ബിന്ദു ടീച്ചർക്കെതിരെ നടന്ന ഹിന്ദു ഭീകരാക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു

1231

എഴുതിയത് : മഹേഷ് (നവി മുംബൈ)

പോലീസ് സ്റ്റേഷന് മുന്നിൽ വച്ച് ഭരണഘടനാ ദിനത്തിലാണ് ബിന്ദു അമ്മിണി ശ്രീനാഥ് പത്മനാഭൻ നമ്പ്യാർ (Sreenath Padmanabhan)എന്ന ഹിന്ദു ഭീകരനാൽ ആക്രമിക്കപ്പെട്ടത്. മുളകുപൊടി സ്പ്രേ ചെയ്തായിരുന്നു ആക്രമണം. എല്ലാർക്കും തുല്യത വാഗ്ദാനം ചെയുന്ന നമ്മുടെ മഹത്തായ ഭരണഘടനയെയും നിയമവ്യവസ്ഥയെയും നോക്കുകുത്തിയായി നിർത്തിക്കൊണ്ടാണ് ഒരു സ്ത്രീയ്ക്ക് നേരെ ഇത്തരം ആക്രമണം പ്രബുദ്ധകേരളത്തിനു അപമാനമായ സംഘികൾ നടത്തിയത്. ശബരിമല വിഷയത്തെ മുതലെടുത്തുകൊണ്ടു വളരാമെന്ന വ്യാമോഹങ്ങൾ കേരളജനത ഇലക്ഷനുകളിൽ മുളയിലേ Image may contain: 1 person, beard, close-up and indoorനുള്ളിക്കളഞ്ഞിരുന്നു. ഹിന്ദു ഹെൽപ്പ് ലൈൻ സ്റ്റേറ്റ് കോർഡിനേറ്റർ ആണ് ഈ വർഗ്ഗീയവാദി. പുതിയ കാലത്തെ ഭക്തിയെന്നാൽ വയലൻസും സ്ത്രീവിരുദ്ധതയും ആഭാസത്തരങ്ങളുമാണ്. കഴിഞ്ഞ മണ്ഡലകാലത്ത് കേരളമാകെ കലാപഭൂമിയാക്കിയ സംഘികളുടെ ആക്രോശങ്ങൾ കേരളത്തിലെ പുരോഗമനജനതയുടെ മനസുകളിൽ ഇപ്പോഴുമുണ്ട്. ശബരിമലയിൽ ലിംഗസമത്വം വേണമെന്ന് വാദിക്കുന്ന ഹർജികൾ നൽകിയത് തന്നെ സംഘി ബന്ധമുള്ള വനിതകളാണ്. മറ്റിടങ്ങളിലെ കുത്സിത മാർഗ്ഗങ്ങൾ പോലെ, മറ്റൊരു ബാബറി മസ്ജിദ് കേരളത്തിൽ നടപ്പിൽ വരുത്തി അധികാരത്തിലേക്ക് ഓടിക്കയറാമെന്ന വ്യാമോഹമായിരുന്നു അതിന്റെ പിന്നിൽ.

ആർഷ ഭാരത സംസ്കാരം
ആർഷ ഭാരത സംസ്കാരം

ശബരിമലയിലെ അനാചാരങ്ങൾ തന്നെ ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും അവർക്കു ചൂട്ടുകത്തിക്കുന്നവരുടെയും സംഭാവനയായിരുന്നു. അതിൽ ഈ നാട്ടിലെ ജാതി കൊമ്പില്ലാത്തവർക്ക്‌ വലിയ പങ്കൊന്നും ഇല്ല. ദ്രാവിഡ സങ്കല്പങ്ങളിലും ബുദ്ധ വിശ്വാസങ്ങളിലും വരെ മലിനമായ ബ്രാഹ്മണ ആചാരങ്ങളുടെ അധിനിവേശമാണ് പിൽക്കാലത്തു കാണാൻ കഴിഞ്ഞത്. കീഴാളരുടെ സകലതും അപഹരിച്ചെടുത്തു അവരെ ചവിട്ടി പുറത്താക്കുന്ന രീതികളാണ് കാണാൻ കഴിഞ്ഞത്. അയ്യപ്പൻ എന്ന സങ്കൽപം യുവതീ വിരുദ്ധനായത് മനുഷ്യൻ കല്പിച്ചു കൊടുത്തിട്ടു മാത്രമാണ്. ദൈവത്തിന്റെ ബ്രഹ്മചര്യത്വം കാത്തു സൂക്ഷിക്കാൻ ഗുണ്ടകളുടെയും തെമ്മാടികളുടെയും ആവശ്യകത ഉണ്ടായിരിക്കുന്ന കാലം. പുരുഷന്റെ പാദസ്പർശം എല്ക്കുന്നത് ഇന്നും പുണ്യമായി കരുതുന്ന, മനസ്സിൽ വെളിച്ചം കയറാത്ത കുലസ്ത്രീകളും രംഗത്തുണ്ട്. നാമജപത്തെ ഇത്രയും ആഭാസമാക്കിയതിൽ ഇത്തരക്കാർക്കുള്ള പങ്ക് അവഗണിക്കാനാകില്ല. വരുംകാലത്തു ഹൈന്ദവതയും അതിലെ വിശ്വാസങ്ങളും പോലും പരിഹസിക്കപ്പെടുന്നതും സംഘികളിലൂടെയായിരിക്കും.

കുറെ കാവിചരടുകളും രക്ഷകളും രുദ്രാക്ഷവും ധരിച്ചാൽ ഭക്തനായെന്നു വിശ്വസിക്കുന്ന ബഫൂണുകൾ, അവർക്കു ഓശാനപെടുന്ന പോലീസുകാർ ഇതാണ് ഇന്നത്തെ ആക്രമണത്തിലൂടെ കാണാൻ കഴിഞ്ഞത്. പോലീസിൽ സംഘിവത്കരണം വല്ല ഭംഗിയായി തന്നെ നടക്കുന്നുണ്ട്. ശ്രീനാഥ് പത്മനാഭൻ നമ്പ്യാർ എന്ന ആഭാസന് ഇപ്പോൾ ആശംസകൾ അർപ്പിക്കുന്ന തിരക്കിലാണ് മതം തലയ്ക്കു പിടിച്ച പേപ്പട്ടികൾ.

video