കുട്ടി സ്‌കൂള്‍ ബസ് കത്ത് നില്‍ക്കയാണ്. നഗരത്തിലെ പ്രധാനപ്പെട്ട സ്‌കൂളില്‍ പണം കൊടുത്ത് അച്ഛന്‍ സീറ്റ് വാങ്ങിയതാണ്. കുട്ടി നല്ല ഭാഗ്യം ഉള്ളവനാണ്. അച്ഛന്‍ വലിയ പണക്കാരന്‍. രണ്ടു നില വീട്. ചുറ്റും നല്ല ഉയരത്തില്‍ കെട്ടിയ ഭംഗിയുള്ള മതിലുണ്ട്. ഗൈറ്റിനുമുകളില്‍ സിംഹത്തിന്റെ തലകള്‍ ഉയര്‍ന്നു നില്‍ക്കുന്നു. ആരും ഒന്ന് നോക്കിനിന്നു പോകും. പിച്ചക്കാരന്‍ പോലും അകത്ത് കടക്കാന്‍ ധൈര്യം കാണിക്കില്ല. കാരണം മുറ്റത്ത് വലിയ നായക്കൂടുണ്ട്. ബ്രിട്ടോ മയക്കത്തിലും ഗേറ്റ് അനങ്ങുന്നതും നോക്കി ഇരിക്കും. ഈച്ചപോലും അകത്ത് കടക്കാന്‍ ധൈര്യപ്പെടില്ല.

സ്‌കൂള്‍വണ്ടി ഇനിയും എത്തിയിട്ടില്ല. എന്നും അമ്മ ഉണ്ടാകാറുണ്ട്. കുട്ടിയുടെ സ്‌കൂള്‍ ബാഗും തൂക്കി ബസ് വരുന്നതും കാത്തുനില്‍ക്കാന്‍ അമ്മയ്ക്ക് ഇഷ്ടമാണ്. ചെറിയൊരു ഗമയും. ഇന്ന് അമ്മ വലിയ തിരക്കിലാണ്. ഏതോ സീരിയലിന്റെ വളരെ പ്രധാനപ്പെട്ട എപ്പിസോഡ് ഇന്നലെ കാണാന്‍ കഴിഞ്ഞില്ല. പവര്‍ക്കട്ട് ആയിരുന്നു. രാവിലെ അതിന്റെ പുനപ്രക്ഷേപണം ഉണ്ട്.

വണ്ടി വരാന്‍ ഇനിയും സമയമുണ്ട്. കുട്ടി റോഡിലുടെ ഓടുന്ന വാഹനങ്ങള്‍ നോക്കി നിന്നു. നല്ല ചന്തം ഉള്ള പുതുപുത്തന്‍ വാഹനങ്ങള്‍. ഓരോ വാഹനവും ഓരോ അണുകുടുംബങ്ങളുടെ പ്രധിനിധികള്‍. നില്ക്കാന്‍ നേരമില്ല, ചുറ്റും ഒന്നു കാണുവാനും നേരമില്ല നമുക്കാര്‍ക്കും. വഴിയോരത്തെ പച്ചപ്പ് തന്നെ ആരും നോക്കാനില്ലാതെ നിരാശപൂണ്ടു.

അടുത്തവീട്ടിലെ കുട്ടികള്‍ ചെണ്ടമേളം തുടങ്ങിയിട്ടുണ്ട്. കാദറിക്കയുടെ കുട്ടികളാണ്. അവര്‍ മലയാളം മീഡിയക്കാരാണ്. വളരെ കുറച്ചേ അവര്‍ക്ക് പഠിക്കാനുള്ളു. കാദറിക്ക പാവപെട്ടവനാണ്. വീടുകള്‍ക്ക് വെള്ള പൂശുന്ന ജോലിയാണ്. കാദറിക്ക പാവപെട്ടവനായതുകൊണ്ട് മലയാളം മീഡിയക്കാരാണ് അയാളുടെ കുട്ടികള്‍. വളരെ കുറച്ചേ അവര്‍ക്ക് പഠിക്കാന്‍ ഉള്ളു. ജീവിതത്തില്‍ അവര്‍ക്ക് എന്തൊക്കെ അവസരങ്ങളാണ് നഷ്ടമാകുന്നത് ? …….. അവരുടെ ബാപ്പ പാവപെട്ടവനായതുകൊണ്ട് അവര്‍ക്ക് ഡോക്ടറാകാന്‍ കഴിയില്ല, എഞ്ചിനീയര്‍ ആവാന്‍ പറ്റില്ല, ഇംഗ്ലീഷില്‍ രണ്ടു വാക്ക് സംസാരിക്കാന്‍ ഒട്ടുമാവില്ല. കഷ്ടമാണ് ആ കുട്ടികളുടെ കാര്യം.

കുട്ടിക്ക് അവരുടെ കാര്യം ആലോചിച്ച് വിഷമം തോന്നി. പക്ഷേ അവരുടെ കളി കാണാന്‍ നല്ല രസമുണ്ട്. രാവിലെ തുടങ്ങും. ബാപ്പ പണി കഴിഞ്ഞ് വരുമ്പോള്‍ കൊണ്ടുവരുന്ന കാലിപ്പാത്രങ്ങളിലാണ് അവരുടെ കലാപ്രകടനം.

വൈ ദിസ് കൊലവെറി കൊലവെറി ഡാ…….

കൂട്ടത്തില്‍ ജബ്ബാര്‍ അവനെ മാടിവിളിച്ചു. അവന്റെ കളി കാണാന്‍ നല്ല രസമുണ്ട്. നല്ല താളമുണ്ട്. സിനിമയിലെ നായകന്‍ കാണിക്കുന്നപോലെ അര്‍ത്ഥമില്ലാത്ത പാട്ടിന് വളരെ അര്‍ത്ഥവത്തായി അവന്‍ ആടുന്നുണ്ട്.

വണ്ടി വരാന്‍ ഇനിയും സമയമുണ്ട്. കുട്ടി മെല്ലെ അവരുടെ അടുത്തേക്ക് നടന്നു. അമ്മ അകത്ത് ടീവി കാണുകയാണ്. വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ഓടി വരാം.

ജബ്ബാര്‍ കുട്ടിയുടെ കൈ പിടിച്ച് മെല്ലെ ആടാന്‍ തുടങ്ങി.

വൈ ദിസ് കൊലവെറികൊലവെറി ഡാ…….

ബാഗ് താഴെ വയ്ച്ച് രണ്ട് കയ്യും നിവര്‍ത്തി അവന്‍ ആടിത്തുടങ്ങി. താനും ഒട്ടും മോശമല്ല എന്ന് കുട്ടിക്ക് തോന്നി.

അമ്മയുടെ അലര്‍ച്ച കേട്ടാണ് അവന്‌ബോധം വന്നത്. സ്‌കൂള്‍ ബസ് വന്നതും അമ്മ അകത്തുനിന്നും സീരിയല്‍ വിട്ട് ഓടിവന്നതും അവന്‍ അറിഞ്ഞില്ല. തിരക്കിട്ട് ബാഗ് തോളിലിട്ട് അവന്‍ ഓടി. കിതച്ചുകൊണ്ട് ഓടിക്കയറുമ്പോള്‍ അമ്മ വാഷിംഗ് മെഷീനിലിട്ട് അലക്കിത്തേച്ച വെള്ള യുണിഫോമില്‍ ആകെ ചളി പുരണ്ടിരുന്നു.

അമ്മ കലിതുള്ളി നില്ക്കയാണ്. എത്രയെത്ര മാന്യന്‍മാരുടെ കുട്ടികള്‍ വരുന്ന സ്‌കൂള്‍ ആണ്….. ക്ലാസ്സില്‍ അവരുടെ ഇടയില്‍ ദേഹമാസകലം അഴുക്കുപുരണ്ട് തന്റെ കുട്ടി ഇരിക്കുന്നത് ആ അമ്മയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

കുട്ടി ബസ്സില്‍ കയറി കിതച്ചുകൊണ്ട് അവന്റെ സീറ്റില്‍ ഇരുന്നു. വസ്ത്രത്തിലെ അഴുക്കും ചുളുക്കും അമ്മയുടെ കോപവും ആയിരുന്നില്ല അവന്റെ ഉള്ളില്‍. അവന്റെ മനസ്സില്‍ ജബ്ബാറും, തളത്തില്‍ ചെണ്ട കൊട്ടിയടുന്ന കൂട്ടുകാരുമായിരുന്നു.

അപ്പോള്‍ നഷ്ടപ്പെടുന്ന സുന്ദരമായ ബാല്യത്തിന്റെ ഒരു തേങ്ങല്‍ അവന്റെ ഉള്ളില്‍ ഉണരുന്നുണ്ടാകുമോ ആവോ?…

You May Also Like

തെമ്മാടിക്കുഴി

രാമാ…. എങ്കിലും നീ…..! അമ്പ്രാ…. ഓര് ഏന് മാസത്തില് പത്തീശ കിലോ അരി തരും, ഏന്റെ കുടിയിലേക്ക് മേണ്ട എല്ലാം തരും, മകാളെ കല്യാണം കയിപ്പിക്കും…. ങ്ങള് ഏന് എന്തു തരും?

ആത്മീയത എന്ന ശുദ്ധ പോക്രിത്തരം

പാണ്ഡിത്യം ഉള്ളവരേയാണല്ലോ പണ്ഡിതര്‍ എന്ന് പറയുന്നത്. അല്ലേ..? ഇനി ഇടക്കാലത്ത് അതെങ്ങാനും മാറ്റിയോ? എന്റെ അറിവില്‍ ഇല്ല എന്നാണ് വിശ്വാസം. അങ്ങിനെ ആണെങ്കില്‍ ഈ പണ്ഡിതര്‍ക്കു സമൂഹത്തിനോട് ഒരു ബാധ്യത ഇല്ലേ ? അതോ സമൂഹത്തിനു ഈ പണ്ഡിതര്‍ ബാധ്യതയാവണം എന്ന് അവര്‍ക്ക് നിര്‍ബന്ധം ഉണ്ടോ ? ഉണ്ടെന്നാണ് പുതിയ നാട്ടുനടപ്പെന്നു സാധാരണക്കാര്‍ പറയും. ഇതെന്താടാ..ഈ പോക്ക്രി പണ്ഡിതര്‍ക്കു നേരെ കുതിര കേറുകയണോ എന്നാണ് ചോദ്യമെങ്കില്‍ അല്ല എന്ന് തന്നെയാണ് ഉത്തരം. പക്ഷെ..ചില കാര്യങ്ങള്‍ക്കു ഈ പണ്ഡിത വര്‍ഗം ഉത്തരം പറഞ്ഞേ തീരൂ..പ്രത്യേകിച്ചും ഈ മത പണ്ഡിത വര്‍ഗം..!

മുഹമ്മദ് യൂസഫ് ഖാൻ എന്ന പഴക്കച്ചവടക്കാരൻ ദിലീപ് കുമാറായതിന്റെ പിന്നിലെ ഇതിഹാസ കഥ

നാലു ദശാബ്ദത്തോളം വെള്ളിത്തിരയിൽ വിസ്മയം തീർത്ത അതുല്യ പ്രതിഭ. മുഹമ്മദ് യൂസഫ് ഖാൻ എന്ന പഴക്കച്ചവടക്കാരൻ വെള്ളിത്തിരയിലെ മിന്നും താരമായ ദിലീപ്

വായിലേക്ക് വെടി വെച്ച മാജിക്കുകാരന്റെ തന്ത്രം പാളി – വീഡിയോ

ലോകപ്രശസ്ത ജാലവിദ്യക്കാരന്‍ ഡേവിഡ്‌ ബ്ലൈനിന് താനിപ്പോള്‍ ജീവിച്ചിരിക്കുന്നു എന്ന കാര്യം വിശ്വസിക്കാനെ പറ്റുന്നില്ല