Connect with us

India

രാഹുൽ ഗാന്ധി താങ്കൾ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരിക

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സാമൂഹ്യ-സാംസ്കാരിക മൂലധനങ്ങളിൽ ഒന്ന് ആയിരുന്നു ” പപ്പു മോൻ ” നരേട്ടീവ്. രാഹുൽ ഗാന്ധിയെ വെറും രാജകീയ പ്രിവിലേജിൽ അഭിരമിക്കുന്ന വിഡ്ഢിയായി ഇന്ത്യൻ ജനതക്ക് മുന്നിൽ അവതരിപ്പിക്കുക

 7 total views

Published

on

Sudha Menon

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സാമൂഹ്യ-സാംസ്കാരിക മൂലധനങ്ങളിൽ ഒന്ന് ആയിരുന്നു ” പപ്പു മോൻ ” നരേട്ടീവ്. രാഹുൽ ഗാന്ധിയെ വെറും രാജകീയ പ്രിവിലേജിൽ അഭിരമിക്കുന്ന വിഡ്ഢിയായി ഇന്ത്യൻ ജനതക്ക് മുന്നിൽ അവതരിപ്പിക്കുക എന്നത് കൃത്യമായ പ്ലാനിങ്ങോടെ , അതിസൂക്ഷ്മമായി നടപ്പാക്കപ്പെട്ട ഒരു പദ്ധതി ആയിരുന്നു. ആണത്ത ദേശീയതയ്ക്ക് മാത്രമേ ദേശ സുരക്ഷ ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ എന്ന പൊതുബോധം ‘ചൗക്കിദാർ വേഴ്സസ്‌ പപ്പുമോൻ’ എന്ന നരേട്ടീവിലൂടെ കൃത്യമായി ഹിന്ദി ഹൃദയഭൂമിയിൽ ഉഴുതു മറിക്കുന്നതിൽ അവർ വിജയിച്ചു.ഇന്ന് രാഹുൽ ഗാന്ധിയും രഘുറാം രാജനും തമ്മിലുള്ള സംവാദം കേട്ടപ്പോൾ വല്ലാത്ത നഷ്ടബോധം തോന്നി. അത്രമേൽ, മനോഹരമായിരുന്നു ആ സംഭാഷണം. നമ്മളെല്ലാവരും കേൾക്കേണ്ട

ഒന്ന്.
സത്യസന്ധതയുടെ ലളിതഭംഗിയും, അടിയുറച്ച നെഹ്രുവിയൻ മൂല്യബോധവും, സോഷ്യലിസ്റ് ചിന്തയുടെ സ്വാധീനവും രാഹുൽഗാന്ധിയുടെ ചോദ്യങ്ങളിൽ തിളങ്ങുന്നുണ്ടായിരുന്നു. നിലനിൽക്കുന്ന നിയോലിബറൽ വ്യവസ്ഥ കൂടുതൽ മാനവികവും, വികേന്ദ്രീകൃതവും, ശാക്തീകരണത്തിൽ ഊന്നിയതും ആക്കാനുള്ള പ്രായോഗിക സമീപനങ്ങൾ ആയിരുന്നു രഘു രാം രാജൻ പങ്കു വെച്ചത്.

ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സങ്കീർണ്ണതകളുടെ ആഴവും, പരപ്പും, ഘടനാപരമായ വൈവിധ്യങ്ങളും, അധികാരകേന്ദ്രീകരണമുണ്ടാക്കുന്ന അപചയങ്ങളും, വളർന്നു വരുന്ന സാമൂഹ്യഅകലങ്ങളും, ജാതിയും ഒക്കെ വളരെ വ്യക്തതയുടെ രാഹുൽഗാന്ധിയുടെ സംഭാഷണത്തിൽ കടന്നു വരുന്നുണ്ട്. അധികാരവികേന്ദ്രീകരണവും, പഞ്ചായത്തുകളുമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കിയത് എന്ന് എടുത്തു പറയുന്നുണ്ട് അദ്ദേഹം. സമഗ്രാധിപത്യത്തിന്റെ എല്ലാ രൂപങ്ങളെയും എതിർക്കുന്നതോടൊപ്പം,ആഗോളസമ്പത് വ്യവസ്ഥയുടെ അടിസ്ഥാന വൈരുധ്യങ്ങളും ചർച്ച ചെയ്യുന്ന സംവാദത്തിൽ, സമ്പത്തിന്റെ തുല്യമായ വിതരണം ആണ് ഇന്ത്യക്ക് അനിവാര്യംഎന്ന് രണ്ടുപേരും സമ്മതിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയിലെ ആ സോഷ്യലിസ്റ്റിനെ ആണ് നമുക്ക് ഇന്നാവശ്യം.

“There is an infrastructure of division and an infrastructure of hatred, and that poses a big problem” എന്ന് സമകാലിക ഇന്ത്യയെ രാഹുൽഗാന്ധി സുവ്യക്തമായി അടയാളപ്പെടുത്തിയപ്പോൾ, അതിനോട് യോജിച്ചുകൊണ്ട് സാമൂഹ്യ ഐക്യം ഒരു ‘പൊതുനന്മ’ ആണെന്ന്‌ രഘുറാം രാജൻ ഉത്തരം പറഞ്ഞ നിമിഷം ആണ് എനിക്ക് അതിരില്ലാത്ത ആദരവ് ആ രണ്ടു മനുഷ്യരോടും തോന്നിയത്.
പൊതുജനാരോഗ്യം കമ്പോളവൽക്കരിക്കാൻ പാടില്ലാത്ത ഒരു പൊതു നന്മ ആകുന്നത് പോലെത്തന്നെ പരമപ്രധാനമാണ് വൈവിധ്യങ്ങളുടെ ഈ നാട്ടിൽ സമാധാനപരമായ സാമൂഹ്യസഹവർത്തിത്വവും ഒരു പൊതുനന്മയാകുന്നത് എന്ന് ഈ സംഭാഷണം നമ്മെ ഓർമിപ്പിക്കുന്നു.അതിലുപരി എക്കാലവും എല്ലാ ഭരണാധികാരികൾക്കും പ്രസക്തമാകേണ്ട മറ്റൊന്ന് കൂടി രാഹുൽ ഗാന്ധി പറയുന്നുണ്ട്. ഏകമാനമായ ഒരു പരിഹാരം ഇന്ത്യയിൽ ഒരിക്കലും പ്രായോഗികമാകില്ലെന്ന ഉത്തമബോധ്യം. ഇന്ത്യയിലെ അസമത്വങ്ങളുടെയും, വൈവിധ്യങ്ങളുടെയും അന്തസത്ത മനസിലാക്കിക്കൊണ്ടുള്ള,സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ, ഒരു വിശാല-വികേന്ദ്രീകൃതമോഡൽ ആണ് ഇനിയുള്ള കാലം ഇന്ത്യക്ക്‌ ആവശ്യം എന്ന തിരിച്ചറിവ്. പ്രിയപ്പെട്ട രാഹുൽ ഗാന്ധി താങ്കൾ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരിക… താങ്കളെ ഈ രാജ്യത്തിന് ഇനിയും ആവശ്യമുണ്ട്.

 8 total views,  1 views today

Advertisement
Entertainment12 hours ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment19 hours ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment1 day ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment2 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment3 days ago

പ്രശാന്ത് മുരളി അവിസ്മരണീയമാക്കിയ ‘ജോണി’ യുടെ ആത്മസംഘർഷങ്ങളും നിരാശകളും

Entertainment3 days ago

റെഡ് മെർക്കുറി റുപ്പീസ് 220 , ആക്രി ബഷീറിന് കിട്ടിയ എട്ടിന്റെ പണി

Entertainment4 days ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Entertainment4 days ago

അയാളുടെ അനുവാദമില്ലാതെ അയാളെ ‘അവൻ’ പിന്തുടരുകയാണ്

Entertainment5 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment5 days ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment5 days ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment6 days ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Humour2 months ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

2 months ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment5 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Entertainment1 week ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Literature4 weeks ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

4 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement