തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഭിനേത്രിയാണ് പൂജ ഹെഗ്ഡെ. മുൻ സൗന്ദര്യ മത്സരാർത്ഥിയായ പൂജ, 2010ൽ മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി കിരീടമണിഞ്ഞു. ശേഷം മൈസ്കിന്റെ 2012ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഗമുദി യിലൂടെ അഭിനയരംഗത്തേക്ക് കടന്നു. തുടർന്ന് തെലുങ്ക് ചിത്രങ്ങളായ ഓക ലൈല കോസം, മുകുന്ദ എന്നിവയിൽ അഭിനയിച്ചു. 2016ൽ ഹൃത്വിക് റോഷനൊപ്പം അശുതോഷ് ഗോവരിക്കറുടെ ഹിന്ദി ചലച്ചിത്രമായ മൊഹൻജൊ ദാരോ എന്ന ചിത്രത്തിലെ പ്രധാന നടിയായി അഭിനയിക്കാൻ അവസരം ലഭിച്ചു.സൂപ്പർ പരിവേഷമുള്ള താരങ്ങൾക്കൊപ്പം ആണ് പലചിത്രങ്ങളും അടുത്തിടെ താരം പ്രത്യക്ഷപ്പെട്ടത്.
പുറത്തുവന്ന വാർത്തകൾ സത്യമാണെങ്കിൽ പുതിയ തമിഴ് ചിത്രത്തിനുവേണ്ടി താരം വാങ്ങിയ പ്രതിഫലം മൂന്നുകോടി രൂപയാണ്.ദളപതി വിജയ് നായകനായി എത്തിയബീസ്റ്റിൽ ആണ് താരം ഇത്രയും രൂപ പ്രതിഫലം വാങ്ങിയത്. ബീസ്റ്റിലെ അറബിക് കുത്ത് സോങ്ങ് വൈറൽ ആയതോടെ പൂജയുടെ താരമൂല്യം വീണ്ടും ഉയരുകയായിരുന്നു. മുംബൈ സ്വദേശിയായ താൻ തെന്നിന്ത്യൻകാരി ആണെന്നാണ് പലരും കരുതിയിരുന്നത് എന്നും ഹൃതിക്റോഷന് പോലും അത്തരത്തിൽ ഒരു തെറ്റ് പറ്റിയിട്ടുണ്ട് എന്ന് ഒരിക്കൽ പൂജ വ്യക്തമാക്കിയിരുന്നു.
പൂജ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യമാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. തെന്നിന്ത്യൻ സിനിമയിൽ നായികമാർ ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്താൽ മാത്രമേ ആളുകൾ ശ്രദ്ധിക്കുകയുള്ളൂ. തെന്നിന്ത്യകാർക്ക് നായികമാരുടെ പുക്കിളിനോടും കുട്ടിയുടുപ്പിനോടും ഒരു പ്രത്യേക താൽപര്യം ആണെന്നുമാണ് പൂജ തുറന്നു പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇഷ്ടമല്ലെങ്കിൽ പോലും പലപ്പോഴും അത്തരത്തിലുള്ള വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ നായികമാർ നിർബന്ധിതരാകുന്നുണ്ടെന്ന് പൂജ വ്യക്തമാക്കുന്നു.