ഏഷ്യൻ രാജ്യങ്ങളിൽ സ്ട്രോബെറിയെ വിളിക്കുന്നത് ‘ഫലങ്ങളുടെ രാജ്ഞി’ എന്നാണ്. അത് കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിനു ണ്ടാകുന്ന ഗുണങ്ങൾ മാനിച്ചാണ് അതിനെ അങ്ങനെ വിളിക്കുന്നത്. സ്ട്രോബെറിയുടെ കടും ചുവപ്പു നിറത്തിനു കാരണം അതിൽ അടങ്ങിയിട്ടുള്ള ഫൈറ്റോന്യൂട്രിയന്റ്സ് & ഫ്ളവനോയ്ഡ്സ് (phytonturients and flavanoids ) ആണ്.

സ്ട്രോബെറി ‘ഫ്രാഗ്രറിയ’ (Fragaria ) എന്ന ചെടിയിൽ താഴ്ന്ന നിലങ്ങളിൽ വളരുന്ന ഒരു കായയാണ്. സ്ട്രോബെറി ജെനസ്, ‘ഫ്രാഗ്രറിയ’, റോസ് (റോസെസെ) കുടുംബത്തിന്റെ ഭാഗമാണ്. മിക്ക സസ്യശാസ്ത്രജ്ഞരും പേരിൽ ‘ബെറി’ ഉണ്ടെങ്കിലും ‘ബെറി’ ആയി സ്ട്രോബെ റിയെ അംഗീകരിക്കാറില്ല. യഥാർത്ഥ ബെറികളിൽ വിത്തുകൾ ഫലങ്ങളുടെ ഉൾഭാഗത്താണ് കാണുക. എന്നാൽ സ്ട്രോബെറിയിൽ വിത്തുകൾ പുറം തൊലിയിലാണ് സ്ഥിതി ചെയ്യുന്നത്.

ഒരു സാധാരണ സ്ട്രോബെറി പുറത്ത് ഏകദേശം 200 വിത്തുകൾ ഉണ്ട്, എന്നാൽ ആ വിത്തുകൾ ശരിക്കും വിത്തുകൾ അല്ല! കഴിക്കുമ്പോൾ പല്ലിൽ തടയുന്ന ആ ചെറിയ ‘വിത്തുകൾ’ യഥാർഥത്തിൽ ചെറിയ ഒരു പഴം ആണ്, അവയെ അകീൻസ് (Achenes ) എന്നാണ് അറിയപ്പെടുന്നത്. ആ ചെറിയ പഴങ്ങളിൽ ഓരോന്നിന്റെയും ഉള്ളിൽ അതിലും ചെറിയ വിത്തുകൾ ഉണ്ട്. പുറം ഭാഗത്തുള്ള ഈ വിത്തുകൾ നാരുകളുടെ നല്ല ഉറവിടം നൽകുന്നു. സ്ട്രോബെറി കുട്ടികൾക്ക് എളുപ്പ ത്തിൽ കഴിക്കാവുന്നതും ധാരാളം ആരോഗ്യ ആനുകൂല്യങ്ങൾ നൽകുന്നതുമായ ഫലമാണ്. സ്ട്രോബെറിയുടെ നിറം, അതുല്യമായ രൂപവും, ആകൃതിയും എല്ലാം തന്നെ കുട്ടികളെയും ആകർഷിക്കുന്നു.

You May Also Like

കൊല്ലത്തിന്റെ കള്ളു സോഡ കുടിച്ചിട്ടുണ്ടോ ?

കൊല്ലത്തിന്റെ കള്ളു സോഡ അറിവ് തേടുന്ന പാവം പ്രവാസി കൊല്ലം നഗരം 62-ാംമത് സംസ്ഥാന സ്‌കൂള്‍…

പാചകം ചെയ്യുന്നതിനുമുമ്പ് അസംസ്കൃത ചിക്കൻ കഴുകുന്നത് അപകടം എന്ന്, അത് നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാകുന്നത് എന്തുകൊണ്ട് ?

പാചകം ചെയ്യുന്നതിനുമുമ്പ് എല്ലാവരും ചിക്കൻ നന്നായി കഴുകുകയും മാംസം വെള്ളത്തിൽ കഴുകുകയും മാംസത്തിൽ നിന്ന് രക്തവും…

കുഴിമന്തിയും , ബിരിയാണിയും തമ്മിലുള്ള വ്യത്യാസം എന്താണ് ?

കുഴിമന്തിയും , ബിരിയാണിയും തമ്മിലുള്ള വ്യത്യാസം എന്താണ് ? അറിവ് തേടുന്ന പാവം പ്രവാസി രണ്ടും…

ദിവസവും തൈര് കഴിക്കാമോ…? എന്താണ് ഇതിൻ്റെ ഗുണങ്ങൾ.. ?

ദിവസവും തൈര് കഴിക്കാമോ…? എന്താണ് ഇതിൻ്റെ ഗുണങ്ങൾ.. ? തൈര് ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. കാൽസ്യം,…