കേരളത്തിലെ കൊറോണ രോഗികളിൽ 90% ദുബായിൽ നിന്നും വന്നവർ, ദുബായിയിൽ പരിശോധനകൾ നടക്കുന്നില്ല എന്നുവേണം അനുമാനിക്കാൻ

94

Sudha Radhika

കേരളത്തിലെ ആദ്യ കോവിഡ്‌ 19 മരണം , ദുബായിൽ നിന്നു മടങ്ങിവന്ന വ്യക്തി, 69 വയസ്സ്‌ . കേരളത്തിൽ സ്ഥീരീകരിച്ച 90% കോവിഡ്‌ 19 കേസുകളും ദുബയിൽ നിന്നു വന്നവരും അവരുമായി സമ്പർക്കത്തിൽ പെട്ടവരുമാണു. മാർച്ച് ഒന്നിനു മസ്കറ്റിൽ നിന്നു കൊച്ചി വഴി നാട്ടിൽ വരികയും 8 നു തിരികെ എത്തുകയും ചെയ്ത ഒരാളാണു ഞാൻ. രോഗമില്ല.അതുകൊണ്ട്‌ എയർപോർട്ടല്ല രോഗം പരത്തുന്നത്‌.

എന്താണു ദുബായിലെ അവസ്ഥ എന്നറിയാൻ ആശങ്കയുണ്ട്‌. അവിടെ ഫെബ്രുവരിയിൽ തന്നെ ഇന്ത്യൻ സ്കൂളിൽ രോഗം സ്ഥിരീകരിച്ചാണു സ്കൂളുകൾ അടച്ചത്‌. എന്നിട്ടും അവിടെ നിന്നും പൊങ്കാലയ്ക്കും മറ്റും കഴിയുന്നത്ര ആളുകൾ നാട്ടിലെത്തി. കൂടാതെ കൂട്ടത്തോടെ ആളുകൾ അതിനുശേഷവും നാടുപിടിച്ചു. രോഗലക്ഷണങ്ങളോടെ വന്നവർ പോലും ഒരുവിധ മുൻകരുതലും എടുക്കാതെ വന്നതിനു ദൃഷ്ടാന്തമാണു ഇന്നു മരണപ്പെട്ട രോഗിയിൽ നിന്നു അദ്ദേഹം സഞ്ചരിച്ച റ്റാക്സി ഡ്രൈവർക്ക്‌ രോഗം പകർന്നത്‌.

കുറച്ച്‌ ആളുകളുടെ അഹങ്കാരവും അമിത ആത്മവിശ്വാസവും മണ്ടത്തരങ്ങൾക്കും നമ്മൾ മനുഷ്യജീവനുകൾ എന്ന വലിയ വില കൊടുക്കേണ്ടി വരും. ഇനിയെങ്കിലും മറ്റുള്ളവരുടെ ജീവൻ വച്ചുള്ള നിരുത്തരവാദപരമായ പ്രവർത്തികൾ ആരുടെയും ഭാഗത്ത്‌ നിന്നുണ്ടാകാതിരിക്കട്ടെ. ഈ അടിയന്തിര ഘട്ടത്തിൽ, സ്വന്തം ജീവൻ പണയം വച്ച്, ‌ ഒന്നായി പ്രവർത്തിക്കുന്ന ഒരു നാടിന്റെ ആത്മവിശ്വാസമാണു ഈ സമൂഹദ്രോഹികൾ തകർക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഇത്തരക്കാരിൽ നിന്നു പിഴ ഈടാക്കി രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ ഉപയോഗിക്കാൻ സർക്കാർ തയ്യാറാവണം.