30 വർഷം കൊടുങ്കാട്ടിലൂടെ 15 കിലോമീറ്റർ നടന്നുള‌ള ജോലിയിൽ നിന്നും വിരമിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന് സമൂഹ മാദ്ധ്യമങ്ങളിൽ ആദരവർപ്പിച്ചവരിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ വരെ

0
78

Ajayan Vasu

ഇത് : ശിവൻ

“തുടർച്ചയായി 30 വർഷം കൊടുങ്കാട്ടിലൂടെ 15 കിലോമീറ്റർ നടന്നുള‌ള ജോലി, ഇക്കണ്ടകാലം ആത്മാർത്ഥതയോടെ ഏറ്റെടുത്ത ‘ഒരാൾ’ തന്റെ ജോലിയിൽ നിന്നും വിരമിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് സമൂഹ മാദ്ധ്യമങ്ങളിൽ ആദരവർപ്പിച്ചവരിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ വരെയുണ്ട്”

ആരാണ് ശിവൻ..?

നീലഗിരി മലനിരയിലെ കൂനൂരിന്റെ ഉൾവനങ്ങളിൽ താമസിക്കുന്നവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ആകെയുള്ള വഴിയായിരുന്നു ഡി.ശിവന്‍ എന്ന ഈ പോസ്റ്റുമാൻ. കത്തുകളും പെന്‍ഷന്‍ തുകയുമായി ഇയാൾ നടന്നിരുന്നത് ദിവസവും 15 കിലോമീറ്റര്‍. 65 വയസ്സുകാരനായ ഈ ശിവൻ ആനയും, പുലിയും, കരടിയുമടങ്ങുന്ന അപകടകരമായ വനത്തിൽ ഒരോനാളും നടന്നാണ് തന്റെ ജോലി ചെയ്‌തിരുന്നത്.

നാല് വർഷം മുൻപ് വരെയും ചെയ്യുന്ന ജോലിക്ക് ഇദ്ദേഹത്തിന് 12,000 രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നത്. കുത്തൊഴുക്കുള‌ള ജലപാതങ്ങളും, വഴു വഴുപ്പുള്ള പാറകളും, ഇടക്കുള്ള പുഴയും, വഴിയിൽ ആക്രമിക്കാനെത്തുന്ന ആനകളേയും, കാട്ടുപന്നികളേയും, കാട്ടുപോത്തുകളേയുമെല്ലാം നേരിട്ട്, തന്റെ ജോലി നിർവ്വഹിച്ചിരുന്ന ആളായിരുന്നു ഇദ്ദേഹം. അതിന്റെ കാഠിന്യങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി തന്നെയാകണം മുതിർന്ന ഉന്നത ഉദ്യോഗസ്ഥർ മതിയായ യാത്രയപ്പ് കൊടുത്ത് ആദരിച്ചത്. ഒപ്പം കാടറിഞ്ഞവൻ, പ്രകൃതിയെ പഠിച്ചവൻ, ആരും കാണാത്ത വഴികളിലൂടെ ജീവിതം മുഴുവൻ നടന്ന് തീർത്തവൻ. ആ ആത്മാർത്ഥതക്ക് മുന്നിൽ ഇനിയുള്ള കാലഘട്ടം മുഴുവനും ഈ മനുഷ്യനൊരു സല്യൂട്ടർപ്പിക്കണം.
“പറഞ്ഞാൽ തീരാത്ത വിശേഷങ്ങളും അനുഭവങ്ങളും പങ്ക്‌വെക്കാനേറെയുണ്ടാകുന്ന ഈ ശിവേട്ടനെ ഒരിക്കൽ ഒന്ന് കാണണം, ഈ മനുഷ്യനുമായിട്ടൊന്നിരിക്കണം..!