അമേരിക്ക ജപ്പാന്റെ മേൽ നടത്തിയ അണുബോംബ് പ്രയോഗം ഒഴിവാക്കാനാകാത്തതും ന്യായീകരിക്കാവുന്നതും ആയിരുന്നു

107

Subhash J George

ജപ്പാന്റെ മുകളിൽ അമേരിക്ക നടത്തിയ അണുബോംബ് പ്രയോഗത്തെ ന്യായീകരിക്കുന്ന ഒരു പോസ്റ്റാണിത്. ഒരു വിധം നീളമുണ്ട് . “അമേരിക്ക”, “അണുബോംബ്” എന്ന രണ്ട് കീ വെഡ്സ് മാത്രം നോക്കി മറുപടി എഴുതാതെ ദയവായി ഈ പോസ്റ്റ് മുഴുവനായും വായിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്തതിനു ശേഷം കമന്റ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു .

Atomic bombings of Hiroshima and Nagasaki - Wikipediaലോക ചരിത്രത്തിൽ ഒരിക്കൽ മാത്രമേ ഒരു രാജ്യത്തിന്റെ മുകളിൽ വേറൊരു രാജ്യം അണുബോംബ് പ്രയോഗിച്ചിട്ടുള്ളൂ . ജപ്പാന്റെ മുകളിൽ അമേരിക്കയാണ് അത് ചെയ്തത് .ഹിരോഷിമയിൽ തൊണ്ണൂറായിരം തൊട്ട് ഒരു ലക്ഷത്തി ഇരുപതിനായിരം വരെ ആൾക്കാർ മരണപ്പെട്ടതായി കണക്കാക്കുമ്പോൾ നാഗസാക്കിയിലും അറുപതിയിരം തൊട്ട് എൺപതിനായിരം വരെ ആൾക്കാർ കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത് . പട്ടാളക്കാർ അല്ലാതെ സിവിലിയന്മാർ , കുട്ടികൾ , കുഞ്ഞുങ്ങൾ എന്നിവരെ എതിർ ഭാഗത്തുള്ള പട്ടാളക്കാർ കൊന്നൊടുക്കുന്നത് പൊതുവെ മാന്യമായ യുദ്ധമുറകൾക്കു ചേരാത്ത ഒരു കാര്യമായും ഒരു യുദ്ധക്കുറ്റമായും ആണ് കണക്കാക്കപ്പെടുന്നത് .ഹിരോഷിമയും നാഗസാക്കിയും സൈനികത്താവളങ്ങൾ അല്ലാത്ത സാധാരണ സിവിലിയൻ നഗരങ്ങൾ മാത്രമായിരുന്നു. ഹിരോഷിമയിൽ ഇരുപതിനായിരം പേരടങ്ങിയ ഒരു സൈനിക വ്യൂഹം മാത്രമായിരുന്നു ഉണ്ടായിരുന്നത് . ഇത്ര മാത്രം പേരുടെ കൂട്ടക്കൊലക്ക് കാരണമാവുകയും റേഡിയേഷൻ കാരണം വരാനിരിക്കുന്ന തലമുറകൾക്കു പോലും അപകടകാരണമാവുകയും രാജ്യങ്ങൾ തമ്മിൽ ന്യൂക്ലിയർ റേസ് നു തുടക്കമിടുകയും ചെയ്ത ഈ സംഭവം മൂലം അമേരിക്ക അന്ന് തൊട്ടിന്നു വരെ ധാരാളം പേരുടെ വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട് …

75 years on, why did US bomb Hiroshima and what was the bomb called? |  Metro Newsഎന്തൊക്കെയാണ് അണുബോംബിന്റെ ഉപയോഗത്തെ ന്യായീകരിക്കുന്നവർ പറയുന്ന വാദങ്ങൾ ? എന്തൊക്കെയാണ് അണുബോംബിന്റെ ഉപയോഗത്തെ ന്യായീകരിക്കുന്നവർ പറയുന്ന വാദങ്ങൾ ?
ഇതൊക്കെ നോക്കിയിട്ട് എനിക്ക് തോന്നുന്നത് ജപ്പാന്റെ മുകളിൽ ഉള്ള അമേരിക്കയുടെ അണുബോംബ് പ്രയോഗം ന്യായീകരിക്കാവുന്നതാണ് എന്നതാണ് …. ഇതിൽ നിങ്ങളുടെ അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു …. വ്യക്തമായ വിവരങ്ങളും തെളിവുകളും ലഭിക്കുന്നതിനനുസരിച് എന്റെ നിലപാടിൽ മാറ്റം വരുത്താൻ ഞാൻ തയ്യാറാണ് …
എന്തൊക്കെയാണ് അണുബോംബ് പ്രയോഗത്തെ എതിർക്കുന്നവരുടെ വാദങ്ങൾ എന്ന് നോക്കാം … അതിന്റെ ഖണ്ഡനം തന്നെയാണ് മിക്കവാറും അണുബോംബ് പ്രയോഗത്തെ അനുകൂലിക്കുന്നവരുടെ വാദങ്ങൾ

The two churches that survived the atomic bombs in Hiroshima and Nagasaki —  Aleteia1 ) ഹിരോഷിമയിലും നാഗസാക്കിയിലും സംഭവിച്ച വൻ നാശ നഷ്ടങ്ങൾ
രണ്ടര ലക്ഷത്തോളം ആൾക്കാർ ആണ് അണുബോംബിന്റെ ഇരകൾ ആയി ഹിരോഷിമയിലും നാഗസാക്കിയിലും ആയി മരണമടഞ്ഞത് .. ഇതിൽ തന്നെ പട്ടാളക്കാർ വെറും ഇരുപത്തിനായിരത്തിൽ താഴെ മാത്രമായിരുന്നു … ബാക്കിയെല്ലാവരും സിവിലിയന്മാരും ….. പരിഷ്കൃത സമൂഹങ്ങളിൽ എല്ലാം തന്നെ യുദ്ധത്തിന്റെ ഭാഗമായി സിവിലിയന്മാരുടെ വധം യുദ്ധക്കുറ്റമായാണ് കാണുന്നത് ഹിരോഷിമയിലെ അറുപത്തൊൻപതു ശതമാനം കെട്ടിടങ്ങളും പൂർണമായും ഏഴു ശതമാനം ഭാഗികമായും തകർന്നു … നാഗസാക്കിയിലെ നാൽപ്പതു ശതമാനം കെട്ടിടങ്ങളും തകർന്നു …. വെറും രണ്ടു ബോംബുകൾ മാത്രമാണ് ഇത്ര മാത്രം നാശം ഉണ്ടാക്കിയത് ….

Photos: Hiroshima after the atomic bomb2 ) അണുബോംബ് പ്രയോഗിക്കാതെ തന്നെ ജപ്പാൻ കീഴടങ്ങുമായിരുന്നു
സഖ്യ കക്ഷികളോട് മഞ്ചൂറിയ വഴി ജപ്പാനിലേക്ക് യുദ്ധ മുന്നണി തുറക്കും എന്ന് സ്റ്റാലിൻ വാക്കു കൊടുത്തിരുന്നു … നിലവിൽ തന്നെ കർട്ടിസ് ലിമായുടെ കീഴിൽ അമേരിക്കൻ വ്യോമ സേന ഫയർ ബോംബിങ് വഴി ജപ്പാനീസ് നഗരങ്ങൾ തകർക്കുകയായിരുന്നു …. ഒരു വിധം എല്ലാ ചരക്കുകളും ദ്വീപുകളായ ജപ്പാനിലേക്ക് കപ്പൽ വഴി എത്തേണ്ടിയിരുന്നു … പക്ഷെ സഖ്യ ശക്തികളുടെ ഉപരോധവും ജപ്പാൻ ചരക്കു കപ്പലുകളെ അമേരിക്കൻ നേവി ആക്രമിച്ചു നശിപ്പിച്ചു കൊണ്ടിരുന്നതും മൂലം ജപ്പാനിൽ അവശ്യ വസ്തുക്കളുടെ ഭീകരമായ ദൗർലഭ്യം ആയിരുന്നു … ഇതൊക്കെ കാരണം ജപ്പാന് ഇനി അധികം നാൾ പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല

The Atomic Bombing of Hiroshima and Nagasaki3 ) വംശീയത
പൊതുവെ ജപ്പാൻകാരെ അമേരിക്കൻകാർ(യൂറോപ്യൻമാർ) തങ്ങളേക്കാൾ താഴ്ന്ന ഒരു വർഗമായാണ് കണ്ടിരുന്നത് … സാമ്പത്തികമായി ഉയർന്നതെങ്കിലും അപരിഷ്കൃതരും ക്രൂരന്മാരും ആയ ഏഷ്യക്കാർ ആയാണ് അമേരിക്കക്കാർ ജപ്പാൻകാരെ കണ്ടിരുന്നത് …. ജപ്പാന്റെ സ്ഥാനത്ത് വെള്ളക്കാർ ഉള്ള ഒരു രാഷ്ട്രം ആയിരുന്നെങ്കിൽ അമേരിക്ക അണുബോംബ് പ്രയോഗിക്കുമായിരുന്നോ ?

Atomic bomb in 1945: A look back at the destruction | | Al Jazeera4 ) അണുബോംബിന്റെ ഭീകരത നേരിട്ട് പ്രയോഗിക്കാതെ ജപ്പാൻകാർക്കു മനസ്സിലാക്കിക്കൊടുക്കുക
തങ്ങളുടെ കയ്യിൽ ഇത്ര ഭീകരമായ ഒരു ആയുധം ഉണ്ട് എന്ന് ജപ്പാനീസ് പ്രതിനിധികളെ ഒരു ഡെമോൺസ്ട്രേഷൻ കാണിച്ചു കൊടുത്താൽ ജപ്പാൻ കീഴടങ്ങുമായിരുന്നു എന്ന് കരുതുന്നവരും ഉണ്ട്

5 ) നിരുപാധികമായ കീഴടങ്ങൽ എന്ന ലക്ഷ്യത്തിൽ നിന്നും പുറകോട്ടു പോയി ഇളവുകൾ അനുവദിക്കുക
രണ്ടാം ലോക മഹായുദ്ധം തുടങ്ങിയപ്പോൾ തൊട്ടു സഖ്യ ശക്തികളുടെ പോളിസി എതിരാളികളുടെ നിരുപാധികമായ കീഴടങ്ങൽ എന്നതായിരുന്നു … ഇതിൽ ചില ഇളവുകൾ വരുത്തിയാൽ അമ്പേ പരാജയപ്പെട്ടു കിടക്കുന്ന ജപ്പാൻ കീഴടങ്ങാൻ തയ്യാറാവുമായിരുന്നു എന്നും ചിലർ കരുതുന്നു …

Why did the U.S. bomb Hiroshima? - CNNPolitics6 ) അണുബോംബ് എന്നത് നിഷ്ടൂരമായ ഒരു ആയുധം ആണ് .
അണുബോംബ് വിതച്ച നാശങ്ങൾ നമുക്ക് അറിയാവുന്നതാണ് … അത് പോലെ തന്നെ ഇതിന്റെ പാർശ്വ ഫലങ്ങളും കഠിനം ആയിരുന്നു … അന്നത്തെ പോരാട്ടങ്ങളുമായി ഒരു ബന്ധവും ഇല്ലാതിരുന്ന ഭാവി തലമുറ പോലും അണുബോംബിന്റെ പ്രത്യാഖാതങ്ങൾ റേഡിയേഷൻ വഴി ഏറ്റു വാങ്ങേണ്ടി വന്നു .

7 ) റഷ്യയെ തങ്ങളുടെ ശക്തി ബോധ്യപ്പെടുത്തുക എന്നതായിരുന്നു അണുബോംബ് പ്രയോഗം വഴി അമേരിക്ക ഉദ്ദേശിച്ചത്
രണ്ടാം ലോക മഹായുദ്ധം കാരണം ഏറ്റവും കഷ്ടത അനുഭവിക്കേണ്ടി വന്ന രാഷ്ട്രം റഷ്യ തന്നെയാണ് . അത് കൊണ്ട് തന്നെ അവർ തങ്ങളുടെ കഴിവുകൾ മുഴുവനും യുദ്ധ വിജയത്തിനായി പുറത്തെടുത്തു . ജർമ്മൻ അധീനതയിൽ ഇരുന്ന ഒരു പാടിടങ്ങൾ ബെർലിനിലേക്കുള്ള തങ്ങളുടെ പ്രയാണത്തിൽ അവർ പിടിച്ചെടുത്തു .. അവിടെയെല്ലാം തങ്ങളുടെ കമ്യൂണിസ്റ് ആശയങ്ങൾ ഉള്ള സർക്കാരുകളെ പ്രതിഷ്ഠിക്കുകയും ചെയ്തു . യുദ്ധാനന്തര ലോകത്തിലെ കമ്യൂണിസ്റ് ആശയ വ്യാപനത്തെ അമേരിക്ക ഭയന്നു. അത് കൊണ്ട് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള ഒരവസരമായി അവർ അണുബോംബ് പ്രയോഗത്തെ കണ്ടു .

75 years after the bomb, Hiroshima still chooses 'reconciliation and hope'  | | UN News8 ) നാഗസാക്കി ബോംബിന്റെ അനാവശ്യകത
ഹിരോഷിമയിൽ ബോംബിട്ടു കഴിഞ്ഞു മൂന്നാമത്തെ ദിവസമാണ് അമേരിക്ക നാഗസാക്കിയിൽ ബോംബിടുന്നത് . ഹിരോഷിമയിൽ നടന്ന നശീകരണത്തിന്റെ തോത് കൃത്യമായൊന്ന് ജനങ്ങൾക്ക് അറിയാനുള്ള സാവകാശം പോലും ലഭിച്ചിരുന്നില്ല .. ഒരു പക്ഷെ ഹിരോഷിമയുടെ ഫുൾ ഇമ്പാക്റ് ജനങ്ങൾ അറിഞ്ഞിരുന്നെങ്കിൽ തന്നെ അത് കീഴടങ്ങലിനു കാരണമായിരുന്നേക്കാം
(ഇവയുടെയെല്ലാം മറു വശം താഴെ കൊടുത്തിട്ടുണ്ട് )
ഇനി നമുക്ക് അണുബോംബ് പ്രയോഗത്തെ ന്യായീകരിക്കുന്നവരുടെ നിലപാടുകൾ പരിശോധിക്കാം

the atomic bombing of hiroshima essay1 ) തുടർന്നുള്ള യുദ്ധത്തിൽ മരണപ്പെടാമായിരുന്ന സഖ്യ ശക്തി സൈനികരുടെയും ജപ്പാൻകാരുടേയും ജീവൻ
പാസിഫിക് തിയേറ്റർ പൊതുവെ അമേരിക്കയുടെ ഉത്തരവാദിത്തം ആയിരുന്നു .. എങ്കിലും അപ്പോഴും സഖ്യ ശക്തികൾ എല്ലാം തന്നെ രംഗത്തുണ്ടായിരുന്നു … അണുബോംബ് പ്രയോഗിക്കപ്പെടാതിരിക്കുകയും യുദ്ധം തുടരുകയും ചെയ്തിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ ?
ഇതിനെക്കുറിച്ച് പറയുമ്പോൾ ആദ്യം നമ്മൾ അറിയേണ്ടത് ജപ്പാൻകാരുടെ മൈൻഡ് സെറ്റിനെക്കുറിച്ചാണ് … സമുറായ് പോരാളികളുടെ കാലം തൊട്ടു നില നിന്നിരുന്ന “ബുഷിഡോ ” എന്നതായിരുന്നു പട്ടാളക്കാരുടെ അലിഖിതമായ നിയമങ്ങൾ . ഇതിന്റെ പ്രധാന ഭാഗങ്ങൾ ഒരിക്കലും കീഴടങ്ങാതിരിക്കുക, ഒരിക്കലും പിടിക്കപ്പെടാൻ അനുവദിക്കാതിരിക്കുക , ഒരിക്കലും മനോ വീര്യം തകരാതിരിക്കുക എന്നിവയായിരുന്നു . അത് കൊണ്ട് തന്നെ ഒരിക്കലും കീഴടങ്ങാൻ ജപ്പാൻ സൈന്യം ആലോചിച്ചിരുന്നില്ല . ആയുധങ്ങൾ കുറഞ്ഞ അവസാന നാളുകളിൽ സാങ്കേതികമായി വളരെ ഉയർന്ന അമേരിക്കൻ സൈന്യത്തിന് നാശനഷ്ടങ്ങൾ വരുത്താൻ കാമിക്കാസേ എന്ന ആത്മഹത്യാ പൈലറ്റുകളെ ആയിരുന്നു ഉപയോഗിച്ചത് . തങ്ങളുടെ വിമാനവുമായി നേരിട്ട് അമേരിക്കൻ കപ്പലിൽ ക്രാഷ് ചെയ്യിക്കുക എന്നതായിരുന്നു കാമിക്കാസേ പൈലറ്റുകളുടെ രീതി .. This Day In History: 08/06/1945 - Atomic Bomb Hits Hiroshima - HISTORYഇത് പോലെ ജപ്പാനീസ് മെയിൻ ലാൻഡ് അക്രമിക്കപ്പെട്ടാൽ പ്രതിരോധിക്കാനായി കാമിക്കാസേ പൈലറ്റുകൾ , കൈറ്റെൻ, കൈര്യു എന്ന ഒരാൾ നിയന്ത്രിക്കുന്ന സൂയിസൈഡ് ടോർപിഡോകൾ , ഫുക്ര്യു എന്ന എക്സ്പ്ലോസീവ് വാഹകരായ സൂയിസൈഡ് ഡൈവർമാർ എന്നിവരുടെ വലിയൊരു നിര തന്നെ തയ്യാറാക്കപ്പെട്ടിരുന്നു .
അണുബോംബ് ചിത്രത്തിൽ വരാതിരുന്നു എങ്കിൽ എന്തായിരുന്നു അമേരിക്കയുടെ പദ്ധതി ? ആദ്യം ജപ്പാനിലെ സതേൺ മോസ്റ്റ് ഐലൻഡ് ആയ ക്വുഷുവിൽ നോർമാൻഡിയിൽ ലാൻഡ് ചെയ്തത് പോലെ ലാൻഡ് ചെയ്യുക . ഓപ്പറേഷൻ ഒളിമ്പിക് എന്നായിരുന്നു ഇതിനു നൽകിയ പേര് . ഇതിനു ശേഷം ജപ്പാന്റെ പ്രധാന ദ്വീപായ ഹോൻഷുവിൽ ലാൻഡ് ചെയ്യുക . ഇതിന്റെ പേര് ഓപ്പറേഷൻ കോറോണേറ്റ് . ഇതോടെ ജപ്പാന്റെ പിടിച്ചടക്കൽ പൂർണമാവും . ഈ രണ്ട് ഓപ്പറേഷനും കൂടെ മൊത്തത്തിൽ ഓപ്പറേഷൻ ഡൗൺഫാൾ എന്നായിരുന്നു പേര് കൊടുത്തിരുന്നത് . ഇതിനായി തയ്യാറാക്കിയ പല എസ്റിമേറ്റുകളും വളരെ വ്യത്യാസപ്പെട്ടതാണെങ്കിലും പൊതുവെ നാല് ലക്ഷം മുതൽ എട്ടു ലക്ഷം വരെ അമേരിക്കൻ പട്ടാളക്കാരുടെ മരണവും പട്ടാളക്കാരും സിവിലിയന്മാരും അടക്കം അമ്പതു ലക്ഷം മുതൽ ഒരു കോടി ജപ്പാൻകാരുടെ മരണവും സംഭവിക്കാമായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു

In pictures: Hiroshima, the first atomic bomb - BBC Newsഒരു ലാൻഡ് ഇൻവേഷൻ ജപ്പാൻകാർ പ്രതീക്ഷിച്ചിരുന്നു . ജപ്പാന്റെ ഭൂപ്രകൃതി കൊണ്ട് തന്നെ എവിടെയായിരിക്കും സഖ്യ ശക്തികൾ ലാൻഡ് ചെയ്യാൻ ശ്രമിക്കുക എന്ന് ഈസിയായി ഊഹിക്കാമായിരുന്നു. ഇങ്ങനെയൊരു ഇൻവേഷനെ ചെറുക്കാൻ ജപ്പാൻ പ്ലാൻ ചെയ്തതാണ് ഓപ്പറേഷൻ കേറ്റ്സുഗോ. പതിനായിരത്തിലധികം കാമിക്കാസേ വിമാനങ്ങൾ ആയിരുന്നു അവർ തയ്യാറാക്കിയിരുന്നത് . രണ്ടായിരത്തി അഞ്ഞൂറിനടുത്ത് സൂയിസൈഡ് ബോട്ടുകൾ , നൂറു കണക്കിന് സൂയിസൈഡ് ടോർപിഡോകൾ എന്നിവയും അവരുടെയടുത് ഉണ്ടായിരുന്നു . ഒൻപതു ലക്ഷത്തിലധികം കര സേനാങ്ങങ്ങൾ , രണ്ടു ലക്ഷത്തിലധികം നാവിക സേനാങ്ങങ്ങൾ എന്നിവയും ജപ്പാന്റെ കൈവശം ഉണ്ടായിരുന്നു . ഇത് കൂടാതെ പതിനഞ്ചു വയസു മുതൽ അറുപതു വയസു വരെയുള്ള പുരുഷന്മാരെയും , പതിനേഴു തൊട്ടു നാൽപ്പതു വരെ പ്രായമുള്ള സ്ത്രീകളെയും ചേർത്ത് ബേസിക് മിലിട്ടറി ട്രെയിനിങ് കൊടുത്തു പട്ടാളക്കാരെ സഹായിക്കാനായി സ്ഥാപിക്കപ്പെട്ട പാട്രിയോട്ടിക് സിറ്റിസൺസ് ഫൈറ്റിങ് കോർപ്സിന്റെ ശക്തി രണ്ടു കോടി എൺപതു ലക്ഷം ആയിരുന്നു . Hiroshima marks resilience 75 years after atomic bomb | World | English  edition | Agencia EFEപരാജയം ഉറപ്പാക്കപ്പെട്ടിരുന്നു എങ്കിലും , ജപ്പാനീസ് മെയിൻ ലാൻഡിൽ ലാൻഡ് ചെയ്യുന്ന സഖ്യ ശക്തി സേനയ്ക്ക് കനത്ത ആഘാതം ഏൽപ്പിക്കുമ്പോൾ , കൂടുതൽ നാശ നഷ്ടം ഉണ്ടാകാതെ നിരുപാധിക കീഴടങ്ങൽ എന്ന നിലപാട് മാറ്റി സോപാധിക കീഴടങ്ങൽ ആവാം എന്ന നിലപാടിലേക്ക് അമേരിക്കയും സഖ്യ ശക്തികളും എത്തും എന്നായിരുന്നു ജപ്പാന്റെ പ്രതീക്ഷ
ഇത് കൂടാതെ തന്നെ മലയ കീഴടക്കാനുള്ള ബ്രിട്ടീഷുകാരുടെ ഓപ്പറേഷൻ സിപ്പർ, സിംഗപ്പൂർ കീഴടക്കാനുള്ള ഓപ്പറേഷൻ ടൈഡ് റേസ് എന്നിവയിലും സഖ്യ ശക്തികളുടെ പക്ഷത്തും ജപ്പാന്റെ പക്ഷത്തും വൻ നാശ നഷ്ടങ്ങൾ ഉണ്ടാകാമായിരുന്നു . അത് പോലെ തന്നെ ചൈനയിലും ജപ്പാന്റെ അധീനതയിലുള്ള മറ്റ് ഏഷ്യൻ പ്രദേശങ്ങളിലും തദ്ദേശ വാസികൾ ജപ്പാൻകാർക്കു വേണ്ടി അടിമപ്പണികൾ ചെയ്തു കൊണ്ടിരുന്നു . ആവശ്യത്തിനുള്ള ഭക്ഷണമില്ലാതെ വളരെയധികം പണിയെടുക്കേണ്ടിയിരുന്ന അവരിൽ ഒരു പാട് പേർ മരിക്കുന്നുമുണ്ടായിരുന്നു .. യുദ്ധം നീണ്ടു പോയിരുന്നെങ്കിൽ ഇവരിൽ നിന്നും ലക്ഷങ്ങൾ കൂടെ മരിക്കുമായിരുന്നു എന്നുറപ്പ്.

Hiroshima Peace Memorial Museum | Exhibition | Permanent Exhibitions | 5  The Dangers of Nuclear Weapons | 5-2 The Menace of the Atomic Bomb | 5-2-1  The Atomic Bombs Dropped on Hiroshima and Nagasaki2 ) യുദ്ധത്തിന്റെ ദൈർഖ്യം കുറക്കൽ
ഏകാധിപത്യ ഭരണങ്ങൾ നടക്കുന്ന രാജ്യങ്ങൾക്ക് തങ്ങളുടെ വിഭവങ്ങൾ അനുവദിക്കുന്നത്ര കാലം യുദ്ധങ്ങൾ തുടർന്ന് കൊണ്ട് പോകാൻ പറ്റും.. പക്ഷെ ജനാധിപത്യ രാജ്യങ്ങളിൽ പ്രത്യേകിച്ചും അമേരിക്ക , ബ്രിട്ടൻ പോലെയുള്ള ശക്തമായ ജനാധിപത്യം നടന്നു പോകുന്ന രാജ്യങ്ങളിൽ അതല്ല സ്ഥിതി .. ഒരു പരിധി കഴിയുമ്പോഴേക്കും തുടർച്ചയായി നടക്കുന്ന യുദ്ധത്തിലും തങ്ങളുടെ യുവാക്കളുടെ ജീവ നാശത്തിലും ജനങ്ങൾ അതൃപ്തരാവും . അതും യൂറോപ്പിലെ യുദ്ധം കഴിഞ്ഞു തങ്ങളിൽ നിന്നും വളരെയധികം ദൂരെ കിടക്കുന്ന ഒരു രാജ്യത്തെ പിടിച്ചടക്കാൻ ശ്രമിക്കുന്ന യുദ്ധത്തിൽ .. ബ്രിട്ടനിൽ ചർച്ചിലിനു പറ്റിയതും ജനങ്ങളുടെ ഈ അസംതൃപ്തി ആണ് .. അത് കൊണ്ടാണ് ബ്രിട്ടനെ വിജയത്തിലേക്ക് നയിച്ച പ്രധാനമന്ത്രിയായിട്ടും താരതമ്യേന അപ്രശസ്തനായ ആറ്റ്ലിക്ക് മുൻപിൽ പരാജയം അടയേണ്ടി വന്നത് .. അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് യുദ്ധം തീർക്കുക എന്നത് അമേരിക്കക്ക് അത്യാവശ്യമായിരുന്നു .. തങ്ങളുടെ യുവാക്കളുടെ ജീവനും, യുദ്ധത്തിനായി ചെലവാകുന്ന വിഭവങ്ങളും സംരക്ഷിക്കുക എന്നത് അവരുടെ ആവശ്യമായിരുന്നു

licorne | Mushroom cloud, Atomic bomb, Photo3 ) ജപ്പാനീസ് ആറ്റിറ്റ്യൂട്
രണ്ട് അണുബോംബുകൾ വീണിട്ടും റഷ്യ മഞ്ചൂരിയയെ അക്രമിച്ചിട്ടും അടിയന്തിരമായി കൂടിയ ബിഗ് സിക്സ് മീറ്റിങ്ങിൽ ( ജപ്പാന്റെ വാർ കൗൺസിൽ – പ്രധാന മന്ത്രി , വിദേശ കാര്യ മന്ത്രി , യുദ്ധ കാര്യ മന്ത്രി , നാവിക സേനാ മന്ത്രി , ആർമി ചീഫ് , നേവി ചീഫ് ) നിരുപാധികം കീഴടങ്ങണോ വേണ്ടയോ എന്ന ചർച്ച മൂന്ന് മൂന്നിന് ടൈ ആവുകയും , അവസാനം സാധാരണ തീരുമാനങ്ങളിൽ ഇടപെടാത്ത ചക്രവർത്തി നേരിട്ടിടപെട്ടു കീഴടങ്ങാൻ തീരുമാനിക്കുകയും ആയിരുന്നു . ഈ അവസ്ഥയിൽപ്പോലും കീഴടങ്ങാൻ ഇത്ര മാത്രം മടി കാണിച്ച ജപ്പാൻകാർ അണുബോംബ് പ്രയോഗിച്ചില്ലായിരുന്നു എങ്കിൽ വേറെ എന്ത് നടപടിയിലൂടെയാവും കീഴടങ്ങിയിട്ടുണ്ടാവുക ? അത് പോലെ ജെർമൻകാർ ഇന്നും തങ്ങളുടെ പൂർവികരുടെ നടപടികളെ ലജ്ജയോടെ കാണുമ്പോൾ ജപ്പാൻകാർ തങ്ങളുടെ പൂർവികരുടെ ചെയ്തികളെ ഇന്നും ന്യായീകരിക്കുന്നു …

4 ) കീഴടങ്ങാൻ സഖ്യ ശക്തികൾ ജപ്പാന് മുന്നിൽ വെച്ച മാന്യമായ വ്യവസ്ഥകൾ
യുദ്ധത്തെ തുണയ്ക്കുന്ന ഭരണാധികാരികളെ നീക്കം ചെയ്യൽ , ജപ്പാൻ ഭൂപ്രദേശത്തു സഖ്യ ശക്തികളുടെ നിയന്ത്രണം, യുദ്ധത്തിന് മുൻപുള്ള അതിർത്തികളിലേക്കു ജപ്പാന്റെ തിരിച്ചു പോക്ക് , ജപ്പാൻ സൈന്യത്തിന്റെ നിരായുധീകരണം , അത് കഴിഞ്ഞ അവർക്കു ജപ്പാനിലേക്ക് തിരിച്ചു പോകാം , യുദ്ധ കുറ്റവാളികളുടെ വിചാരണ, ജപ്പാനീസ് ജനതയെ അടിമകളാക്കുകയോ നശിപ്പിക്കുകയോ ഇല്ല എന്ന ഉറപ്പ് , ഫ്രീഡം ഓഫ് സ്പീച് , ഫ്രീഡം ഓഫ് റിലീജിയൻ , ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള നടപടികൾ , യുദ്ധാവശ്യങ്ങൾക്കൊഴികെയുള്ള വ്യവസായങ്ങളെ സപ്പോർട്ട് ചെയ്യൽ , ഇതൊക്കെ അച്ചീവ് ചെയ്തു കഴിഞ്ഞാൽ സഖ്യ ശക്തികൾ ജപ്പാനിൽ നിന്നും പിൻ വാങ്ങും എന്ന ഉറപ്പ് , ഇവയൊക്കെ ആയിരുന്നു പോട്ട്സ് ഡാം ഡിക്ളറേഷനിൽ ഉണ്ടായിരുന്നത് .. ഇവയൊക്കെ ലഘു ലേഖലകളിൽ ആക്കി ഇത് നടപ്പാക്കിയില്ലെങ്കിൽ സർവ നാശം ആവും ഫലം എന്ന വാണിങ്ങോടെ ജപ്പാനിലെല്ലായിടത്തും അമേരിക്കൻ വ്യോമ സേന വർഷിച്ചു . നോ കമന്റ്സ് എന്ന് മാത്രമായിരുന്നു പ്രധാന മന്ത്രിയായിരുന്ന കൺറ്റാറോ സുസുക്കിയുടെ പ്രതികരണം . എന്നിട്ടും , നിരായുധീകരണത്തിന്റെ ചുമതല ജപ്പാന് തന്നെ കൊടുക്കുക , ദേശീയ സർക്കാരിൽ മാറ്റമൊന്നും ഉണ്ടാവാതിരിക്കുക , യുദ്ധ കുറ്റവാളികളെ ജപ്പാൻ തന്നെ വിചാരണ ചെയ്യുക , കൊറിയ , തായ്വാൻ , ജപ്പാന്റെ പ്രധാന ദ്വീപുകൾ എന്നിവ ജപ്പാൻ നിയന്ത്രണത്തിൽ തന്നെ നില നിർത്തുക എന്നിവയായിരുന്നു ജപ്പാന്റെ കീഴടങ്ങൽ വ്യവസ്ഥകൾ . അത് ഒരിക്കലും സഖ്യ ശക്തികൾക്ക് സമ്മതവും ആയിരുന്നില്ല

5 ) ജപ്പാൻ സൈനികരുടെ ക്രൂരതകൾ
ജപ്പാൻ സൈനികരുടെ ക്രൂരതകൾ പ്രസിദ്ധമാണ് . എതിർ പട്ടാളക്കാരെയും സിവിലിയൻസിനെയും ഒക്കെ വളരെ ക്രൂരമായി കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്യുന്നതൊക്കെ അവർക്കൊരു ഹരമായിരുന്നു . മറ്റു രാജ്യങ്ങളിലെ സൈനികർ ഡമ്മികളിൽ ചെയ്തു പഠിക്കുന്ന ബയണറ്റ് ചാർജുകൾ ജീവനുള്ള മനുഷ്യരിൽ ചെയ്തു പഠിക്കുക എന്നതൊരു റൂട്ടീൻ ആയിരുന്നു അവർക്ക്. തങ്ങൾ കൊല്ലുന്ന ശത്രുക്കളുടെ ഏതെങ്കിലും ശരീര ഭാഗം ഒരു “ട്രോഫി” ആയി കൊണ്ട് പോകുന്നത് ഒരു സാധാരണ കാര്യം ആയിരുന്നു . ശത്രുക്കളോടുള്ള പക തീർക്കാൻ അവരെ കൊന്ന് അവരുടെ ശരീര ഭാഗങ്ങൾ ഭക്ഷിച്ച സംഭവങ്ങൾ വരെ റിപ്പോർട് ചെയ്തിട്ടുണ്ട് . യൂണിറ്റ് 731 എന്ന ഇവരുടെ പരീക്ഷണ ശാലയിൽ യുദ്ധ തടവുകാരുടെ മേൽ നടത്തി വന്ന ക്രൂരതകൾ വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റില്ല . എങ്കിലും ഇതിനെയൊക്കെ അണുബോംബ് പ്രയോഗിക്കാൻ മാത്രമുള്ള ഒരു കാരണം ആകുന്നില്ലെങ്കിലും, ഇത്ര മനുഷ്യത്വ രഹിതമായി പെരുമാറുന്നവരോട് നമ്മളും മനുഷ്യത്വം കാണിക്കേണ്ട എന്നൊരു ആറ്റിറ്റ്യൂട് വരാൻ ഇത് കാരണമായി . അത് പോലെ തന്നെ പേൾ ഹാർബർ , ബാറ്റാൻ ഡെത് മാർച് എന്നിവയും ജപ്പാനോട് അത്രയ്ക്ക് മനുഷ്യത്വം കാണിക്കേണ്ട എന്നൊരു നിലപാടിലേക്ക് എത്തിച്ചേരാൻ കാരണമായി
ഇനി ഞാൻ ആദ്യം പറഞ്ഞ അണുബോംബ് വിരുദ്ധ വാദങ്ങളുടെ മറു പുറം കൂടി ഒന്ന് നോക്കാം

1 ) ഹിരോഷിമയിലും നാഗസാക്കിയിലും സംഭവിച്ച വൻ നാശ നഷ്ടങ്ങൾ
ഹിരോഷിമയിലും നാഗസാക്കിയിലും വൻ തോതിൽ നാശ നഷ്ടങ്ങൾ സംഭവിച്ചു എന്നത് സത്യമാണ് . പക്ഷെ അണുബോംബ് പ്രയോഗം നടന്നിരുന്നില്ല എങ്കിൽ എന്ത് സംഭവിച്ചേനെ ? മുകളിൽ പറഞ്ഞത് പോലെ ഒരു ലാൻഡ് ഇൻവേഷൻ നടന്ന് ഇരു ഭാഗത്തുമായി ഒരു കോടിയിൽ പരം ആൾക്കാരുടെ മരണം , അതല്ലെങ്കിൽ ബ്ലോക്കേടും അമേരിക്ക നടത്തിക്കൊണ്ടിരുന്ന ഫയർ ബോംബിങ്ങിന്റെയും തുടർച്ച … കർട്ടിസ് ലിമായുടെ നേതൃത്വത്തിൽ നടന്നിരുന്ന ഫയർ ബോംബിങ്ങിൽ അത് വരെ തന്നെ മൂന്നര ലക്ഷം സിവിലിയന്മാർ മരിച്ചിരുന്നു .. ടോക്കിയോയിലെ ഒരു ദിവസത്തെ ബോംബിങ്ങിൽ തന്നെ ഒരു ലക്ഷത്തിൽ പരം ആളുകൾ മരിച്ചിരുന്നു .. ഇത് തുടർന്ന് കൊണ്ട് പോയിരുന്നെങ്കിൽ ഫയർ ബോംബിങ് വഴി തന്നെ അണുബോംബിനാൽ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ പേർ മരിച്ചേനെ .. അത് കൂടാതെ തന്നെ അമേരിക്കൻ മരണങ്ങൾ , നീണ്ടു പോകുന്നതിനാൽ ഉണ്ടായേക്കാവുന്ന ക്ഷാമത്തിൽ മരണപ്പെട്ടേക്കാമായിരുന്ന ലക്ഷക്കണക്കിന് അടിമപ്പണിക്കാർ , സിവിലിയൻസ് എന്നിവ വേറെയും . അതു കൊണ്ട് തന്നെ സംഭവിക്കാമായിരുന്ന നാശ നഷ്ടങ്ങളെ വെച്ച് നോക്കുമ്പോൾ ഹിരോഷിമ നാഗസാക്കിയിലെ നാശ നഷ്ടങ്ങൾ അക്സപ്റ്റബിൾ ആണ്

2 ) അണുബോംബ് പ്രയോഗിക്കാതെ തന്നെ ജപ്പാൻ കീഴടങ്ങുമായിരുന്നു
ഇതിനുള്ള സാധ്യത വളരെ കുറവാണ് . മുകളിൽ പറഞ്ഞത് പോലെ രണ്ട് അണുബോംബുകൾ വീണിട്ടും , റഷ്യ മഞ്ചൂറിയായെ അക്രമിച്ചിട്ടും കീഴടങ്ങണമോ വേണ്ടയോ എന്നത് വാർ കൗൺസിൽ യോഗത്തിൽ മൂന്ന് മൂന്നിന് ടൈ ആയപ്പോൾ ഹിരോഹിതോ ചക്രവർത്തി ഇടപെട്ടതാണ് കീഴടങ്ങാൻ തീരുമാനിക്കുന്നത് . അതു പോലെ തന്നെ സഖ്യ ശക്തികൾക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത ഉപാധികൾ മാത്രമേ ജപ്പാൻ ഉന്നയിച്ചിരുന്നുള്ളൂ . യുദ്ധത്തിന്റെ ഗതി എങ്ങനെയാവും എന്ന് വളരെ വ്യക്തമായ സൂചനകൾ കിട്ടിയിട്ടും ക്യുഷുവിലും , ഹോൻഷുവിലും നടത്തിയ പ്രതിരോധ സന്നാഹങ്ങളും ജപ്പാൻ കീഴടങ്ങാൻ തയ്യാറായിരുന്നില്ല എന്ന് വ്യക്തമാക്കുന്നു .

3 ) വംശീയത
ജപ്പാന്റേതിന് സമാനമായ സാഹചര്യം ഒരു യൂറോപ്യൻ രാജ്യത്തായിരുന്നു എങ്കിൽ അമേരിക്ക ഈ ബോംബുകൾ പ്രയോഗിക്കുമായിരുന്നോ ? ആ ഒരു ഡിസിഷൻ എടുക്കാൻ അൽപം കൂടി ബുദ്ധിമുട്ടിയേക്കാം , പക്ഷെ ഇതേ ഡിസിഷൻ തന്നെ എടുക്കപ്പെടുമായിരുന്നു എന്ന് ഞാൻ കരുതുന്നു

4 ) അണുബോംബിന്റെ ഭീകരത നേരിട്ട് പ്രയോഗിക്കാതെ ജപ്പാൻകാർക്കു മനസ്സിലാക്കിക്കൊടുക്കുക
ജപ്പാൻകാർക്കായി ഒരു ഡെമോൺസ്ട്രേഷൻ നടത്തിക്കൊടുത്തു അണുബോംബിന്റെ ഭീകരത മനസിലാക്കി അവർ കീഴടങ്ങും എന്ന് പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ് എന്ന് എനിക്ക് തോന്നുന്നു .

4 .1 ) അതിനു മുൻപ് ഒരു പരീക്ഷണം മാത്രമേ നടത്തിയിരുന്നുള്ളൂ . ഒരു ഡെമോൺസ്ട്രേഷന് വിളിച്, ആ ഡെമോ പരാജയപ്പെട്ടിരുന്നു എങ്കിലോ ? അമേരിക്ക ഇളിഭ്യരായേനെ ..

4 .2 ) ആ സമയത്തു അമേരിക്കയുടെ കയ്യിൽ രണ്ട് അണുബോംബുകൾക്കുള്ള മെറ്റിരിയലുകളെ ഉണ്ടായിരുന്നുള്ളൂ .. മൂന്നാമതൊരെണ്ണം കുറഞ്ഞത് ആഗസ്ത് പത്തൊൻപതു വരെയെങ്കിലും റെഡിയാവില്ലായിരുന്നു . ഇതും കഴിഞ്ഞിരുന്നു എങ്കിൽ രണ്ടോ മൂന്നോ ബോംബുകൾ തയ്യാറാക്കാനുള്ള മെറ്റിരിയൽ കൂടെ ഉണ്ടായിരുന്നെങ്കിലും ആ വർഷം അവ തയ്യാറാക്കപ്പെടുകയില്ലായിരുന്നു . ഇങ്ങനെ വളരെ കുറവെണ്ണം മാത്രം കയ്യിലുള്ളപ്പോൾ , എല്ലാം പൊട്ടുമോ എന്നുറപ്പില്ലാത്തപ്പോൾ ഒരെണ്ണം ഡെമോക്കായി ഉപയോഗിച്ച് തീർക്കുന്നത് ബുദ്ധിയല്ല .

4 .3 ) ഈ ഡെമോ കണ്ടിരുന്നെങ്കിലും ജപ്പാൻ സറണ്ടർ ചെയ്യുമായിരുന്നു എന്ന് യാതൊരുറപ്പും ഇല്ലായിരുന്നു . ഫയർ ബോംബിങ് കാരണം മിക്ക സിറ്റികളും നശിച്ചിരുന്നത് കൊണ്ട് ഇങ്ങനെയൊരു ഡെമോ നടത്തിയിരുന്നെങ്കിൽ , ഏതു സിറ്റികൾ ആയിരിക്കും ടാർജറ്റ് എന്ന് ഈസിയായി ഊഹിക്കാൻ പറ്റിയേനെ. ഒരു ലക്ഷത്തിന്റെ അടുത്ത് വരുന്ന യുദ്ധ തടവുകാർ , അന്യ രാജ്യങ്ങളിൽ നിന്നുള്ള നിർബന്ധിത തൊഴിലാളികൾ എന്നിവരെ ജപ്പാൻ ഹ്യുമൻ ഷീൽഡുകൾ ആക്കി ഉപയോഗിക്കുകയും , സിവിലിയന്മാരെ ഒഴിപ്പിക്കാനോ , ബങ്കറുകൾ നിർമിക്കാനോ തുടങ്ങുകയും ചെയ്തേനെ

5 ) നിരുപാധികമായ കീഴടങ്ങൽ എന്ന ലക്ഷ്യത്തിൽ നിന്നും പുറകോട്ടു പോയി ഇളവുകൾ അനുവദിക്കുക

5 .1 ) രണ്ടാം ലോക മഹാ യുദ്ധം തുടങ്ങുമ്പോൾ തന്നെ സഖ്യ ശക്തികളുടെ നിലപാട് അച്ചു തണ്ടു ശക്തികളുടെ നിരുപാധികമായ കീഴടങ്ങൽ അല്ലാതെ വേറൊരു സന്ധിയും സ്വീകാര്യമാവില്ല എന്നായിരുന്നു . ഇറ്റലിയുടെയും ജർമനിയുടെയും മറ്റും നിരുപാധികമായ കീഴടങ്ങലിനു ശേഷം ജപ്പാനെ മാത്രം സോപാധിക കീഴടങ്ങലിന് സമ്മതിക്കാൻ സഖ്യ ശക്തികൾക്ക് കഴിയില്ലായിരുന്നു .

5 .2 ) ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം സോപാധികമായ കീഴടങ്ങൽ ഉപാധികൾ സ്വീകരിച്ചതാണ് ജർമനി തങ്ങളുടെ അടിസ്ഥാനപരമായ പ്രമാണങ്ങളിൽ മാറ്റങ്ങൾ വരുത്താതെ മുൻപോട്ടു പോകാനും നാസികളുടെ ഉയർച്ചക്ക് കാരണമായതും തദ്വാര രണ്ടാം ലോക മഹായുദ്ധത്തിലേക്കു എത്തിപ്പെട്ടതും എന്നൊരു ചിന്ത പ്രബലമായിരുന്നു. അത് കൊണ്ട് തന്നെ ഇത്തരം ലോക യുദ്ധങ്ങൾ ഇനിയുണ്ടാവാതിരിക്കാൻ അച്ചു തണ്ടു ശക്തികളുടെ നിരുപാധിക കീഴടങ്ങൽ , നിരായുധീകരണം , യുദ്ധ കുറ്റവാളികളുടെ വിചാരണ, ജനങ്ങളുടെ റീ എജ്യുക്കേഷൻ എന്നിവ ആവശ്യമായിരുന്നു

6 ) അണുബോംബ് എന്നത് നിഷ്ടൂരമായ ഒരു ആയുധം ആണ് .
ഇത് സമ്മതിക്കുമ്പോൾ തന്നെ പറയേണ്ട വേറൊരു കാര്യം , വൻ നശീകരണ ശേഷിയുള്ള ആയുധം എന്നതല്ലാതെ ഇതിന്റെ സൈഡ് ഇഫക്ടുകളോ റേഡിയേഷൻ മൂലം ഭാവിയിലും ആൾക്കാർക്ക് അപകടകരമായേക്കാം എന്നതോ ഇതിന്റെ പുറകിലുള്ള ശാസ്ത്രജ്ഞന്മാർ വ്യക്തമായി അറിഞ്ഞിരുന്നില്ല

7 ) റഷ്യയെ തങ്ങളുടെ ശക്തി ബോധ്യപ്പെടുത്തുക എന്നതായിരുന്നു അണുബോംബ് പ്രയോഗം വഴി അമേരിക്ക ഉദ്ദേശിച്ചത്
ഇത് ഒരു പരിധി വരെ ശരിയാണ് . കീഴടക്കിയ പ്രദേശങ്ങളിലെല്ലാം റഷ്യ തങ്ങളുടെ സ്വാധീനം വളർത്തുന്നത് അമേരിക്ക ഭീതിയോടെയാണ് കണ്ടത് . അതു കൊണ്ട് തങ്ങളുടെ ശക്തി അറിയിക്കാനുള്ള ഒരു മാർഗമായി അമേരിക്ക അണുബോംബ് പ്രയോഗത്തെ കണ്ടു . പക്ഷെ അതൊരിക്കലും ഒരു പ്രൈമറി മോട്ടീവ് ആയിരുന്നില്ല , ഒരു സെക്കണ്ടറി മോട്ടീവ് മാത്രമായിരുന്നു . ജപ്പാൻ നിരുപാധികമായി കീഴടങ്ങാം എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലോ , അധികം ജീവ നാശങ്ങൾ കൂടാതെ ജപ്പാൻ പിടിച്ചടക്കാവുന്ന അവസ്ഥയുണ്ടായിരുന്നെങ്കിലോ അമേരിക്ക അണുബോംബ് പ്രയോഗിക്കുമായിരുന്നു എന്ന് തോന്നുന്നില്ല

8 ) നാഗസാക്കി ബോംബിന്റെ അനാവശ്യകത
മുകളിൽ പറഞ്ഞത് പോലെ , അമേരിക്കയുടെ കയ്യിൽ അണുബോംബുകളുടെ അൺ ലിമിറ്റഡ് സപ്പ്ളൈ ഇല്ലായിരുന്നു . അതു കൊണ്ട് തന്നെ തങ്ങളുടെ കയ്യിൽ ഇവ അൺ ലിമിറ്റഡ് ആയി ഉണ്ടെന്നു ജപ്പാനെ ധരിപ്പിക്കുക അമേരിക്കക്ക് ആവശ്യമായിരുന്നു . അതു പോലെ തന്നെ ഒരു ബോംബ് മാത്രം ഉപയോഗിച്ചാൽ ആ നാശ നഷ്ടത്തെ ഭൂമി കുലുക്കം പോലെ വല്ല പ്രാകൃതിക ദുരന്തവും ആണെന്ന് പറഞ്ഞു ബാക്കി ജനങ്ങളെ ഭരണ കൂടം തെറ്റിദ്ധരിപ്പിക്കും എന്നും അമേരിക്ക കരുതി . പല പ്രാവശ്യം പറഞ്ഞത് പോലെ രണ്ട് അണുബോംബ് വീണിട്ടും, റഷ്യ അക്രമിച്ചിട്ടും, ആദ്യത്തെ സ്ഫോടനത്തിനു ശേഷം പിടിയിലായ ഒരു അമേരിക്കൻ പൈലറ്റ് ജീവൻ രക്ഷിക്കാൻ, ചോദ്യം ചെയ്യലിൽ അമേരിക്കയുടെ പക്കൽ നൂറിലധികം അണുബോംബുകൾ ഉണ്ടെന്നു പറഞ്ഞതിനെ വിശ്വാസ യോഗ്യമായി ഭരണാധികാരികൾ കരുതിയിട്ടും, ചക്രവർത്തി നേരിട്ടിടപെട്ടതു കൊണ്ട് മാത്രമാണ് ജപ്പാൻ കീഴടങ്ങിയത് . അതു കൊണ്ട് തന്നെ രണ്ടാമത്തെ ബോംബ് ഇല്ലാതെ ജപ്പാൻ കീഴടങ്ങാൻ സാധ്യത കുറവായിരുന്നു എന്ന് ഞാൻ കരുതുന്നു
ഇനി നമുക്ക് അമേരിക്കയുടെ മുന്നിൽ ഉണ്ടായിരുന്ന ഓപ്ഷനുകൾ എന്തൊക്കെയാണ് എന്ന് നോക്കാം

1) നിരുപാധികമായ കീഴടങ്ങലിനു പകരം സോപാധികമായ കീഴടങ്ങൽ നടത്താൻ ജപ്പാനെ അനുവദിക്കുക
പ്രശ്നങ്ങൾ – എന്ത് കൊണ്ട് നിരുപാധികമായ കീഴടങ്ങൽ വേണം എന്ന് മുകളിൽ വിവരിച്ചിട്ടുണ്ട് . ഇതനുവദിച്ചാൽ അമേരിക്കയുടെ മുഖം നഷ്ടം, ഭാവിയിൽ മഹായുദ്ധങ്ങൾ ആവർത്തിക്കാനുള്ള സാധ്യത എന്നിവയൊക്കെയുണ്ട്

2 ) ഓപ്പറേഷൻ ഡൌൺ ഫാളുമായി മുന്നോട്ടു പോവുക
പ്രശ്നങ്ങൾ : അനാലിസിസുകൾ അനുസരിച്ചു് എട്ടു ലക്ഷം വരെ അമേരിക്കൻ ജീവ നാശം , ഒരു കോടി വരെ ജപ്പാനീസ് ജീവ നാശം

3 ) ബ്ലോക്കേഡ് , ഫയർ ബോംബിങ് എന്നിവ തുടർന്ന് കൊണ്ട് ജപ്പാൻ കീഴടങ്ങുന്നത് വരെ കാത്തിരിക്കുക
പ്രശ്നങ്ങൾ : എത്ര നാൾ കാത്തിരിക്കേണ്ടി വരും എന്ന് പറയാൻ പറ്റില്ല . അമേരിക്കയിലെ ജനങ്ങൾക്ക് തന്നെ കാത്തിരിപ്പിൽ മടുപ്പാകും , അതെ സമയം തുടരുന്ന ഫയർ ബോംബിങ് കാരണം കൂടുതൽ നഗരങ്ങൾ ചാമ്പലാകും , ക്ഷാമം പടർന്നു പിടിക്കും , ഇതിൽ അന്യ രാജ്യങ്ങളിൽ നിന്നുള്ള നിർബന്ധിത തൊഴിലാളികൾ , യുദ്ധ തടവുകാർ , സിവിലിയൻസ് അടക്കം അനേക ലക്ഷങ്ങൾ മരിക്കും
4 ) അണുബോംബ് പ്രയോഗം
നിങ്ങൾ ഒരു ഭരണാധികാരി ആണ് എന്നും മുകളിലുള്ള നാല് ഓപ്ഷനുകൾ ആണ് നിങ്ങളുടെ മുൻപിലുള്ളത് എന്നും കരുതുക . ഏത് ഓപ്ഷൻ ആയിരിക്കും നിങ്ങൾ സ്വീകരിക്കുക ? ഞാൻ ആണെങ്കിൽ നാലാമത്തെ ഓപ്ഷൻ ആയ അണുബോംബ് പ്രയോഗം ആയിരിക്കും സ്വീകരിക്കുക … അതു കൊണ്ട് തന്നെ രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്ക ജപ്പാന്റെ മേൽ നടത്തിയ അണുബോംബ് പ്രയോഗം ഒഴിവാക്കാനാകാത്തതും ന്യായീകരിക്കാവുന്നതും ആണെന്ന് ഞാൻ കരുതുന്നു .