പാലക്കാട്‌ ചെരിഞ്ഞത് ആനയ്ക്ക് പകരം വല്ല പശുവും ആവാതിരുന്നത് മലയാളികളുടെ ഭാഗ്യം

41

Subhash Narayanan എഴുതുന്നു,

“ഒരു വിധത്തിൽ പാലക്കാട്‌ ചെരിഞ്ഞത് ആനയ്ക്ക് പകരം വല്ല പശുവും ആവാതിരുന്നത് മലയാളികളുടെ ഭാഗ്യം. പ്രത്യേകിച്ച് മലപ്പുറംകാരുടെ..”

മണ്ണിനോടും വന്യ മൃഗങ്ങളോടും പോരാടിയാണ് ആദിമ കാലഘട്ടം മുതൽ മനുഷ്യൻ അതിജീവിച്ചു പോന്നത്.നമ്മളുടെയൊക്കെ പിതാമഹന്മാർ അങ്ങനെയൊക്കെ അധ്വാനിച്ചതുകൊണ്ട് മാത്രമാണ് നമ്മൾ ഇന്ന് കാണുന്ന ഈ പരിഷ്കൃത സമൂഹം ഉണ്ടായത്.തങ്ങളുടെ കൃഷി സ്ഥലങ്ങളിലെ വിളവ് നശിപ്പിക്കാൻ വരുന്ന കാട്ടു മൃഗങ്ങളെ കർഷകർ പലവിധത്തിൽ നേരിടാറുണ്ട്. അങ്ങനെ സ്ഥിരമായി വെല്ലുവിളി സൃഷ്ടിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ പൈനാപ്പിളിൽ പടക്കം വെച്ചതിന്റെ ഇരയായി ഗർഭിണിയായ ഒരു ആന ചെരിഞ്ഞു. മനുഷ്യത്വം മരിക്കാത്തവരെ സംബന്ധിച്ച് അങ്ങേയറ്റം ദുഖമുണ്ടാക്കുന്ന വാർത്തയാണ്. ആനയുടെ ജഡത്തിന്റെ ചിത്രം കണ്ടവർ ഒന്നടങ്കം അതിൽ പ്രതികരിക്കുകയും ചെയ്തു.

എന്നാൽ അതിനെ ഇപ്പോൾ മലയാളികൾക്കെതിരെയും പ്രത്യേകിച്ച് മലപ്പുറം ജില്ലക്കെതിരെയുമുള്ള വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുകയാണ് ഉത്തരേന്ത്യൻ സംഘികളും അവരുടെ നിഴലുകളായ ഇവിടുത്തെ മല്ലു സംഘികളും.ഏതുവിധേനയും ആളുകളെ തമ്മിലടിപ്പിക്കുക എന്നതാണ് ഉദ്ദേശം.പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഉണ്ടായ സംഭവമാണെങ്കിലും ഇവരെ സംബന്ധിച്ച് അത് മലപ്പുറത്ത് ആണ്.എന്ത് കൊണ്ട് ഇവർക്ക് മലപ്പുറം എന്നത് അറിയാമല്ലോ.കാട്ടാനയെ കെണി വച്ചു പിടിച്ചു നാട്ടിൽ കൊണ്ടുവന്നു അരിവാൾ കെട്ടിയ തോട്ടികൊണ്ട് അടിച്ചും വലിച്ചും ചട്ടം പഠിപ്പിച്ച് ചങ്ങലയിൽ ബന്ധിച്ച് പൊരിവെയിലത്ത് നിർത്തി ഇഞ്ചിഞ്ചായി കൊലപ്പെടുത്തുന്നതിനെയൊക്കെ ന്യായീകരിക്കുന്ന,അല്ലെങ്കിൽ അവർക്ക് വേണ്ടി വാദിക്കുന്നവരാണ് ഈ അവസരത്തിൽ ആനസ്നേഹവും പറഞ്ഞു വരുന്നത് എന്നുള്ളതാണ് മറ്റൊരു വിരോധാഭാസം.ഒരു വിധത്തിൽ പാലക്കാട്‌ ചെരിഞ്ഞത് ആനയ്ക്ക് പകരം വല്ല പശുവും ആവാതിരുന്നത് മലയാളികളുടെ ഭാഗ്യം. പ്രത്യേകിച്ച് മലപ്പുറംകാരുടെ..