Connect with us

International

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ന്യുസിലൻഡ് ജനതക്കും ജസീന്തയ്ക്കും

പ്രിയപ്പെട്ട ജെസീന്ത ആർഡൻ, ലോകം മുഴുവൻ കൊറോണയെന്ന ഒരൊറ്റ ബിന്ദുവിലേക്ക്, ഒരൊറ്റ പ്രശ്നത്തിലേക്ക്, ചുരുങ്ങിക്കൊണ്ടിരിക്കുന്ന ആകുലമായ

 37 total views

Published

on

Sudha Menon writes:

പ്രിയപ്പെട്ട ജെസീന്ത ആർഡൻ, ലോകം മുഴുവൻ കൊറോണയെന്ന ഒരൊറ്റ ബിന്ദുവിലേക്ക്, ഒരൊറ്റ പ്രശ്നത്തിലേക്ക്, ചുരുങ്ങിക്കൊണ്ടിരിക്കുന്ന ആകുലമായ ഈ വേളയിലും, നിങ്ങളും ന്യൂസിലൻഡിലെ ജനങ്ങളും അതിരില്ലാത്ത അഭിനന്ദനം അർഹിക്കുന്നു. ❤️❤️

ജസീന്ത ആർഡനെയും ലേബർ പാർട്ടിയെയും വീണ്ടും തിരഞ്ഞെടുത്തതിലൂടെ ലോകത്തിനു മുഴുവൻ ന്യൂസിലണ്ട് ജനത നൽകുന്ന സന്ദേശം വംശീയതയുടെയും, വെറുപ്പിന്റെയും, ഉന്മൂലനത്തിന്റെയും പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് ന്യൂസിലന്‍ഡിന്റെ മണ്ണില്‍ സ്ഥാനമില്ലെന്നാണ്.

സമാനതകൾ ഏറെ ഇല്ലാത്ത വനിതാനേതാവാണ് അവർ. ഏത് ദുരിതത്തിലും, ഏതു കഠിന പ്രതിസന്ധിയിലും ഏറ്റവും കാര്യക്ഷമമായ പ്രതിരോധവും പരിഹാരവും കണ്ടെത്തുന്നതോടൊപ്പം തന്നെ, അതൊക്കെയും അപാരമായ മനുഷ്യസ്നേഹത്തിന്റെയും, നീതിയുടെയും, ജനകീയ പങ്കാളിത്തത്തിന്റെയും, തൂവൽസ്പർശമാക്കി മാറ്റാനുള്ള അസാധാരണ മികവാണ് ജസീന്തയെ വ്യത്യസ്തമാക്കുന്നത്. വൈവിധ്യങ്ങളുടെ നാട്ടിൽ സമാധാനപരമായ സാമൂഹ്യസഹവർത്തിത്വം ഒരു പൊതുനന്മയാകുന്നത് എങ്ങനെയാണ് എന്നും കനിവും, ഭരണനീതിയും, വിവേകവും, പൗരനോടുള്ള ഉത്തരവാദിത്വവും വളരെ സ്വാഭാവികമായി ആർജ്ജിക്കേണ്ട ഒന്നാണെന്നും, ‘ആണത്തഘോഷണമാണ്’ ഭരണപാടവം എന്ന് വിശ്വസിക്കുന്ന ലോകനേതാക്കന്മാർക്ക് അവർ നിശബ്ദമായി കാണിച്ചു കൊടുത്തു.

രണ്ടായിരത്തി പത്തൊൻപത് മാർച്ച് മാസത്തിൽ രണ്ട്‌ മസ്ജിദുകളിൽ ഭീകരാക്രമണം നടന്നപ്പോൾ ന്യൂസിലന്‍ഡെന്ന രാഷ്ട്രവും പ്രധാനമന്ത്രി ജസീന്ത ആര്‍ഡണും പ്രകടിപ്പിച്ച അപാരമായ മനുഷ്യസ്‌നേഹവും, ചേർത്ത് പിടിക്കലും ആയിരുന്നു വളരെ വേഗം മുസ്ലിങ്ങളുടെ മുറിവുകളെ ഉണക്കിയത്. സമൂഹത്തിൽ മതസ്പർധയുടെ വിള്ളലുകൾ വീഴാതെ, അവർ എല്ലാ മനുഷ്യരെയും ഒന്നിച്ചു നിർത്തി. വെടിവെപ്പിനെ തുടര്‍ന്ന് പര്‍ദ ധരിച്ചുകൊണ്ട് ഇരകളുടെ ബന്ധുക്കൾക്കിടയിലേക്കു പറന്നെത്തിയ, പാര്‍ലമെന്റില്‍ അസലാമു അലൈക്കും എന്ന അഭിസംബോധനയോടെ പ്രസംഗം തുടങ്ങിയ ജസീന്ത, ലോകത്തിനു അന്ന് പകർന്നു കൊടുത്തത് ആർദ്രതയുടെയും സഹാനുഭൂതിയുടെയും പുതിയ പാഠങ്ങൾ ആയിരുന്നു. ഒപ്പം പല രാജ്യങ്ങളും പകച്ചു നിന്നപ്പോഴും അവർ കോവിഡ് എന്ന മഹാമാരിയെ അസാധാരണ മികവോടെ പ്രതിരോധിച്ചു. അവരുടെ രാഷ്ട്രീയ സംസ്കാരവും, നയങ്ങളിലെ മുൻഗണനയും, മാനവികബോധവും മാതൃകയാകുന്നത് ഇവിടെയാണ്. നാടകം കളിക്കാതെ, മിശിഹാവേഷം കെട്ടാതെ, രാജ്യസ്നേഹഭാഷണങ്ങൾ നടത്താതെ അവർ നിശബ്ദമായി നയങ്ങൾ നടപ്പിലാക്കി. സുതാര്യതയും, സമവായവും, സഹാനുഭൂതിയും, സമഭാവനയും ആണ് ജനാധിപത്യത്തിന്റെ അന്തസത്ത എന്ന് അവർ വിനയത്തോടെ പറഞ്ഞുകൊണ്ടിരുന്നു.

നൈതികവും മതനിരപേക്ഷവുമായ ഒരു ലിബറല്‍ transformative പൊളിറ്റിക്സില്‍ ആണ് അവർ സ്വയം അർപ്പിച്ചത്. ഓർക്കണം, ആദ്യമായി സ്ത്രീകൾക്ക് വോട്ടവകാശം നല്‍കിയ രാഷ്ട്രം കൂടിയാണ് ന്യൂസിലൻഡ് -1893ല്‍. വീണ്ടും ഒരിക്കൽ കൂടി ആ ജനത ഏറ്റവും അർഹമായ കരങ്ങളിൽ അധികാരം ഏല്പിച്ചിരിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ന്യുസിലൻഡ് ജനതക്കും ജസീന്തയ്ക്കും, ലേബർ പാർട്ടിക്കും….ബഹുസ്വരതയുടെ വസന്തകാലം നിങ്ങളിൽ എന്നും വിരിയട്ടെ.

 38 total views,  1 views today

Advertisement
Advertisement
Entertainment2 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment3 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam4 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment5 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment5 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment6 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment7 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 week ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement