ഒരുകാലത്തു മലയാളത്തിൽ തിളങ്ങി നിന്ന താരമാണ് സുചിത്ര. രണ്ടാംനിര നായകരുടെ ചിത്രങ്ങളിൽ ആയിരുന്നു താരം അന്ന് ഏറെ സജീവമായിരുന്നത്. എന്നാൽ സൂപ്പർ സ്റ്റാറുകൾക്കൊപ്പവും താരം ഏറെ ചിത്രങ്ങളിൽ അഭിനയിച്ചട്ടുണ്ട്. വിവാഹത്തിനു ശേഷം അഭിനയരംഗത്തു നിന്നും വിട്ടുനിൽക്കുകയാണ് സുചിത്ര. സജീവമായിരുന്ന ആ പഴയകാലത്ത് തനിക്കു ഫാൻസ് അസോസിയേഷൻ ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുകയാണിപ്പോൾ സുചിത്ര.
ഉർവശിയും ശോഭനയും സജീവമായിരുന്ന തൊണ്ണൂറുകളിൽ ആണ് താനും സിനിമയിൽ എത്തിയതെന്നും തന്റെ പേരിൽ ഫാൻസ് അസോസിയേഷൻ ഉണ്ടായിരുന്നു എന്നും സുചിത്ര പറയുന്നു. കാസർകോട് കേന്ദ്രീകരിച്ചായിരുന്നു ആ ഫാൻസ് അസോസിയേഷൻ എന്നാണു താരം പറയുന്നത്. താനതിനെ നിരുത്സാഹപ്പെടുത്താൻ നോക്കിയെന്നും എന്നാൽ അവർ ചാരിറ്റി പ്രവർത്തനങ്ങളും മറ്റുമായി മുന്നോട്ടു പോയി എന്നും തന്റെ കയിൽ നിന്നും അവർ സാമ്പത്തികസഹായം ചോദിച്ചിട്ടില്ലെന്നും സുചിത്ര പറയുന്നു. എന്നാൽ അതിനെ പ്രോത്സാഹിക്കേണ്ടതായിരുന്നു എന്നാണ് ഇപ്പോൾ താരം പറയുന്നത് .