ദളിത് പീഡനങ്ങളുടെ ചരിത്രം പഠിക്കുന്നവർക്ക് കണ്ണ് നനയിക്കുന്ന അദ്ധ്യായമാണ് കീഴ്വെണ്മണി കൂട്ടക്കൊല
വെട്രിമാരൻ സംവിധാനം ചെയ്ത് ധനുഷ്, മഞ്ജുവാര്യർ എന്നിവർ അഭിനയിച്ച ‘അസുരൻ’എന്ന ചിത്രത്തിൽ ‘ശിവസാമി’യെ അവതരിപ്പിച്ചതിന്
124 total views

Subhash Narayanan ന്റെ കുറിപ്പ്
വെട്രിമാരൻ സംവിധാനം ചെയ്ത് ധനുഷ്, മഞ്ജുവാര്യർ എന്നിവർ അഭിനയിച്ച ‘അസുരൻ’എന്ന ചിത്രത്തിൽ ‘ശിവസാമി’യെ അവതരിപ്പിച്ചതിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയിരിക്കുകയാണ് ധനുഷ്.ഈ ചിത്രത്തിന്റെ കഥയിലെ ഫ്ലാഷ് ബാക്ക് കീഴ് വെണ്മണി കൂട്ടക്കൊലയെന്ന യഥാർത്ഥ സംഭവത്തിൽ പ്രചോദനമുൾക്കൊണ്ട് എഴുതിയതാണ്.പൂമണി എഴുതിയ വെക്കൈ നോവൽ ആണ് സിനിമയുടെ തിരക്കാഥയ്ക്ക് അടിസ്ഥാനം.
തമിഴ്നാടിനെ പിടിച്ച് കുലുക്കിയ ഈ സംഭവത്തെ തുടർന്ന് നടന്ന ഉശിരൻ സമര-പ്രക്ഷോഭങ്ങൾ ആ സമീപ പ്രദേശങ്ങളിലെല്ലാം പരിമിതമായെങ്കിലും ഭൂപരിഷ്കരണം നടപ്പിലാക്കിക്കാൻ കാരണമായി എന്നത് ചരിത്രം.സ്വതന്ത്ര ഇന്ത്യയിലെ കർഷക തൊഴിലാളികളുടെ സമര ചരിത്രവും, കമ്മ്യൂണിസ്റ്റ് മൂവ്മെന്റിന്റെ ചരിത്രവും, ദളിത് പീഡനങ്ങളുടെ ചരിത്രവും എല്ലാം പഠിക്കുന്നവർക്ക് കണ്ണ് നനയിക്കുന്ന അദ്ധ്യായമാണ് കീഴ്വെണ്മണി കൂട്ടക്കൊല. வாழ்த்துக்கள் தனுஷ் ❤️
125 total views, 1 views today
