ഇപ്പോഴുള്ള കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാൻ ബലാത്സംഗരോഗികളെ‌ ജീവപര്യന്തം സമൂഹത്തിൽ നിന്ന് മാറ്റി നിർത്തുമെന്ന് ഉറപ്പ്‌ വരുത്തണം

38

Sudha Radhika

കോഴിക്കോട്‌ പൊള്ളലേറ്റ സ്ത്രീയെ ചികിത്സയിലിരിക്കെ അറ്റെന്റർ റേപ്‌ ചെയ്തത്‌, കോട്ടയത്ത്‌ കാൻസെർ ബാധിച്ച്‌ മരിച്ച പെൺകുട്ടിയുടെ മൃതദേഹം ഭോഗിച്ചത്‌, ഇടുക്കിയിൽ 84 വയസ്സുകഴിഞ്ഞ രോഗശയ്യയിലെ വൃദ്ധയെ ബലാത്സംഗം ചെയ്തത്‌ അങ്ങനെ വിചിത്രമായ, ലൈംഗികാതിക്രമങ്ങളുടെ എത്രയൊ സംഭവങ്ങൾ കേരളത്തിൽ ഉണ്ടായ്ട്ടുണ്ട്‌. ഇപ്പോൾ കോവിഡ്‌ രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ വച്ച്‌ പീഡിപ്പിച്ച്‌ ഒരു ക്രിമിനൽ സമൂഹത്തിലെ നന്മയോടെ ജോലി ചെയ്യുന്ന ഒരു കൂട്ടത്തെ കൂടി അപമാനിച്ചു. മൃഗീയം എന്നു പറയാൻ കഴിയില്ല, കാരണം മൃഗങ്ങൾ അങ്ങനെയല്ല. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിന്റെ ലൈംഗികസദാചാര സമസ്യകളിൽ വൈകൃതങ്ങളിലേയ്ക്ക്‌ , അക്രമങ്ങളിലേയ്ക്ക്‌ തിരിയുന്ന വലിയൊരു വിഭാഗം, സമൂഹത്തിൽ സാധാരണ രൂപങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ട്‌ . മാതാപിതാക്കളൊ ബന്ധുക്കളൊ സുഹൃത്തുക്കളൊ അദ്ധ്യാപകരൊ പൊതുപ്രവർത്തകരൊ , ആരുമാകാം അയാൾ, ആ സംഭവത്തിനു തൊട്ടുമുൻപ്‌ വരെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ പോലുമാകാം . കോവിഡ്‌ കാലത്ത്‌ ആയ്ട്ട്‌ പോലും ഒറ്റയ്ക്കൊരു സ്ത്രീയെ കയ്യകലത്ത്‌ കിട്ടിയാൽ പൊറ്റെൻഷ്യൽ റേപിസ്റ്റ്‌ ആവാൻ സാധ്യതയുള്ളവരാണു ചുറ്റും എന്ന് തന്നെ ചിന്തിച്ച്‌, സുരക്ഷ‌ ഏർപ്പാടുകൾ എപ്പോഴും വേണം. അതുകൊണ്ട്തന്നെ‌, സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവരും പൊതുസമുഹവും വ്യക്തികളും സ്ത്രീകളുടെ രക്ഷകൾക്ക്‌ ജാഗരൂകരാവുക. ആത്മരക്ഷ, ഓരോ സ്ത്രീയും സ്വന്തം ഉത്തരവാദിത്തവുമായി മനസ്സിൽ കഴിയുന്നത്ര ഉണർവ്വോടിരിക്കുക.

നമ്മുടെ സമൂഹം ആരോഗ്യകരമായ ലൈംഗികതയെ ബന്ധങ്ങളിൽ define ചെയ്യാൻ ശ്രമിക്കേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. പൊതുവായി മതവും സാമൂഹിക നോംസും ചേർന്ന് പാപവും പുണ്യവും ചേർത്ത്‌ കുഴച്ച്‌ കുറെ ആണുങ്ങൾക്ക്‌ സ്ത്രീകളെ ചൂഷണം ചെയ്യാനുണ്ടാക്കിയ ഫോർമ്മുലകൾ ഇങ്ങനെ കുറെ ലൈംഗികവൈകൃത ജീവികളെ ഒരുഭാഗത്ത്‌ ബൈ പ്രൊഡക്റ്റ്‌ ആയി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു . എന്നാൽ മറുപുറം സന്തോഷകരമായ, ആരോഗ്യകരമായ ഒരു അവസ്ഥയല്ല ലീഗലി അപ്രൂഡ്‌ ആയി നിലനിൽക്കുന്ന കുടുംബബന്ധങ്ങളിൽ പോലും. ലൈംഗികത, ഒരു മിത്ത്‌ അല്ല, രോഗമൊ പാപമൊ അല്ല. അതിനെ അതിന്റെ സ്വാഭാവികമായ വഴികളിൽ, സാമൂഹികമായി നിർണ്ണയിക്കുക. പുതിയ , അക്സെപ്റ്റെഡ്‌ ആയ സൊല്യൂഷൻസ്‌ ചർച്ച ചെയ്ത്‌ പ്രകൃതിക്ക്‌ ചേർന്ന സാമൂഹിക സെല്ലുകൾ കണ്ടെത്തുക എന്നതു മാത്രമാണു ശാശ്വത പരിഹാരം. ഇപ്പോഴുള്ള കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാൻ ബലാത്സംഗരോഗികളെ‌ ജീവപര്യന്തം സമൂഹത്തിൽ നിന്ന് മാറ്റി നിർത്തുന്ന , ഉറപ്പ്‌ വരുത്തണം. ഒരിക്കലും ഇത്തരക്കാർ സമൂഹത്തിൽ ഇറങ്ങി നടക്കുന്ന സ്ഥിതി ഉണ്ടാവരുത്‌. ലൈംഗിക അക്രമ കുറ്റവാളികളെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തുക. ഉന്മൂലനം ചെയ്യുക.