വിശന്നാൽ എന്തും കഴിക്കും

അറിവ് തേടുന്ന പാവം പ്രവാസി

ശാസ്ത്രത്തെ പോലും അമ്പരപ്പിച്ച ഒരു ജീവിത കഥയാണ് മൈക്കൾ ലോടിടോ എന്ന ഫ്രെഞ്ചുകാരന്റേത്. 1950 ജൂണ് 15 ആം തീയതിയാണ് അദ്ദേഹം ജനിച്ചത്. അദ്ധേഹ ത്തിന്റെ ഇഷ്ടഭക്ഷണങ്ങളാണ് ലോഹങ്ങളും, ഗ്ലാസും, റബ്ബറുമൊക്കെ. തന്റെ 9 ആം വയസ്സിൽ തുടങ്ങിയ ശീലം അദ്ദേഹം മരിക്കുന്നത് വരെ തുടർന്നു. ലോഹങ്ങളും, ഗ്ലാസും റബ്ബറുമൊക്കെ ചെറിയ കഷണങ്ങൾ ആക്കി കൊതിയോടെ തിന്ന അദ്ദേഹത്തിന് വയറിനോ, ദഹനത്തിനൊ യാതൊരു പ്രശനവുമില്ലായിരുന്നു. ആധുനിക ശാസ്ത്രത്തിനു വെല്ലുവിളിയായ ഈ പ്രശ്നം അവസാനം ഒരു കൂട്ടം ശാസ്ത്രജ്ഞന്മാർ പഠന വിധേയമാക്കി. പക്ഷെ ഒരുത്തരവും കണ്ടെത്താനാകാതെ ശാസ്ത്രം അമ്പരന്നു.

അദ്ധേഹത്തിന്റെ ദഹനേന്ദ്രിയങ്ങൾ അത്രക്കും കട്ടിയുള്ളതാണെന്നു മാത്രം അവർ കണ്ടു പിടിച്ചു. തന്റെ 16 ആ മത്തെ വയസ്സിൽ ജനങ്ങള്ക്ക് മുന്നിൽ തന്റെ ലോഹ തീറ്റ അവതരിപ്പിച്ച ലോടിടോ പിന്നീട് ജനങ്ങളെ അമ്പരപ്പിച്ചത് സെസ്ന 150 എന്ന ഒരു വിമാനം തിന്നു കൊണ്ടാണ്. മൊത്തം 2 വര്ഷം കൊണ്ട് അദ്ദേഹം ആ ചെറു വിമാനം മുഴുവനും തിന്നു തീർത്തു.സൈക്കിൾ ,കാർ ,കമ്പ്യൂട്ടർ, ടിവി എന്ന് വേണ്ട കിട്ടുന്നതെന്തും അദ്ദേഹം അകത്താക്കി. പല വിഷവസ്തുക്കൾ അടങ്ങിയ ലോഹങ്ങൾ തിന്നിട്ടു പോലും അദ്ദേഹത്തിന് ഒന്നും പറ്റിയില്ല. ഒരു ദിവസം ഏകദേശം 1 കിലോയോളം ലോഹങ്ങൾ അദ്ദേഹം അകത്താക്കും. ലോഹ ഭാഗങ്ങൾ സ്മൂത്ത് ആയി വയറ്റിലെതാൻ അദ്ദേഹം കൂടെ കുടിക്കുന്നതോ മിനെറൽ ഓയിലും (പെട്രോളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഓയിൽ) ആവശ്യത്തിനു വെള്ളവും കൂടിയായാൽ ആൾ ഹാപ്പിയായി.

ജീവിത കാലയളവിൽ ഏകദേശം 9 ടണ് ലോഹങ്ങൾ അദ്ദേഹം തിന്നു തീർത്തു. ശാസ്ത്രത്തിന്റെ പരിമിതികളെ ബോധ്യപ്പെടുതി കൊണ്ട് ലോകത്തെ അമ്പരപ്പിച്ച ആ വ്യക്തി 2007 ജൂണ് 25 ആം തീയതി ഈ ലോകം വിട്ടു പോയി. ഇത്തരത്തിൽ ഭക്ഷ്യയോഗ്യമല്ലാത്തവ ആഹരിക്കുന്നവർ പിക എന്ന പ്രത്യേക അവസ്ഥയിലുളളവരാണ്.

You May Also Like

ഇന്ത്യയിലെ മനോഹരമായ മ്യൂസിയമായ കോയമ്പത്തൂരിലെ ജീ ഡീ കാർ മ്യൂസിയം, വാഹനപ്രേമികൾ തീർച്ചയായും കണ്ടിരിക്കണം

അബുദാബിയിലെ എമിരേറ്റ്സ് നാഷണൽ ഓട്ടോ മ്യൂസിയമാണ് ഏറ്റവും ഇഷ്ടപ്പെട്ട കാർ മ്യൂസിയം. ഇന്ത്യയിൽ ധർമ്മസ്ഥലയിലെയും ഗോവയിലെയും കൂർഗിലെയും കാർ മ്യൂസിയങ്ങൾ മുമ്പ് സന്ദർശിച്ചിട്ടുണ്ട്. എന്നാല് ഇതിൽ വെച്ച് ഏറ്റവും മനോഹരമായ മ്യൂസിയം കോയമ്പത്തൂരിലേത് തന്നെയാണ്.

ട്വിറ്ററിൽ ഹിസ്റ്റോറിക് വിഡ്സ് എന്ന പേജിൽ പോസ്റ്റ് ചെയ്‌ത ‘മൂക്കന്റെ’ രഹസ്യം തേടി സോഷ്യൽ മീഡിയ, ഒടുവിൽ കണ്ടെത്തി

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എല്ലാ വാർത്തകളും വിശ്വസിക്കാൻ സാധിക്കില്ല എന്നതാണ് പലരുടെയും അനുഭവം. ചിലർ നട്ടാൽ…

ലോകത്തിലെ ഏറ്റവും ഭാരമേറിയ പാമ്പിനെ അനായാസം തോളിൽ കയറ്റി, സോഷ്യൽ മീഡിയയുടെ പ്രശംസയും വിമർശനവും

പാമ്പിനെ കണ്ടുമുട്ടുന്നത് നമ്മളിൽ പലരിലും ഭയം ജനിപ്പിക്കും. പരിഭ്രാന്തിയും ഭയാശങ്കയും ചിലരിൽ പ്രകടമായേക്കാം , മറ്റുചിലർ…

കാറിനെ പ്രണയിക്കുന്ന നഥാനിയേൽ

അറിവ് തേടുന്ന പാവം പ്രവാസി പ്രണയം മനോഹരമായ ഒരു വികാരമാണ്. എന്നാൽ അല്പം വ്യത്യസ്തമായ പ്രണയങ്ങളും…