തിയ്യറ്ററിൽ വരേണ്ട സിനിമയായിരുന്നു, സി ബി ഐ 5 ഉണ്ടാക്കിയ ത്രില്ലർ അപമാനത്തെ മറിക്കടക്കുവാൻ ഈ സിനിമക്ക് കഴിയുമായിരുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
55 SHARES
662 VIEWS

Subramanian Sukumaran

സിനിമയുടെ ക്ലൈമാക്സിൽ നായകനായ അനൂപ്മേനോൻ വില്ലനായ രഞ്ജിത്തിനോട് പറയുന്നുണ്ട് മനുഷ്യൻ്റെ ആത്മാവിൻ്റെ തൂക്കം 21 ​ഗ്രാമാണ് എന്ന്. എന്തുകൊണ്ടോ എനിക്കത് വല്ലാതെ ഇഷ്ടപ്പെട്ടു. ആ കണക്ക് ശരിയാണോ എന്ന് എനിക്കറിയില്ല. ആത്മാവ് കനമോ തൂക്കമോ ഭാരമോ വ്യാപ്തിയോ ഉള്ള ഒരു വസ്തുവായി എനിക്കറിയില്ല. ഒരു ത്രില്ലർ സിനിമയിൽ ആത്മാവിനെ കുറിച്ചുള്ള പരാമർശം കൗതുകകരമായാണ് എനിക്ക് തോന്നിയത്. ഞാനിത്ര ദിവസം കാത്തിരിക്കുകയായിരുന്നു ആരെങ്കിലും ഈ സിനിമയെക്കുറിച്ച് എന്തെങ്കിലും നല്ല നാലഞ്ചുവാചകങ്ങൾ സിനിമാ നിരൂപണത്തിൽ എഴുതികാണുവാൻ. ആരും എഴുതിയതായി എൻ്റെ ശ്രദ്ധയിൽ വരുകയുണ്ടായില്ല. ഈ സിനിമ ഓടിടി പ്ലാറ്റ്ഫോമിലായതുകൊണ്ട് ധാരാളം ആളുകൾ കണ്ടിരിക്കാനിടയുണ്ട്. ശരിക്കും ഇത് തിയ്യറ്ററിൽ വരേണ്ട സിനിമയായിരുന്നു. ഒരു പക്ഷെ സി ബി ഐ 5 ഉണ്ടാക്കിയ ത്രില്ലർ അപമാനത്തെ മറിക്കടക്കുവാൻ ഈ സിനിമക്ക് കഴിയുമായിരുന്നു. മാത്രവുമല്ല സേതുരാമയ്യർ കളിച്ച് മമ്മൂട്ടി ഉണ്ടാക്കുന്ന ബോറടി അവസാനിപ്പിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുവാൻ ഒരു പക്ഷെ ഈ സിനിമ സഹായിക്കുമായിരുന്നു.

വലിയ സിനിമാ അനുഭവങ്ങളുടെ ആഢംബരഭാരമൊന്നുമില്ലാത്തത്കൊണ്ട് ഒരു കുറ്റന്വേഷണകഥ സാമൂഹ്യകുടുംബ പശ്ചാത്തലത്തിൽ എത്ര നന്നായി അവതരിപ്പിക്കാനാവും എന്ന പരിശ്രമമാണ് ബിബിൻ കൃഷ്ണയെന്ന എഴുത്തുകാരാനായ സംവിധായകൻ നടത്തുന്നത്. ഹിച്ച്കോക്കിലേക്ക് ഉയരാനോ എസ് എൻ സ്വാമിയിലേക്ക് താഴാനോ ശ്രമിക്കാതെ സ്വന്തം മേൽവിലാസം ഉയർത്തിപ്പിടിക്കുവാൻ ശ്രമിച്ചു എന്നിടത്താണ് അന്തസ്സുള്ള ഒരു സിനിമയായി 21 ​ഗ്രാമിനെ അടയാളപ്പെടുത്തുവാൻ സംവിധായകനായത്. പറയുന്നത് ഒരു കുറ്റന്വേഷണ കഥയാണ് എന്ന സൂചകങ്ങൾ തന്നുകൊണ്ട് തുടങ്ങുന്ന സിനിമ ആദ്യന്തം പറയുന്നത് സ്നേഹത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും അവ മനുഷ്യനിലൊരുക്കുന്ന കരുതലിനെക്കുറിച്ചും സുരക്ഷാബോധത്തെക്കുറിച്ചും അതിലൂടെയുള്ള മനുഷ്യൻ്റെ അതിജീവനത്തെക്കുറിച്ചും തന്നെയാണ്. ഈ സിനിമ ഇഷ്ടമാകുവാൻ ഇടവരുത്തുന്ന സുപ്രധാനഘടകവും ഇതുതന്നെയാണ്.

ഇടയ്ക്ക് ഒരുകാര്യം സൂചിപ്പിച്ചതിനുശേഷം 21 ​ഗ്രാമിലേക്ക് വരാം. പോളക്കുളത്ത് ലോഡ്ജിലെ ജോലിക്കാരനായ പീതാംബരൻ്റെ കൊലയുമായി ബന്ധപ്പെട്ട ദുരൂഹതകൾ ആണല്ലോ കേരളത്തിൽ സിബിഐയുടെ കലാപരിപാടികളെക്കുറിച്ചുള്ള അവബോധനം നടത്തിയത്. എസ് എൻ സ്വാമിയും സംവിധായകൻ മധുവും ചേർന്ന് മമ്മുട്ടിയെ ചേ‌ർത്ത് സി ബി ഐയെ ട്രോളാക്കിമാറ്റിയതിന് അടിസ്ഥാനമായത് ഈ സംഭവമായിരുന്നല്ലോ. പറഞ്ഞുവന്നത് ആ കഥയിൽ മൗലികമായി ഒന്നുമുണ്ടായിുന്നില്ല എന്നുതന്നയാണ്. പുതിയ സിബിഐയിലും മർമ്മപ്രധാന സീക്രട്ടായി സ്വാമി ഉപയോ​ഗിച്ച സസ്പെൻസ് 21 ​ഗ്രാമിലെ ഒരു മരണത്തിൻ്റെ കാരണമായി സംവിധായകൻ അവതരിപ്പിച്ചതുതന്നെയാണ്. ബിബിൻകൃഷ്ണയേക്കാൾ സ്വാമിയെ അറിയാവുന്നത്കൊണ്ട് പറയട്ടെ കാര്യങ്ങൾ അത്ര വെടിപ്പല്ല. മാത്രവുമല്ല സിബിഐ അതിൻ്റെ മെയിൻ ത്രഡായി അവതരിപ്പിക്കുന്ന സം​ഗതി 21 ​ഗ്രാമിൽ ഒരു കാരണം മാത്രമായി ചുരുങ്ങുകയാണ്. ഈ മോഷണത്തിൽ കുറ്റക്കാരനെ കണ്ടെത്താൻ എളുപ്പമാണ്.

ചികിൽസക്കിടെ അപ്രതീക്ഷിതമായി മരണം അപഹരിച്ച കുഞ്ഞിനെയോർത്ത് പോലീസുകാരനായ നന്ദകിഷോറിൻ്റെ ഭാര്യ ആത്മാഹത്യക്ക് ശ്രമിക്കുന്നിടത്തുനിന്നാണ് സിനിമ ആരംഭിക്കുന്നത്. നന്ദൻ ഭാര്യയായ ​ഗൗരിയെ ചേർത്തുപിടിച്ചാശ്വസിപ്പിക്കുമ്പോൾ കുടുംബത്തിൻ്റെ ഇഴയടുപ്പത്തിൻ്റെ ആഴം പ്രേക്ഷകരിലേക്കെത്തിക്കുന്നിടത്തുനിന്ന് തന്നെ സിനിമ അതിൻ്റെ സാമൂഹ്യലക്ഷ്യത്തിലേക്കുള്ള വഴി തുറക്കുകയാണ്. സിനിമ അവസാനിക്കുമ്പോൾ സഹോദരിയോട് പ്രകടിപ്പിക്കുന്ന സ്നേഹത്തിൻ്റെ ആഴം ഇതിലും മനോഹരമായി എങ്ങനെ പ്രകടിപ്പിക്കാം എന്നതാവും പ്രേക്ഷകൻ്റെ ചിന്ത. അതൊരു കുറ്റകൃത്യമാണെങ്കിൽപോലും. അതിനിടയിലും വിവേക് അനിരുദ്ധ് അവതരിപ്പിക്കുന്ന ​ഗൗരിയുടെ സഹോദരൻ പ്രണയത്തിൻ്റെ മൗനസഞ്ചാരത്തിലെ വാചാലത എത്ര സൗമ്യമായി നമ്മെ അനുഭവിപ്പിക്കുന്നു.

സിബിഐയിലെ വില്ലനായി നമ്മെ ശത്രുപക്ഷത്ത് നിർത്തുന്ന അനൂപ് മേനോൻ എത്ര ഹൃദയഹാരിയായാണ് നന്ദകിഷോറിനെ നമ്മുടെ ഹൃദയത്തിനരികെ നി‌‍ർത്തുന്നത്. സ്വതെ എനിക്കദ്ദേഹത്തെ ഇഷ്ടമല്ലാത്തതാണ്. കാരണമെന്താണന്നറിഞ്ഞുകൂട. ഒരുപക്ഷെ എൻ്റെ അവർണ്ണാപകർഷത്തിൽ നിന്നാവാം ഈ അനിഷ്ടം. അതെന്തുമാകട്ടെ ഈ സിനിമയോടെ അത്തരം അനിഷ്ടം മാറ്റിവെക്കുന്നു. പേര് മാത്രമാണ് അദ്ദേഹത്തിന് പാര എന്നുകരുതുന്നു. അം​ഗീകാരങ്ങളിൽനിന്ന് അവ​ഗണിക്കപ്പെടുന്നത് അതുകൊണ്ടാവാം.

സാങ്കേതികതലത്തിൽ ബിബിൻകൃഷ്ണക്ക് കൂട്ടുനിൽക്കുന്ന ജിതുദാമോദരനും അപ്പുഭട്ടതിരിയും ദീപക്ദേവും അദ്ദേഹത്തിൻ്റെ മനസ്സിലെ സിനിമ സാക്ഷാൽക്കരിക്കാൻ ക‍ത്യമായ സേവനങ്ങൾ നൽകി എന്നുതന്നെ ഉറപ്പായി പറയാം. കഥയുടെ പൊതുവായ ചലനത്തിന് അനുരൂപമായ രീതിയിൽ ക്യാമറയും എഡിറ്റിം​ഗും സം​ഗീതത്തോട് ചേ‍ന്നുവന്നു എന്നത് പ്രേക്ഷകന് നിഷേധിക്കാനാവില്ല. തെച്ചിക്കാട്ട് രാമചന്ദ്രന് മാത്രമല്ല ഊട്ടോളി മഹാദേവനും പൂരപ്പറമ്പിൽ സ്ഥാനമുണ്ട് എന്ന് 21 ​ഗ്രാം തെളിയിക്കുന്നു.

LATEST

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ