അമ്മയ്ക്കുള്ള മോദിയുടെ കത്തുകളുടെ പൊള്ളത്തരം നമ്മെ ചിരിപ്പിക്കുന്നെങ്കിൽ, അന്നേയ്ക്ക്‌ ജവഹറിന്റെ മകൾക്കുള്ള വഴിവെട്ടലുകൾ നമ്മെ ചിന്തിപ്പിക്കണം

23

Sudha Radhika

ഭാഷയും അത്‌ ഉപയോഗിക്കുവാൻ ഉള്ള കഴിവുമായിരിക്കണം മനുഷ്യൻ എന്ന സ്പീഷീസിന്റെ മാർക്ക്‌ ചെയ്യപ്പെടുന്ന ക്വാളിറ്റി. സാമ്രാജ്യങ്ങളെ വരെ സൃഷ്ടിക്കാനും തകർക്കാനും ഫോറം സ്പീച്ചുകൾക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. എന്നാൽ സംവേദനം എത്തി നിൽക്കുന്നത്‌ മാർക്കെറ്റിംഗ്‌ റ്റെക്നിക്കുകളിലാണു. ബഹുഭൂരിപക്ഷം എന്ന സാധാരണക്കാരനു അവനു മനസ്സിലാകുന്ന ജീവിതം മാത്രമാണു സാഹിത്യവും സിനിമയും രാഷ്ട്രീയവും. അതുകൊണ്ടുതന്നെ എക്കാലത്തും മാനിപുലേഷൻ കിങ്ങുകൾ മനുഷ്യ മനസ്സുകളെ കീഴടക്കുന്നത്‌ ഭാഷകൊണ്ടാണു.

ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം കിട്ടുന്നതിനു പത്തിരുപതു വർഷം മുൻപാണു ജവഹറിന്റെ മകൾക്കുള്ള കത്തുകൾ പുസ്തകമാകുന്നത്‌. അസ്വതന്ത്ര ഭാരതത്തിലും പ്രസ്സും പ്രിന്റും കൈകാര്യം ചെയ്യാവുന്ന നെഹ്രു ഡൈനാസ്റ്റിയുടെ പ്രിവിലേജ്‌. അപ്പോൾ സ്വാതന്ത്ര്യ സമരത്തിന്റെ പീയാർ വർക്കുകൾ തങ്ങൾക്ക്‌ അനുകൂലമായി ചരിത്രമാക്കുന്നതിൽ, കോൺഗ്രസ്‌ എന്ന ഇന്ത്യൻ കമ്പനി വിജയിച്ചതിൽ അത്ഭുതമുണ്ടൊ? മഹാത്മാവെന്നു ഇമേജിലേയ്ക്ക്‌ മോഹൻ ദാസിനെ എഴുന്നള്ളിച്ച്‌ കൊണ്ടുവരുന്നതിനും നൂറുവർഷങ്ങൾക്ക്‌ മുൻപ്‌ തന്നെ ബ്രിറ്റീഷ്‌ ഇന്ത്യയിലെ സ്വാതന്ത്ര്യ ബോധമുള്ള എത്രയൊ മനുഷ്യർ തുടങ്ങിവച്ചതാണു ഇന്ത്യൻ സ്വാതന്ത്ര്യ സമരം.

ഇന്ദിരയോടൊപ്പം “വാനർ സേനയിൽ” നിന്ന, പിന്നീട്‌ ഇന്ദിരാ നെഹ്രുവിനെ വിവാഹം കഴിച്ച ഫിറോസ്‌ ജഹാംഗിർ ഘാൻഡി എന്ന സ്വാതന്ത്ര്യ സമര സേനാനി , റയ്‌ ബരേലിയിൽ നിന്ന് ആദ്യപാർലമെന്റേറിയൻ ആയി വിജയിച്ച ആൾ, നാഷ്ണൽ ഹെറാൾഡിന്റെ എം ഡി, ഇങ്ങനെയൊരാൾ നെഹ്രു ഡൈനാസ്റ്റിയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നു മാഞ്ഞു പോവുകയും അദ്ദേഹത്തിന്റെ ഘണ്ഡി എന്ന പാഴ്സി സർനെയിം പരിഷ്കരിക്കപ്പെട്ട്‌ “ഗാന്ധി” ആവുകയും തലമുറകൾക്ക്‌ ശേഷം രാഹുൽ വിൻസിയടക്കം അൺ ഒഫീഷ്യൽ, മഹാ ഗാന്ധി നാമത്തിൽ ഇമേജ്‌ ചേർത്തു വയ്ക്കയുമൊക്കെ ചെയ്യുന്നത്‌ ,നൂറുകോടി വെറും മനുഷ്യരെ പറ്റിക്കുന്ന പിയാർ അല്ലെങ്കിൽ മറ്റെന്താണു? ഫിറോസ് ഘണ്ഡി തന്നെ മഹാത്മാ ആരാധനയിലാണു തന്റെ പേരുമാറ്റം നടത്തിയത്‌ എന്നു പറയുന്നു. അതേ ആരാധനയിൽ തനിക്ക്‌ മുന്നിൽ സുഗമമായ ഉന്നത വിദ്യാഭ്യാസ സാധ്യതകളെ വലിച്ചെറിഞ്ഞ്‌, രാഷ്‌റ്റ്രസേവകനായ മറ്റൊരു കൗമാരക്കാരൻ, പിന്നീട്‌ തന്റെ ആരാധനാമൂർത്തിയെ പോയിന്റ്‌ ബ്ലാങ്കിൽ കാണുമ്പോൾ, മഹാത്മാവ്‌ ഇന്ത്യ കണ്ടെത്താൻ വരുന്ന 45 വയസ്സിനേക്കാൾ അഞ്ചാറു വർഷം ഇളപ്പുണ്ടായിരുന്നു. ഐറണി ഓർത്തതാണു.

എഴുതപ്പെട്ട ചരിത്രങ്ങൾക്കും നേരിൽ കണ്ട വിശ്വാസങ്ങൾക്കും തത്വങ്ങൾക്കും ബോധതലങ്ങളിൽ അപവർത്തനം വന്ന് , സത്യം എവിടെയൊക്കെയൊ ഋജുവല്ലാതായി മായാദൃഷ്ടിയിലാണു. അതുകൊണ്ട്‌ തന്നെ സത്യാന്വേഷികൾ മറ്റൊരാളുടെ അന്വേഷണം അയവിറക്കാതെ സ്വയം അന്വെഷിച്ചിറങ്ങുക. “സത്യത്തെ മിഥ്യതൻ ചുട്ടികുത്തിക്കുന്ന” ചരിത്രയേടുകളിൽ മാഞ്ഞു പോയവരെയും മായ്ച്ചു കളഞ്ഞവരെയും മാറിപ്പോയവരെയുമൊക്കെ കണ്ടെത്തി ചോദിക്കുക, സത്യമെന്താണു?

ഇപ്പോൾ മോദിയുടെ അമ്മയ്‌കുള്ള കത്തുകളുടെ പൊള്ളത്തരം നമ്മെ ചിരിപ്പിക്കുന്നെങ്കിൽ, അന്നേയ്ക്ക്‌ ജവഹറിന്റെ മകൾക്കുള്ള വഴിവെട്ടലുകൾ നമ്മെ ചിന്തിപ്പിക്കണം. ജവഹർ മന്ത്രിസഭയിൽ നിന്നു അഴിമതി ആരോപണങ്ങളിൽ രാജി വച്ച ധനമന്ത്രിയെ , ഭരണത്തോട്‌ പങ്കു നിന്ന കോർപ്പൊറേറ്റ്‌ ലോബികൾ , ഇൻഷുറൻസും ബാങ്കിങ്ങും ഉൾപ്പെട്ട ആരോപണങ്ങൾ, ഇതൊക്കെ തുറന്നെഴുതിയ ഫിറോസ്‌ ഗണ്ഡിയേക്കാൾ, ഇന്ത്യൻ നായകനായി വാണത്‌ , ഇന്ത്യാ ചരിത്രത്തിലെ സോഫസ്റ്റികേറ്റഡ്‌ പ്രതിനായകനാണെന്നത്‌ നമുക്ക്‌ മുന്നിലെ പരമാർത്ഥം. അപ്പോൾ ഈ നരേന്ദ്രൻ വെറും പിൻഗാമി .

Advertisements