ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്. ബാല ഏറ്റവും ഒടുവിലായി അഭിനയിച്ച സിനിമ ഉണ്ണിമുകുന്ദൻ നിർമ്മിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലാണ്. ചിത്രം തിയേറ്ററുകളിൽ സമ്മിശ്രപ്രതികരണം ആണ് ഉണ്ടാക്കിയത് . ഈ ചിത്രം സംവിധാനം ചെയ്യ്തത് അനൂപ് പന്തളം ആയിരുന്നു.ചിത്രം കഴിഞ്ഞ മാസം 25 -നായിരുന്നു തീയറ്ററിൽ എത്തിയത് ഉണ്ണിമുകുന്ദൻ അണിയറപ്രവർത്തകർക്ക് പ്രതിഫലം നൽകിയില്ല എന്നും തനിക്കു ലഭിച്ചില്ലെങ്കിലും ബാക്കിയുള്ളവർക്ക് നൽകണം എന്നുമാണ് ബാല ആരോപിക്കുന്നത്.
ചിത്രത്തില്‍ അഭിനയിച്ച സ്ത്രീകള്‍ക്ക് മാത്രം പണം നല്‍കിയതായും സംവിധായകന്, ഛായാഗ്രഹകന് അടക്കമുള്ളവര്‍ക്ക് പണം നല്‍കിയിട്ടില്ലെന്നും ബാല പറയുന്നു. സംഭവം ഇടവേള ബാബുവിനോട് പറഞ്ഞപ്പോള്‍ പരാതി നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും ബാല അറിയിച്ചു. എന്റെ അച്ഛന് 426 സിനിമകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പ്രേം നസീറിനെ അവതരിപ്പിച്ചത് എന്റെ മുത്തച്ഛനാണ്. ഉണ്ണി മുകുന്ദന് ചെറിയൊരു പയ്യനാണ്. ഇങ്ങനെ ചതിക്കാന്‍ പാടില്ല എന്നും ബാല പറഞ്ഞു.
മേപ്പടിയാന് എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിര്‍മാണ സംരംഭം ആയിരുന്നു ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറിലാണ് ചിത്രമെത്തിയത്. മേപ്പടിയാന് എന്ന ചിത്രം ഹിറ്റായിരുന്നു. പ്രതിഫലവിഷയത്തിൽ ബാല പറയുന്നതിങ്ങനെ…
“ഒരു കോടി 25 ലക്ഷം രൂപയ്ക്ക് കാര്‍ വാങ്ങാന്‍ കഴിയും. പക്ഷേ നിങ്ങള്‍ക്കായി കഷ്ടപ്പെട്ടവര്‍ക്ക് പ്രതിഫലം കൊടുക്കാന്‍ പറ്റില്ല എന്ന് പറയുന്നതില്‍ ന്യായമില്ല. സംവിധായകന് അടക്കമുള്ളവര്‍ക്ക് പണം നല്‍കിയിട്ടില്ല. എല്ലാവര്ക്കും ആവശ്യങ്ങളുണ്ട്. പരാതി കൊടുക്കുന്നില്ല. പക്ഷേ ഉണ്ണി മുകുന്ദന് കുറിച്ച് കൂടി നന്നാകണം. അദ്ദേഹത്തിന് ശിക്ഷ വാങ്ങി കൊടുക്കാന്‍ തനിക്ക് ആഗ്രഹമൊന്നുമില്ല. പരാതിയുമില്ല. ആദ്യമായി കാണുന്ന സിനിമ താരം അല്ല ഉണ്ണി മുകുന്ദന്. ഇങ്ങനെ ആളുകളെ പറ്റിച്ച് കൊണ്ടുള്ള സിനിമ ഇനി മലയാളത്തില്‍ വേണ്ടെന്നും, മനുഷ്യന് മനുഷ്യനായി ഇരിക്കണം. ഞാന്‍ അറിഞ്ഞ വിവരം വെച്ച് ആ സിനിമയിലുണ്ടായിരുന്ന സ്ത്രീകള്‍ക്കെല്ലാം കാശ് കൊടുത്തിട്ടുണ്ട് .സ്ത്രീകള്‍ക്ക് മാത്രമല്ല പൈസ കൊടുക്കേണ്ടത്. അതിന് വേറെ അര്‍ഥമുണ്ട് . ഞാന്‍ വിചാരിച്ച ക്യാരക്ടറല്ല ഉണ്ണി മുകുന്ദന്റേത് ” – ബാല പറഞ്ഞു.
എന്നാൽ ബാലയുടെ ആരോപണങ്ങള്‍ തള്ളി ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ സംവിധായകന് രംഗത്ത് എത്തിയിരിക്കുകയാണ്. ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ നിര്‍മാതാക്കള്‍ താനുള്‍പ്പടെയുള്ളവര്‍ക്ക് പ്രതിഫലം കൃത്യമായി നല്‍കിയിട്ടുണ്ടെന്ന് സംവിധായകനായ അനൂപ് പന്തളം പറഞ്ഞു.
”നടന് ബാല ഒരു ഓണ്‍ലൈന്‍ ചാനലിന് നടത്തിയ സംഭാഷണത്തില്‍ എന്റെ പേരുള്‍പ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണം. ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി.മറ്റു ടെക്നിഷ്യന്‍സിനും അവരുടെ പ്രതിഫലങ്ങള്‍ കൊടുത്തതായി ആണ് എന്റെ അറിവില്‍. ബാലയെ ഈ സിനിമയിൽ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയിൽ നല്ലൊരു കഥാപാത്രമാണ് ബാലയ്ക്ക്. അദ്ദേഹമത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതിൽ സന്തോഷം. സിനിമ നന്നായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കുകയും ഇപ്പോൾ വിജയം നേടിയ സന്തോഷത്തിലും ആണ് ഞങ്ങൾ. ഈ സമയത്ത് ഇത്തരം വിഷയങ്ങളിൽ എന്റെ പേര് വലിച്ചിഴക്കുന്നതിൽ വിഷമമുണ്ട് ” -അനൂപ് പന്തളം പറഞ്ഞു.