍ നിന്ന് കൂടെ അയച്ച നേഴ്‌സായിരുന്നത്രേ, തന്റെ അസുഖം ഭാര്യ മാലതി അറിയാതിരിക്കാനായിരുന്നു, അന്ന് മാലതി ബഹളം വെച്ചിട്ടും സത്യം തുറന്ന് പറയാതിരുന്നതെത്രേ. ഇതെല്ലാം പോലീസുകാര്‍ മാഷെ ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ വിവരമായിരുന്നെത്രേ.

പ്രദീപിന്റെ ശവശരീര ഭാഗങ്ങള്‍ തിരഞ്ഞ് പിടിക്കാന്‍ വൈകിയതിനാല്‍ പോസ്റ്റ് മോര്‍ട്ടം വൈകുമെന്നും ,ബോഡി വീട്ടിലെത്താന്‍ വൈകുമെന്നും കാര്യസ്ഥനായിരുന്ന ആള്‍ വീട്ടില്‍ വന്നറിയിച്ചിരുന്നു, തറവാട് ബന്ധു ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. മാലതി ബോധമറ്റു കിടക്കുകയാണെന്നതിനാല്‍ ശല്ല്യപ്പെടുത്തരുതെന്ന് കരുതി എല്ലാവരും ആ മുറി വിട്ട് പുറത്ത് പോയി. പലരും ശവദാഹം വൈകുമെന്നതിനാല്‍ വീട്ടിലേക്ക് മടങ്ങി.

ചിലര്‍ പുറത്തൊരുക്കിയിരുന്ന പന്തലില്‍ തറയില്‍ പായ് വിരിച്ചുറങ്ങുകുകയായിരുന്നു, മാലതിയുടെ മുറിയില്‍ നിന്ന് കടുത്ത പുകയും തീയും അലര്‍ച്ചയും ഉയരുന്നത് കണ്ട് പന്തലില്‍ കിടന്നവര്‍ ഓടി കൂടിയെങ്കിലും മാലതിയുടെ മുറി അകത്ത് നിന്ന് പൂട്ടിയിരുന്നതിനാല്‍ പലരും നിസ്സഹായരായി, ചവിട്ടി തുറക്കാന്‍ ശ്രമിച്ചെങ്കിലും പഴയകാലത്തെ കട്ടിയേറിയ മരമായതിനാല്‍ വളരെ ബദ്ധപ്പെട്ടാണു അതു പൊളിച്ചതും, അതിനകം സമയം അധിക്രമിച്ചിരുന്നു, മാലതി ഒരു കരിക്കട്ടകണക്ക് നിര്‍ജ്ജീവമായി കഴിഞ്ഞിരുന്നു. അടുത്ത ദിവസം ആ തറവാടിന്റെ വളപ്പില്‍ രണ്ട് ചിതയൊരുങ്ങി പ്രദീപിന്റേയും, മാലതിയുടേയും. അങ്ങനെ ഒരു തറവാറ്റിന്റെ അന്ത്യം അവിടെ കുറിക്കപ്പെട്ടു. പിന്നീട് കാലങ്ങള്‍ക്ക് ശേഷം ആ തറവാട് സ്ഥലം വാങ്ങിയ വ്യക്തി അത് പൊളിച്ച് പുതിയ വീട് പണി തീര്‍ക്കാനായിരിക്കെ ആ വ്യക്തിയുടെ മൂത്ത മകന്‍ ആ വീട്ടില്‍ തൂങ്ങി മരിച്ചു. ഇന്നും ആ വീട് ഒന്നും ചെയ്യാതെ അടഞ്ഞ് തന്നെ കിടക്കുന്നു, പഴയ കാവെല്ലാം നശിച്ച് പോയെങ്കിലും ഇന്നും അവിടത്തെ വിശാലമായ കുളം അവിടെ തന്നെ നിലനില്‍ക്കുന്നു എല്ലാത്തിനും മൂക സാക്ഷിയായി.

 114 total views,  1 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment10 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment10 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment10 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment10 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment10 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment10 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment10 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space13 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India14 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment14 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment16 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment4 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment18 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment23 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment23 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment7 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment7 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement