ഉണ്ട ചോറിന് നന്ദി വേണം, ദൈവമായാലും

0
168

Subair PM Subair

ഉണ്ട ചോറിന് നന്ദി വേണം, ദൈവമായാലും.

മൂന്നോ നാലോ രാജ്യത്ത്, വെറുതേ ചൊറിയും കുത്തി ഞോണ്ടിക്കളിക്കുന്ന കിറുക്കന്മാരെ, ദൈവമെന്ന് വിളിച്ചു പുറകെ നടക്കുന്ന മണ്ടന്മാരുടെ നാടാണ്, ഇന്ത്യ, അതുകൊണ്ടാണ് നിങ്ങൾ നിങ്ങള്ക്ക് വേണ്ടി മാത്രം തൊണ്ണൂറു കടന്നാൽ സെഞ്ചുറിക്ക് വേണ്ടി വടിയും കുത്തി മൂക്കിൽ വിരലിട്ട് മൂന്ന് ദിവസം ക്രിസിൽ നിന്ന് വെയിൽ കൊണ്ടതും ബാറ്റ് പൊങ്ങാതായപ്പോ MP സ്ഥാനം തന്ന് വൃദ്ധ സദനത്തിൽ വിശ്രമ ജീവിതം അനുവദിച്ചതും, മഹാകാര്യമാകുന്നത്. പാർലമെന്റിൽ ഏറ്റവും കൂടുതൽ ആബ്സൻറ് ആയ വ്യക്തികളിൽ ഒരാളാണ് താങ്കൾ. അപ്പോൾ തന്നെ ജനങ്ങളോടുള്ള പ്രതിബദ്ധത അറിയാമല്ലോ. നിങ്ങൾക്കൊക്കെ എംപി സ്ഥാനം എന്നാൽ ഒരു പദവി മാത്രമായിരുന്നു. ക്രിക്കറ്റിലൂടെ ജനങ്ങളെ പിഴിഞ്ഞ് ജീവിച്ചു കോടീശ്വരൻ ആകുമ്പോൾ ജനങ്ങളോട് അല്പം പ്രതിബദ്ധത നല്ലതാണ്. ലോക കായിക ഭൂപടത്തിൽ ക്രിക്കറ്റ് ഒരു വിലയുമില്ലാത്ത കളിയാണ്. താങ്കൾ എവിടുത്തെ മഹാനാണ്, ആരുടെ ദൈവമാണ് .ഈ ഇട്ടാവട്ടത്തിനപ്പുറം നിങ്ങളെ ആർക്കാനറിയുക?

അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിൽ വന്നപ്പോ, നിങ്ങളുടെ പേര് പോലും അയാൾക്കറിയില്ലായിരുന്നു,… എഴുതിക്കൊടുത്തിട്ടും തെറ്റായിട്ടാണയാൾ പറഞ്ഞത്, കാരണം താങ്കളെ ഇന്ത്യയുടെ നല്ല സുഹൃത്തായ അമേരിക്കക്കാർക്ക് പോലുമറിയില്ല, എന്നർത്ഥം, ഒക്കെയായിക്കോട്ടെ, പാവങ്ങളെ വെച്ച് ദൈവം കളിച്ചോളു, പക്ഷെ കുത്തകകൾക്ക് വേണ്ടി ഇന്ത്യയിലെ പാവപ്പെട്ട കർഷകരെ ഒറ്റുന്ന, പണിയിൽ, ഉളുപ്പില്ലാതെ ചെന്ന് കിറുക്കറ്റു കളിക്കരുത്, കൊക്കോകോളയും, പെപ്സിയും കുടിച്ച് നിങ്ങള്ക്ക് ജീവിക്കാം, കാരണം താങ്കൾ ദൈവമാണല്ലോ, എന്നാൽ നൂറു കോടി പട്ടിണി പാവങ്ങളുടെ അടുപ്പ് പുകയാൻ, കർഷകർ, ജയിക്കണം, അവർ ജീവിക്കണം, അതിന് നിങ്ങൾ ബാറ്റ് വീശിയുണ്ടാക്കിയ സെഞ്ചുറികൾ മതിയാകില്ല.

താങ്കൾ സ്വന്തം അച്ഛൻ, (മുത്തച്ചനാണോ എന്നറിയില്ല )മരിച്ചുകിടക്കുമ്പോ, കെനിയയുമായുള്ള, ഇന്ത്യൻ ടീമിന്റെ അപ്രസക്തമായ മത്സരത്തിന് വിമാനം കയറി അബുദാബിയിൽ പോയി കളിച്ചയാളാണ് , ദുർബലമായ ടീമിനെതിരെ എങ്ങിനെയെങ്കിലും ഒരു സെഞ്ച്വറി ഒപ്പിക്കുകയെന്ന സ്വാർത്ഥത മാത്രം.. ലക്ഷ്യം അവസരത്തിന് വേണ്ടി, അനവധി കളിക്കാർ കാത്തിരിക്കുമ്പോഴാണ്, ഒരു അമേച്വർ ടീമിന് ജയിക്കാനാവുന്ന മത്സരത്തിന്, ഓടിച്ചെന്നു മറ്റുള്ളവരുടെ അവസരം പോലും മുടക്കുന്നത്, ഇങ്ങിനെയൊക്കെ തലകുത്തിമറിഞ്ഞിട്ടും ക്രിക്കറ്റ്‌ ലോകത്ത് ചേസിങ് ടാർജറ്റ് വളരേ കുറഞ്ഞ ഒരു ആവറേജ് കളിക്കാരൻ മാത്രമണിയാൾ. ഇപ്പോൾ സംഘപരിവാർ തണലിൽ സുഖജീവിതം നയിക്കുമ്പോൾ, അവർക്ക് വേണ്ടി വാലാട്ടിക്കോളൂ, പക്ഷേ ഉണ്ട ചോറിന് നന്ദി വേണം