തുളുമ്പിയത് തൂത്തും, തുപ്പിയത് തുടച്ചും പത്തനാപുരത്തൊരുത്തി തലപ്പത്തെത്തി

60

Subair PM Subair

ആനന്ദലബ്ധിയിലെ അധികാരവല്ലി

തുളുമ്പിയത് തൂത്തും, തുപ്പിയത് തുടച്ചും പത്തനാപുരത്തൊരുത്തി തലപ്പത്തെത്തി, ഇപ്പൊ, അന്ന് തുടപ്പിച്ചവർ ഇന്ന് തുടയ്‌ക്കേണ്ടി വന്നപ്പോൾ, ജാതിയും യോഗ്യതയും പറഞ്ഞ് ആനന്ദവല്ലിക്ക് നേരെ പുച്ഛിച്ചു തുപ്പുന്നു, തലായിയിൽ നിന്ന് ജയിച്ച് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ ആനന്ദ വല്ലിയുടെ, അവസ്ഥയാണിത്, ആനന്ദ ലബ്ധിക്കിനിയെന്ത് വേണ്ടു,

May be an image of 1 person and text that says "എ.ആനന്ദവല്ലി"നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥ, ബ്യൂറോക്രസി യുടെ ഇരകളാണ്, പാവങ്ങളും പിന്നോക്കക്കാരും, ഇവരൊക്കെ സർക്കാർ ഓഫീസിൽ വന്നുപോകുന്നത് പോലും, അധികാരികൾക്ക് അലർജിയാണ്, ഒരു പെൻഷന്റെ കാര്യമോ, റേഷൻ കാർഡിന്റെ പ്രശ്നമോ ആയി വന്നാൽ ഭിക്ഷയ്ക്ക് വന്നവരോടുള്ള മനോഭാവമാണിവർക്ക്

അഞ്ചു പൈസയുടെ ഉപകാരമില്ലാത്ത ഇവരെ ആണ്ടോടാണ്ട് നടത്തിച്ചാണ്, ബ്യുറോക്രാറ്റുകൾ ആനന്ദം കൊള്ളുന്നത്,അധികാര ഗർവ്വും, അഹങ്കാരവും, അഹംഭാവവും, ത്വരമൂത്തു ചീർത്ത് അടയിരിക്കുന്ന,, കസേരയിൽ നിന്നെണീറ്റ് ആസനത്തിലെ പൊടി തട്ടി, പുറത്ത് പോകാൻ തമ്പുരാക്കന്മാരോട്കല്പിക്കുന്ന, അധികാരവികേന്ദ്രികരണത്തിന്റെ, അലംകൃത പീഠത്തിൽ ആനന്ദവല്ലി കയറിയിരിക്കുമ്പോഴാണ്, അധികാരവികേന്ദ്രികരണം അർത്ഥപൂർണമാകുന്നത് , അസമത്വത്തിന് അറുതിയാകുന്നത് ആഢ്യത്തം ആധി കൊള്ളുന്നത്,

പണ്ട് VP സിംഗ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനിറങ്ങിയപ്പോൾ, നീച ജന്മങ്ങൾ തങ്ങളുടെ കസേരയിൽ കയറിയിരുന്നു കളയുമെന്നോർത്ത്, പച്ചയ്ക്ക് കത്തിച്ച് തെരുവിൽ ആത്മാഹുതി സമരം ചെയ്ത ചാതുർവർണ്യ വിഭ്രാന്തിയുടെ പിന്മുറക്കാരാണിവർ, ഇവർക്ക് ആനന്ദവല്ലി അധികാരം കയ്യാളുന്നത് മരണത്തേക്കാൾ അസഹ്യമാണ്, ഇത് കേരളം ആയത് കൊണ്ട് മാത്രമാണ് പത്തനാപുരം ബ്ലോക്ക് ഓഫീസിലിരുന്ന്, വൈറ്റ് കോളർ മാടമ്പിമാർ, കവിൾകോട്ടി കളിക്കുന്നതും, പല്ലിറുമ്പി പിറുപിറുക്കുന്നതും,
ഉത്തരേന്ത്യയിലാണെങ്കിൽ, ആനന്ദവല്ലി നിലത്തിരുന്ന് അദ്ധ്യക്ഷം വഹിക്കുകയും, ആണ്ടവർ പറയുന്നേടത്ത് ഒപ്പിട്ട് അധികാര കർമ്മം നിർവഹിക്കുകയും ചെയ്യേണ്ടി വന്നേനെ,

അടിച്ചുവാരിയായ ആനന്ദവല്ലി, ബ്ലോക്ക് പ്രസിഡണ്ടിന്റെ കസേരയിൽ ഇരിക്കുമ്പോൾ അസ്ക്യതയനുഭവിക്കുന്ന, ഉദ്യോഗസ്ഥർ ഇപ്പോൾ അവരെ ബുദ്ധിമുട്ടിക്കാണും, ജോലിയിൽ തടസ്സങ്ങൾ സൃഷ്ടിക്കാനും തുടങ്ങിയിരിക്കുന്നു, ഈ സമീപനം തുടർന്നാൽ ശക്തമായ നടപടിയുണ്ടാകു മെന്ന് MLA ഗണേഷ്‌കുമാർ താക്കിത് നൽകിയിട്ടുണ്ട്,, ഒരു കിഴ്ജാതിക്കാരി അധികാരം കയ്യാളുന്നത് അംഗീകരിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥ പ്രഭൃതികളെ നിലക്ക് നിർത്തുക തന്നെ വേണം, അതിന് കാലതാമസമുണ്ടായിക്കൂടാ.