സിസിലിയുടെ കഥ

298

മാസിഡോണിയയിലെ വലിയ ദ്വീപ്. കലയിലും സംഗീതത്തിലും സമൃദ്ധമായ ഫലഭൂയിഷ്ടമായ നാട്. ഇറ്റലിയുടെ ഭാഗമായ കാത്തലിക് ക്രിസ്ത്യന്‍ രാജ്യമായ അവിടെ ജൂതരുംമുസ്ലിംങ്ങളും വസിക്കുന്നുണ്ട്. അധിക ചര്‍ച്ചുകളുടെ സ്ട്രച്ചറും അറേബ്യന്‍ആര്‍കിടെക്റ്റിലുള്ളതാണ്. ചരിത്രപരമായ കാരണങ്ങളുണ്ടതിന്. ചിലചര്‍ച്ചുകളില്‍ അറബിയിലുള്ള ഖുര്‍ആന് വചനങ്ങളിന്നും കാണാം. നൂറ്റാണ്ടിലധികം മുസ്ലിംങ്ങളായിരുന്നവിടെ ഭരിച്ചിരുന്നത്.

ഏ.ഡി 1184ല്‍ പ്രസിദ്ധനായ മുസ്ലിം സഞ്ചാരി ഇബ്‌നു ജുബൈര്‍ മക്കയില്‍ ഹജ്ജ് നിര്‍വഹിച്ചതിന് ശേഷം തുടര്‍ന്ന യാത്ര കപ്പല്‍ തകര്‍ച്ചയോടെ അവസാനിച്ചത് സിസിലിയുടെ മെസ്സിന തുറമുഖത്താണ്. സഹായയഭ്യാര്‍ത്ഥന കേട്ടെത്തിയ സ്ഥലവാസികള്‍ കപ്പലിലുണ്ടായവരെ സഹായിച്ചു കരക്കെത്തിച്ചു. അവര്‍ ചെയ്ത സഹായത്തിന് വലിയൊരൂ സംഖ്യ പ്രതിഫലമായി ആവശ്യപെട്ടെങ്കിലും കപ്പലിലുണ്ടായിരുന്ന പാവപെട്ട തീര്‍ത്ഥാടകരുടെ കൈവശം ഒന്നും അവശേഷിച്ചിരുന്നില്ല. എന്ത് ചെയ്യണമെന്ന് ഒരു ധാരണയുമില്ല അവര്‍ക്ക്.

അതെ സമയം ഇബ്‌നു ജുബൈര്‍ അധികൃതരുമായി ബന്ധപെട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം അന്വേഷിച്ചപോള്‍ അധികാരികളില്‍ നിന്നും സഹായം ലഭിച്ചു. തങ്ങള്‍ക്ക് നല്‍കിയ സഹായത്തിന് നന്ദി പറയാന്‍ ഭരണാധികാരിയെ തേടിയ ഇബ്‌നു ജുബൈറിനെ അമ്പരിപ്പിച്ചത് തങ്ങളെ സഹായിച്ച ഭരണാധിപന്‍ അറബി സംസാരിക്കുന്നതാണ്. നോര്‍മന്‍ ക്രിസ്ത്യനിയായിരുന്നു ഭരണാധിപന്‍ ഇബ്‌നു ജരീറിനെയും കൂടെ
ഉണ്ടായിരുന്ന മുസ്ലിംങ്ങളെയും സ്വാഗതം ചെയ്യുകയും രാഷ്ട്രം വിട്ട്
പോകുന്നത് വരെയുള്ള സംരക്ഷണവും നല്‍കുകയും ചെയ്തു.

***

സ്‌പെയിനിന് ശേഷം മുസ്ലിങ്ങള്‍ കിഴടക്കിയ മറ്റൊരൂ രാജ്യമായിരുന്നു സിസിലി. ബൈസാന്റിന് സാമ്രാജ്യത്തിന്‍ കീഴിലുള്ള ഒരു പ്രവിശ്യയായിരുന്ന സിസിലി മെഡിറ്റേറിയയിലെ സൈനികപരമായി പ്രധ്യാനമുള്ള സ്ഥലമാണ്.

പലേര്‍മൊ ക്രിസ്തീയ ദേവാലയത്തിലെ തൂണില്‍ ഖുര്‍ആന്‍ വചനം

നോര്‍ത്ത് ആഫ്രിക്കന്‍ ഭാഗത്ത് നിന്ന് യൂഫ്രട്ടീസിന്റെ മകന്‍, അസദിന്റെ സൈന്യത്തെ സിസിലിയില്‍ നേരിടാന്‍ ബൈസാന്റിന് കഴിഞ്ഞില്ല. സിസിലിയില്‍ മുസ്ലിംങ്ങളുടെ ഭരണത്തിന്‍ കീഴിലായി. ഒരു നൂറ്റാണ്ട് നില നിന്ന ഭരണത്തിന്‍ കീഴില്‍ സിസിലിയിലും സ്‌പെയിനിലെ പോലെ വലിയ പുരോഗതിയുണ്ടായി. അക്കാലത്ത് വളരെ പരിഷ്‌കൃതമായ രീതിയിലിള്ള ജലസേചനവും കാര്‍ഷിക രീതിയും ശാസ്ത്ര ചിന്തകളുമെല്ലാം രാജ്യത്തെ
അഭിവൃദ്ധിപെടുത്തി. സ്‌പെയിലെപോലെ ശാസ്ത്രീയ പഠനകേന്ദ്രങ്ങളും ലൈബ്രറികളും സിസിലിയയിലും സ്ഥാപിക്കപെട്ടു. അവ യൂറോപ്പിന് നല്‍കിയ സംഭാവന വളരെ വലുതാണ്. ലോകത്തെ മുന്തിയ പഴവര്‍ഗ്ഗങ്ങള്‍ നല്‍കുന്ന പലേര്‍മോയിലെ ഫ്രൂട്ട് മാര്‍കറ്റ് ഇന്നും അറബ് രീതിയിലാണുള്ളത്. പല പഴങ്ങളുടെ നാമങ്ങള്‍ പോലും അറബി ഭാഷയോട് വളരെ സാദൃശ്യമാണുള്ളത്.

***

നോര്‍മന്‍സ് ആരംഭിക്കുന്നത് വടക്കെ ഫ്രാന്‍സില്‍ നിന്നാണ്. പുതിയ സ്ഥലങ്ങള്‍ കീഴ്‌പെടുത്താനുള്ള അവരുടെ അന്വേഷണത്തിന്റെ ഫലമായാണു തെക്കേ ഇറ്റലിക്ക് ശേഷം തന്ത്രപ്രധാനമായ സിസിലിയെ കീഴ്‌പെടുത്തുന്നത്. സുന്ദരമായ ഫലദായിയായ ദ്വീപ് വൈകാതെ തന്നെ അവരുടെ അധീനതത്തിലായി. നോര്‍മന്‍സിന് കീഴില്‍ പലേര്‍മോ
തലസ്ഥാനമായി. സിസിലിയുടെ എല്ലാ ഭാഗത്തു നിന്നും ഇസ്ലാമിക ഭരണത്തെ തുടച്ച് നീക്കിയെങ്കിലും ശേഷവും ഉദ്ദ്യോഗതലങ്ങളില് മുസ്ലിംങ്ങള് രാജ്യത്തെ സേവിച്ചു. റോജര്‍ രണ്ടാമന്റെ കാലത്ത് സിസിലിയില്‍ ജീവിച്ചിരുന്ന പ്രശസ്തനായ അല് ഇദ്രീസ് ഇസ്ലാമിക ലോകത്തെ അറിയപെട്ട ഭൂമിശാസ്ത്രഞനായിരുന്നു, മാത്രമല്ല ദ്രുവങ്ങളൊക്കെ അടയാളപെടുത്തി നിഹഗവീക്ഷണത്തിലൊരൂ ലോക
ഭൂപടമുണ്ടാക്കിയതും പ്രശസ്തമാണ്.

അല്‍ ഇദ്‌രീസ് എന്ന ശാസ്ത്രജ്ഞന്‍ സിസിലിയന്‍ രാജാവ് റോജര്‍ രണ്ടാമന് വേണ്ടിയുണ്ടാക്കിയ ദ്രുവങ്ങള്‍ വരെ വ്യക്തമാക്കിയ ലോകഭൂപടം.

നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇറ്റലിയുടെ ഏകീകരണത്തില്‍ സിസിലിയും ചേര്‍ന്നു സ്വയം ഭരണാധികാരമുള്ള പ്രദേശമായി. ചുരുക്കി പറഞ്ഞാല്‍, 1940കളില്‍ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് ഇറ്റലികൂടി ചേര്‍ന്നതോടെ സിസിലിയും അതിന്റെ കഷ്ടതകളനുഭവിച്ചു..

ഞാന്‍ ചരിത്രം പറച്ചിലിവിടെ അവസാനിപ്പിക്കുന്നു.

***

ഇനി ഒരു കഥ ചുരുക്കി പറയട്ടെ,

രണ്ടാം ലോകമഹാ യുദ്ധത്തില്‍ സിസിലിയില്‍ നിന്ന് നിനോ സ്‌കോര്‍ടിയ എന്ന ചെറുപ്പക്കാരന്‍ തന്റെ ഭാര്യ സെലീനയെ തനിച്ചാക്കി യുദ്ധത്തില്‍ പങ്കെടുത്തു മരണം വരിച്ചു. സെലീന തന്റെ അറ്റുപോയ ജീവിതനഷ്ടങ്ങളെ തന്നിലേക്കടുപ്പിച്ച് കഴിഞ്ഞ് കൂടി. സമ്പാദ്യമായി ഭര്‍ത്താവിന്റെ പേരില്‍ ലഭിച്ച പെന്‍ഷനും അദ്ധ്യാപനത്തില്‍ നിന്ന് കിട്ടിയ ശമ്പളവും കൊണ്ട് ജീവിതം തടസങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോയി. സ്‌കൂള്‍ ജോലികഴിഞ്ഞ് വീട്ടിലേക്കും അവിടെ നിന്ന് തന്റെ അഛനെ സേവിക്കാനുമല്ലാതെ പുറത്തിറങ്ങാറില്ല. എന്നാല്‍ ജനങ്ങളിലെ
പിശാചുക്കള് അവരെ വെറുതെ വിട്ടില്ല. അവള്‍ അതിസുന്ദരിയായിരുന്നു.

പുനര്‍ വിവാഹമെന്ന ചിന്തയില്ലാത്തതിനാല്‍ ചെറുപ്രായത്തില് തന്നെ ഒറ്റപെട്ടുപോയി. ജീവിതത്തില്‍ പല കഴുകകണ്ണുകളാലും വാക്കുകളാലും അവള്‍ തകര്‍ന്നുകൊണ്ടിരുന്നു.. ജോലിക്ക് ശേഷം വാര്‍ദ്ധക്യത്തിലെത്തിപെട്ട അഛനെ സഹയിക്കാന് എന്നും പോകും.. എന്നാല്‍ അതിനിടക്ക് തുടര് യുദ്ധങ്ങള്‍ക്കിടയില്‍ അവളുടെ അഛന് താമസിച്ച് ബില്ഡിങ് അപ്പാടെ ബോംബിങില് തകരുകയും അഛന് കൊല്ലപെടുകയും ചെയ്തു. തീര്‍ത്തും ഒറ്റപെട്ടുപോയ അവളിലേക്ക്
കഴുകന്മാരടുത്ത് കൊണ്ടിരുന്നു. തുടര്‍ന്ന് ജര്‍മ്മന്‍ ആര്‍മി രാജ്യത്ത്
വന്നതോടെ അവരുടെ കൈകളിലായി അവളുടെ ജീവിതം നശിച്ചു…

യുദ്ധാനന്തരം ജര്‍മ്മന്‍സ് തോറ്റു നാട് വിട്ടതോടെ അവള്‍ സ്വതന്ത്രമായെങ്കിലും അവള്‍ ജനകീയ വിചാരണക്കിരയായി. അവള്‍ തന്റെ ശരീരം ജര്‍മ്മന്‍ സൈനാധിപര്‍ക്ക് കാഴ്ച്ച വെക്കുകയായിരുന്നില്ല, എന്നീട്ടും ജര്‍മ്മന്‍ സൈനികരെ അറിയുന്ന സ്വന്തം നാട്ടുകാരവള്‍ക്ക് ശിക്ഷ നല്‍കി. ശത്രു രാജത്തെ സൈനികരാല്‍ എല്ലാം
നശിപ്പിക്കപെട്ട അവള്ക്ക്ാ വ്യഭിചാരകുറ്റവും ഏല്‌ക്കേ ണ്ടി വന്നു!! തുടര്‍
നടപടികളുടെ ഭാഗമായി ജോലി നഷ്ടമായി, ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ലഭിച്ച് കൊണ്ടിരുന്ന പെന്‍ശനും ഇല്ലാതെയായി.

എന്തായിരുന്നു അവളുടെ തെറ്റ് ? സ്ത്രീജന്മമോ അതോ ജന്മനാ കിട്ടിയ സൗന്ദര്യമോ!!

***

ഇനി ശരിക്കുള്ള കഥ തുടങ്ങട്ടെ,

അഭിമാനം കാത്ത് സൂക്ഷിച്ച് നാട്ടിലെ മൂല്യങ്ങളില്‍ നിന്ന് കൊണ്ട് ജീവിച്ച സെലീനയെ ഇന്നത്തെ ലോകം പിന്നേയും കഴുക കണ്ണിലൂടെ കൊത്തിവലിച്ചു. ഫിലീം ഇന്‍ഡസ്ട്രീക്ക് നല്ലൊരൂ തീം സമ്മാനിക്കാന്‍ അവളുടെ നന്മ പോജക്ട് ചെയ്‌തെടുക്കാമായിരുന്നു, പക്ഷെ, മനുഷ്യമാംസത്തിന്റെ വിലയറിയുന്ന സിനിമക്കാര്‍ ചിത്രീകരിച്ചു, പൈതൃകവും സംസ്‌കാരവും അഭിമാനവും മുറുകെ പിടിച്ച് ജീവിച്ച അവളുടെ മാന്യത അവതരിപ്പിക്കുമ്പോള്‍ തന്നെ അവളുടെ മാംസത്തിനു വേണ്ടി ദാഹിച്ച കഴുകന്മാര്‍ ഏത് വിധമാണ്‍ അവളെ ആശിച്ചത്, അത്
പോലെ…, അവളെ ആശിച്ചവരുടെ മനസ്സിലെന്തൊക്കെ വൃത്തികേടുകളുണ്ടായിരുന്നു, അതൊക്കെ ഒരു ഇമേജിനേഷനായി അവളില്‍ അവതരിപ്പിച്ചു. അങ്ങിനെ കാശ് കൊയ്യാന്‍ മനുഷ്യമാംസത്തെ പ്രായ വ്യത്യസങ്ങളില്ലാതെ എങ്ങിനെ ഭോഗിക്കാമെന്ന് സിനിമക്കാര്‍ കാണിച്ച് കൊടുത്തു.

മോശപെട്ട അവസ്ഥയില്‍ മാന്യമായി പിടിച്ച് നിന്ന് ജീവിച്ച സ്ത്രീത്വത്തെ ശരിയായ രീതിയില്‍ വിവരിക്കപെട്ടാല്‍ സിനിമ വിജയമാകില്ല എന്നതിനാല്‍ വിഷയം പറയുമ്പോള്‍ മോശപെട്ട സ്വപ്നങ്ങളും
കൂടി ചേര്‍ത്ത് വെച്ച്, പച്ചയായി സ്ത്രീത്വത്തെ വ്യഭിചരിച്ചു കാണിച്ചാല്
ആവശ്യക്കാര്‍ കൂടുതലാകുമെന്നതിനാല്‍ സ്ത്രീകള്‍ എന്നും ബിഗ് സ്‌ക്രീനില്‍ വ്യഭിചരിക്കപെടുന്നു.

സംരക്ഷിക്കാനാരുമില്ലെങ്കില്‍ സ്ത്രീകള്‍ക്കവളുടെ പ്രകൃതി നല്കിയ സൗന്ദര്യമെന്നതത്രെ വലിയ ശിക്ഷ!!