Sudha Radhika

മനുഷ്യന്റെ നീതിബോധം അവന്റെ ജനിതകത്തിൽ ആലേഖനം ചെയ്യപ്പെടുന്നുണ്ട്‌ എന്ന് അനുമാനിക്കപ്പെടേണ്ടി വരുന്നത്‌ സമീപനത്തിലെ വൈയക്തികമായ അന്തരങ്ങളിൽ നിന്നാണു. നൈതികത പക്ഷെ സാമൂഹികമായി രൂപപ്പെട്ടുവരുന്നതാണു. ഒരു സമൂഹത്തിലെ നിയമവ്യവസ്ഥ ആ സമൂഹത്തിന്റെ നിലനിൽപ്പിന്റെ തന്നെ അടിസ്ഥാനമാണു. ആനന്ദിന്റെ ഗോവർദ്ധന്റെ യാത്രകൾ “നീതി” എന്ന ആ വാക്കിനെ സമകാലീനമായി അഭിസംബോധന ചെയ്ത ചിന്തകളാണു.

അതിന്റെ തന്നെ വിരോധാഭാസം എന്തെന്നാൽ, ആനന്ദ്‌ തുടങ്ങുന്നത്‌ പ്രഹസനം എന്ന കലാകാൽപ്പനികതയിൽ നിന്നാണു. മതിലിൽ ചാരി നിന്ന് അതിടിഞ്ഞ്‌ ആടു ചത്തപ്പോൾ വഴിയെ പോയവൻ കുറ്റവാളി ആകുന്നതും കൊല്ലാൻ വിധിക്കപ്പെടുകയും ചെയ്യുന്നു. തൂക്കിക്കൊല്ലാൻ ഉണ്ടാക്കിയ കുരുക്കിൽ അയാളുടെ കഴുത്ത്‌ പാകമല്ലാത്തതു കൊണ്ട്‌ ആ കുരുക്കിനു പാകമായ കഴുത്തുള്ള ഒരാളെ കണ്ടെത്തി കൊല്ലുന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഏതാണ്ടിപ്രകാരം തന്നെയാണു സ്വന്തം സ്വതന്ത്ര ഭരണഘടനയ്കിപ്പുറവും പലപ്പോഴും നീതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌ എന്ന് എന്റെയും വ്യക്തിപരമായ അനുഭവങ്ങൾ.

abrid shine
abrid shine

കോടതിയുടെ / അധികാരങ്ങളുടെ നീതിനിർവ്വഹണ പ്രഹസനകേളികളിലേയ്ക്ക്‌ കണ്ണാടി പോലെ തിരിച്ചു വച്ച ശക്തമായ സറ്റയർ( satire) ആണു അബ്രിഡ്‌ ഷൈനിന്റെ മഹാവീര്യർ. അബ്രിഡിന്റെ ആക്ഷൻ ഹീറൊ ബിജു കണ്ടവർക്ക്‌ അറിയാം മലയാളത്തിൽ പോലീസ്‌ സ്റ്റേഷൻ ആദ്യമായി റിയലിസ്റ്റിക്‌ ആയി കാണുന്നത്‌ ആ പടത്തിലാണെന്ന്. ആ പാറ്റേൺ ഫോളൊ ചെയ്ത്‌ പിന്നെ വന്ന പല പോലീസ്‌ കഥകൾ. അത്രയും സൂക്ഷ്മാംശങ്ങളിൽ അയാൾ നല്ല റിസേച്‌ ചെയ്യുകയും ക്രമസമാധാനം എന്ന പോലീസ്‌ ദൗത്യത്തെ സാധാരണ ജനത്തിന്റെ മനസ്സിൽ നിന്നുകൊണ്ട്‌ വിവിധ സംഭവങ്ങളെ ചേർത്ത്‌ അത്‌ ഭംഗിയായി ഇമ്പ്ലിമന്റ്‌ ചെയ്യുകയും ചെയ്തു.

മഹാവീര്യരിൽ കോടതിയാണു അബ്രിഡിന്റെ സ്പേസ്‌. എന്നാൽ നീതി സമകാലീനമല്ല, അത്‌ നൂറ്റാണ്ടുകളായി മനുഷ്യസമൂഹങ്ങളുടെ അധികാരകേന്ദ്രങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന ( evolve ) ഒന്നാണെന്നത്‌ വലിയ ചാലഞ്ച്‌ ആണു. സമയ ചക്രങ്ങളെ ക്രമീകരിച്ച്‌ ചലിപ്പിച്ച്‌ നൈതികതയെ ഒറ്റ ഒരു പോയിന്റിൽ കൊണ്ടുവന്നു നിർത്തി വിചാരണ ചെയ്യുവാൻ മഹാവീര്യർക്ക്‌ സാധിച്ചു. എം മുകുന്ദന്റെ ഈ കഥ ഞാൻ വായ്ചിട്ടില്ല. തിരക്കഥയിൽ അപ്രോച്‌ പലപ്പോഴും പാളുന്നുണ്ടെങ്കിലും ഏറ്റെടുത്ത റ്റാസ്കിന്റെ ഘനം അത്രയ്ക്കുള്ളതുകൊണ്ട്‌ സാരമില്ലാതാക്കാം. നിവിൻ പോളി നല്ല നടനാണു, പക്ഷെ ഈ വേഷം അയാളിൽ ഭദ്രമായില്ല. സിദ്ദിഖും ലാലും ഉഗ്രനായ്ട്ടുണ്ട്‌. കോസ്റ്റ്യൂം മേകപ്പ്‌ തുടങ്ങി സാങ്കേതികമായി നല്ല ചേർച്ചകൾ. നൂഡിറ്റി സ്വകാര്യതയിലും സദസ്സിലും എത്ര മനോഹരവും സഭ്യമായും അവതരിപ്പിക്കപ്പെട്ടു .

സിനിമ എന്ന ശക്തമായ ഭാഷയിൽ നീതിപീഠങ്ങളോട്‌ / അധികാരികളൊട്‌ അവർ കാണിക്കുന്ന അനീതികൾ, കോമാളിത്തരങ്ങൾ വിളിച്ചു പറയാൻ മഹാവീര്യർ അതിഗംഭീരമായി ശ്രമിച്ചു. മലയാള സിനിമയുടെ വളർച്ചയിൽ മഹാവീര്യരും ഓർമ്മിക്കപ്പെടും. അഭിനന്ദനങ്ങൾ അബ്രിഡ്‌????

Leave a Reply
You May Also Like

സമകാലികരിൽ പലരും സിനിമയിലേക്ക് മടങ്ങി വന്നിട്ടും കാർത്തിക മാത്രം ആ വഴിക്ക് ചിന്തിക്കുന്നില്ല !

Bineesh K Achuthan മലയാള സിനിമ ഒരു പരിണാമ സന്ധിയിൽ നിൽക്കുമ്പോൾ കടന്നു വരികയും ആ…

കമൽ ഇനി ഒന്നാമത്, ഒന്നാം നിര സൂപ്പര്‍താരങ്ങളുടെ കളക്ഷനുകളെ പിന്നിലാക്കി കമലിന്റെ പടയോട്ടം

ഉലഗനായകൻ കമൽ ഹാസന്റെ സ്വപ്നതുല്യമായ തിരിച്ചുവരവാണ് മാറിയിരിക്കുകയാണ് വിക്രം എന്ന സിനിമ. രജനികാന്ത്, വിജയ്, അജിത്ത്…

നല്ലൊരു പ്രായംവരെ ബാച്ചിലർ ആയി ജീവിച്ച ശങ്കരാടി പെട്ടന്ന് വിവാഹം കഴിക്കാൻ ഒരു കാരണമുണ്ടായിരുന്നു

മലയാള സിനിമയിലെ ക്രോണിക്ക് ബാച്ചിലർ ക്ലബ്ബിൽ മെമ്പർ ആയ ശങ്കരാടിയുടെ മനംമാറ്റത്തിനെന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ…

‘നീയല്ലേ പറഞ്ഞത് മനുഷ്യന്‍ ഇത്രയേ ഉള്ളു എന്ന്, എന്നാല്‍ മനുഷ്യന്‍ ഇത്രയൊക്കെ ഉണ്ട് ‘

Muhammed Sageer Pandarathil ഉർവ്വശി തിയറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനൻ നിർമിച്ചിരിക്കുന്ന സൗദി വെള്ളക്ക എന്ന…