ഒരു അവിശ്വസനീയമായ ജീവിതകഥ- BILLY MILLIGAN

759

billy milligan

The Minds of Billy Milligan,അവിചാരിതമായിട്ടാണ് ഈ പുസ്തകത്തിലേക്ക് എത്തപ്പെടുന്നതും വായിക്കുന്നതും.വായിച്ച് കഴിഞ്ഞപ്പോള്‍ ജീവനുള്ള കുറെ കാഴ്ച്ചകളാണ് മനസ്സിലേക്ക് ഓടിക്കയറിയത്‌. പിന്നീട് ആ കാഴ്ചകളിലേക്ക് കുറച്ചു കൂടി സഞ്ചരിച്ചു..ആ യാത്രയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്..

1981-ല്‍ പ്രസദ്ധീകരിച്ചിരിച്ച Daniel Keyes-ന്‍റെ ഈ പുസ്തകത്തിന് ആസ്പദമായ സംഭവ പരമ്പരകള്‍ അരങ്ങേറുന്നത് എഴുപതുകളുടെ അവസാനമാണ്..

ബാങ്ക് കവര്‍ച്ചയും പീഡനങ്ങളും ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയ ബില്ലി എന്ന ചെറുപ്പക്കാരനെ കോടതി കുറ്റവിമുക്തനാക്കി…സുപ്രസിദ്ധമായ ആ വിചാരണക്കിടയില്‍ കോടതിയും ജനങ്ങളും പല സത്യങ്ങളും അറിയുകയായിരുന്നു..

ബില്ലി മില്ലിഗന്‍ എന്ന ആ 22കാരന് അധികം വിദ്യാഭ്യാസമില്ലായിരുന്നു..ലഹരികടത്തുകാരുടെ ബോഡിഗാര്‍ഡായും തെരുവിലെ പൂക്കച്ചവടക്കാരനായും നിരവധി ജോലികള്‍ ചെയ്തിരുന്ന അയാള്‍ക്ക്‌ ഒരു ജോലിയിലും ഉറച്ചു നില്‍ക്കാന്‍ സാധിച്ചിരുന്നില്ല..അവന്‍റെ ഉള്ളില്‍ അവനു പോലും അറിയാതെ ഒളിച്ചിരുന്ന 24 വ്യക്തിത്വങ്ങള്‍ (Personalities) ആയിരുന്നു അതിനു കാരണക്കാര്‍..

അതില്‍ ഒരു പേഴ്സണാലിറ്റിക്ക് പൂക്കളോടാണ് കമ്പമെങ്കില്‍ മറ്റൊരാള്‍ക്ക്‌ ചിത്രരചനയോടായിരുന്നു താല്‍പ്പര്യം….ഒരാള്‍ മാനസ്സികമായി ശക്തനാനെങ്കില്‍ മറ്റൊരാള്‍ ദുര്‍ബലനും വേറൊരാള്‍ പേടിതൊണ്ടനും ആയിരുന്നു..അസാധാരണമായ ആ വ്യക്തിത്വങ്ങള്‍ക്കിടയില്‍ ഒരു 8 വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു.

ബില്ലിക്ക് നാലു വയസ്സുള്ളപ്പോരാണ് അച്ഛന്‍ ആത്മഹത്യ ചെയ്യുന്നത്. തുടര്‍ന്ന് അമ്മയുടെ ജീവിതത്തിലേക്ക് കയറി വന്ന വളര്‍ത്തച്ചനില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന കടുത്ത ശാരീരിക-മാനസിക-ലൈംഗിക പീഡനങ്ങളാണ് ബില്ലിയിലേ ബഹുഗുണമുള്ള നിരവധി വ്യക്തിത്വങ്ങള്‍ക്ക് വിത്ത് പാകിയത്‌..

ഇളയ സഹോദരിയായ Kathy-യോടൊപ്പം കളിയ്ക്കാന്‍ ബില്ലിയെ അമ്മ അനുവദിച്ചിരുന്നില്ല…അക്കാരണത്താലാണ് ആദ്യ കഥാപാത്രമായ Christine ജനിക്കുന്നത്.തന്നോട് കളിക്കാനും കൂട്ടുകൂടാനും വേണ്ടി ബില്ലിയുടെ മനസ്സ് സൃഷ്ടിച്ച മൂന്ന് വയസ്സുകാരിയായിരുന്നു Christine. അങ്ങനെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവസരങ്ങള്‍ക്ക് ആനുപാതികമായി ഓരോ വ്യക്തിത്വം ബില്ലിയില്‍ ജനിക്കുകയായിരുന്നു..

പരസ്പരം അറിയുന്നവരും അറിയാത്തവരുമായ 24 പേഴ്സണാലിറ്റിസ് തന്നില്‍ ഉണ്ടെന്ന് വിചാരണക്കിടയില്‍ ബില്ലിയുടെ ഉള്ളിലെ ഒരു വ്യക്തിത്വം സമ്മതിക്കുകയുണ്ടായി.

ഇവരില്‍ പത്ത് പേര്‍ക്ക് മാത്രമാണ് തങ്ങളുടെ സാന്നിധ്യം പരസ്പരം അറിയാമായിരുന്നത്…ചികിത്സാകാലയളവില്‍ ബില്ലി ഉറങ്ങികിടന്നിരുന്ന 6 വര്‍ഷം ബില്ലിയുടെ മനസ്സിനെ നിയന്ത്രിച്ചിരുന്നത് ഈ പത്ത് വ്യക്തിത്വങ്ങള്‍ ആയിരുന്നു..ബില്ലിയെ ചികിത്സിച്ചിരുന്ന ഡോ:ഹാര്‍ഡിങ്ങും ഡോ:കോളും ഇവരെ “ബിഗ്‌ 10 ( BIG 10)” എന്നാണ് വിളിച്ചത്…ബാക്കി പതിനാലുപേരെ “UNDESIRABLES” എന്നും.

ഈ UNDESIRABLE പേഴ്സണാലിറ്റിസിന് ബില്ലിയുടെ ഉള്ളിലെ മറ്റുള്ളവരെ കുറിച്ച് യാതൊന്നും അറിവില്ലായിരുന്നു..അവര്‍ ചെറിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരും ഈഗോമാനിയാക്സും കാപട്യക്കാരുമായിരുന്നു..ബിഗ്‌ 10-ന് പക്ഷെ ഇവരുടെ സാന്നിധ്യം അറിയാമായിരുന്നു

ഡോ:ഹാര്‍ഡിംഗ് ആണ് യഥാര്‍ത്ഥ ബില്ലിയോട് (the one who was born and who had the birth certificate) തന്‍റെ രോഗാവസ്ഥയെ കുറിച്ച് ആദ്യം പറയുന്നത്…പിന്നീട് ഡോ:കോള്‍ ഓരോ വ്ക്തിത്വങ്ങളോടും പ്രത്യേകം പ്രത്യേകമായി സംസാരിക്കുകയും സമാന വ്ക്തിത്വങ്ങളെ ഒരു ദശാബ്ദം നീണ്ട PSYCHO അനാലിസിസിലൂടെ ബില്ലിയിലേക്ക് ഫ്യൂസ് ചെയ്യുകയും ചെയ്തു..
വര്‍ഷങ്ങള്‍ നീണ്ട ആശുപത്രി വാസം അവസാനിപ്പിച്ച് പൂര്‍ണ്ണമായി രോഗവിമുക്തനായ ബില്ലിയെ 1991 ഓഗസ്റ്റ്‌ 1ന് വിട്ടയച്ചു..പിന്നീട് അപ്രതീക്ഷനായ ബില്ലി 2014 ഡിസംബര്‍ 12-ന് 59-ആം വയസ്സില്‍ കാന്‍സര്‍ മൂലം മരണമടയുകയായിരുന്നു…

Daniel Keyes-ന്‍റെ പ്രശസ്തമായ ഈ പുസ്തകം വഴിയാണ് ബില്ലിയുടെ കഥ ലോകമറിയുന്നത്..
ഹോളിവുഡ് ബില്ലിയുടെ കഥ സിനിമയാക്കാന്‍ പലതവണ ശ്രെമിച്ചു…ജെയിംസ് ക്യാമറൂണ്‍ “A CROWDED ROOM ” എന്ന പേരില്‍ ഈ ബുക്കിന്‍റെ ADAPTATION പ്രഖ്യാപിച്ചതുമാണ്..കേസില്‍പെട്ട് പിന്നീട് അദ്ധെഹം അത് ഉപേക്ഷിക്കുകയാണുണ്ടായത്..
.2005-ല്‍ ഇറങ്ങിയ ശങ്കര്‍-വിക്രം ചിത്രം “ANNIYAN” ബില്ലിയുടെ ജീവിതത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു നിര്‍മ്മിച്ചതാണ്…

വര്‍ഷങ്ങള്‍ക്കു ശേഷം WARNER BROS “THE CROWDED ROOM ” എന്ന് പുനര്‍നാമകരണം ചെയ്ത് ഏറ്റെടുത്ത ഈ പ്രൊജക്റ്റിലേക്ക് Matthew McConaughey, Johnny Depp, Brad Pitt, Sean Penn and John Cusack ഉള്‍പ്പെടെ പലരുടെയും പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും അവസാനം ബില്ലിയാകാന്‍ Leonardo DiCaprio-വിനെ തെരഞ്ഞെടുക്കുകയായിരുന്നു…
ഇന്നും അകലെയായ ആ ഓസ്കാറിനെ കയ്യിലോതുക്കാന്‍ DiCaprio-വിനെ സഹായിക്കുന്നത് ഒരു പക്ഷെ ഈ കഥാപാത്രം ആയിരിക്കാം….കാത്തിരിക്കാം ഡിക്കാപ്രിയോയുടെ ബില്ലി മില്ലിഗനായി….

RIP ‪#‎BillyMilligan‬
**************************************************************************************
Personalities Of Billy Millegan
**************************************************************************************
BIG 10
1.Billy Milligan (William Stanley Milligan) is the core personality.

2.Arthur is an extremely sophisticated and educated Englishman. An expert in science and medicine, with a focus on hematology. He is in “the spot” – that is, in charge of the shared body – during times that required intellectual thinking. Arthur is one of only two personalities who could classify a person in the group as an undesirable.

3.Ragen Vadascovinich is the “keeper of hate”. His name comes from the words “rage again”. Ragen describes himself as Yugoslavian, has a Slavic accent and can write and speak in Serbian. He controls the spot in dangerous times and can designate group members as “undesirable”. He admitted committing robbery in order to support “the family”, but had no knowledge of the rapes.

4.Allen is a con man and a manipulator. He is the most common person to talk to the outside world. He plays the drums and paints portraits. Also the only right-handed self. He is the only personality that smokes cigarettes.

5.Tommy is the escape artist; he is often confused with Allen. He plays the tenor sax and is an electronics expert. He is also a painter, specializing in landscapes.

6.Danny is afraid of people, especially men. He only paints still lifes, saying that this was because Chalmer made him dig his own grave and buried him in it.

7.David, age eight, is the “keeper of pain”. He comes to the spot to take the pain of the others.

8.Christene, age three, was the one who would stand in the corner in school when “Billy” would get in trouble. She has dyslexia, but Arthur taught her to read and write. Ragen has a special bond with her.

9.Christopher, Christene’s brother, plays the harmonica.

10.Adalana, a lesbian, cooks and cleans house for the others, and writes poetry. Milligan’s attorney claimed that Adalana had admitted to committing the rapes without the knowledge of Milligan or the other alters.
The Undesirables
**********************************************************************************************
1.Phil is a thug and took part in planning some small time crimes. Has a Brooklyn accent. Marked due to him being a criminal.

2.Kevin is a criminal planner; he helped devise a plan to rob a drug store. Labeled also because he is a criminal.

3.Walter is Australian. He calls himself a big-game hunter and has an excellent sense of direction. Was often used as a spotter.

4.April only has thoughts about destroying Billy’s stepfather.

5.Samuel is a Jewish person and the only one who believes in God. Was marked because he sold some of the other people’s personal paintings.

6.Mark is the workhorse. He is often referred to as the zombie because he does nothing unless he is told, and will stare at walls when bored.

7.Steve is the impostor, he uses imitations for comedy. Steve never accepted that he was an MP. He was made to be undesirable because his comedy caused the family problems.

8.Lee is the prankster and his practical jokes normally get the family into trouble. He does not care about consequences for his actions. He was made an undesirable because one of his jokes put them into solitary confinement.

9.Jason is the pressure valve. He was used at the beginning to release tension for the family, but he caused them to get into too much trouble and was marked as an undesirable.

10.Bobby always dreams of leading some adventure or fixing some global crisis, but he has no ambitions and was labeled due to that fact.

11.Shawn, who is four and deaf, makes buzzing sounds so he can feel the vibration in his head. He was labeled an undesirable because there was no benefit from being deaf later on in life.

12.Martin is a snob, from New York. He wants things just handed over to him without earning them.

13.Timothy worked in a florist shop until he encountered a gay man who flirted with him. He went into his own world after that.

14.The Teacher
The Teacher, was by far the greatest milestone to helping Billy achieve fusion. He is the sum of all 24 people put together, and has almost total recall of all the other people’s actions and thoughts.

IMAGE LINK: https://www.facebook.com/photo.php?fbid=1045649785480271&set=a.256861514359106.66345.100001057785364&type=3&theater