Share The Article

എഴുതിയത്  : Sudha Radhika

കുറച്ചു വർഷങ്ങൾക്ക്‌ മുൻപ്‌ എനിക്ക്‌ അമൃത ചൈതന്യ എന്നു പേരുള്ള ഒരു താന്ത്രിക്‌ സുഹൃത്ത്‌ ഉണ്ടായിരുന്നു. അത്യാവശ്യം ജ്യോത്സ്യവും റിയൽ എസ്റ്റേറ്റുമൊക്കെയായി നല്ല വരുമാനമൊക്കെയായ സമയത്ത്‌ നികുതി വെട്ടിക്കാനായി കുറച്ച്‌ ചാരിറ്റി മുന്നിൽ കൊണ്ടുവന്നു കുത്തിനിർത്താൻ അങ്ങേർക്ക്‌ തോന്നിയത്‌. അങ്ങനെ തുടങ്ങിയ ചാരിറ്റി ഭവനത്തിലേയ്ക്ക്‌ മന്ദബുദ്ധികളായ കുട്ടികളെ താമസിപ്പിക്കാൻ തീരുമാനിക്കുന്നു‌. മന്ദബുദ്ധികളെ നോക്കാൻ ബുദ്ധിമുട്ടായതുകൊണ്ടാവാം നടത്തിപ്പുകാർ അടുത്തുള്ള കന്യാസ്ത്രീകളുമായി ചേർന്ന് അനാഥമന്ദിരത്തിലെ കുറച്ച്‌ പെൺകുട്ടികളെ സ്പോൺസർ ചെയ്തത്‌. എന്തിനധികം പറയാൻ . ആ പെൺകുട്ടികളിൽ ഒരാളാണു പിന്നീട്‌ കേരളം ഞെട്ടിയ വിവാദസ്വാമി അമൃത ചൈതന്യ ആക സന്തൊഷ്‌ മാധവൻ കേസിലെ വാദിയായത്‌.

വെറും മനുഷ്യനെ ഈശ്വരനോളം ഉയർത്തുന്ന സാമൂഹിക വികാരമാണു ദീനാനുകമ്പ അഥവാ ചാരിറ്റി. അതിന്റെ പേരിൽ സന്നദ്ധമായ സമൂഹത്തെയും ദുർബലരായ സഹജീവികളെയും ഒരേസമയം വഞ്ചിക്കുന്നവൻ ചെകുത്താനെക്കാൾ നീചനാണു. ആ പരാന്നജീവി എന്നായാലും പിടിക്കപെടും. അവനു ദയനീയമായ പതനം കാത്തിരിക്കുന്നു എന്നതാണു കാലം നമ്മെ ഓർമ്മപ്പെടുത്തുന്ന ദൈവനീതി അഥവാ സത്യം.

ചാരിറ്റി കോളുകൾക്ക്‌ ചെവി കൊടുക്കുന്നവരിൽ ഭൂരിപക്ഷവും സ്വന്തം അത്യാവശ്യങ്ങൾക്ക്‌ കരുതിയ പണമായിരിക്കും അന്യന്റെ ജീവരക്ഷയ്ക്ക്‌ അയക്കുക. അവരിൽ മിക്കവരും സാധാരണക്കാരുമായിരിക്കും. കാരണം ജീവിതത്തിലെ കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിച്ചറിഞ്ഞവർക്ക്‌ അന്യന്റെ ദുഖം പെട്ടെന്നു മനസ്സിലാവുക. അവരയക്കുന്ന അനുകമ്പ, സ്വന്തം ജീവിതത്തിലെ തന്നെ മാറ്റി വച്ച വിശപ്പും സ്നേഹവുമൊക്കെയാണു. അതിൽ നിന്നും തട്ടിയെടുത്ത്‌ കൊട്ടാരം പണിത്‌ ജീവിക്കാമെന്നു ഒരു ചാരിറ്റി മാഫിയ മോനും കരുതണ്ട. വേലയും കൂലിയുമില്ലാതെ ചാരിറ്റി ബാനറിൽ പാവങ്ങളുടെ കയ്യിൽ നിന്നു നീ തട്ടിപ്പറിച്ച ഓരൊ പൈസയ്ക്കും കണക്ക്‌ പറയിക്കാനും നിന്റെയൊക്കെ നമ്പർ റ്റു ബിസിനസ്‌ വെളിച്ചത്ത്‌ വരാനും സർവ്വശക്തനായ അല്ലാഹു അവസരമൊരുക്കും. സ്വന്തം അദ്ധ്വാനത്തിൽ നിന്നു മാത്രം പരസഹായം ചെയ്യുക, അത്‌ മറ്റാരെയും ഏൽപ്പിക്കാതെ നേരിട്ട്‌ എത്തിക്കുക. അല്ലെങ്കിൽ സംസ്ഥാനസർക്കാരിന്റെ ദുരിതാശ്വാസ നിധിയിൽ ഇട്ടേയ്ക്കുക. അല്ലാതെ ഇതുപോലെ കാട്ടുകള്ളന്മാർക്ക്‌ മാളിക പണിയാനും ആഡംബരജീവിതത്തിനും കയ്യിട്ടുവാരാൻ അവസരമാക്കരുത്‌ ഇനിയെങ്കിലും.

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.