ഇന്റർനാഷണൽ കമ്മ്യൂണിറ്റിയിൽ ജീവിക്കുന്ന ഇന്ത്യക്കാരെ കുംഭമേള ചിത്രങ്ങൾ കാണിച്ചു നാണംകെടുത്തുകയാണ് പലരും

171

എഴുതിയത് Sudha Radhika

മകൾ പഠിക്കുന്നത്‌ ഇന്റർനാഷനൽ സ്കൂളിലാണു. ലോകത്തെ അമ്പതിൽ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളാണു. കോവിഡ്‌ പുതിയ തരംഗം വലിയ ചർച്ചയാണു കുട്ടികൾക്കിടയിൽ എന്നവൾ പറഞ്ഞു. കുംഭമേള ചിത്രങ്ങൾ അവളുടെ കൂട്ടുകാർ ഷെയർ ചെയ്താണു അവൾ കണ്ടത്‌. ലോകം ഇന്ത്യയെ പരിഹസിക്കുന്നു. ഇന്നലെ അവൾ സഹികെട്ട്‌ എന്നോട്‌ ചോദിക്കുന്നു ” എന്താണു ഇന്ത്യയിൽ നടക്കുന്നത്‌?” ഭയത്തോടെ, സഹതാപത്തോടെ, പരിഹാസത്തോടെ സമ്മിശ്ര ചോദ്യങ്ങളാണു കുട്ടി നേരിടുന്നത്‌, ഇന്ത്യ മരിക്കുകയാണൊ?

ഇനി പറഞ്ഞിട്ട്‌ കാര്യമില്ല , എങ്കിലും ഇന്ത്യ ഏതാനും കോർപ്പൊറേറ്റുകളുടെ കയ്യിൽ ചൂഷണം ചെയ്യപ്പെടുന്ന ജനങ്ങളുടെ രാജ്യമാണു , ലോകത്തിലെ ഏറ്റവും നാറിയ കേന്ദ്ര ഭരണമാണിവിടെ എന്ന് മറുപടി കൊടുത്ത്‌ , അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നാണംകെട്ട ജനതയായി നമ്മൾ . ഇന്ത്യയെ പറ്റി അത്ര ഗതികെട്ട വാർത്തകളാണു ലോകം കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്‌. International community ഇൽ ജീവിക്കുന്ന എല്ലാ ഇന്ത്യക്കാരും ഇനി ഒരിക്കലും സ്വന്തം രാജ്യത്തെ പറ്റി അഭിമാനത്തോടെ സംസാരിക്കാൻ കഴിയാതെ പരാജയപ്പെട്ട്‌ മൗനമാകുകയാണു. ലണ്ടനിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നും, ശത്രുരാജ്യമെന്ന് മുദ്രകുത്തിയ പാകിസ്ഥാനിൽ നിന്നുവരെ പ്രാണവായു ഇരന്നു ജീവിക്കേണ്ട, മഴപ്രാണികളെ പോലെ തെരുവിൽ മരിച്ചുവീഴുന്ന ദുരവസ്ഥയെന്ന് ലോകം സഹതപിക്കുന്ന ഇന്ത്യ.

മോദി നിങ്ങൾ ഇന്ത്യയെ നരകതുല്യമാക്കിയ കഴിവുകെട്ട ആർത്തിപ്പണ്ടാരമാണു. ഏതാനും ലോക കോടീശ്വരന്മാരുടെ നാടെന്നല്ല , പ്രാണവായുവില്ലാതെ പിടഞ്ഞു മരിക്കുന്നവരുടെ നാടെന്നാണു ഇന്ത്യയിപ്പോൾ അറിയപ്പെടുന്നത്‌. ആശുപത്രികളൊ ചികിത്സയോ ഇല്ലാതെ ജനം ചത്തോടുങ്ങുമ്പഴും അടുത്ത ലോകകോടീശ്വരനെ വാർത്തെടുക്കുന്ന തിരക്കിലാണു നിങ്ങൾ, സൈറസ്‌ കൂടി ലോകധനിക പട്ടത്തിൽ കയറുമ്പോൾ വൈറസ്‌ ഇന്ത്യക്ക്‌ ചത്തുതുലഞ്ഞവരുടെ എണ്ണത്തിലും ഒന്നാം സ്ഥാനം തരും. കോവിഡ്‌ രൂക്ഷകാലത്ത്‌ കുംഭമേള ആഘോഷിക്കുന്ന രാജ്യം. ശവസംസ്കാരങ്ങൾക്ക്‌ ശ്മശാനങ്ങൾക്ക്‌ മുന്നിൽ Q നിൽക്കുന്ന ഇന്ത്യ എന്റെ രാജ്യമാണു എന്ന് അപമാനമാണു. മഹാമാരി എല്ലാ രാജ്യങ്ങളെയും ഒരുപോലെ ബധിച്ച ദുരന്തമാണു, പക്ഷെ ഇന്ത്യ മാത്രമാണു ലോകത്തുതന്നെ ഈ അവസരവും ജനദ്രോഹ നയങ്ങളും നടപടികളുമായി ജനത്തെ വഞ്ചിച്ചത്‌. ശവം തീനികൾ ഭരിക്കുമ്പോൾ ജനം കൃമികൾ പോലെ മരിച്ചു വീഴുന്നതും, രാജ്യം ശവപ്പറമ്പാവുന്നതും സ്വാഭാവികം.