സ്ട്രേഞ്ചർ തിങ്സ് 4, ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പുറത്തിറക്കി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
238 VIEWS

ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പരയാണ് സ്ട്രേഞ്ചർ തിങ്സ് . ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് ഇതിന്റെ രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിക്കുന്ന ഒരു പരമ്പരയാണ് ഇത്‌. ജൂലൈ 2016ൽ ആണ് ഇതിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. വിനോന റൈഡർ , ഡേവിഡ്‌ ഹാർബർ, ഫിൻ വൂൾഫ്ഹാർഡ് , മില്ലി ബോബി ബ്രൗൺ, ഗറ്റൻ മാതറാസ്സോ, കേലബ് മക്ലോഗ്ലിൻ, നടാലിയ ഡയർ, ചാർലി ഹെയ്ടൺ, കാര ബുവോനൊ, മാത്യൂ മൊഡിൻ, നോഹ ഷ്നാപ്പ്, ജോ കീറി തുടങ്ങിയവർ അഭിനയിക്കുന്നു. രണ്ടാം സീസണിൽ ഷ്നാപ്പ്, കീറി എന്നിവർക്ക് കുറച്ചുകൂടി പ്രാധാന്യമുള്ള വേഷങ്ങൾ നൽകുകയും, സേഡി സിങ്ക്, ഡാക്രേ മോൺഗോമറി, ഷോൺ ആസ്റ്റിൻ, പോൾ റൈസർ തുടങ്ങിയവരെ പുതുതായി അവതരിപ്പിക്കുകയും ചെയ്തു.

1980 കളിൽ ഇന്ത്യാനയിലെ സാങ്കൽപ്പിക പട്ടണമായ ഹോക്കിൻസിലാണ് കഥ നടക്കുന്നത്. പട്ടണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചില വിചിത്രമായ സംഭവങ്ങളെ തുടർന്ന് ഒരു ബാലൻ അപ്രത്യക്ഷമാകുന്നു. തുടർന്ന് അവന്റെ അമ്മ, സഹോദരൻ, സുഹൃത്തുക്കൾ എന്നിവർ ചേർന്ന് നടത്തുന്ന അന്വേഷണവും,അതിനു അമാനുഷിക സിദ്ധിയുള്ള ഒരു പെൺകുട്ടി നൽകുന്ന സഹായവുമാണ് ആദ്യ സീസണിലെ ഇതിവൃത്തം. സ്ട്രേഞ്ചർ തിങ്‌സ് 2 എന്നു പേരിട്ട രണ്ടാം സീസൺ, ആദ്യ പരമ്പരയിലെ കാലഘട്ടത്തിന് ഒരു വർഷത്തിന് ശേഷം നടക്കുന്ന സംഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അമാനുഷിക ഘടകങ്ങൾ ഉൾപ്പെട്ട ഒരു അന്വേഷണാത്മക പരമ്പര എന്ന നിലയിൽ ആണ് നിർമാതാക്കളായ ദഫർ ബ്രദേഴ്‌സ് സ്ട്രേഞ്ചർ തിങ്സ് വികസിപ്പിച്ചിരിക്കുന്നത്. 1980 കളിൽ നടക്കുന്നത് ആയി ചിത്രീകരിച്ച പരമ്പരയിൽ ആ കാലഘട്ടത്തിലെ ജനപ്രിയ സാംസ്കാരിക ഘടകങ്ങൾ നിരവധി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റീവൻ സ്പീൽബർഗ്, ജോൺ കാർപ്പെന്റർ, സ്റ്റീഫൻ കിങ് തുടങ്ങിയ പ്രമുഖരുടെ ആ കാലഘട്ടത്തിലെ ചലച്ചിത്ര, സാഹിത്യസൃഷ്‌ടികൾ പരമ്പരയ്ക്ക് ഒരു പ്രചോദനമായിട്ടുണ്ട്.

2016 ജൂലൈ 15ന് പരമ്പരയുടെ ആദ്യ സീസൺ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചു. അഭിനയം, ശബ്ദലേഖനം, സംവിധാനം, രചന, കഥാപാത്രങ്ങൾ എന്നിവയുടെ മികവിന് സ്ട്രേഞ്ചർ തിങ്സ് നിരൂപകപ്രശംസ നേടി. ധാരാളം അവാർഡുകളും നാമനിർദ്ദേശങ്ങളും പരമ്പര നേടി. മികച്ച പരമ്പരയ്ക്കുള്ള അവാർഡ് ഉൾപ്പെടെ 18 പ്രൈം ടൈം എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ ആ വർഷം പരമ്പര നേടി. 2016 ആഗസ്റ്റ് 31 ന് ഒമ്പത് ഭാഗങ്ങളുള്ള രണ്ടാം സീസൺ പ്രഖ്യാപിച്ചു. 2017 ഒക്ടോബർ 27 ന് രണ്ടാം സീസൺ നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിച്ചു. 2019 ജൂലൈ നാലിന് ഇതിന്റെ മൂന്നാം ഭാഗം ഇറങ്ങി. ഇപ്പോൾ ഇതാ നാലാം ഭാഗത്തിന്റെ ട്രെയ്‌ലർ ആണ് ഒഫീഷ്യൽ ആയി റിലീസ് ചെയ്തിട്ടുള്ളത്. വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ