പഠിക്കാൻ പലസ്തീനിൽ നിന്നും ഈജിപ്തിലെക്കു പോയി, പലസ്തീനികൾ രാജ്യം ഇല്ലാതായതിനാൽ നാട്ടിൽ വരാൻ സാധിച്ചില്ല, പിന്നെ 30 വർഷം പ്രവാസം

0
53


Sudeep Sudhakaran

1966 ലാണ് ബർഗൂതി പഠനാവശ്യം പലസ്തീനിൽ നിന്നും ഈജിപ്തിലെ കൈറോ യൂണിവേഴ്സിറ്റിയിലേക്ക് പോകുന്നത്. പലസ്തീൻ എന്ന തന്റെ മാതൃഭൂമി ആ യാത്രയോടെ എന്നെന്നേക്കുമായി തന്നിൽ നിന്ന് നഷ്ടമാവുകയാണ് എന്ന് അയാൾ അറിഞ്ഞിരുന്നില്ല.
തൊട്ടടുത്ത വർഷമാണ് അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ‘ആറുദിന’ യുദ്ധം ആരംഭിക്കുന്നത്. യുദ്ധത്തിൽ ഇസ്രായേൽ വ്യക്തമായ വിജയം നേടുകയും കൂടുതൽ പലസ്തീനിയൻ പ്രദേശങ്ങൾ എന്നെന്നേക്കുമായി അധീശത്വത്തിലേക്ക് കടക്കുകയും ചെയ്തു. ഇതോടെയാണ് ബർഗൂതി അടക്കം ലക്ഷക്കണക്കിന് പലസ്തീനികൾ രാജ്യം ഇല്ലാത്തവരായി മാറുന്നത്.

May be an image of text that says "MOURID BARGHOUTI I Saw Ramallah Translatec by AHDAF SOUEIF With foreword by EDWARD W SAID 'Temperate, fair-minded, resilient and uniquely sad impressive Tom Paulin, Independent"നീണ്ട മുപ്പത് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മാതൃരാജ്യത്തേക്ക് വരാൻ ബർഗൂതിക്ക് കഴിയുന്നത്. മുപ്പത് വർഷത്തെ പ്രവാസം! ഓസ്ലോ കരാറുകൾ പ്രകാരം ലഭിച്ച വിസിറ്റിംഗ് പെർമിറ്റിൽ പലസ്തീനിലെത്തുന്നതും ആ യാത്രയുടെ അനുഭവങ്ങളുമാണ് പ്രശസ്ത പലസ്തീനിയൻ കവി മുരീദ് ബർഗൂത്തിയുടെ ‘I saw Ramallah’ എന്ന വളരെ ചെറിയ പുസ്തകം. യാത്രയിലുടനീളം അയാൾ പറയുന്ന തന്റെ ബാല്യകാലത്തെ ഓർമകളിലൂടെ വർത്തമാനവും ചരിത്രവും ഇടകലർത്തി പറയുന്ന ശൈലിയിൽ, ഒരു കവിതയെന്നപോലെ ഒഴുകുന്ന ഭാഷയിൽ ബർഗൂതി ഓർമകളെ വരച്ചിടുന്നു.

ജോർദാനെയും പലസ്തീനെയും വേർതിരിക്കുന്ന നദിക്കുമുകളിലുള്ള പാലത്തിൽ ഇസ്രായേൽ സൈനികന്റെ പരിശോധനക്ക് കാത്തുനിൽക്കുമ്പോൾ “ആരാണ് ഞാൻ” എന്ന ചോദ്യം ബർഗൂതിയെ വല്ലാതെ വേട്ടയാടുന്നു. താൻ അഥിതിയാണോ… അതോ പൗരനോ… അതല്ല അഭയാർത്ഥി മാത്രമോ… അസ്തിത്വത്തിനെക്കുറിച്ചുള്ള ബർഗൂതിയുടെ പ്രാഥമികമായ ഈ ചോദ്യം ഒരുപക്ഷെ ഏതൊരു പലസ്തീനിയും ജീവിതത്തിലെ ഒരൊ നിമിഷവും തന്നോട് തന്നെ ചോദിക്കുന്നതായിരിക്കും.
അത്തരമൊരു സാഹചര്യത്തിന്റെ വിദൂര സാധ്യത പോലും അനുഭവിച്ചിട്ടില്ലാത്ത വായനക്കാരനിൽ പോലും അതിന്റെ വേദന തോന്നിപ്പിക്കുന്നിടത്താണ് ബർഗൂതിയുടെ എഴുത്തിന്റെ ശക്തി. പരിശോധനക്ക് കാത്തുനിൽക്കുന്ന ഇസ്രായേൽ സൈനികനെ നോക്കി ബർഗൂതി എഴുതുന്നു

May be an image of 1 person“His gun is my personal history. It is the history of my estrangement. His gun took from us the land of the poem and left us with the poem of the land. In his hand he holds earth, and in our hands, we hold a mirage.”
പലസ്തീൻ രാഷ്ട്രത്തിന്റെ അവസാന തുരുത്തുകളിൽ ഒന്നായ റാമല്ലയിൽ എത്തിച്ചേരുന്ന ബർഗൂതി താൻ അറിഞ്ഞ പലസ്തീൻ എന്നെന്നേക്കുമായി ഇല്ലാതായിരിക്കുന്നു എന്ന സത്യം ഉൾക്കൊള്ളുന്നു. അയാൾ എഴുതുന്നു
“She has gone her own way, sometimes as her people willed, and more often as her enemies willed. She has suffered and she has endured. Is she waiting to rest her head on your shoulder or is it you who seeks refuge in her strength?”
ഈ പുസ്തകത്തിന്റെ മറ്റൊരു സവിശേഷത ഇഷ്ടമാകുന്ന വാചകങ്ങളുടെ ബാഹുല്യമാണ്. കിൻഡിൽ വായനയിൽ ഇത്രയും നോട്ടുകൾ സേവ് ചെയ്ത പുസ്തകം വേറെ ഉണ്ടാകില്ല!
“Our dead are scattered in every land. Sometimes we did not know where to go with their corpses; the capitals of the world refuse to receive us as corpses as they refuse to receive us alive. And if the dead by displacement and the dead by weapons and the dead by longing and the dead by simple death are martyrs, and if poems are true and each martyr is a rose, we can claim to have made a garden of the world.”
“Throughout the years of the Intifada, when women saw a young man captured by Israeli soldiers, they would attack the soldiers, all of them crying and screaming: ‘My son, my son — leave my son alone.’ On this occasion, the soldier, dragging the young man away, shouts: ‘Go, you liar. How many mothers for one boy! A hundred mothers for one boy. Get away from here, go!’ She screams at him: ‘Yes! We’re like that. A boy here has a hundred mothers, not like your kids, every boy has a hundred fathers!'”
ഈ പുസ്തകം അത്രയും വായിച്ചു തീർത്തത് എഴുത്തുകാരൻ അനുഭവിച്ച അഭയാർത്ഥി ജീവിതത്തിലൂടെ ഒരിക്കലും കടന്നുപോകേണ്ട അവസരം ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെയാണ്. അവിടെക്കാണ് ബർഗൂതിയുടെ വാക്കുകൾ ഒരോർമ്മപ്പെടുത്തൽ പോലെ കടന്നു വരുന്നത്.
“Displacement is like death. One thinks it happens only to other people. From the summer of ‘67, I became that displaced stranger whom I had always thought was someone else”

പലസ്തീൻ വിഷയത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്ന് ഇതായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളിൽ ഒന്നിനെ അതിലൂടെ ജീവിച്ചു അതിന്റെ ഇരകളാകുന്ന മനുഷ്യർ എങ്ങനെ കാണുന്നു എന്ന് അവരുടെ കണ്ണിലൂടെ കണ്ടു മനസ്സിലാക്കാൻ പുസ്തകം സഹായിക്കും.