വാനമ്പാടി എന്ന സീരിയലിലൂടെയാണ് നടി സുചിത്രാനായർ മലയാളികളുടെ പ്രിയതാരമാകുന്നത് . പിന്നീട് ബിഗ്‌ബോസിലും താരം കഴിവ് തെളിയിച്ചു. ഇപ്പോൾ മോഹന്‍ലാല്‍ ചിത്രം മാലൈക്കോട്ടെ വാലിബന്‍ തിയറ്ററുകളിലേക്ക് എത്തിയപ്പോള്‍ ശ്രദ്ധേയമായൊരു മുഖമാണ് നടി സുചിത്ര നായരുടേത്. 2018ൽ മെട്രോ മനോരമ ന്യൂസ് കമ്പനി നടത്തിയ സൗന്ദര്യമത്സരത്തിൽ സുചിത്ര വിജയിയായി. ചെറുപ്പത്തിൽ തന്നെ രാജശിൽപി എന്ന ചിത്രത്തിലെ തെലുങ്ക് നടി ഭാനുപ്രിയയുടെ നൃത്തത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സുചിത്ര നൃത്തം അഭ്യസിച്ചത്. മയിൽപീലി അവാർഡും നിർത്യചൂഡാമണി അവാർഡും നേടിയ നീനാ പ്രസാദിൽ നിന്നാണ് സുചിത്രാ നായർ മോഹിനിയാട്ടം പഠിച്ചത്. കഴിഞ്ഞ 9 വർഷമായി മോഹിനിയാട്ടം താരം പരിശീലിക്കുന്നു .

 താരത്തിന്റെ പേര് ഈയടുത്ത് കൂടുതൽ ചർച്ചയാകുന്നത് മലേക്കോട്ടെ ബാലിബാൻ എന്ന സിനിമ റിലീസായതിനു ശേഷം ആണ്. ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതും അത് ഇത്രത്തോളം വലിയ ഒരു ക്രൂവിന്റെ കൂടെ ആയതും മോഹൻലാലിന്റെ കൂടെ സീൻ സ്ക്രീൻ പങ്കിടാനുള്ള അവസരം ലഭിച്ചതും എല്ലാം തന്നെ ഭാഗ്യമായാണ് ഇപ്പോൾ താരം കരുതുന്നത്. വളരെ ചെറിയ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത് എങ്കിൽ വളരെ മനോഹരമായി താരത്തിന് അത് ചെയ്യാൻ സാധിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം വൈറലാകുന്നുണ്ട്. സിനിമയെക്കുറിച്ചും അതിന്റെ കാസ്റ്റിനെക്കുറിച്ചും തന്നെ കംഫർട്ട് ആക്കാൻ മറ്റുള്ളവർ ശ്രമിച്ചതിനെ കുറിച്ചും എല്ലാം താരം പറയുന്നതിനോടൊപ്പം തന്നെ താരത്തിന്റെ കഥാപാത്രത്തിന്റെ വേഷത്തെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ആദ്യം വേഷം എനിക്ക് ഒട്ടും കംഫർട്ട് ആയിരുന്നില്ല എന്നാണ് താരം ആ വേഷത്തെക്കുറിച്ച് പറഞ്ഞത്. മോഹന്‍ലാലിന്റെ നായികയായി മാതംഗി എന്ന വേഷത്തിലാണ് നടി വാലിബനില്‍ അഭിനയിച്ചത്. സിനിമയിലെ തന്റെ കോസ്റ്റിയൂം ആദ്യം ഇഷ്ടപ്പെടാതെ വന്നതിനെ തുടര്‍ന്ന് അത് മാറ്റിയിരുന്നുവെന്ന് പറയുകയാണ് സുചിത്ര. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

വസ്ത്രം തനിക്ക് കംഫർട്ട് അല്ലാത്തതു കൊണ്ട് തന്നെ ഞാൻ അക്കാര്യം തുറന്നു പറഞ്ഞു എന്നും അക്കാര്യം ഞാൻ ടിനു ചേട്ടനോടും പോയി പറഞ്ഞു എന്നും പുള്ളി ലിജോ സാറിനോട് പോയി സംസാരിച്ചിട്ട് കാര്യം സെറ്റ് ആക്കി തന്നു എന്നുമാണ് താരം പറയുന്നത്. സാറിന്റെ അടുക്കൽ ഈ വിഷയം എത്തിയപ്പോൾ അദ്ദേഹം പറഞ്ഞത് ഇവിടെ ശരീരം കാണിക്കാൻ വേണ്ടി ആരും വസ്ത്രം ധരിക്കേണ്ട. അവർ‌ക്ക് അത് കംഫർ‌ട്ട് അല്ലെങ്കിൽ മാറ്റികൊടുക്ക്‌ എന്നാണ് എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ സ്വീകാര്യമാവുകയാണ് ചെയ്തത്.

കോസ്റ്റ്യൂം ഡിപ്പാര്‍ട്ട്‌മെന്റിന് ആദ്യം എന്നോടൊരു വിഷമം തോന്നിയെന്നാണ് സുചിത്ര പറയുന്നത്. കാരണം, ആദ്യമവര്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ എനിക്ക് കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. ആ കോസ്റ്റ്യൂം എനിക്ക് ബുദ്ധിമുട്ടാണെന്നു ഞാന്‍ തുറന്നു പറഞ്ഞു. പിന്നീട്, കുറെ മാറ്റങ്ങള്‍ വരുത്തിയാണ് ഇപ്പോള്‍ കാണുന്ന രൂപത്തിലുള്ള വസ്ത്രങ്ങളായത്.

അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമേ സാറിന് നിര്‍ബന്ധങ്ങള്‍ ഉള്ളു. ലിജോ സാറിന് വേണ്ടത് അദ്ദേഹം ആര്‍ടിസ്റ്റിനെക്കൊണ്ട് ചെയ്യിപ്പിച്ചെടുക്കും. അതിനു വേണ്ടി എത്ര ടേക്ക് വേണമെങ്കിലും..പോകാന്‍ മടിയില്ലെന്നും നടി പറയുന്നു.അതേ സമയം വിമര്‍ശനങ്ങളെ താന്‍ ഭയക്കുന്നില്ലെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. ലിജോ സാറിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് തന്നെ വലിയ അനുഭവമാണ്. എന്റെ അരങ്ങേറ്റ ചത്രം തന്നെ അദ്ദേഹത്തിനൊപ്പമായതില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ട്. സിനിമ കണ്ട 98 ശതമാനം പേരും മാതംഗിയെ കുറിച്ച് നല്ലതാണ് പറഞ്ഞത്. ബാക്കിയുള്ള രണ്ട് ശതമാനമാണ് വിമര്‍ശിച്ചത്. അതില്‍ നിന്ന് നല്ലത് മാത്രമെടുക്കാം എന്നതാണ് എന്റെ രീതി.

 

You May Also Like

ആ ചിത്രത്തിൽ താൻ മമ്മൂട്ടിയുടെ നായികയാണെന്നോ ഇറോട്ടിക് സീനില്ലെന്നോ സിൽക് സ്‌മിത വിശ്വസിച്ചില്ല

ഡെന്നിസ് ജോസഫ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്‌‌ത ചിത്രമായിരുന്നു ദു‌ർമന്ത്രവാദത്തിന്റെയും പകയുടെയും കഥ പറഞ്ഞ അഥർവം.…

എത്തിപ്പോയി… ‘ലിയോ’യുടെ തീപ്പൊരി ട്രെയിലർ എത്തിപ്പോയി…

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി വിജയ് ചിത്രം ‘ലിയോ’യുടെ തീപ്പൊരി ട്രെയിലർ എത്തി. ദളപതിയുടെ…

തിന്മയുടെ ശക്തികൾക്കെതിരെ പോരാടാൻ നിശ്ചയിച്ച സാഹസിക പോരാളിയുടെ കഥ

Gopalkrishna Pillai സിനിമാപരിചയം ‘കറുപ്പ് ചട്ടൈക്കാരൻ ‘ (കറുത്ത കുപ്പായക്കാരൻ) അഴിമതിയിലൂടെയും അരാജകത്വത്തിലൂടെയും സമൂഹത്തെ ചൂഷണംചെയ്യുന്ന…

ലോകേഷ് കനകരാജിന്റെ ‘തലൈവർ 171’ ഷാരൂഖ് ഖാൻ നിരസിച്ചു, ലോകേഷ് സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുന്നു

ലിയോയുടെ വിജയത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് തന്റെ പുതിയ ചിത്രത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അതുകൊണ്ടാണ്…