മെഗാഹിറ്റ് സിനിമയായ ഭീഷ്മപർവ്വത്തിൽ ശാന്തപ്രകൃതമുള്ള ബഡാ രാജൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് സുദേവ് നായർ. മൈ ലൈഫ് പാർട്ണർ എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാനസർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച സുദേവ് അഭിനയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത് പൂനൈ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നായിരുന്നു. എന്നാൽ തന്റെ ലുക്ക് മലയാള സിനിമയ്ക്ക് യോജിച്ചതല്ലെന്ന പലരുടെയും അഭിപ്രായത്തിൽ പതറാതെ നിന്ന സുദേവിനെ തേടി അനവധി അവസരങ്ങളാണ് പിന്നീട് എത്തിയത്.

ഭീഷ്മപർവ്വം നൂറുകോടി ക്ലബിൽ ഇടം നേടിയതോടെ അതിലെ താരങ്ങളും സന്തോഷത്തിലാണ്. അഞ്ഞൂറ്റി തറവാട്ടിലെ മൈക്കിളിനെ ഇല്ലാതാക്കാൻ മുംബൈയിൽ നിന്നും വന്ന ബഡാ രാജൻ ആയി സുദേവ് വളരെ നല്ല പ്രകടനമാണ് കാഴ്ചവച്ചത്.

ഭീഷ്മപർവ്വത്തിന്റെ പ്രൊമോഷനിടെ മമ്മൂട്ടി സഹതാരങ്ങളുടെ ഫോട്ടോ എടുക്കുന്ന പോസ്റ്റുകൾ വൈറലായിരുന്നു . ലെനയുടെയും വീണാ നന്ദകുമാറിന്റെയും ചിത്രം പകർത്തുന്ന മമ്മൂട്ടിയിൽ ഒരു തികഞ്ഞ ഫോട്ടോഗ്രാഫറെ കൂടിയാണ് ആരാധകർ കണ്ടത്. ഇപ്പോഴിതാ മറ്റുള്ളവരുടെ ഫോട്ടോകൾ പകർത്തിയ അതെ ജാലകത്തിനരികിൽ വച്ചാണ് മമ്മുക്ക സുദേവിനെയും പകർത്തിയത്.

മമ്മൂക്ക ക്യാമറയിലെടുത്ത തന്റെ ഫോട്ടോസ് ചോദിക്കാൻ പേടിയാണെന്നു നടൻ സുദേവ് പറയുന്നു .അദ്ദേഹത്തിന്റെ മുന്നിൽ അഭിനയിക്കുമ്പോൾ താൻ വല്ലാതെ നെർവസ് ആകാറുണ്ടെന്നും . കൂടുതൽ തയ്യാറെടുപ്പ് നടത്തി പഠിച്ചിട്ടാണ് ഈ അവസ്ഥ താൻ മറികടക്കുന്നതെന്നും സുദേവ് പറയുന്നു. “വളരെ കൂളാണ് മമ്മൂക്ക. എല്ലാവരുടേയും ഊർജം കൂട്ടാൻ കഴിവുള്ള വ്യക്തി. അദ്ദേഹത്തൊടൊപ്പം ഒരു ദിവസം ഇടപഴകിക്കഴിഞ്ഞാൽ നമ്മൾ തിരിച്ചു പോകുന്നത് വല്ലാത്തൊരു ചടുലതയോടെയായിരിക്കും ” സുദേവ് നായർ പറഞ്ഞു

Leave a Reply
You May Also Like

‘ഉറി’ പോലെയൊക്കെ മര്യാദക്ക് ഇത്തരം സിനിമ ഉണ്ടാക്കാൻ അറിയില്ലെങ്കിൽ ദയവ് ചെയ്തു സേനയെ ഇതിൽ നിന്നൊഴിവാക്കണം”

Sanuj Suseelan സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ഭാഗ്യവാൻ എന്ന സിനിമയിൽ ജഗതി അവതരിപ്പിക്കുന്ന ഒരു…

എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ ആകുന്നു

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മുരളി ഗോപിയുടെ രചനയിൽ ഒരുങ്ങുന്ന മലയാളം ആക്ഷൻ ത്രില്ലർ ചിത്രമാണ് L2E എന്നും വിളിക്കപ്പെടുന്ന L2 എംപുരാൻ. മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതൊനൊടകം വൈറൽ ആയിക്കഴിഞ്ഞു.

ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ധൂമം, ഫഹദ് ഫാസിലും അപർണ്ണ ബാലമുരളിയും പ്രധാനകഥാപാത്രങ്ങൾ , ട്രെയിലർ ജൂൺ 8 ന് ഉച്ചക്ക് ഒരുമണിക്ക് എത്തുന്നു

ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള സിനിമ ധൂമം, ഫഹദ് ഫാസിലും അപർണ്ണ ബാല മുരളിയും…

രണ്ട് ഭാഗങ്ങളും ഒരേ സമയം ചിത്രീകരിച്ചതിനാല്‍ രസച്ചരട് മുറിയാതെ കഥയുടെ തുടര്‍ച്ച ആസ്വദിക്കാന്‍ കഴിയും, അതിനായി കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല

Akshay Lal പൊന്നിയിൽ സെൽവൻ സിനിമ റിലീസാകുന്നത് ഇപ്പോഴാണെങ്കിലും അത് തമിഴ്ജനതയുടെ രക്തത്തിലേക്ക് അലിഞ്ഞുചേര്‍ന്നിട്ട് ഏഴ്…