മീശയ്ക്ക് കിട്ടിയ വലിയ അവാർഡ് ആ നോവലിനെതിരെ ഉറഞ്ഞുതുള്ളിയ സവർണ്ണ ഫാഷിസ്റ്റ് കൂട്ടത്തിനുള്ള മറുപടി

60

Subeesh Kuthuparakkal

മീശയ്ക്ക് കിട്ടിയ അവാർഡ് ചെറുതല്ല. അത് ചെറുതാകാത്തത് അവാർഡിന്റെ വലിപ്പം കൊണ്ട് മാത്രവുമല്ല. ആ നോവലിന് നേരെ ഉറഞ്ഞുതുള്ളിയ സവർണ്ണ ഫാഷിസ്റ്റ് കൂട്ടത്തിനുള്ള മറുപടി കൂടിയായത് മാറുന്നുവെന്നത് കൊണ്ടാണ്. അതിലുമുപരി ആ സവർണ്ണ ലഹളയുടെയും സംഘി പരസ്യ ദാതാവിന്റെയും സമ്മർദ്ധങ്ങൾക്ക് വഴങ്ങി മാതൃഭൂമി എന്ന സ്വാതന്ത്ര്യ സമര പാരമ്പര്യമുള്ള സ്ഥാപനം നടത്തിയ നാണം കെട്ട കീഴടങ്ങലിനുള്ള തിരിച്ചടി കൂടിയാകുന്നത് കൊണ്ടാണ്.
അതിനുമപ്പുറം ആവിഷ്കാര സ്വാതന്ത്ര്യത്തെയും മാദ്ധ്യമ ധർമ്മത്തെയും മുൻ നിർത്തി എസ്. ഹരീഷിനൊപ്പം നിലകൊണ്ട, അതിന്റെ പേരിൽ മാതൃഭൂമിയിൽ നിന്നും ഇറങ്ങാൻ നിർബന്ധിതരായ എഡിറ്റർ കമൽ റാം സജീവിനും മനിലയ്ക്കും കാലം കാത്ത് വെച്ച നീതിയായത് കൊണ്ടാണ്.

JCB literature award for S Hareesh novel-meeshaഎല്ലാത്തിനുമപ്പുറം പ്രിയപ്പെട്ട എഴുത്തുകാരൻ എസ് ഹരീഷ് അക്കാലത്ത് നേരിടേണ്ടി വന്ന, സഹിക്കേണ്ടി വന്ന വ്യക്തിപരമായ ഹീനാക്രമണത്തിന്റെയും മാനസിക സംഘർഷത്തിന്റെയും കാവ്യനീതിയായത് കൊണ്ട് കൂടിയാണ്. മീശ ഒരു എമണ്ടൻ നോവലാണ്, ഒറ്റവായനയിൽ തീരാത്ത, നിരവധി വായനകൾക്ക് സാധ്യതയുള്ള ഒന്ന്. അന്ന് മീശയെ പിന്തുണച്ചവരിൽ ഒരാളെന്ന നിലയിൽ എനിക്കഭിമാനമുണ്ട്, സന്തോഷമുണ്ട്. പുരസ്കാര വഴികളിൽ മീശയിനിയും സഞ്ചരിക്കട്ടെ. മീശയുടെ മീശ പോലെ മീശ വായനകൾ തഴച്ച് പടരട്ടെ. എസ് ഹരീഷിന് അഭിനന്ദനങ്ങൾ