നിങ്ങൾ പറഞ്ഞത് പലതും വിശ്വസിച്ചു ഇന്ത്യക്കാർ കുത്തുപാളയെടുത്തു, ഇനി പൗരത്വബിൽ വിശ്വസിക്കാൻ a\knÃ

1216

Sudeep Palanad

കൊലപാതകം സഹിച്ചു, പശു ഭ്രാന്ത് സഹിച്ചു, കൊള്ള സഹിച്ചു, ജി.എസ്.ടി. സഹിച്ചു, വില വർധനവ് സഹിച്ചു, രൂപാമൂല്യക്കുറവ് സഹിച്ചു, അയോധ്യ വിധി സഹിച്ചു, കടങ്ങൾ സഹിച്ചു, പലതും പലതും സഹിച്ചു. അപ്പോൾ രണ്ടാളും കരുതി: ‘പ്യാവങ്ങൾ ഇതുമങ്ങ് സഹിക്കുമായിരിക്കും’ എന്ന്. പക്ഷെ, ഊഹം പിഴച്ചു, കാരണം ഇന്ത്യയുടെ_പൈതൃകത്തെയാണ് തൊട്ടുകളിച്ചത്. 50 രൂപക്ക് പെട്രോൾ തരുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു. പക്ഷെ, 90 രൂപ വരെ എത്തി 10 കോടി തൊഴിൽ തരുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു. പക്ഷെ, 20 കോടി തൊഴിൽ നഷ്ടമായി. പാചകവാതകം 350 രൂപയിൽ താഴെ തരുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു. പക്ഷെ, 900 രൂപക്കു മേലെ വന്നു. 15 ലക്ഷം അകൗണ്ടിൽ ഇട്ടു തരുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു. പക്ഷെ, അക്കൗണ്ടിൽ മിനിമം ബാലൻസില്ലെങ്കിൽ അങ്ങോട്ട് കാശ് കൊടുക്കണം. നഷ്ടത്തിലുള്ള പൊതുമേഖല ലാഭത്തിലാക്കുമെന്ന് വിശ്വസിപ്പിച്ചു. പക്ഷെ, ലാഭത്തിലുള്ളവ ആക്രി വിലയ്ക്കു വില്ക്കുന്നു. കള്ളപണം പിടിക്കുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു. പക്ഷെ, അവർക്കാവശ്യമുള്ളത്രയും അടിച്ചുണ്ടാക്കി വെളുപ്പിച്ചു. നോട്ട് നിരോധനം സാധാരണക്കാരനു വേണ്ടിയെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു. പക്ഷെ, സാധാരണക്കാരന്റെ ജീവിതം കുളം തോണ്ടി. പൊളിറ്റിക്കൽ സയൻസിൽ ഡിഗ്രി ഉള്ളവനെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു.
പക്ഷെ, അപ്പൂപ്പന്മാരുടെ ജനന സർട്ടിഫിക്കറ്റ് ഇങ്ങോട്ട് ചോദിക്കുന്നു. GST വന്നാൽ വില കുറയും എന്ന് പറഞ്ഞപ്പോൾ നമ്മൾ വിശ്വസിച്ചു. പക്ഷെ, കടുകിനു പോലും തീവിലയായി. ലോകത്തോട് Digital India എന്ന് വിളിച്ച് പറഞ്ഞപ്പോൾ സത്യമാകുമെന്ന് വിശ്വസിച്ചു. പക്ഷെ, യുവാക്കൾ എതിർ ശബ്ദമുയർത്തുമ്പോൾ ഇന്റർനെറ്റ് കട്ട് ചെയ്യുന്നു. 4 മാസമായി ജമ്മുവിൽ, പിന്നീട് അസമിൽ, യുപിയിൽ, ഡൽഹിയിൽ, കർണാടകയിൽ ഇത് തുടരുന്നു. ഇപ്പോൾ ഇതാ ഇന്ത്യാക്കാരായ നമ്മളെ ബാധിക്കില്ലെന്ന് പറയുന്ന പൗരത്വ ഭേദഗതി ബില്ല്. ഇതും നിങ്ങൾ വിശ്വസിച്ചേ പറ്റൂ .അല്ലാത്തവൻ രാജ്യദ്രോഹി. പക്ഷെ, വിശ്വസിക്കില്ല. വിശ്വസിക്കില്ല ഞാൻ, അന്നും ഇന്നും ഇയാളെ വിശ്വസിച്ചിട്ടില്ല വിശ്വസിക്കുകയും ഇല്ല. ഒരു ഇന്ത്യൻ പൗരൻ.