ചെടികൾക്ക് ജീവനുണ്ടെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ അവയ്ക്ക് സംസാരിയ്ക്കാനും സാധിയ്ക്കുമെന്ന് കണ്ടെത്തിയിരിയ്ക്കുകയാണ് ഇസ്രയേലിലെ ഗവേഷകർ.

സസ്യങ്ങൾ ഒരു പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നുണ്ടെന്നും ഇത് മനുഷ്യർക്ക് കേൾക്കാൻ സാധിയ്ക്കില്ലെന്നുമാണ് ഗവേഷകർ കണ്ടെത്തിയിരിയ്ക്കുന്നത്. പോപ്പ്കോൺ പൊട്ടുന്നതിന് സമാനമാണ് ചെടികളുടെ ശബ്ദമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. തക്കാളി, പുകയില, ഗോതമ്പ്, കോൺ, കള്ളിമുൾച്ചെടി തുടങ്ങിയ ചെടികളാണ് ഗവേഷകർ പഠനവിധേയമാക്കിയത്. ചില ചെടികൾക്ക് അഞ്ച് ദിവസമായി വെള്ളമൊഴിക്കാതെയും ചിലതിന്റെ തണ്ടുകൾ മുറിച്ച് കളയുകയും ചെയ്തുമാണ് ഗവേഷണം നടത്തിയത്. ചിലത് അതേപടി നിലനിർത്തി. ഈ ചെടികളെ പുറമെ നിന്നും ശബ്ദങ്ങൾ തരി പോലും കടക്കാത്ത ഒരു അക്കോസ്റ്റിക് ചേമ്പറിനുള്ളിൽ വെച്ചു. തുടർന്ന് 20-250 കിലോഹെർട്‌സ് ഫ്രീക്വൻസിയിൽ ഉണ്ടാകുന്ന ശബ്ദങ്ങൾ റെക്കോർഡുചെയ്യുന്ന അൾട്രാസോണിക് മൈക്രോഫോണുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തി. പരീക്ഷണത്തിന് വിധേയമാക്കിയ ചെടികൾ 40 മുതൽ 80 കിലോഹെർട്സ് വരെ ഫ്രീക്വൻസിയിൽ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതായി റെക്കോർഡിംഗിൽ നിന്ന് വ്യക്തമായി.

സമ്മർദ്ദമില്ലാത്ത ചെടികൾ മണിക്കൂറിൽ ഒരു തവണ ശബ്ദമുണ്ടാക്കിയപ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിച്ച ചെടികൾ ഓരോ മണിക്കൂറിലും 12ൽ അധികം ശബ്ദങ്ങൾ പുറപ്പെടുവിച്ചതായും കണ്ടെത്തി. ”സസ്യങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന വൈബ്രോമീറ്ററുകൾ വൈബ്രേഷനുകൾ റെക്കോർഡ് ചെയ്യുന്നതായി മുൻ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ പ്രകമ്പനങ്ങൾക്ക് ശബ്ദ തരംഗങ്ങളായി മാറാൻ സാധിക്കുമോ എന്ന വർഷങ്ങളായുള്ള ചോദ്യത്തിനാണ് ഞങ്ങളുടെ പഠനം ഉത്തരം നൽകുന്നത്” -ഗവേഷണത്തിന് നേതൃത്വം കൊടുത്ത പ്രൊഫസർ ലിലാച്ച് ഹദാനി പറഞ്ഞു. ”സസ്യങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ വവ്വാലുകൾ, എലികൾ, പ്രാണികൾ, തുടങ്ങിയ ജീവികൾക്കു മാത്രമേ കേൾക്കാനാകൂ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ അങ്ങനെയല്ല, മറ്റ് സസ്യങ്ങൾക്കും അവ കേൾക്കാൻ സാധിക്കും എന്നാണ് ഞങ്ങൾ കരുതുന്നത്. സെൻസറുകൾ പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാൽ മനുഷ്യർക്കും ഈ ശബ്ദങ്ങൾ കേൾക്കാനാകുമെന്നാണ് പ്രതീക്ഷ. സസ്യങ്ങൾ പരസ്പരം സംസാരിക്കുമോ എന്നറിയാൻ എനിക്കും വലിയ ആവേശവും കൗതുകവും ഉണ്ട്. ഇത് ഇപ്പോഴും ഒരു ചോദ്യമാണ്. ഞങ്ങൾ അതേക്കുറിച്ചുള്ള പരീക്ഷണങ്ങൾ നടത്തി വരികയാണ് ” – അവർ കൂട്ടിച്ചേർത്തു.

You May Also Like

ജപ്പാനിലെ സ്‌കൂൾ ബോർഡിൽ ഫിറ്റ് ചെയ്‌തിരിക്കുന്ന സാധനം എന്തെന്നറിയുമോ ?

???? ജപ്പാനിലും, കൊറിയയിലും.. സ്‌കൂൾ ബോർഡിൽ ഒരു ഇലക്ട്രോണിക് സ്‌കാനർ വച്ച് പിടിപ്പിച്ചിരിക്കുന്നു. എഴുതിയത് മായ്‌ക്കുകയും…

ഇന്ത്യയില്‍ ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദ്വീപ് ഏതാണ് ?

ഇന്ത്യയില്‍ ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദ്വീപ് ഏതാണ് ? അറിവ് തേടുന്ന പാവം പ്രവാസി…

മരണവാർത്ത കെട്ടിച്ചമച്ച പൂനംപാണ്ഡെയുടെ വിഷയത്തിൽ ഉയർന്നുവന്ന പേരാണ് സെർവിക്കൽ കാൻസർ, എന്താണ് സെർവിക്കൽ കാൻസർ

നടി പൂനംപാണ്ഡെ അന്തരിച്ചു എന്ന വാർത്ത ഏവരെയും ഞെട്ടിച്ചിരുന്നു, എന്നാൽ ഒരു ദിവസത്തിന് ശേഷം നടി…

ജലത്തിന്റെ ജാലവിദ്യകള്‍ എന്തെല്ലാം?

ജലത്തിന്റെ ജാലവിദ്യകള്‍ എന്തെല്ലാം? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ????കണ്ടാലൊരു പാവത്താനാണ്.നിറമില്ല,മണമില്ല,പ്രത്യേകിച്ചൊരു രുചിയും ഇല്ല.എന്നാൽ…