ഭരണഘടനാദിനത്തിലെ ഏറ്റവും മനോഹരമായ പ്രതിഷേധങ്ങളിലൊന്ന് കാസർഗ്ഗോഡ് സെന്റ്രൽ യൂണിവേഴ്സിറ്റിയിലായിരുന്നു നടന്നത്. ഭരണഘടനാദിനത്തിൽ പരിപാടിയിൽ സംസാരിക്കാൻ തിരഞ്ഞെടുത്തത് ടി.ജി.മോഹൻദാസിനെയും മുൻ ഡി.ജി.പി സെൻകുമാറിനെയും ജനം ടി.വിയുടെ ചീഫ് എഡിറ്ററെയും. വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി എണീറ്റുനിന്നു. കയ്യിൽ പ്ലക്കാർഡുകളുമായി, മൗനമായി മോഹൻദാസ് സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ കൂട്ടമായി ഹാളിനു പുറത്തേക്കിറങ്ങി . പരിപാടി ബഹിഷ്കരിച്ചു
പലസ്തീനിലെ ഇസ്രേലി സെറ്റിൽമെന്റുകളിലെ ലീഗൽ സ്റ്റ്രാറ്റജി എന്ന വിഷയത്തിൽ സംസാരിക്കാനെത്തിയ ഇസ്രേലി കോൺസുൽ ജനറലിനെ ഇതേ രീതിയിൽ ഹാർവ്വാഡിലെ യുവത്വം ബഹിഷ്കരിച്ചിരുന്നു. അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടായിരുന്നു അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷന്റെയും എസ്.എഫ്.ഐയുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിലെ പ്രതിഷേധംചുറ്റും നടക്കുന്നതുപോലും അറിയാത്തവരുടെയിടയിൽ ലോകത്ത് നടക്കുന്നത് ശ്രദ്ധിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പൊ കയ്യടിക്കാതിരിക്കുന്നതെങ്ങനെ ?