ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഏവരും കാത്തിരുന്ന ട്രെയ്ലർ പുറത്തുവിട്ടു. സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. വേലായുധപ്പണിക്കരായി സിജു വിൽസൺ വേഷമിടുന്ന ചിത്രത്തിൽ വൻ താരനിയാണുള്ളത് .ചിത്രത്തില്‍ സുദേവ് നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പടവീടന്‍ നമ്പി എന്ന കഥാപാത്രമായിട്ടാണ് താരം സ്ക്രീനിലെത്തുന്നത്.സിനിമ ഷൂട്ടിങ്ങിനിടെ സംഭവിച്ച അപകടത്തെ കുറിച്ചും ആക്ഷന്‍ സീനുകളെ കുറിച്ചും പറയുകയാണ് സുദേവ്.
’ഞങ്ങള്‍ വളരെയധികം കഷ്ടപ്പെട്ട് സിനിമ എടുത്തിരിക്കുകയാണ്. ഞാനൊക്കെ എന്റെ ചോര വരെ കൊടുത്തിട്ടുണ്ട്. നിങ്ങള്‍ ട്രെയ്ലറില് കണ്ട് കാണും നങ്ങേലി വലിയ കാര്യത്തില്‍ ആ… എന്ന് പറഞ്ഞ് ഒരു സ്റ്റിക്ക് എടുത്ത് എറിയുന്നത്. (നെറ്റിയില്‍ ചൂണ്ടി) അത് വന്ന് കൊണ്ടത് ഇവിടെയാണ്. ആറ് സ്റ്റിച്ചും ഇടേണ്ടി വന്നു,’ സുദേവ് പറയുന്നു.വളരെ മികച്ച സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട് . എന്റര്ടെയ്ന്മെന്റ് എക്സ്പീരിയന്‍സും ലാര്‍ജര്‍ ദാന്‍ ലൈഫ് കാന്‍വാസും ഒക്കെയായി തിയേറ്റിറില്‍ ചെന്ന് പടം കാണുമ്പോള്‍ നിങ്ങളെ വേറെ ഒരു ലോകത്തക്ക് കൊണ്ടുപോകും . ചിത്രത്തിലെ ഫൈറ്റെല്ലാം തന്നെ ഏറെ ഇഷ്ടമായിരുന്നു. ഇതൊക്കെ നമുക്ക് ഇഷ്ടമുള്ള കാര്യമല്ലേ, ഇതൊക്കെ നിസ്സാരം. ഒരു ഫ്രാക്ച്ചര്‍, അഞ്ചാറ് സ്റ്റിച്ച് ഇതൊന്നുമില്ലാതെ എന്ത് ആക്ഷന്‍, ഇതൊക്കെ വേണ്ടേ. ഇതിനൊക്കെ വേണ്ടിയാണല്ലോ നമ്മള് ആക്ടര്‍ ആയത്. ഇത്രയും എഫേര്‍ട്ട് എടുത്താണ് നമ്മള് ഓഡിയന്‍സിന് ഒരോ കാര്യങ്ങള്‍ കൊടുക്കുന്നത്” സുദേവ് നായർ പറയുന്നു