പൊട്ടന്‍ഷ്യല്‍ ക്രിമിനലുകള്‍ അഥവാ ഹിന്ദുത്വതീവ്രവാദികള്‍

128

Subash Sreedevi

പൊട്ടന്‍ഷ്യല്‍ ക്രിമിനലുകള്‍ അഥവാ ഹിന്ദുത്വതീവ്രവാദികള്‍

സ്ക്രിപ്റ്റോ അജന്‍ഡയോ എന്തായാലും ഇന്ന് രാവിലെ നടന്നത് സാക്ഷരകേരളസമൂഹത്തിന് അപമാനം ഉണ്ടാക്കുന്ന സംഗതി തന്നെ ആണ്.. ഒരു സ്ത്രീയുടെ മുഖത്ത് ഒരു സാമൂഹ്യവിരുദ്ധന്‍ പെപ്പര്‍ സ്പ്രേ അടിക്കുന്നു.. അത് കണ്ടാല്‍ സാമാന്യബോധം ഉളള ഒരാള്‍ക്ക് ധാര്‍മ്മികരോഷം ഉണ്ടാകും.. അതിനെതിരെ പ്രതികരിക്കാന്‍ തോന്നും.. അറ്റ്ലീസ്റ്റ് മനസില്‍ എങ്കിലും ആ ചെയ്തവനെ തെറി വിളിക്കും.. അതാണ് മാനവികത..

എന്നാല്‍ മാനവികത എന്ന പദം കേട്ട് കേള്‍വി ഇല്ലാത്ത, മനുഷ്യന്‍ എന്ന സംബോധനക്ക് യാതൊരു യോഗ്യതയും ഇല്ലാത്ത ഒരു നരഭോജി വിഭാഗം ഉണ്ട്.. തീവ്രഹിന്ദുത്വാശയങ്ങള്‍ കൊണ്ട് നടക്കുന്ന അവര്‍ക്ക് അവരൊഴികെ എല്ലാവരും ശത്രുക്കളാണ്.. എഴുതുന്നവര്‍, ചിന്തിക്കുന്നവര്‍, സംസാരിക്കുന്നവര്‍, പുരുഷമേധാവിത്വവും മനുസ്മൃതിയും അംഗീകരിക്കാത്ത സ്ത്രീകള്‍, ദളിതര്‍, മുസ്ലീങ്ങള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി എല്ലാവരും അവരുടെ കൊലവിളികള്‍ക്കും തെറിവിളികള്‍ക്കും ഇരയാകും.. കായികമായി ആക്രമണവും ഉണ്ടാകും.. അതിനുദാഹരണം ആണ് താഴെ ഉളള ചിത്രം.

ഇന്‍ഡ്യ ഭരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടി ആണിവരുടെ പിന്തുണക്കുളളത് എന്നത് ഇതിന്‍റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. ഒരു സ്ത്രീയുടെ മുഖത്ത് ആസിഡ് ഒഴിക്കണമായിരുന്നു എന്നും അത് ചെയ്യാത്തതിലെ നിരാശ പബ്ലിക്ക് ആയി പറയാന്‍ ഉളള തൊലിക്കട്ടി കാണിക്കുകയും ചെയ്യുന്ന ഈ മാനസികരോഗികളെ തീവ്രവാദികള്‍ എന്നല്ലാതെ എന്ത് വിളിക്കണം ?

അവരെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു വലിയ വിഭാഗം സ്ത്രീകളും ഉണ്ട് എന്നതാണ് പരിതാപകരം. മതം എന്ന വിഷം തലക്ക് പിടിച്ചാല്‍, വിശ്വാസം അപരന്‍റെ സ്പേസിലേക്ക് എത്തിയാല്‍ ഇത്തരം മാനസികരോഗത്തിന് അവര്‍ അടിമകളാകും.. ഇതിന് വേണ്ടത് ചികിത്സ ആണ്.. കലാപാഹ്വാനത്തിന് അറസ്റ്റ് ചെയ്ത്, ഏതെങ്കിലും മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സക്കയക്കാന്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകേണ്ടതാണ്. അതോടൊപ്പം ഇതിന് ലൈക്കും ലവ്വും ഹഹ യും അടിച്ചവരെയും തിരഞ്ഞ് പിടിച്ച് ഷോക്കടിപ്പിക്കണം !