ഇന്ന് നമ്മുടെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കോമേഴ്സ് അവരുടെ ഇലക്സ്റ്റീവ് സബ്ജെക്ട് ആയി തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നവരാണ്. കോമേഴ്സ് അഥവാ വാണിജ്യ ശാസ്ത്രം ഒരു കടൽ പോലെയാണ്. അക്കൗണ്ടൻസി മുതൽ ലോജിസ്റ്റിക് ഉം കടന്നു ആഫ്റ്റർ സെയിൽസ് സർവീസ് വരെ എത്തി നിൽക്കുന്നു അത്.
ബി കോം അല്ലെങ്കിൽ ബിരുദ പഠനത്തിന് ശേഷം എം ബി എ പഠനത്തിനാണ് ഇന്ന് മിക്കവരും താൽപര്യപ്പെടുന്നത്. അതിൽ തന്നെ ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ്, മാർക്കറ്റിംഗ് / സെയിൽസ്, സിസ്റ്റംസ് അഥവാ ഐ ടി എന്നീ ട്രഡീഷണൽ സ്പെഷ്യലൈസേഷനുകളിലാണ് ഭൂരിഭാഗവും ഒതുങ്ങുന്നത്. തീർച്ചയായും ഈ ശാഖകൾ വളരെ നല്ല തൊഴിൽ പ്രദാനം ചെയ്യുന്ന പഠന ശാഖകൾ തന്നെയാണ്. പക്ഷെ എല്ലാ മേഖലകളിലും അവസരങ്ങൾ പരിമിതമാണ് എന്നത് ഇതിനോട് ചേർത്ത് വായിക്കേണ്ട വസ്തുത തന്നെയാണ്. ആകെ 1000 തൊഴിലവസരങ്ങൾ മാത്രമെ ഈ ബിരുദ ധാരികൾക്കായി ഉള്ളു എന്ന സാഹചര്യത്തിൽ 1050 പേർ പ്രസ്തുത ബിരുദധാരികളായി പുറത്തിറങ്ങുന്നെങ്കിൽ ശേഷിക്കുന്ന 50 പേർ തൊഴിൽ രഹിതരാവുകയോ, അല്ലെങ്കിൽ ലഭിക്കുന്ന മറ്റേതെങ്കിലും തൊഴിൽ ചെയ്യാൻ നിര്ബന്ധിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യം വന്നേക്കാം. ഇതാണ് വർത്തമാന സാഹചര്യത്തിൽ നടന്നു കൊണ്ടിരിക്കുന്നത് എന്നത് പറയാതെ വയ്യ.
മുൻപ് പറഞ്ഞ പോലെ വാണിജ്യ മേഖല എന്നാൽ ഒരു കടൽ പോലെയാണ്. പുതിയ വാതായനങ്ങൾ ഓരോ നിമിഷത്തിലും തുറന്നു കൊണ്ടേയിരിക്കുന്നു. ഉദാഹരണമായി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വളർന്നു,പന്തലിച്ചു പുഷ്പിച്ച ഒരു മേഖലയാണ് ഇ-കോമേഴ്സ്….ആമസോൺ മുതൽ ഇന്ത്യൻ കമ്പനികളായ ഫ്ളിപ് കാർട്ട്, സ്നാപ് ഡീൽ, യെപ് മി….അങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര ഇ കോമേഴ്സ് കമ്പനികൾ ഇന്ന് രാജ്യത്തുണ്ട്…അനേകായിരങ്ങൾ ഇന്നീ മേഖലകളിലേക്ക് വന്നു കൊണ്ടിരിക്കുന്നു…ഇ കോമേഴ്സ് മേഖലയുടെ പുത്തനുർവ് സൃഷ്ടിച്ചത് പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ്…ഐ ടി പ്രൊഫഷണലുകൾ, അക്കൗണ്ടൻസി പ്രൊഫഷണൽകൾ, ഡിജിറ്റൽ മാർക്കറ്റിംഗ് പ്രൊഫഷണൽകൾ, ലോജിസ്റ്റിക് പ്രൊഫഷണൽ കൾ എന്നിങ്ങനെ പല മേഖകളിലുള്ള പ്രൊഫഷണൽ കളെ ഇത് സഹായിച്ചു….
പറഞ്ഞു വന്നത് ഓരോ നിമിഷത്തിലും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന ഒരു ശ്രുംഖലയാണ് കോമേഴ്സ്….അവ തിരിച്ചറിഞ്ഞു അത്തരം ജോലികളിൽ എക്സ്പെർട്ടുകൾ ആവുക എന്നതായിരിക്കണം വിദ്യാർത്ഥികളുടെ ലക്ഷ്യം….കാരണം ഓരോ പുതിയ മേഖലകളിലും ആദ്യം കടന്നു ചെല്ലുന്നവർക്കായിരിക്കും ആത്യന്തികമായി അതിന്റെ നേട്ടങ്ങൾ ലഭിക്കുക എന്നത് കൊണ്ട് തന്നെ…അത് പ്രമോഷന്റെ രൂപത്തിലായാലും, സാമ്പത്തിക നേട്ടങ്ങളുടെ രൂപത്തിലായാലുമെല്ലാം…ഇനി പറയാൻ പോകുന്നത് അത്തരത്തിൽ ഉണർന്നു വരുന്ന ഒരു മേഖലയെക്കുറിച്ചാണ്….
ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മന്റ് അത്തരമൊരു പഠന ശാഖയാണ്…..ഈ ശാഖയെക്കുറിച്ചു കൂടുതൽ അറിയുന്നതിന് മുൻപ് എന്താണ് ലോജിസ്റ്റിക് എന്നറിയുന്നത് അത്യാവശ്യമാണ്…..
എന്താണ് ലോജിസ്റ്റിക് ?
കോമേഴ്സ് ൽ ലോജിസ്റ്റിക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വിൽക്കാനുള്ള ഉൽപ്പന്നങ്ങൾ കസ്റ്റമറുടെ കരങ്ങളിലേക്ക് എത്തിക്കുന്ന ട്രാൻസ്പോർടഷൻ എന്ന വാണിജ്യ പ്രക്രിയയാണ്….
ഫാക്ടറി അഥവാ പ്രൊഡക്ഷൻ യൂണിറ്റിൽ നിന്ന് ഒരു പ്രോഡക്റ്റ് അഥവാ ഉൽപ്പന്നം ഉപഭോക്താവിന്റെ കരങ്ങളിൽ എത്തുന്നത് വിവിധ സ്റ്റേജുകളും കടന്നാണ്…ട്രാൻസ്പോർട്ടേഷൻ, വെയർ ഹൗസിങ് എന്നിങ്ങനെ പല ഘട്ടങ്ങൾ ഇതിനിടയിൽ വരുന്നുണ്ട്…ഇതിനെ ഒട്ടാകെ ചേർത്ത് വേണമെങ്കിൽ സപ്പ്ലൈ ചെയിൻ മാനേജ്മന്റ് എന്ന് പറയാം…ഇതിൽ ഒട്ടനവധി ഫങ്ക്ഷൻ ഉൾപ്പെട്ടിരിക്കുന്നു…. മേൽ പറഞ്ഞ പ്രകാരമുള്ള ട്രാൻസ്പോർട്ടേഷൻ എങ്ങനെ വേണമെന്നുള്ള , എത്ര സമയത്തിനുള്ളിൽ ഉപഭോക്താവിലേക്കു എത്തിക്കണം എന്നുള്ള പ്ലാനിങ്,സ്റ്റോക്കിങ് പോയിന്റ് അറഞ്ച്മെന്റ്, അത് വരെയുള്ള ട്രാൻസ്പോർട്ടേഷൻ ട്രാക്കിങ്, സാധനങ്ങൾ അഥവാ ഉൽപ്പന്നങ്ങൾ കേടാവാതിരിക്കാനുള്ള പ്രിവൻഷനുകൾ, അപകട സാധ്യതകളെ മുൻകൂട്ടി കണ്ടുള്ള ഇൻഷുറൻസ് പ്ലാനിങ് എന്നിങ്ങനെ ഒട്ടനവധി ഏരിയകൾ…..ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മന്റ് എന്ന ശാഖയിൽ പഠന വിഷയങ്ങളാവുന്നത് ഇവയെല്ലാം തന്നെയാണ്…..
സാധ്യതകൾ
എല്ലാ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലും ലോജിസ്റ്റിക് പ്രൊഫഷണൽ കൾക്ക് അവസരങ്ങളുണ്ട്…സ്മാൾ സ്കെയിൽ ഇന്ഡസ്ട്രികളിൽ ഇവയെല്ലാം നിയന്ത്രിക്കുന്നത് ഈ മേഖലയിൽ പരിചയ സമ്പന്നരായ ഒരു വ്യക്തി ആയിരിക്കാം…പക്ഷെ ലാർജ് സ്കെയിൽ ഓർഗനൈസേഷനുകളിൽ പതിനായിരക്കണക്കിന് അവസരങ്ങളാണ് ലോജിസ്റ്റിക് പ്രൊഫഷണൽ കളെ കാത്തിരിക്കുന്നത്….
മാനുഫാക്ച്ചറിങ് സ്ഥാപനങ്ങൾ, ഇ കോമേഴ്സ് സ്ഥാപനങ്ങൾ, ഡിസ്ട്രിബിയൂഷൻ സ്ഥാപനങ്ങൾ എന്നിങ്ങനെ ഒട്ടുമിക്ക സ്ഥാപനങ്ങൾക്കും വിദഗ്ധരായ പ്രൊഫഷണൽ കൾ അത്യന്താപേക്ഷിതമായി കൊണ്ടിരിക്കുന്നു…..ഇത് വളരെ നല്ല സമയമാണ് എന്നത് മറക്കാതിരിക്കുക….
പല സ്ഥാപനങ്ങളും ലോജിറ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ സ്വതന്ത്ര ഡിപ്പാർട്മെന്റുകൾ സ്ഥാപിച്ചു തുടങ്ങിയിരിക്കുന്നു…ഇതല്ലാതെ മറ്റു കമ്പനികൾക്ക് വേണ്ടി ലോജിസ്റ്റിക് ചെയ്തു നൽകുന്ന സ്വതന്ത്ര സ്ഥാപനങ്ങളും ധാരാളമായുണ്ട്….മിക്ക കമ്പനികളും ലോജിസ്റ്റിക് ഇന്ന് ഔട്സോഴ്സ് ചെയ്തു നൽകുകയാണ് ചെയ്യുന്നത്…പക്ഷെ ഈ ഔട്സോഴ്സ് ൽ വരുന്ന സാമ്പത്തിക ബാധ്യത തന്നെയാണ് പല കമ്പനികളെയും സ്വന്തമായി ലോജിസ്റ്റിക് ഡിപ്പാർട്മെന്റ് തുടങ്ങാനായി പ്രേരിപ്പിക്കുന്നതും..
എന്ത് പഠിക്കണം ?
മറ്റെല്ലാ മേഖകളിലെയും പോലെ തന്നെ ലോജിസ്റ്റിക് മേഖലയിലും എൻട്രി -അഡ്വാൻസ് ലെവൽ ജോലികൾ ലഭ്യമാണ്…അത് കൊണ്ട് തന്നെ എന്ത് പടിക്കണമെന്നത് എന്ത് തൊഴിലാണ് ലഭിക്കേണ്ടത് എന്നതിന് ആശ്രയിച്ചാണിരിക്കുന്നത്…
ബിരുദധാരികൾക്കായി എം ബി എ (ലോജിസ്റ്റിക് ആൻഡ് സപ്പ്ലൈ ചെയിൻ മാനേജ്മന്റ്) , പി ജി ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് സപ്പ്ലൈ ചെയിൻ മാനേജ്മന്റ് എന്നീ കോഴ്സുകളും, പ്ലസ് ടു കഴിഞ്ഞവർക്കായി അഡ്വാൻസ് ഡിപ്ലോമ ഇൻ ലോജിസ്റ്റിക് മാനേജ്മന്റ് കോഴ്സുകളും നിലവിലുണ്ട്….ഇത് കൂടാതെ ബി കോമിനും ,ബി ബി എ ക്കും ലോജിസ്റ്റിക് പ്രധാന വിഷയമായി പഠിപ്പുക്കുന്ന ചുരുക്കം ചില സ്ഥാപനങ്ങളും ഇന്ത്യയിൽ ഉണ്ട്….
ഇന്ന് അടിസ്ഥാന സൗകര്യങ്ങളോ, പരിചയ സമ്പന്നരായ അധ്യാപകരോ ഒന്നുമില്ലാതെ തട്ടിക്കൂട്ടിയ പല സ്ഥാപനങ്ങളും ലോജിസ്റ്റിക് കോഴ്‌സുകൾ എന്ന പേരിൽ തൊഴിൽ സാധ്യതകൾ വാഗ്‌ദാനം ചെയ്തു വിദ്യാർത്ഥികളെ കബളിപ്പിക്കുന്നുണ്ട്…അത്തരം വ്യാജ സ്ഥാപനങ്ങളെ മോഹനവാഗ്ദാനങ്ങളിൽ ആകൃഷ്ടരാവാതിരിക്കാൻ വിദ്യാർത്ഥികളും,രക്ഷിതാക്കളും നിതാന്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു….
ഇന്ത്യയിലെ ലോജിസ്റ്റിക് കോഴ്‌സുകൾ നടത്തി വരുന്ന ചില പ്രമുഖ സ്ഥാപനങ്ങൾ താഴെ നൽകുന്നു
Vidya Bharathi Group of Institutions -www. vidya.ac.in/mba-logistic
Indian Institute of Logistics, Chennai – iilschennai.com/
Indian Railways Institute of Logistics & Materials Management – www.irilmm.com/
Indian Institute of Logistics, Cochin –www.iilskochi.com/index/home