മത്സര പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട സ്ഥാപനങ്ങള്‍

437

01

‘3 idiots’ എന്ന ഹിന്ദി ചലച്ചിത്രം സൂചിപ്പിക്കും പോലെ ഇന്ത്യയിലെ ഒട്ടു മിക്ക മാതാപിതാക്കന്മാര്‍ക്കും അവരുടെ മക്കളെ ഒന്നുകില്‍ ഡോക്ടര്‍ അല്ലെങ്കില്‍ എന്‍ജിനീയര്‍ ആക്കണം. അതിനു വേണ്ടി ഏറ്റുവും മികച്ച കോളേജില്‍ പഠിപ്പിക്കണം എന്നും അവര്‍ സ്വപ്നം കാണും. പക്ഷെ മികച്ചവ എന്ന് പറയുമ്പോള്‍ അകെ ഉള്ളത് 16 IITകളും, 30 NITകളും ആണ്. ഇവിടെ പ്രവേശനം ലഭിക്കണമെങ്കില്‍ അവര്‍ നടത്തുന്ന പ്രവേശന പരീക്ഷ മികച്ച മാര്‍ക്കോട് കൂടി പാസ് ആകണം. ഈ സാഹചര്യത്തെ അഭിമുഖികരിക്കാന്‍ ആണ്, പ്രവേശന പരീക്ഷയും മറ്റു മത്സര പരീക്ഷകളും നേരിടുന്ന വിദ്യാര്‍ഥികള്‍, രാജ്യത്തെ മികച്ച ‘കോച്ചിംഗ് സെന്ററുകള്‍’ ഏത് എന്ന് അറിയേണ്ട ആവശ്യകത. ഈ ആവശ്യകതയെ മുന്നില്‍ നിറുത്തിയാണ് ഞങ്ങള്‍ രാജ്യത്തെ ഏറ്റുവും മികച്ച 10 ‘കോച്ചിംഗ് സെന്ററുകള്‍’ നിങ്ങള്‍ക്കായി പരിച്ചയപെടുത്തുന്നത്.

വൈബ്രന്റ്‌റ് അക്കാഡമി

IIT പ്രവേശന പരീക്ഷകള്‍ക്ക് രാജ്യത്തെ ഏറ്റുവും മികച്ച കോച്ചിംഗ് സെന്റെരുകളില്‍ ഒന്നാണ് വൈബ്രന്റ്‌റ് അക്കാഡമി. 43.2 % വിജയം കൈവരിക്കുന്ന ഈ അക്കാഡമി ഒരു വിദ്യാര്‍ഥി ആഗ്രഹിക്കുന്ന അലെങ്കില്‍ അര്ഹിക്കുന രീതിയിലുള്ള എല്ലാ സേവനങ്ങളും നല്കുന്നു.

റെസോനന്‍സ്

2001 ആരംഭിച്ച റെസോനന്‍സ് എന്ന സ്ഥാപനത്തിന് രാജ്യത്തൊട്ടാകെ 12 കേന്ദ്രങ്ങളാണ് ഉള്ളത്. 300 അധ്യാപകരും അതില്‍ തന്നെ 25% പേര്‍ IIT ക്കാരും ആയ ഈ സ്ഥാപനത്തിന്റെ ഏറ്റുവും വല്യ പ്രതേകത ഏറ്റുവും കുടുത്തല്‍ പേര്‍ IIT കളിലേക്ക് എത്തുന്നത് ഇവിടെ നിന്നാണ് എന്നതാണ്.

ബന്‍സല്‍ ക്ലാസ്സെസ്

വൈവിധ്യമാര്‍ന്ന ക്ലാസുകളും വ്യതസ്തമായ പഠന രീതികളും കൊണ്ട് പ്രശസ്തമായ സ്ഥാപനമാണ് ബന്‍സല്‍ ക്ലാസ്സെസ്. എല്ലാവരെയും ഓപ് പോലെ കണ്ടു എല്ലാവര്ക്കും ഒരേ പരിഗണ നല്ക്കുന്ന ഈ സ്ഥാപനം ഇന്ത്യയില്‍ വേറിട് നില്ക്കുന്ന ഒരു കോച്ചിംഗ് സെന്റെറു തന്നെയാണ്.

FIITJEE, ഡെല്‍ഹി

ഒരു ലോഞ്ച് പാഡ് എന്ന് പറഞ്ഞാല്‍ ഇതാണ്. ഇന്ദ്രപ്രസ്ഥത്തില്‍ സ്ഥിതി ചെയൂന്ന ഈ സ്ഥാപനത്തില്‍ നിന്ന് പഠിച്ചിറങ്ങുന്ന ഒട്ടു മിക്ക പേരും പ്രമുഖ കോളേജ്കളില്‍ പ്രവേശനം നേടുന്നു എന്നത് തനെയാണ് ഇവരുടെ ഏറ്റുവും വല്ല്യ പ്രതേകത.

നാരായണ

17 നഗരങ്ങളിലായി വ്യാപിച്ച കിടക്കുന്ന സ്രിങ്കലയാണ് ‘നാരായണ’. വിദ്യാര്‍ഥികള്‍ ഇവിടെ വന്നാല്‍ നിരാശരായി തിരിച്ചു പോകേണ്ടി വരില്ല. എല്ലാ വിധ പഠന സൌകര്യങ്ങളും വസ്തുക്കളും കൂടെ ഏറ്റുവും മികച്ച അധ്യാപകരും ആണ് നാരായണ കുട്ടികള്‍ക്കായി എല്ലാ വര്‍ഷവും കരുതി വയ്ക്കുന്നത്.

Allen കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

ഇവിടെ കഴിഞ്ഞ വര്‍ഷം പഠിച്ച കുട്ടികളുടെ എണ്ണം 45,000 ആണ്. ഇതില്‍ നല്ല ഒരു ശതമാനം കുട്ടികളും രാജ്യത്തെ മികച്ച കോളേജ്കളില്‍ പ്രവേശനം നേടിയെന്നത് തന്നെ ഈ സ്ഥാപനത്തിന്റെ മികവു ചൂണ്ടി കാട്ടുന്നു.

വിദ്യ മന്ദിര്‍ ക്‌ളാസസ്

30 നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വിദ്യ മന്ദിര്‍ ക്ലാസ്സെസ് ക്ലാസ്സ് റൂം കോഴ്‌സ് കുടാതെ കറസ്‌പോണ്ടാന്‍സ് കോഴ്‌സ് കൂടി നല്കുന്നു. ഏത് തന്നെയാണ് അവരുടെ ഏറ്റുവും വല്ല്യ പ്രതെകതയും.

ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട്

ആകാശത്തോളം വരുന്ന സ്വപ്നങ്ങളെ യാഥാര്‍ഥ്യം ആക്കാന്‍ കുട്ടികളുടെ കൂടെ എന്നും നിന്നിട്ടുള്ള സ്ഥാപനമാണ് ആകാശ്. രാജ്യത്തെ ഏറ്റുവും മികച്ച കോച്ചിംഗ് സ്ഥാപനങ്ങളില്‍ ഒന്നായ ആകാശ് , മെഡിക്കല്‍ എന്‍ജിനീയറിംഗ് പരീക്ഷകളില്‍ തങ്ങളുടെ കുട്ടികള്‍ മികച്ച വിജയം കൈ വരിക്കാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാണ്.