മുസ്ലിം മത വിഭാഗത്തിൽപ്പെട്ടവർക്ക് ചെറുതായിട്ടെങ്കിലും പണി കിട്ടുന്ന” വിഷയമാണ് എന്നു അറിയുമ്പോൾ ചില പ്രത്യേക തരം ആളുകൾ പിന്തുടരുന്ന ചില ശൈലിയുണ്ട്

164

Subhash Narayanan

മുസ്ലിം മത വിഭാഗത്തിൽപ്പെട്ടവർക്ക് ചെറുതായിട്ടെങ്കിലും പണി കിട്ടുന്ന” വിഷയമാണ് എന്നു അറിയുമ്പോൾ ചില പ്രത്യേക തരം ആളുകൾ പിന്തുടരുന്ന ചില ശൈലിയുണ്ട്.

1.ആദ്യത്തെ ഒന്നോ രണ്ടോ വാചകത്തിൽ നോവാത്ത രീതിയിൽ സംഘപരിവാറിനെ വിമർശിക്കുക.

2.ബാക്കിയുള്ള എല്ലാ വാചകത്തിലും (അതായിരിക്കും ഏറ്റവും കൂടുതൽ) ഇസ്‌ലാമിസ്റ്റുകൾ ചെയ്തിട്ടുള്ള കൊള്ളരുതായ്മകളുടെ ലിസ്റ്റുകൾ പടിപടിയായി ചേർക്കുക.

3. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യത്തെ ഇസ്ലാമിക മതരാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുക.

4.ജനാധിപത്യരാഷ്ട്രത്തിൽ ഇരയാക്കപ്പെടുന്ന ഒരു ജനതയോട്, നിങ്ങളുടെ മതം ഭരണം നടത്തുന്ന രാജ്യങ്ങളിൽ അക്രമവും അനീതിയും ആണെന്ന് പറയുക.

5.അതിനാൽ നിങ്ങൾക്ക് ഇവിടെ ജീവിക്കുവാനോ മറ്റുള്ളവർക്കുള്ള അവകാശങ്ങൾക്കോ അർഹത ഇല്ലെന്നു പറയുക.

6.ഏറ്റവും ഒടുക്കം കമ്യൂണിസ്റ്റുകളെയോ ഇടതുപക്ഷത്തെയോ കൂടി കൂട്ടിക്കെട്ടി സംഗ്രഹം.

നിങ്ങൾക്ക് ചുറ്റും കണ്ണോടിച്ചാൽ ഇങ്ങനെയുള്ള നിരവധിപ്പേരെ കാണാൻ സാധിക്കും.പക്ഷേ ഇവർ സ്വയം പലപേരിലായിരിരിക്കും അഭിസംബോധന ചെയ്യുക