ലോ കോളേജ് യൂണിയൻ ഉദ്ഘാടനവേദിയിൽ നടി അപർണ്ണ ബലമുരളിയോട് അപമര്യാദയായി പെരുമാറുന്ന വിദ്യാർത്ഥിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്, യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രൊമോഷൻ കൂടിയായിരുന്നു. അപ്പോഴാണ് ഒരു വിദ്യാർത്ഥി അപർണ്ണയോട് മോശമായി പെരുമാറാൻ ശ്രമിക്കുന്നതും അപർണ്ണ രോഷത്തോടെ അനിഷ്ടം പ്രകടിപ്പിച്ചു ഒഴിഞ്ഞുമാറുന്നതും. തന്റെ കൈയിൽ അനുവാദമില്ലാതെ പിടിച്ച വിദ്യാർത്ഥിയോട് അപർണ്ണ അനിഷ്ടം പ്രകടിപ്പിക്കുന്നതും വിഡിയോയിൽ കാണാം.സംഘാടകരിൽ ഒരാൾ അപർണ്ണയോട് മാപ്പു ചോദിക്കുന്നറ്റും കാണാം. നടൻ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ബിജിപാലും തങ്കം സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും നടിക്ക് ഒപ്പം ഉണ്ടായിരുന്നു.
അപര്‍ണയ്ക്കു പൂവ് നൽകാനായിരുന്നു വിദ്യാർത്ഥി ആദ്യമായി വേദിയിലേക്ക് കയറുന്നത്. തുടർന്ന് അപർണയുടെ കൈ പിടിച്ചു അയാൾ എഴുന്നേൽപ്പിക്കുകയും അപർണ്ണയുടെ തോളിൽ കയ്യിടാൻ ശ്രമിക്കുകയും ചെയ്തു. യുവാവ് അത് ആവർത്തിക്കാൻ ശ്രമിച്ചപ്പോളാണ് അപർണ്ണയുടെ രോഷത്തോടെയുള്ള പ്രതികരണം വേണ്ടിവന്നത്. വെട്ടിച്ചു കാര്യ ശേഷം ‘എന്താടോ ഇത് ലോ കോളേജ് അല്ലെ’ എന്ന് ചോദിക്കുന്നുണ്ട്. അല്പസമയത്തിനു ശേഷം വേദിയിൽ എത്തിയ വിദ്യാർത്ഥി അപർണ്ണയെ അനുനയിപ്പിക്കാൻ ശ്രമിക്കുകയും മറ്റൊന്നും ഇദ്ദേശിച്ചല്ല അപർണ്ണയുടെ ഒരു ഫാനായതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതെന്നും പറയുന്നുണ്ട്. വിദ്യാർത്ഥി വീണ്ടും കൈനീട്ടിയപ്പോൾ അപർണ്ണ കൈകൊടുത്തതുമില്ല. തുടർന്ന് ആ വിദ്യാർത്ഥി വിനീത് ശ്രീനിവാസന് കൈകൊടുക്കാൻ ശ്രമിച്ചപ്പോൾ വിനീതും അയാൾക്ക് കൈകൊടുക്കാൻ തയ്യാറായില്ല . കുഴപ്പമില്ല പോകൂ എന്നാണു വിനീത് അയാളോട് പറഞ്ഞത്. ഈ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്.
ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് തങ്കം. ചിത്രം ജനുവരി 26ന് തിയറ്ററുകളിൽ എത്തും. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് ശ്യാം പുഷ്കരനാണ്. ഛായാഗ്രഹണം ഗൗതം ശങ്കര്‍ ആണ്. സംഗീതം ബിജിബാല്‍, എഡിറ്റിംഗ് കിരണ്‍ ദാസ്, കലാസംവിധാനം ഗോകുല്‍ ദാസ്, പിആർഒ ആതിര ദിൽജിത്, ഓൺലൈൻ വാർത്താ പ്രചാരണം: സ്നേക്ക് പ്ലാന്റ്.